ത്രാസിൻ്റെ സൂചി പോലെ നിൽക്കണം.
ശരി ഏത് പക്ഷത്താണെങ്കിലും ആ പക്ഷത്തേക്ക് ചായണം.
അതാണ് നിഷ്പക്ഷത.
ശരിയുടെ പക്ഷം പിടിക്കുന്ന നിഷ്പക്ഷത.
അല്ലാതെ എപ്പോഴും കണ്ണടച്ച് നിസ്സംഗനായി മധ്യത്തിൽ നില്ക്കുന്നതല്ല നിഷ്പക്ഷത.
ആക്രമിക്കും ആക്രമിക്കപ്പെടുന്നവനും ഇടയിൽ നിഷ്പക്ഷത എന്നതില്ല.
അക്രമിക്കപ്പെടുന്നവൻ്റെ കൂടെ നിൽക്കുക എന്നത് മാത്രമാണ് അവിടെ സ്വന്തം മനസ്സാക്ഷിയോടു നീതിപുലർത്തുന്ന നിഷ്പക്ഷത.
പ്രത്യേകിച്ചും നമ്മുടെ നാട് മൊത്തം ഒരു പ്രത്യേക വിഭാഗത്തോടുള്ള വെറുപ്പിൻ്റെ രാഷ്ട്രീയം കയ്യടക്കുമ്പോഴും അതുവെച്ച് മാത്രം അധികാരം നേടുമ്പോഴും നിലനിർത്തുമ്പോഴും.
No comments:
Post a Comment