അസൂയയും അസൂയ ഉണ്ടാക്കുന്ന ഉപദ്രവങ്ങളും എന്താണെന്ന് മനസ്സിലാക്കാൻ സമകാലീന ഇന്ത്യൻ രാഷ്ട്രീയം മാത്രം മനസ്സിലാക്കിയാൽ മതി.
ഇവിടത്തെ മുഖ്യ രാഷ്ടീയപാർട്ടിയുടെ മുഖ്യആയുധം എന്താണ്?
അധികാരത്തിൽ വരാനും അധികാരം നിലനിർത്താനും അവർ കണ്ടെത്തിയ, അവർ ഉപയോഗിച്ച് വിജയിച്ച, ഇപ്പോഴും വിജയിച്ചു കൊണ്ടിരിക്കുന്ന മുഖ്യ ആയുധം എന്താണ്?
അസൂയയും വെറുപ്പും.
അസൂയയും വെറുപ്പും ഉണ്ടാക്കാനുള്ള ഒരു കുറേ കളവുകൾ.
ഇതര സമൂഹത്തോടുള്ള അസൂയയും വെറുപ്പും.
"അസൂയാലുവിൻ്റെ, അവൻ അസൂയ വെച്ചാലുള്ള, ഉപദ്രവങ്ങളിൽ നിന്നും നാശത്തിൽ നിന്നും പ്രഭാതത്തിൻ്റെ (പൊട്ടിവിടരുന്നതിൻ്റെ) നാഥനോട് ഞാൻ രക്ഷതേടുന്നു എന്ന് നീ പറയുക" (ഖുർആൻ).
ഇന്ത്യയിൽ നടപ്പാക്കിയെടുത്ത അസൂയയും അതുണ്ടാക്കുന്ന ഉപദ്രവവും മാത്രം മതി മേൽ സൂക്തത്തിൻ്റെ ഉദ്ദേശവും അർത്ഥവും ആഴവും പ്രായോഗിക രൂപവും മനസ്സിലാക്കാൻ?
സമൂഹത്തിൽ ഇതര സമൂഹത്തോടുള്ള അസൂയയും വെറുപ്പും ഉണ്ടാക്കി, ഒരു കുറേ അക്രമകാരികളായ അസൂയാലുക്കളെ ഉണ്ടാക്കി, അവരെക്കൊണ്ട് ഒരു കുറേ ഉപദ്രവങ്ങളും ആക്രമണങ്ങളും ഉണ്ടാക്കി അധികാരം നേടുക, അധികാരം നിലനിർത്തുക.
അധികാരത്തിലേക്ക് വരാനും അധികാരം നിലനിർത്താനും അവർ കണ്ട വഴിയും രീതിയും അസൂയയും വെറുപ്പും ഉണ്ടാക്കുക, അസൂയയും വെറുപ്പും ഉണ്ടാക്കാൻ കുറേ കളവുകൾ ഉണ്ടാക്കുക എന്നത് മാത്രം.
******
അസൂയ സ്വയം അങ്ങനെ ശുദ്ധമായി നിഷ്കളങ്കമായി അസൂയ മാത്രമായി ഒതുങ്ങി നിൽക്കില്ല.
അസൂയ നടപ്പാക്കി വിജയിപ്പിക്കാൻ അസൂയ തന്നെ പലവിധത്തിൽ ഉണ്ടാക്കുന്ന വികലമായ ചിന്തകളും പ്രവർത്തികളും പ്രതിപ്രവർത്തനങ്ങളും പദ്ധതികളും നശിപ്പിക്കാൻ അവസരം കാത്ത് നിൽക്കുന്ന മനസ്സും കൂടിയുണ്ട്.
അപ്പോൾ മനസ്സിലാവും.
ഒഥല്ലോ എന്നാ നാടകം അസൂയ മാത്രം കേന്ദ്രീകരിച്ചാണ്.
അസൂയ ഒരാളെയും ഒരു സൂഹത്തെയും എത്രത്തോളം വെറുപ്പും ശത്രുതയും നിറഞ്ഞതാക്കും, കളവ് പറയുന്നതും കളിപ്പിക്കുന്നതുമാക്കും എന്ന് ആ ഷേക്സ്പിയർ നാടകം മനസ്സിലാക്കിത്തരും.
സുരേഷ് ഗോപിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത കളിയാട്ടം ആ നാടകത്തിൻ്റെ മലയാള സിനിമാരൂപവുമാണ്.
കണ്ടിട്ടില്ലെങ്കിൽ ഒന്ന് കണ്ടുനോക്കൂ.
അസൂയ എത്രമാത്രം വെറുപ്പും വിനാശവും ഉണ്ടാക്കുമെന്ന് അപ്പോൾ മനസ്സിലാവും.
അസൂയ അസൂയ വെക്കുന്ന ആളെ മാത്രമല്ല വൃത്തികേടുത്തുന്നത്, അയാളിരിക്കുന്ന സമൂഹത്തെ കൂടിയാണ്.
മാലം കൊണ്ട് മലാം മാത്രമല്ല, മലമിരിക്കുന്ന ഇടവും ചുറ്റുപാടും കൂടി വൃത്തികെട്ടതാവുന്നു, ദുർഗന്ധപൂരിതമാകുന്നു.
*******
അസൂയ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടതല്ല.
മനുഷ്യൻ്റെ സ്വാഭാവികപ്രകൃതവും തലച്ചോറുമായി മാത്രം ബന്ധപ്പെട്ടതാണ് അസൂയ.
അലസമായി അവിടെയും ഇവിടെയും കിടക്കും അസൂയ.
വളരെ അപകടകരമായ രീതിയിൽ.
അണലിയെ പോലെ അസൂയ.
വഴിയിലവിടെയുമിവിടെയും അലസമായി കിടക്കും.
അറിയാതെ വഴിപോക്കനൊന്ന് ചവിട്ടിപ്പോയാൽ, അവസരംപാത്തെന്ന പോലെ മുഴുവൻ വിഷവും ചേർത്ത് ആക്രമിക്കും.
ഭരണകൂടരാഷ്ടീയം അവസരോചിതമായി ഉപയോഗിക്കുന്നത് അലസമായി കിടക്കുന്ന സമൂഹത്തിലെ ഓരോരുത്തൻ്റെയും ഈ അസൂയയെ.
അസൂയക്ക് ജീവൻകൊടുക്കാൻ അവർ കളവ് കൂട്ടിച്ചേർക്കും.
എന്നിട്ട് അസൂയയെ വെറുപ്പും ശത്രുതയുമാക്കി വിരിയിച്ച് വിഭജിച്ച് അധികാരത്തിലേക്കുള്ള വഴി തെളിയിക്കും.
ഇന്ത്യൻ മുഖ്യധാരാ ഭരണകൂട രാഷ്ടീയം വിജയിക്കുന്നത് ഇത്തരം അലസമായി കിടന്ന സമൂഹത്തിലെ ഓരോരുത്തൻ്റെയും അസൂയയെ അവസരോചിതമായി ഉപയോഗിക്കുന്നിടത്താണ്.
No comments:
Post a Comment