Friday, October 11, 2024

നായ്ക്കളെ പോലെ ക്ഷുദ്രചിന്തകളും വികാരങ്ങളും. ഒറ്റക്കാവുമ്പോൾ പാവം. ഒന്നും ചെയ്യാതെ

നായ്ക്കളെ പോലെയാണ് ക്ഷുദ്രചിന്തകളും അക്രമവാസനകളും അതുണ്ടാക്കുന്ന വികാരങ്ങളും. 

ഒറ്റക്കാവുമ്പോൾ പാവം, ഒന്നും ചെയ്യാതെ, പുറത്ത് കാണിക്കാതെ, ഐഡൻ്റിറ്റി വ്യക്തമാക്കാതെ എല്ലാ ക്ഷുദ്രചിന്തകളും അക്രമവാസനകളും വികാരങ്ങളും.

കൂട്ടത്തിലായാൽ പുറത്തുവരും, അക്രമാസക്തരാവും ഇത്തരം ക്ഷുദ്രചിന്തകളും അക്രമവാസനകളും വികാരങ്ങളും.

നമ്മുടെ നാട്: ക്ഷുദ്രചിന്തകളെയും അക്രമവാസനകളെയും അതുണ്ടാക്കുന്ന വികാരങ്ങളെയും അസൂയയെയും വെറുപ്പിനെയും വിവരക്കേടിനേയും വിഭജനചിന്തയെയും രാഷ്ട്രീയപ്രത്യയശാസ്ത്രവും അധികാരത്തിലേക്കുള്ള വഴിയുമാക്കിയ നാട്..

അല്ലാത്തൊരു പ്രത്യേകമായ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, ധാർമ്മിക ദർശനമോ പ്രത്യയശാസ്ത്രമോ മുന്നോട്ട് വെക്കാനില്ലാതെ നമ്മുടെ നാടും നാടിനെ ഭരിക്കുന്ന വിഭാഗവും.

ക്ഷുദ്രചിന്തകളെയും വികാരങ്ങളെയും അസൂയയെയും വെറുപ്പിനെയും വിവരക്കേടിനേയും വിഭജനചിന്തകളെയും തീറ്റിപ്പോറ്റാൻ പാകത്തിലുള്ള, വെറും വെറുതെ പെരുമ്പറ കൊട്ടാവുന്ന , വർത്തമാനയാഥാർത്ഥ്യവും പ്രായോഗികതയുമായി ഒരുനിലക്കും ഒരു ബന്ധവും ഇല്ലാത്ത, വർത്തമാനയാഥാർത്ഥ്യവും പ്രായോഗികതയുമായി ഒത്തുപോകാത്ത കുറേ ഇല്ലാക്കഥകളും സങ്കല്പങ്ങളും നമുക്കതിനു സ്വന്തം.

നായ്ക്കളെ പോലെയാണ് ഇല്ലാക്കഥകൾക്കും സങ്കല്പങ്ങൾക്കും കൂട്ട് കിട്ടുന്ന, ഈ ഇല്ലാക്കഥകളെയും സങ്കല്പങ്ങളെയും കൂട്ടുപിടിക്കുന്ന ക്ഷുദ്രചിന്തകളും അക്രമവാസനകളും വികാരങ്ങളും.

കൂടെക്കൂടാൻ ഒരു കൂട്ടത്തെ കിട്ടിയാൽ, ശക്തിയും അധികാരവും കൂട്ടിനുണ്ടെന്നായാൽ അവരുടെ ക്ഷുദ്രചിന്തകളും അക്രമവാസനകളും വികാരങ്ങളും പുറത്തുവരും, അവരക്രമാസക്തരാവും.

വ്യക്തിത്വമില്ലാത്തവരുടെ വ്യക്തിത്വവും വിശ്വാസമില്ലാത്തവരുടെ വിശ്വാസവും കൂട്ടത്തിൽ മാത്രം പുറത്തുവരും. 

നാടിനെ ഭരിക്കുന്ന രാഷ്ട്രീയവും ഇത് തെളിയിക്കുന്നു, ഇത് മുതലാക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയവും ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടിയും അതിൻ്റെ പിൻശക്തിയായി നിൽക്കുന്ന വിഭാഗവും കാര്യമായും ഉപയോഗിക്കുന്നത് ഈ നായ്ക്കളെന്ന, നായ്ക്കളെ പോലെ പെരുമാറുന്ന ക്ഷുദ്രചിന്തകളെയും അക്രമവാസനകളെയും  വികാരങ്ങളെയും അസൂയയെയും വെറുപ്പിനെയും വിഭജനചിന്തയെയും. 

ഈ നായ്ക്കളെന്ന, നായ്ക്കളെ പോലെ പെരുമാറുന്ന ക്ഷുദ്രചിന്തകളെയും വികാരങ്ങളെയും അസൂയയെയും വെറുപ്പിനെയും വിഭജനചിന്തയെയും ഉപയോഗിച്ച് മാത്രം അധികാരം നേടാം, അധികാരം നിലനിർത്താമെന്ന് അവർ തെളിയിച്ചു കഴിഞ്ഞു, അതിൻ്റെ സുഖം ആസ്വദിച്ചുകഴിഞ്ഞു. 

രക്തത്തിൻ്റെയും പച്ചമാംസത്തിൻ്റെയും രുചിയറിഞ്ഞ നായ്ക്കൾ, നായ്ക്കൾ തന്നെയായ ക്ഷുദ്രചിന്തകളും വികാരങ്ങളും അസൂയയും വെറുപ്പും വിഭജനചിന്തയും ഇനി ആ രുചി കളയാനും വേണ്ടെന്ന് വെക്കാനും പിൻമാറില്ല, തയ്യാറാവില്ല.

നായ്ക്കളെന്ന, നായ്ക്കളെ പോലെ പെരുമാറുന്ന ക്ഷുദ്രചിന്തകളെയും വികാരങ്ങളെയും അസൂയയെയും വെറുപ്പിനെയും വിഭജനചിന്തയെയും ഫലവത്താക്കിയ കൂട്ടം എന്ന സംഗതി തെറ്റാതെ പോകാൻ, അവ ഫലവത്തായി ഉപയോഗിച്ചത് മൂലം മാത്രം അധികാരം നേടിയ, അതുകൊണ്ട് മാത്രം അധികാരം നിലനിർത്തുന്ന അധികാരശക്തി എങ്ങനേയും ഉറപ്പുവരുത്തും.

നായ്ക്കൾ തന്നെയായ ക്ഷുദ്രചിന്തകളും വികാരങ്ങളും അസൂയയും വെറുപ്പും വിഭജനചിന്തയും ഒറ്റക്കാവുമ്പോൾ ഇക്കൂട്ടർ തങ്ങൾ ഇന്നാലിന്ന പാർട്ടിക്കാരാണെന്ന് പറയില്ല. ഐഡൻ്റിറ്റി വ്യക്തമാക്കില്ല. 

കാരണം, അവരിലെയും അവരുടെ പാർട്ടിയുടെയും ക്ഷുദ്രത അവർക്ക് തന്നെ ഉള്ളാലെ അറിയാം. 

അഭിമാനപൂർവ്വം പുറത്ത് പറയാൻ കൊള്ളില്ലെന്ന് അവർക്കറിയാം എന്നത് കൊണ്ട്.

നെക്സലൈറ്റുകളും കമ്യൂണിസ്റ്റുകാരും ഇസ്‌ലാമിസ്റ്റുകളും ഒരിക്കലും ഇന്ത്യയിൽ കാണുന്ന ഈ വിഭാഗത്തിൻ്റെ ഗണത്തിൽ വന്നില്ല, വരില്ല. 

കാരണം, നെക്സലൈറ്റുകളും കമ്യൂണിസ്റ്റുകാരും ഇസ്‌ലാമിസ്റ്റുകളും അവരുൾക്കൊണ്ട ആശയത്തിൻ്റെയും വിശ്വാസത്തിൻ്റെയും പേരിൽ വ്യക്തത ഉള്ളവരായിരുന്നു, അഭിമാനം കൊണ്ടവരും അത് ലോകത്തിന് മൊത്തം പരിഹാരമെന്ന് ആത്മാർത്ഥമായും കരുതി വിശ്വസിച്ചവരുമായിരുന്നു.

അതിനാൽ തന്നെ നെക്സലൈറ്റുകളും കമ്യൂണിസ്റ്റുകാരും ഇസ്‌ലാമിസ്റ്റുകളും ഒറ്റക്കും കൂട്ടത്തിലും അവരുടെ ആശയവും വിശ്വാസവും വ്യക്തിത്വവും ഐഡൻ്റിറ്റിയും കൊണ്ടുനടന്ന് വ്യക്തമാക്കുന്നവരായിരുന്നു. അധികാര-അധിനിവേശ ശക്തികൾ അവരെ ശത്രുക്കളായി കണ്ട് വേട്ടയാടുന്ന അവസരങ്ങളിൽ വരെ. വളരെ ചില അവസരങ്ങളിലൊഴികെ (അങ്ങനെയുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നറിയാതെ, അതിനൊരു ഉദാഹരണം കാണിക്കാനില്ലാതെ). 

വിശ്വാസികളായ ഇസ്ലാമിസ്റ്റുകൾ (അവരുടെ വിശ്വാസം തെറ്റായാലും ശരിയായാലും) അധികാര-അധിനിവേശ ശക്തികളുടെ മുമ്പിലും ആശയവും വ്യക്തിത്വവും ഐഡൻ്റിറ്റിയും വ്യക്തമാക്കുന്നവരായിരുന്നു. 

അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടി വിശ്വാസം പണയം വെക്കാൻ തോന്നേണ്ടിവരാത്തത്രയും ശക്തമായിരുന്നു, വ്യക്തതയുള്ളതായിരുന്നു ഇസ്‌ലാമിസ്റ്റുകളുടെ ദൈവവിശ്വാസവും സ്വർഗ്ഗനരകവിശ്വാസവും എന്നതിനാൽ.

No comments: