Thursday, May 30, 2024

ഭരണാധികാരി വിഷ്ണുവിൻ്റെ പ്രതിനിധിയാണ്, ഖലീഫയാണ് (ദൈവത്തിൻ്റെ പ്രതിനിധിയാണ്).

ഭരണാധികാരി പ്രജാപതിയാണ്, വിഷ്ണുവിൻ്റെ പ്രതിപുരുഷനാണ്, പ്രതിനിധിയാണ് എന്ന വാദവും സങ്കല്പവും ഭരണാധികാരി ഖലീഫയാണ് (ദൈവത്തിൻ്റെ പ്രതിനിധിയാണ്) എന്ന ഇസ്ലാമിസ്റ്റ്കളുടെ വാദവും സങ്കല്പവും തമ്മിൽ എന്ത് വ്യത്യാസം? രണ്ട് കൂട്ടരും ദൈവരാജ്യം പറയുന്നു, ഭരണാധികാരിക്ക് ദൈവത്തിൻ്റെ പരിവേഷവും പരിരക്ഷയും ഉറപ്പുവരുത്തുന്നു.

*****

ഒരു തെളിവും ആവശ്യമില്ലാതെ, എന്ത് കഥകൾ ഉണ്ടാക്കിപ്പറഞ്ഞും എത്ര പ്രവാചകൻമാരെയും അവതാരങ്ങളേയും സ്വീകരിക്കുന്ന ഒരേയൊരു മതമേ ഉളളൂ. അതാണ് ഹിന്ദുമതം. അതാണ് ഇവിടെയുള്ള പലരുടെയും പല പാർട്ടികളുടെയും ധൈര്യവും. വേറൊരു മതത്തിലും പുതിയ പ്രവാചകന്മാരെയും അവതാരങ്ങളെയും സ്വീകരിക്കില്ല.

*******
മതമല്ലാത്ത ഹിന്ദുമതത്തെ ആക്രമിച്ച് കീഴടക്കാനാവില്ല. അങ്ങനെയുള്ള ഹിന്ദുമതത്തിൻ്റെ ആക്രമണത്തെ പ്രതിരോധിക്കാനും വെറും മതങ്ങളായ മതങ്ങൾക്ക് സാധിക്കില്ല. ഹിന്ദുമതത്തെ ആക്രമിക്കുന്നത് വെള്ളത്തിൽ ചിത്രംവരക്കും പോലെ. എവിടെ എങ്ങിനെയെന്ന് പോലും അറിയാതെപോകും. എല്ലാം ശരിയെന്ന സ്വന്തം വെള്ളത്തിൽ എല്ലാം കലക്കി വീണതിനെ വിദ്യയാക്കും ഹിന്ദുമതം.

*******
മനുഷ്യരിൽ മഹാഭൂരിപക്ഷവും വിഡ്ഢികൾ... പക്ഷേ ആ വിഡ്ഢികൾക്ക് ഭൂരിപക്ഷമുള്ള ഇങ്ങളാണ് എല്ലാം. അതുകൊണ്ട് തന്നെ യഥാർത്ഥ ബുദ്ധിയും വിവേകവും ഉള്ളവർ ഭ്രാന്തന്മാരായി എല്ലാ കാലത്തും കണക്കാക്കപ്പെട്ടു. വിഡ്ഢികളിലെ നേതാക്കൻമാർ, കുറച്ച് ബുദ്ധിയുളളവർ മഹാഭൂരിപക്ഷം വിഡ്ഢികളെ ചൂഷണം ചെയ്യുന്ന നേതാക്കളും അധികാരികളും ആകുന്നു. അതാണ് ഇപ്പോഴും നാം കാണുന്നത്.

*******
സനാതനം എന്ന പേര് നൽകിയാൽ പിന്നെ എന്ത് പെരുംകളവും പൊട്ടത്തരവും വിഡ്ഢിത്തവും അതിൽ അലക്കി വെളുപ്പിച്ചെടുക്കാൻ സാധിക്കും എന്നാണോ?

********
പെരുംകളവ്.
അക്കാലത്തേത് പോലെ വിവരമില്ലാത്തവരല്ലല്ലോ ഇക്കാലത്തേത്? എന്നതൊരാശ്വാസം. പക്ഷേ ഉത്തരേന്ത്യ ഇപ്പോഴും നൂറ്റാണ്ടുകൾക്ക് പിന്നിലാണെന്നത്  കളവും ക്രൂരതകളും വഞ്ചനകളും മാത്രം നടത്തുന്ന രാഷ്ട്രീയ നേതാക്കളുടെ ധൈര്യം.
പിന്നെ അധികാരത്തിൻ്റെ മുഴുവൻ വഴിയിലും കളവ് മാത്രം പറഞ്ഞ് നടപ്പാക്കി വിജയിച്ചതിൻ്റെ ധൈര്യം തന്നെ വീണ്ടും പുതിയ പെരുംനുണ പറയുന്നതിന് പിന്നിലും.

*******


പ്രധാനമന്ത്രിയോട് വ്യക്തിവിരോധമോ? എന്തിന്?

പ്രധാനമന്ത്രി ഒരു വ്യക്തിയല്ല, പദവിയാണ്. 

ജനങ്ങളുടെ ചിലവിൽ ജനങ്ങൾ നൽകുന്ന കാവൽ പദവിയാണ് പ്രധാനമന്ത്രി. 

പ്രധാനമന്ത്രി നാടിൻ്റെയും നാട്ടുകാരുടെയും പൊതുവായ ഇടം. ആരുടെയും സ്വകാര്യതയല്ല, ആരുടെയും സ്വകാര്യ ഇടമല്ല.

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുമ്പോൾ ചോദ്യം ചെയ്യുന്നത് വ്യക്തിയെയല്ല. അത്തരം ചോദ്യംചെയ്യൽ വ്യക്തിപരമല്ല, വ്യക്തിവിരോധമല്ല. 

പ്രധാനമന്ത്രിയെ ചോദ്യംചെയ്യുന്നതിനെ വ്യക്തിപരമായി കാണരുത്, വരുത്തരുത്. 

പ്രധാനമന്ത്രി എന്ന പൊതുപദവിക്ക് പറ്റാത്തത് പ്രധാനമന്ത്രി ചെയ്യുന്നുവെന്ന് ആ പദവി ഏല്പിച്ച പൊതുജനത്തിൽ ആർക്ക് തോന്നിയാലും പ്രധാനമന്ത്രി എന്ന ആ പൊതുപദവിയെയും അതിൽ ഇരിക്കുന്ന ആളെയും ചോദ്യം ചെയ്യാം.

പ്രധാനമന്ത്രി ആവുന്ന ആളും ആവാൻ വേണ്ടി വരുന്ന ആളും വെറുമൊരു വ്യക്തിയും സ്വകാര്യവ്യക്തിയുമാവനല്ല വരുന്നത്. 

സ്വകാര്യത വേണ്ടെന്ന് വെച്ച് പൊതുജനങ്ങളുടെ മുൻപിൽ അവരുടെ ആളാവാൻ വരുന്ന ആളാണ് പ്രധാനമന്ത്രിയും മറ്റേതൊരു മന്ത്രിയും എംഎൽഎ എംപിയും. 

പൊതുജനങ്ങൾക്ക് അവകാശപ്പെട്ട ആളാവാൻ വരുന്ന ആളുകളാണവർ. 

പൊതുജനങ്ങളുടെ ചിലവിലും സൗകര്യത്തിലും മാത്രം സൗജന്യമായി ആർഭാടപൂർവ്വം പീന്നീട് ജീവിതം മുഴുക്കെ ജീവിക്കുന്നവർ. 

പ്രധാനമന്ത്രി ആവുന്ന ആളും ആവാൻ വേണ്ടി വരുന്ന ആളും അങ്ങനെയൊരു പൊതുവ്യക്തിയാണ്, പൊതുസ്വത്താണ്. 

പ്രധാനമന്ത്രിയോട് വ്യക്തിപരമായ വിരോധമുണ്ടാവാൻ പ്രധാനമന്ത്രിയെന്ന വ്യക്തിയുമായി വ്യക്തിപരമായി ഒന്നും ഇന്ത്യയിൽ മഹാഭൂരിപക്ഷത്തിനും ഉണ്ടാവില്ല. നേരറിവും പരിചയവും പോലും ഉണ്ടാവില്ല.

പിന്നെ പാവം ഇന്ത്യയിലെ ജനങ്ങൾ കരുതുന്നത് പോലെ ഇവിടെ പ്രധാനമന്ത്രിയാവുന്നവരൊന്നും വെറും പാവം നിഷ്കളങ്ക സംശുദ്ധ വ്യക്തികളല്ല, അവരാരും വെറും സ്വകാര്യവ്യക്തികളും അല്ല. 

പ്രധാനമന്ത്രിയാവുന്നവരൊക്കെയും വലിയ മഞ്ഞുമലകളുടെ തുമ്പുകൾ മാത്രമാണ്. 

പ്രത്യേകിച്ചും ഈ ഇന്ത്യയിൽ. മുകളിലും പുറത്തും നാം കാണുന്നതിൻ്റെ ഇരട്ടിയും അധികവും ഉള്ളിലും പുറത്തും ഒളിച്ചു സൂക്ഷിക്കുന്നവരാണവർ.

കുറേ ലോകങ്ങളെ ഉള്ളിലും പുറത്തും കീഴെയും മുകളിലും ഒളിച്ചും അല്ലാതെയും കൊണ്ടുനടക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവർ. അധോലോകമെന്ന് നാം പേരിട്ട് പേടിച്ച് വിളിക്കുന്ന ലോകങ്ങളെ വരെ കൊണ്ടും അറിഞ്ഞും നടക്കുന്നവർ. 

വളർന്നുവന്ന വഴിയിൽ ആവശ്യത്തിന് കൊന്നും കൊടുത്തും സംഹരിച്ചും വെട്ടിയും കുത്തിയും നിരത്തിയും മാത്രം തന്നെ കളങ്കപ്പെട്ട് അതിജീവിച്ച് വളർന്നുവന്നവർ. 

പാവം ജനത കണക്കാക്കും പോലെ അങ്ങനെയൊന്നും നിർമ്മലരും കരുണാമയരും ശുദ്ധരും നിഷ്കളങ്കരുമാവാൻ സാധിക്കാത്തവർ.

ഏത് നിർവ്വചനം വെച്ച് നോക്കിയാലും പറഞ്ഞാലും അവരൊക്കെയും ആകെ കലങ്ങിമറിഞ്ഞ പൊതുവ്യക്തിത്വങ്ങളാണ്.

എന്നിരുന്നാലും അവരൊക്കെയും നേതാക്കൾ എന്ന നിലക്ക്, എങ്ങിനെയൊക്കെയോ മറ്റുള്ളവരെ നയിക്കുന്നവരായി എന്ന നിലക്ക്, പൊതുസ്വത്തുക്കൾ മാത്രമാണ്. 

അവരെ അനുകൂലിച്ചും എതിർത്തും ഉള്ള ആരുടെയും നിലപാടുകൾ പൊതുതാൽപര്യം വെച്ചുള്ളതാണ്. 

അവരെ അനുകൂലിച്ചും എതിർത്തും ഉള്ള നിലപാടുകൾ അവരുമായുള്ള വ്യക്തിപരമായ അറിവും ബന്ധവും അനുഭവവും വെറുപ്പും ഇഷ്ടവും വെച്ചുള്ളതല്ല, വെച്ചുള്ളതാവണം എന്നില്ല.

അവരെ അനുകൂലിച്ചും എതിർത്തും ഉള്ള ആരുടെ നിലപാടുകളിലും വ്യക്തിപരതയില്ല, വ്യക്തിപരത ഉണ്ടാവേണ്ടതില്ല, വ്യക്തിപരത കാണേണ്ടതില്ല. 

ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ അവരെ അനുകൂലിച്ചും എതിർത്തും ഉള്ള ആരുടെയും നിലപാടുകളിൽ വ്യക്തിപരത കാണരുത്, ചിത്രീകരിക്കരുത്. 

അവരെ അനുകൂലിച്ചും എതിർത്തും ഉള്ള ആരുടെയും നിലപാടുകളെ അങ്ങനെ വ്യക്തിപരമായിക്കണ്ട് ചുരുക്കുന്നതാണ് തെറ്റ്. 

അവരെ അനുകൂലിച്ചും എതിർത്തും ഉള്ള നിലപാടുകളെ വ്യക്തിപരമായി ചുരുക്കുന്നത് പൊതുവിഷയങ്ങളെ പൊതുവിഷയങ്ങളായി മനസ്സിലാക്കാത്തത് കൊണ്ടും പൊതുതാൽപര്യം വെച്ച് കാണാൻ സാധിക്കാത്തത് കൊണ്ടുമാണ്. 

ഒരുവേള പൊതുതാൽപര്യത്തേയും രാജ്യത്തേയും അവഗണിച്ച് പ്രധാനമന്ത്രിയെയും പദവിയെയും മുകളിൽ വെക്കുന്നത് കൊണ്ടാണ് അവരെ അനുകൂലിച്ചും എതിർത്തും ഉള്ള നിലപാടുകളെ വ്യക്തിപരമായി ചുരുക്കുന്നത്, കാണുന്നത്, ചിത്രീകരിക്കുന്നത്.

നമുക്ക് പൊതുവിഷയങ്ങളെ പൊതുവിഷയങ്ങളായി കാണാൻ സാധിക്കാത്തത് നാമറിയാത്ത, നാം പുറമേ അംഗീകരിക്കാത്ത ഉപബോധമനസ്സിനെ പേറിനടക്കുന്നത് കൊണ്ടാണ്. നമ്മുടെ തന്നെ മറ്റുചില സ്വാർത്ഥ നിക്ഷിപ്ത താൽപര്യങ്ങൾ കൊണ്ടാണ്. അവയെ നാം ഒളിച്ചുവെക്കുന്നത് കൊണ്ടും മാത്രമാണ്. 

അറിയണം ഇവരാരും വെറും സ്വകാര്യവ്യക്തികൾ അല്ല. പൊതുവ്യക്തികളാണ്, പൊതുസ്വത്തുക്കൾ ആണ്, പൊതുവിഷയങ്ങൾ ആണ്.

Wednesday, May 29, 2024

കഴിവുകേടാണ് കരച്ചിൽ. കഴിവുകേട് കരയിപ്പിക്കും.

കഴിവുകേടാണ് കരച്ചിൽ. 

കഴിവുകേട് കരയിപ്പിക്കും. 

കഴിവുകെട്ടവർ കരയും, കരഞ്ഞുപോകും. 

കഴിവുകെട്ടവർക്ക് സ്വന്തം കഴിവുകേട് അംഗീകരിക്കാനാവില്ല. 

അവർക്ക് പറ്റിയ ചെറിയ തെറ്റ് പോലും കഴിവുകെട്ടവർ സമ്മതിക്കില്ല. 

തെറ്റ് സമ്മതിക്കാതിരിക്കാൻ കഴിവുകെട്ടവർ കുറേ തെറ്റുകൾ പറയും, ചെയ്യും, ഒരുകുറെ കരയും. ഒരുകുറെ പേരെ തെറ്റുകാരാക്കും

സ്വന്തം തെറ്റ് സമ്മതിക്കാതിരിക്കാൻ കഴിവുകെട്ടവർ ഏതറ്റം വരെയും പോകും. 

യഥാർഥത്തിൽ അവർക്കറിയാം തെറ്റ് പറ്റിയിട്ടുണ്ടെന്ന്. 

എന്നാലും സ്വയമറിഞ്ഞ തെറ്റും സമ്മതിക്കാൻ കഴിവുകെട്ടവർക്ക് തോന്നില്ല.

സ്വയമറിഞ്ഞ തെറ്റും സമ്മതിക്കാതിരിക്കാൻ കഴിവുകെട്ടവർക്ക് തോന്നും. 

കാരണം, കഴിവുകെട്ടവർ  കഴിവുകെട്ടവരാവുന്നത് മറ്റൊന്ന് കൊണ്ടുമല്ല. 

ഉത്തരവാദിത്തം ഏറ്റെടുക്കാൻ സാധിക്കാത്തത് കൊണ്ടാണ് കഴിവുകെട്ടവർ  കഴിവുകെട്ടവരാവുന്നത്. 

ഉത്തരവാദിത്തം ഏറ്റെടുക്കാനും നിർവ്വഹിക്കാനും ഉള്ള കഴിവാണ് കഴിവ്.

കഴിവുകെട്ടവർക്ക് ഉത്തരവാദിത്തങ്ങകളെ പേടിയാണ്, പേടിയായിരിക്കും. 

പറ്റിയ ചെറിയ തെറ്റുകളുടെ ചെറിയ ഉത്തരവാദിത്തം പോലും ഏറ്റെടുക്കാൻ കഴിവുകെട്ടവർക്ക് പേടിയാവും. 

അതുകൊണ്ട് തന്നെ കഴിവുകെട്ടവർ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷനേടാനെന്നോണം ആത്മരക്ഷാർത്ഥം പ്രത്യാക്രമണബുദ്ധ്യാ വലിയ ആരോപണങ്ങൾ നടത്തും. 

പറ്റിയ തെറ്റും അതിൻ്റെ കുറ്റവും മറ്റെന്തിലെങ്കിലും, മറ്റാരിലെങ്കിലും ചാരും. 

കഴിവുകെട്ടവർ പൊതുവെ കുറ്റവും തെറ്റും മറ്റെന്തിലെങ്കിലും, മറ്റാരിലെങ്കിലും ചാരി ആരോപിച്ച് ബഹളമുണ്ടാക്കി എങ്ങിനെയും രക്ഷനേടിയെന്ന് വരുത്തുന്നവരായിരിക്കും. 

ഉത്തരവാദിത്തം പേറേണ്ടിവരും എന്ന് വരുന്ന ഏതവസരത്തിലും കഴിവുകെട്ടവർ എല്ലാറ്റിനെയും കുറ്റംപറഞ്ഞ്, എല്ലാറ്റിലും തെറ്റും കുറ്റവും കണ്ട്, എല്ലാറ്റിലും തെറ്റും കുറ്റവും ആരോപിച്ച് ഒരായിരം പറഞ്ഞുകൊണ്ടിരിക്കും. 

മോശം ആശാരി ഉപകരണങ്ങളിലും മരത്തിലും കുറ്റംചാരും തെറ്റ് കാണും എന്നത് പോലെ തന്നെ.

*****

കഴിവുകേടിൻ്റെ ഒരു വലിയ ലക്ഷണം കഴിവുകെട്ടവർക്ക് എല്ലാം, അതുപോലെ എല്ലാവരും അവരെ കുറ്റപ്പെടുത്തുന്നതായി തോന്നും. 

അവരോട് നിങൾ എന്ത് എത്ര ഭംഗിയായി സൗമനസ്യാ സൂചിപ്പിച്ചാലും അവർക്കത് കുറ്റപ്പെടുത്തലായി തോന്നും

അതുകൊണ്ട് തന്നെ കഴിവുകെട്ടവർ സ്വയം തന്നെ കുറ്റബോധപ്പെട്ട് വെകിളിപിടിക്കും.

കുറ്റബോധവും അവരെ കരയിപ്പിക്കും. 

കുറ്റബോധം കൊണ്ടും അവർ കരഞ്ഞുപോകും.

Saturday, May 25, 2024

അല്ലാഹുവിൻ്റെ വിളിയും വിളിക്കുള്ള ഉത്തരമാണോ മരണം?

അല്ലാഹുവിൻ്റെ വിളിയാണ് മരണമെന്നും, 

അല്ലാഹുവിൻ്റെ വിളിക്കുള്ള ഉത്തരമാണ് മരിക്കുന്നവൻ നടത്തുന്നതെന്നും 

ആരെവിടെയാണ് പറഞ്ഞത്? 

ഏത് ഗ്രന്ഥത്തിലാണ് അങ്ങനെ പറഞ്ഞിട്ടുള്ളത്? 


ജീവിതവും ജീവിതത്തിലുള്ളതും 

പിന്നെ ആരുടെ വിളിയും 

ആരുടെ വിളിക്കുളള ഉത്തരവുമാണ്? 


ഇതേ അല്ലാഹുവിൻ്റെ വിളിയും 

അതിനുള്ള ഉത്തരവും തന്നെയല്ലേ 

ജീവിതവും ജീവിതത്തിൽ നടക്കുന്നതും? 


എങ്കിൽ, മരണപ്പെടുമ്പോൾ മാത്രം 

ഇങ്ങനെ എടുത്തുപറയുന്നുതിൻ്റെ 

സാംഗത്യവും ന്യായവും അന്തക്കേടും 

മനസ്സിലാവുന്നില്ല.

********

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഊൻ തന്നെ 

(നാമെല്ലാം ദൈവത്തിൽ നിന്ന്, ദൈവത്തിലേക്ക് തന്നെ മടങ്ങുന്നു) 

എത്രയോ മതിയായതും അർത്ഥവത്തുമാണ്...


എന്നിരിക്കെ, 

വെറുതെ സ്വന്തം കയ്യിൽ നിന്ന് 

എന്തെങ്കിലും ഇട്ട് വഷളാക്കുന്നത് എന്തിന്?


Friday, May 24, 2024

ജനാധിപത്യത്തിൽ ദൈവമല്ല, ജനങ്ങളാണ് നിങ്ങളെ അയക്കുന്നതും ഏൽപിക്കുന്നതും.

തന്നെ ദൈവം ഏൽപിച്ചതാണ് എന്നതും ജനാധിപത്യവും തമ്മിൽ എന്ത് ബന്ധം?

തന്നെ ദൈവം അയച്ചതാണ് എന്നതും ജനാധിപത്യവും തമ്മിൽ എന്ത് ബന്ധം?

ജനാധിപത്യത്തിൽ ജനങ്ങളാണ് നിങ്ങളെ അയക്കുന്നത്.

ജനാധിപത്യത്തിൽ ജനങ്ങളാണ് നിങ്ങളെ ഏൽപിക്കുന്നത്.

ജനാധിപത്യം ദൈവത്തിൽ നിന്നും അധികാരം കിട്ടുന്നത് കൊണ്ടല്ല.

ജനാധിപത്യം ജനങ്ങളിൽ നിന്നും അധികാരം കിട്ടുന്നത് കൊണ്ടാണ്.

ജനാധിപത്യം ദൈവത്തിന് വേണ്ടിയല്ല. ദൈവത്തിൻ്റെ നന്മക്കും ക്ഷേമത്തിനും വേണ്ടിയല്ല.

ജനാധിപത്യം ജനങ്ങൾക്ക് വേണ്ടിയാണ്. ജനങ്ങളുടെ നന്മക്കും ക്ഷേമത്തിനും വേണ്ടിയാണ്.

ജനാധിപത്യം നിങ്ങളെ ഏൽപിക്കുന്നത്തും നിങ്ങളോട് ആവശ്യപ്പെടുന്നതും ദൈവത്തെ നോക്കാനല്ല, ദൈവത്തെ കേൾക്കാനല്ല, ദൈവത്തെ പരിരക്ഷിക്കാനുമാണ്. 

ജനാധിപത്യം ജനങ്ങളുമായുള്ള കരാറാണ്. ദൈവവുമായുള്ള കരാറല്ല.

ജനാധിപത്യം നിങ്ങളെ ഏൽപിക്കുന്നത്തും നിങ്ങളോട് ആവശ്യപ്പെടുന്നതും ജനങ്ങളെ നോക്കാനും ജനങ്ങളെ കേൾക്കാനും ജനങ്ങളെ പരിരക്ഷിക്കാനുമാണ്.

എന്നെ ദൈവം അയച്ചതാണ്, എന്നെ ദൈവം ഏൽപിച്ചതാണ് എന്ന് ഒന്നും മനസ്സിലാവാത്ത അന്ധവിശ്വാസികളായ ജനങ്ങളോട് പറയുന്നത്, അവരെ ഒന്നുകൂടി തെറ്റിദ്ധരിപ്പിച്ച് വേറൊരർത്ഥത്തിൽ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യലും കശാപ്പ് ചെയ്യലും തട്ടിത്തെറിപ്പിക്കലുമാണ്. 

ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനും കശാപ്പ് ചെയ്യാനും തട്ടിത്തെറിപ്പിക്കാനുമുള്ള തന്ത്രമാണ്, ശ്രമമാണ് എന്നെ ദൈവം അയച്ചതാണ്, ദൈവം ഏൽപിച്ചതാണ് എന്ന പറച്ചിൽ . 

ദൈവം അയച്ചതാണ്, ദൈവം ഏൽപിച്ചതാണ് എന്ന് പറയുന്നത് ജനങ്ങളുടെ മനോതലത്തെ ദൈവത്തിൻ്റെ പേര് പറഞ്ഞ് ഹിപ്നോട്ടൈസ് ചെയ്യലും മയക്കലുമാണ്.

*******

താൻ ചെയ്യുന്നതൊക്കെ ശരിയെന്ന് വരുത്താനുള്ള ഒരു മാനസികരോഗിയുടെയോ ഏകാധിപതിയുടെയോ ജിഹാദിയുടെയോ വാദവും തന്ത്രവും മാത്രം "എന്നെ ദൈവം അയച്ചതാണ്", "ഞാൻ ചെയ്യുന്നതൊക്കെയും ദൈവം ഏല്പിച്ചതാണ്" എന്ന വാദം. 

ഇതൊരു ജിഹാദി ധർമ്മയുദ്ധ പറച്ചിലും ന്യായീകരണം തേടലും നേടലും മാത്രമല്ലേ?

******

മറ്റൊന്ന് കൊണ്ടുമല്ല. 

ജിഹാദിയുടെ (ധർമ്മയുദ്ധം ചെയ്യുന്നവൻ്റെ) വിശ്വാസവും തന്നോട് ദൈവം കല്പിച്ചതാണ്, തന്നെ ഏൽപ്പിച്ചതാണ്, അയച്ചതാണ് എന്നതാണ്. 

പ്രധാനമന്ത്രിയും അവരുടെ പാർട്ടിയും വേറൊരു കോലത്തിൽ ഇത്തരമൊരു ജിഹാദിയുടേത് പോലുള്ള മാനസിക നിലവാരത്തിൽ തന്നെയാണുള്ളത്. 

പ്രധാനമന്ത്രിയും അവരുടെ പാർട്ടിയും ജിഹാദ് തന്നെയാണ് പറയുന്നതെന്നും ചെയ്യുന്നതെന്നും ഇക്കോലത്തിലെങ്കിലും നമുക്ക് പറയാൻ സാധിക്കണമല്ലോ? 

ജിഹാദ് തെറ്റെങ്കിൽ, തീവ്രവാദമെങ്കിൽ, ഭീകരവാദമെങ്കിൽ അവരുടെ ജിഹാദ് എന്ന (പേര് വേറേത് ഭാഷയിൽ വേറെന്ത് വിളിച്ചാലും) തെറ്റും തീവ്രവാദവും ഭീകരവാദവും തന്നെ. 

ധർമ്മയുദ്ധം എന്ന ന്യായം ഉളവർക്ക് കുറ്റബോധം ഉണ്ടാവില്ല. 

വലത്പക്ഷ പാർട്ടി പ്രവർത്തകർക്ക് കുറ്റബോധം തീരേ ഇല്ലാത്തത് അവരെ ഇതൊക്കെ ധർമ്മയുദ്ധത്തിൻ്റെ ഭാഗമാണ് എന്ന് പറഞ്ഞു പഠിപ്പിച്ചത് കൊണ്ടാണ്. ആൻ നിലക്ക് മസ്തിഷ്കപ്രക്ഷാളനം ചെയ്തു വെച്ചത് കൊണ്ടാണ്.

അതുകൊണ്ട് തന്നെ അവർ ചെയ്യുന്നത് മുഴുവൻ അവർക്ക് പുണ്യം. 

അവർ ചെയ്യുന്നതെന്തെന്നു അവർ ഇങ്ങനെ ധർമ്മയുദ്ധം ആയല്ലാതെ മറിച്ച് മനസ്സിലാക്കാത്ത സ്ഥിതിക്ക്. 

അവരും തീവ്രവാദികൾ തന്നെ മനോരോഗികൾ തന്നെയെന്ന് അവരോട് വിളിച്ചു പറയാൻ ശ്രമിക്കുന്നു. അത്രമാത്രം.



"എന്നെ ദൈവമയച്ചതെ"ന്ന് മോദി പറയുമ്പോൾ എന്ത് കൊണ്ട് മറ്റാര് പറയുന്നതിനേക്കാൾ വിഷയമാകുന്നു?

എന്ത് കൊണ്ട്  "എന്നെ ദൈവമയച്ചതെ"ന്ന് മോദി പറയുമ്പോൾ മറ്റാര് പറയുന്നതിനേക്കാൾ വിഷയമാകുന്നു?

അത് കേൾക്കുന്ന സമൂഹത്തെ ഓർത്തുകൊണ്ട്... 

അല്ലെങ്കിൽ തന്നെ എല്ലാം കൊണ്ടും വളരെ താഴെയും പിറകിലുമായ ഒരു സമൂഹത്തെ വീണ്ടും താഴെയും പിറകിലുമാക്കുമെന്ന് പേടിക്കുന്നത് കൊണ്ട്.

ഇങ്ങനെ ഇത് പറയുന്നത്, അല്ലെങ്കിൽ തന്നെ കുറേ കളവും വെറുപ്പും പറഞ്ഞ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് എന്നതിനാൽ.

ശൂദ്രൻ്റെ ചെവിയിൽ വേദം ഓതരുത് എന്ന് പറഞ്ഞത് വേറൊന്നും കൊണ്ടല്ല. 

ശൂദ്രൻ വേറേ ആരുമല്ല. 

ശൂദ്രൻ ഒന്നും അറിയാത്തവനും മനസ്സിലാകാത്തവനുമാണ്. ഏറെക്കുറെ മഹാഭൂരിപക്ഷം ഇന്ത്യൻ സമൂഹം, അഥവാ ഉത്തരേന്ത്യൻ സമൂഹം. 

ഒന്നും മനസ്സിലാകാത്തവൻ നാം പറയുന്നതിനെ വേറെ ഏതെങ്കിലും കോലത്തിൽ എടുക്കും. 

ആ വഴിയിൽ അവരുടെ ഇടയിൽ മോദി മാത്രം പുതിയ കാലത്തിൻ്റെ പുതിയ അവതാരമായി മാറും. 

ആ വഴിയിൽ ഭരണകൂട പാർട്ടിക്ക് പുതിയ വിശ്വാസിലോകവും ഇലക്ഷൻ വിജയവും...

********

 "എന്നെ ദൈവമയച്ചതെ"ന്ന് മോദി പറയുമ്പോൾ ഒന്ന് തിരിച്ചുചോദിക്കട്ടെ. ..

(ഉണ്ടെങ്കിൽ ഉള്ള) 

ദൈവം അയക്കാത്തതും ചെയ്യാത്തതും ഉണ്ടാക്കാത്തതുമായ 

എന്തെങ്കിലും ആരെങ്കിലും 

ഈ (ദൈവം മാത്രം തന്നെയായ) പ്രപഞ്ചത്തിൽ ഉണ്ടാവുമോ? 


വിവരക്കേടിന് നാലും എട്ടും കാലുകൾ വെക്കുകയാണോ മോദി? 

അതല്ലേൽ വിവരംകെട്ട മഹാഭൂരിപക്ഷത്തെ വീണ്ടും പറഞ്ഞുപറ്റിക്കാനാണോ മോദി ഇങ്ങനെ പറയുന്നത്?

*******

താൻ ചെയ്യുന്നതൊക്കെ ശരിയെന്ന് വരുത്താനുള്ള ഒരു മാനസികരോഗിയുടെയോ ഏകാധിപതിയുടെയോ വാദവും തന്ത്രവും മാത്രമല്ലേ "എന്നെ ദൈവം അയച്ചതാണ്, താൻ ചെയ്യുന്നതൊക്കെയും ദൈവം ഏല്പിച്ചതാണ് എന്ന വാദം? ഇതൊരു ജിഹാദി ധർമ്മയുദ്ധ പറച്ചിലും ന്യായീകരണം തേടലും നേടലും കൂടിയല്ലേ?

********

കൃഷ്ണനും മുഹമ്മദും യേശുവും ബുദ്ധനും അങ്ങനെ അവരെ (മാത്രം) ദൈവം അയച്ചതാണെന്ന് പറഞ്ഞെങ്കിൽ അതും തെറ്റാണ്. ബാക്കിയുള്ള ജനങ്ങളെ മൊത്തം വേറെ ആരോ അയച്ചതാണ്, അല്ലെങ്കിൽ ദൈവം അയക്കാതെ വന്നവരാണ് ബാക്കിയുള്ള ജനങ്ങളൊക്കെ എന്ന മട്ടിൽ....

അങ്ങനെ കൃഷ്ണനും മുഹമ്മദും യേശുവും ബുദ്ധനും പറഞ്ഞിരുന്നു എന്ന് തന്നെ വെക്കുക. 

അപ്പോഴും കാതലായ ഒരു വ്യത്യാസമുണ്ട്. 

മോദി പറയുന്നത് കാലം പുരോഗമിച്ച് ഇങ്ങെത്തിയതിന് ശേഷം. കൃഷ്ണനും മുഹമ്മദും യേശുവും ബുദ്ധനും എന്തേലും അവ്വിധം പറഞ്ഞെങ്കിൽ പറഞ്ഞത് ജനങ്ങൾക്ക് ഒന്നും അറിയാതിരുന്ന പുരാതനകാലത്ത്.

ബുദ്ധനും മുഹമ്മദും കൃഷ്ണനും ബുദ്ധനും അങ്ങനെ പറഞ്ഞെന്ന് പറയപ്പെടുന്നത് മാത്രം. 

കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും വെച്ച് ബുദ്ധൻ ആ ഗണത്തിൽ പെടുന്ന ആളെയല്ല.

ജനങ്ങൾ പീന്നീട് ഇവരുടെയൊക്കെ മേൽ കഥ പറഞ്ഞുണ്ടാക്കിയതാണോ എന്ന് പോലും മനസ്സിലാകാത്ത വിധം ഏതോ കാലത്ത് സംഭവിച്ചു, പറഞ്ഞു എന്ന് പറയപ്പെടുന്നത് മാത്രം. 

ഇക്കാലത്ത് പോലും ദിവ്യപുരുഷന്മാരായി ചമയുന്ന, ചിത്രീകരിക്കപ്പെടുന്ന പലരുടെയും മേൽ ഉണ്ടാക്കപ്പെടുന്ന കെട്ടുകഥകൾ വെച്ച് ചേർത്ത് വായിച്ചാൽ ബാക്കി കര്യങ്ങൾ പിടികിട്ടും. 

ഇത്രയും നീണ്ട കാലത്തിനിടയിൽ എന്തെല്ലാം ഇല്ലാക്കഥകൾ അവരെക്കുറിച്ചും ഉണ്ടായിട്ടുണ്ടാവും എന്ന്. 

അത്രക്ക് ഒരുതരം രേഖയും ചരിത്രവും ഇല്ലാതിരുന്ന കാലത്താണ് അവരൊക്കെ ഉണ്ടായിരുന്നതും എന്തൊക്കെയോ പറഞ്ഞെന്ന് പറയപ്പെടുന്നതും. 

പിന്നീട് ഭരണകൂടങ്ങൾ ഉണ്ടാക്കിയതല്ലാതെ ഒന്നും അവരാരിൽ നിന്നും നേരിട്ടില്ല. 

അവരങ്ങിനെ പറഞ്ഞിരുന്നുവോ എന്നതിന് പോലും ഇന്നുള്ളത് പോലുള്ള കൃത്യമായ ഒരു തെളിവും ഇല്ല. ഇപ്പോഴുള്ള കെട്ടുകഥകൾ മാത്രമായ കേട്ടുകേൾവികൾ മാത്രമല്ലാതെ.

*******

ഇനി, എല്ലാവരെയും ദൈവം അയച്ചതാണ് ആ വഴിയിൽ എല്ലാവരെയും പോലെ തന്നെയും, തനിക്ക് പ്രത്യേകിച്ചൊരു പ്രത്യേകതയും ഇല്ലാതെ അയച്ചതാണെന്ന് പറഞ്ഞതാണോ മോദി?

സന്ദർഭവും സാഹചര്യവും അത് സൂചിപ്പിക്കുന്നില്ല. 

അങ്ങനെ ദാർശനികമായ പറച്ചിലോ പറയുന്ന സന്ദർഭമോ അല്ലായിരുന്നു അപ്പറഞ്ഞ സന്ദർഭം.

അന്ധരായ  ഭക്തന്മാർക്ക് അങ്ങനെ എന്തും തങ്ങളുടെ നേതാവിന് വേണ്ടി വ്യാഖ്യാനിച്ച് ന്യായീകരിക്കാൻ സാധിക്കും എന്ന് മാത്രം.

********

അല്ലെങ്കിലും സത്യന്ധമായി നിരീക്ഷിച്ച് പറഞ്ഞാൽ, മോദി ആ പറഞ്ഞതിന് അങ്ങനെയാണോ ഉദ്ദേശവും അർത്ഥവും?

അതും അദ്ദേഹം അഡ്രസ് ചെയ്യുന്ന, അദ്ദേഹത്തിന് വോട്ട് ചെയ്യുന്ന വലിയ വിഭാഗം എത്തരക്കാരാണെന്ന് മനസ്സിലാക്കുമ്പോൾ പ്രത്യേകിച്ചും.

എന്തിനാണ് എല്ലാറ്റിനെയും ഇങ്ങനെറ്റ്റൊന്നായി (എല്ലാ പട്ടിയെയും ഇങ്ങനെ ആടായി) ചിത്രീകരിക്കുന്നത്?



Wednesday, May 22, 2024

നിഷേധവും വിശ്വാസവും രണ്ടും നിസ്സഹായത കൊണ്ടാണ്, അജ്ഞത കൊണ്ടാണ്.

നിഷേധവും വിശ്വാസവും രണ്ടും നിസ്സഹായത കൊണ്ടാണ്, അജ്ഞത കൊണ്ടാണ്. 

വിശ്വാസി തൻ്റെ നിസ്സഹായതയും അജ്ഞതയും മറച്ചുവെച്ച് അതിനെ ജ്ഞാനമാക്കി അവതരിപ്പിക്കുന്നു, വിശ്വാസമാക്കുന്നു. 

നിഷേധി തൻ്റെ നിസ്സഹായതയും അജ്ഞതയും സമ്മതിച്ച് പുറത്ത് പറയുന്നു, നിഷേധമാക്കുന്നു. 

എങ്ങിനെ എന്തുകൊണ്ട് എന്നുള്ള, എങ്ങിനെ എന്തുകൊണ്ട് എന്നറിയുന്ന ലോകത്താണ് നാം ജീവിക്കുന്നത്. 

എങ്ങിനെ എന്ത് കൊണ്ട് എന്നില്ലാത്തതാണ് ദൈവം. 

എങ്ങിനെ എന്ത് കൊണ്ട് എന്നില്ലാത്ത ദൈവത്തെ മനസ്സിലാക്കുക എങ്ങിനെ എന്തുകൊണ്ട് എന്നുള്ള, എന്നറിയുന്ന ലോകത്ത് നിന്ന് എളുപ്പമല്ല.

*******

അന്ധമായി വിശ്വസിക്കുന്നത് പോലെ അന്ധമായി നിഷേധിക്കുക സാധിക്കില്ല. 

നിഷേധം ബോധപൂർവ്വമായ പ്രക്രിയയാണ്. 

വിശ്വാസം ഏറെക്കുറെ മഹാഭൂരിപക്ഷത്തിൻ്റെ കാര്യത്തിലും ബോധപൂർവ്വമല്ലാത്ത പ്രക്രിയയും.

നിഷേധം അത്ര എളുപ്പമല്ല. 

നിഷേധത്തിൽ അനിശ്ചിതത്വവും റിസ്കും ഉണ്ട്. 

അതുകൊണ്ട് തന്നെ നിഷേധി വീണ്ടും അന്വേഷിച്ചുപോകും.

വിശ്വാസം എളുപ്പമാണ്, ഏറെക്കുറെ അനുകരണമാണ്. 

വിശ്വാസത്തിൽ അനിശ്ചിതത്വവും റിസ്കും ഇല്ല. 

അതുകൊണ്ട് തന്നെ വിശ്വാസി വീണ്ടും അന്വേഷിച്ചുപോകില്ല. 

അന്ധമായി വിശ്വസിക്കുന്നവർ മഹാഭൂരിപക്ഷമാണ്. 

അന്ധമായി നിഷേധിക്കുന്നവർ വളരെ വിരളവും. 

വിശ്വാസവും നിഷേധവും മനസ്സിലാകാത്തത് കൊണ്ടാണ്. 

പക്ഷേ വിശ്വസി, തനിക്ക് മനസ്സിലാകാത്തത് അംഗീകരിക്കാതെ, മറച്ചുവെച്ച് (കുഫർ എന്നാൽ മറച്ചുവെക്കുക എന്നുകൂടിയാണ്. കാഫിർ എന്നാൽ മറച്ചുവെക്കുന്നവൻ) മനസ്സിലായി എന്ന് വരുത്തി വിശ്വസിക്കുന്നു.

*******

നിഷേധിച്ചുകൊണ്ട് അന്വേഷിച്ചന്വേഷിച്ച്, നിന്നിടം വിട്ട് നടന്ന് നടന്ന് എത്തേണ്ടത് കൂടിയാണ് സാക്ഷ്യം ( ശഹാദത്ത്) സാധിച്ച് സാധിക്കേണ്ട വിശ്വാസം.

അതുകൊണ്ടാണ് ലാ ഇലാഹ എന്ന നിഷേധത്തിൽ വിശ്വാസിയുടെ വിശ്വാസം നടത്തേണ്ട, വിശ്വാസം തുടങ്ങുന്ന വാക്ക് തുടങ്ങുന്നത്.

നിഷേധിച്ച് നിഷേധിച്ച്, അന്വേഷിച്ചന്വേഷിച്ച്, നിന്നിടം വിട്ട് നടന്ന് നടന്ന്, സാധിച്ചാൽ എത്തേണ്ട ഇടമാണ് "ഇല്ലല്ലാ". 

ഒന്നുമില്ലെന്നറിഞ്ഞിടത്ത് അവൻ കണ്ടെത്തേണ്ട, ഒന്നുമില്ലെന്നതിന് പകരം അവൻ കണ്ടെത്തി വെക്കേണ്ട ഒന്ന്. അല്ലാഹു.



Tuesday, May 21, 2024

നിഷേധി സത്യസന്ധനാണ്. അറിയാത്തത് അറിയില്ലെന്ന് പറയുന്ന സത്യസന്ധൻ.

മതനിഷേധി സത്യസന്ധനാണ്. 

ഏറെക്കുറെ ദൈവനിഷേധിയും സത്യസന്ധനാണ്.

മതനിഷേധി ഉണ്ടെങ്കിൽ ഉള്ള ദൈവത്തെയും സത്യത്തെയും ഒരുതരം തടവറയിലും നിർവ്വചനത്തിലും കാലത്തിലും ഗ്രന്ഥത്തിലും ഒതുക്കാത്തവനാണ് 

അറിയാത്തത് അറിയില്ലെന്ന് ആരെയും പേടിക്കാതെ പറയുന്ന സത്യസന്ധൻ നിഷേധി. 

മറ്റ് പലതും നിഷേധിച്ച് കൊണ്ട് മാത്രമേ ആർക്കും ഏതെങ്കിലും ചിലതിലും വിശ്വസിക്കാൻ സാധിക്കൂ

വിശ്വാസി തൻ്റെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തിൽ സത്യസന്ധനല്ല. 

ആരോ പറഞ്ഞത് യഥാർഥത്തിൽ മനസ്സിലാകാതെ മനസ്സിലായി എന്ന് കളവ് പറയുന്നവനാണ് വിശ്വാസി. 

വിശ്വാസി ചിന്തിക്കുന്നില്ല, അന്വേഷിക്കുന്നില്ല, 

വിശ്വാസി വീണുകിട്ടിയത് കൊണ്ടുനടക്കുന്നു, 

വിശ്വാസി ചിന്തിക്കാതിരിക്കാനും അന്വേഷിക്കാതിരിക്കാനും തൻ്റെ ആ വീണുകിട്ടിയ വിശ്വാസത്തെ മറയാക്കുന്നു, ഉപയോഗിക്കുന്നു, ആയുധമാക്കുന്നു. 

ഈ പറഞ്ഞതിന് നിങ്ങളുടെ മുൻപിൽ തന്നെ നിങ്ങളുടെ സമുദായവും നിങ്ങളുടെയടക്കം കുടുംബക്കാരും മാതാപിതാക്കളും അടങ്ങിയവർ ഉദാഹരണവും തെളിവും. 

നമുക്ക് നമ്മെ തന്നെ അതിന് തെളിവും ഉദാഹരണവും ആക്കാം. 

വിശ്വാസി തനിക്ക് വീണുകിട്ടിയ വിശ്വാസത്തെ ന്യായീകരിക്കാൻ പോലും വേണ്ടത്ര വായിച്ച് പഠിക്കാതെ.

വിശ്വാസികളിൽ മഹാഭൂരപക്ഷവും സാമൂഹ്യ സുരക്ഷിതത്വത്തിന് വേണ്ടിയും, വിവാഹം നടക്കാൻ വേണ്ടിയും, ലോകമാന്യത ചമയാൻ വേണ്ടിയും, സ്ഥാനവും അധികാരവും നിലനിർത്താൻ വേണ്ടിയും അനന്തിരസ്വത്ത് കിട്ടാൻ വേണ്ടിയും ഒക്കെയായി വിശ്വാസികൾ ആവുന്നതാണ്. 

അബൂജഹലും ഉത്ത്ബത്തും ശൈബത്തും അബൂസുഫ്യാനും ഒക്കെ അക്കാലത്തായത് പോലെ ഇക്കാലത്തെ വിശ്വാസിയും.

പക്ഷേ, നിഷേധി മറിച്ചാണ്. 

അവൻ സാമൂഹ്യ സുരക്ഷിതത്വം വരെ വേണ്ടെന്ന് വെച്ച് അന്വേഷിക്കുന്നു. 

നിഷേധി ഉള്ളതും നഷ്ടപ്പെടാൻ തയ്യാറാവുന്നു.

നിഷേധിയുടെ അന്വേഷണമാണ് അവൻ്റെ നിഷേധം.

നിഷേധിയുടെ അന്വേഷണമാണ് അവൻ്റെ വിശ്വാസം. 

അവൻ്റെ നിഷേധമാണ് യഥാർത്ഥ വിശ്വാസം. ജീവിതത്തിലുള്ള വിശ്വാസം. ജിവിതം മുന്നോട്ട് കൊണ്ടുപോകുന്ന വിശ്വാസം.

വിശ്വാസിയുടെ വിശ്വാസം യഥാർഥത്തിൽ കണ്ണടച്ച് നിഷേധിക്കാനുള്ള നിഷേധം മാത്രവും. മറ്റുള്ളതെല്ലാം നിഷേധിക്കാനുള്ള വിശ്വാസം.

നിഷേധിയുടേ നിഷേധം അവൻ്റെ അന്വേഷണത്തിന് വേണ്ടിയാണ് . എല്ലാറ്റിലും കണ്ണ് തുറന്നു വെച്ചുള്ള താണ് നിശേധിയുടെ നിഷേധം. തെളിവിൻ്റെ നിറവിൻ്റെ പച്ചത്തുരുത്ത് അന്വേഷിച്ചുകൊണ്ടുള്ള നിഷേധം.

നിലവിലുള്ളതിനെ സംശയിക്കാതെയും അന്വേഷിക്കാതെയും അന്വേഷിക്കാൻ സാധിക്കില്ല. 

നിന്നിടം വിടാതെ മുന്നോട്ട് നടക്കാൻ സാധിക്കില്ല. 

നിന്നിടം പോരെന്ന് തോന്നുന്നവൻ മാത്രമേ അവിടം വിട്ട്, അവിടം നിഷേധിച്ച് മുന്നോട്ട് പോകൂ.

നിഷേധി തൻ്റെ സാമാന്യബുദ്ധിക്കും സാമാന്യയുക്തിക്കും യോജിക്കാത്തതും മനസ്സിലാവാത്തതും മാത്രം നിഷേധിക്കുന്നു. 

വ്യക്തത ഇല്ലാത്തത് വ്യക്തത ഇല്ലാത്തത് തന്നെ എന്ന് കൃത്യമായി പറയുന്നു. 

അറിയാതെ അറിഞ്ഞെന്നും മനസ്സിലാകാതെ മനസ്സിലായെന്നും നിഷേധി പറയുന്നില്ല. 

അങ്ങനെ അറിയാതെ അറിഞ്ഞെന്നും മനസ്സിലാകാതെ മനസ്സിലായെന്നും പറയാത്തത്താണ് അവൻ്റെ നിഷേധമായി മാറുന്നത്

എന്നിട്ടോ, യുക്തിക്കും ബുദ്ധിക്കും യോജിക്കുന്നതിന് വേണ്ടി അവൻ വീണ്ടും വീണ്ടും അന്വേഷിക്കുന്നു. 

അങ്ങനെ നിഷേധി അന്വേഷിച്ചന്വേഷിച്ച്, നിഷേധിച്ച് നിഷേധിച്ച് ഉണ്ടാക്കിയ ശാസ്ത്രവും പുരോഗതിയും പാഠങ്ങളും ആണ് നാം ഇന്ന് അനുഭവിക്കുന്നതും പഠിക്കുന്നതും. 

എല്ലാ ശാസ്ത്ര ശാഖകളും അങ്ങനെ മാത്രം ഉണ്ടായതാണ്. 

ഒന്നിനും അവസാന വാക്ക് വന്നിട്ടില്ലെന്ന് കരുതി നിഷേധിച്ചന്വേഷിച്ച് മുന്നോട്ട് പോയവൻ ഉണ്ടാക്കിയതും കണ്ടെത്തിയതുമാണ് നാം ഇന്ന് അനുഭവിക്കുന്നതും പഠിക്കുന്നതും മുഴുവൻ.

വെറുപ്പിനെ വെറുക്കുന്ന പ്രശ്നം എനിക്കുണ്ട്.

ശരിയാണ്. 

വെറുപ്പിനെ വെറുക്കുന്ന പ്രശ്നം എനിക്കുണ്ട്. 

മലത്തെ വെറുക്കുന്ന പ്രശ്നം എനിക്കുണ്ട്. 

അസഹിഷ്ണുതയോട് അസഹിഷ്ണുത കാട്ടിപ്പോകുന്ന പ്രശ്നം എനിക്കുണ്ട്. 

തീവ്രവാദത്തിനെതിരെ തീവ്രനിലപാടെടുക്കുന്ന തീവ്രവാദവും എനിക്കുണ്ട്.

*******

മാങ്ങ പുളിയുള്ളതാണ് എന്ന അറിവും ഗുണവും വാദവും മാവിനില്ല. 

മാങ്ങയിൽ നിങളനുഭവിക്കുന്ന പുളിയും മധുരവും നായയും പൂച്ചയും അനുഭവിക്കുന്നുമില്ല. 

അത്രയേ ഉള്ളൂ ഈയുള്ളവൻ പറയുന്നതും. 

നിങൾ എങ്ങനെയെടുക്കും എങ്ങനെയെടുക്കണം എന്ന അറിവും വാദവും ഈയുള്ളവനുമില്ല.

*********

പ്രകൃതിപരമായി സ്വാഭാവികമായി ഉണ്ടാവുന്ന വികാരം.

വെറുപ്പുണ്ടാക്കുന്നതിനെയും ഉണ്ടാക്കുന്നവരെയും വെറുക്കുക, വെറുത്തുപോകുക. 

ശാരീരികമായ പ്രതിപ്രവർത്തനം. 

അത് മലമായാലും മനുഷ്യനായാലും ശരി. 

വെറുപ്പും വൃത്തികേടും ഉണ്ടാക്കുന്നവനെ സംസാരിക്കുന്നവനെ വെറുത്തുപോകും.

തീർത്തും ആപേക്ഷികമായത്. ആപേക്ഷികലോകത്ത് നടപ്പാകുന്നത്.

********

മണ്ണിൽ ഒരു രുചിയും നിറവും ഇല്ലെന്ന് 

ആർക്കും പറയാം. 

ഒരളവോളം മണ്ണ് വൃത്തികേടാണെന്നും പറയാം. 


നിങ്ങളുടെ മാനത്തിൽ നിന്നും 

പ്രതലത്തിൽ നിന്നും 

നിങ്ങൾക്ക് തോന്നുന്നതും ബാധകമാവുന്നതുമായ ശറിയാണത്...


അവ ശരിയാണ്. 

അവ നിങ്ങൾക്ക് ശരിയാണ്.


പക്ഷേ കീഴോട്ട് വേരയച്ച് 

മധുരവും പുളിയും നിറവും 

മുകളിൽ കൊണ്ടുവരുന്ന 

വേരിനും വൃക്ഷത്തിനും 

വേറെ ചിലത് പറയാനുണ്ട്. 


മണ്ണിൽ ഒരായിരം നിറങ്ങളും രുചികളും ഉണ്ടെന്ന്. 


ചുരുങ്ങിയത് തങ്ങൾ കണ്ടെത്തിയവയെങ്കിലും ഉണ്ടെന്ന്.

Monday, May 20, 2024

പഴയകാല ഇന്ത്യ സുഖസുന്ദരമായിരുന്നുവോ?

പഴയകാല ഇന്ത്യ സുഖസുന്ദരമായിരുന്നു എന്ന് കരുതുന്നവരോട്: 

ജീവിതത്തിൻ്റെ സഭാവം എന്നും ഒരുപോലെ സമ്മിശ്രം. 

എല്ലാം എപ്പോഴും മാറി മാറി.

പഴയകാലത്ത് ഇന്ത്യ തന്നെ ഉണ്ടായിരുന്നില്ല. 

കുഞ്ഞുകുഞ്ഞു സ്ഥലങ്ങളും എങ്ങിനെയൊക്കെയോ ജീവിച്ച മനുഷ്യരും മാത്രമല്ലാതെ. 

പഴയകാലത്ത് ലോകം മുഴുവൻ തന്നെ ഇന്ത്യ പോലെ സുഖസുന്ദരമായിരുന്നു. 

എന്തുകൊണ്ട് പഴയകാലത്തെ എല്ലാം സുഖസുന്ദരമായിരുന്നുവെന്ന് നമുക്ക് തോന്നുന്നു? 

ദൂരേനിന്നും കാണുന്ന, സങ്കൽപിക്കുന്ന സൗന്ദര്യവും സുഖവും. 

അടുത്ത് ചെന്ന്നോക്കിയാൽ അതൊന്നും ഉണ്ടാവില്ല.

അടുത്ത് വരുമ്പോൾ അത് നിൻ്റെ കൂടി ജീവിതമാണ്. എല്ലാം സമ്മിശ്രമായ ജീവിതം.

Saturday, May 18, 2024

മാഹി_തലശ്ശേരിയിലെ മുസ്ലിം പെണ്ണുങ്ങൾ: ഫെമിനിസ്റ്റ്കൾ പോലും അസൂയപ്പെട്ട് പോകും.

ഫെമിനിസ്റ്റുകൾ പോലും അന്തംവിട്ടുപോകും, അസൂയപ്പെട്ടുപോകും. 

തലശ്ശേരി മാഹി ഭാഗത്തെ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സുരക്ഷയും ആദരവും ജീവിതാസ്വാദനവും കണ്ടാൽ.

ബാക്കി എന്തെങ്കിലും ഫെമിനിസ്റ്റുകൾക്ക്  മറിച്ച് തോന്നുന്നുണ്ടെങ്കിൽ അങ്ങനെ തോന്നുന്നത് വെറും അക്കരപ്പച്ച. യാഥാർത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാതെ.

ഫെമിനിസ്റ്റുകൾ എന്ന് സ്വയം കരുതുന്നവർ, നിരുത്തരവാദപരമായ ഒളിച്ചോട്ടത്തിനും സ്വന്തം സൗകര്യത്തിനും വേണ്ടി മാത്രം ഫെമിനിസ്റ്റുകൾ എന്ന് സ്വയം മൂടുപടമിട്ട് കരുതുന്നവർ. 

യഥാർത്ഥ ഫെമിനിസ്റ്റുകൾ അല്ലാത്തവരവർ. 

അവർ ആക്ഷേപിച്ചും ആരോപിച്ചും പറയുന്നത് ഭാഗികമായി പോലും ശരിയല്ലാത്തത്. 

അഥവാ, ഫെമിനിസ്റ്റുകൾ ആക്ഷേപിച്ചും ആരോപിച്ചും പറയുന്നത് സ്ത്രീകൾക്ക് മാത്രം ബാധകമല്ല. 

പലപ്പോഴും അവരുടെ പറച്ചിൽ അവരുടെ തന്നെ ബാധ്യകൾ ഏറ്റെടുക്കുന്നതിൽ നിന്നുള്ള ഒളിച്ചോട്ടം മാത്രം. അല്ലെങ്കിലത് വെറും മരീചികാബോധം മാത്രം.

വിവാഹത്തിൽ പുരുഷന് പ്രത്യേകിച്ച് ഒരു നേട്ടവും സംരക്ഷണവും ഇല്ല. 

പകരം, വിവാഹത്തിൽ പുരുഷന് നഷ്ടം മാത്രം. സ്വാതന്ത്ര്യവും സമ്പത്തും സമയവും അദ്ധ്വാനവും നഷ്ടം മാത്രം.

വിവാഹത്തിൽ നേട്ടവും സംരക്ഷണവും സ്ത്രീക്ക് മാത്രമാണ്

വിവാഹം പുരുഷന് കൂടുതൽ ബാധ്യതയും ഭാരവും കഷ്ടപ്പാടും ചിലവുകളും മാത്രം നൽകുന്നു. 

വിവാഹം സ്ത്രീകൾക്ക് സൗജന്യമാണ്. 

വിവാഹത്തോടെയും വിവാഹത്തിന് മുൻപും സ്ത്രീകൾ പൊതുവെ എല്ലാം സൗജന്യമായി തന്നെ അനുഭവിക്കുന്നു. അതിൽ എന്തെങ്കിലും കുറവ് വരുമ്പോൾ പെട്ടെന്ന് അസ്വസ്ഥപ്പെട്ടു കൊണ്ട്.

ഫെമിനിസ്റ്റുകൾ എന്ന് സൗകര്യത്തിനനുസരിച്ച് മൂടുപടമിട്ട് നടക്കുന്ന ആരോപിച്ച് വിശേഷിപ്പിച്ച് പറയുന്നത് യഥാർത്ഥ സ്വാഭാവിക വാസ്തവവുമായി ബന്ധമില്ലാത്തത്. സങ്കൽപങ്ങളിൽ കുടുങ്ങിയ വർത്തമാനം മാത്രം. 

ഏതോ നിലക്ക് താൻ സ്വയം പരാജയപ്പെടുമ്പോഴും, തനിക്ക് പ്രായോഗികതയുമായി ഒത്തുപോകാൻ സാധിക്കാത്തപ്പോഴും എന്തിനെയെങ്കിലും കുറ്റം പറഞ്ഞുകൊണ്ട്, എല്ലാം അതുകൊണ്ടാണെന്ന് ധരിച്ച്, വരുത്തോത്തീർത്ത് ഒളിച്ചോടി രക്ഷപ്പെടുക മാത്രമവർ. 

അത്തരക്കാരുടെത് ഒരു ശരിയായ നിരീക്ഷണമോ പരിഹാരമോ അല്ലല്ലോ? 

അതുകൊണ്ട് മാത്രം ഈ കുറിപ്പ്.

ജീവിതം നന്നായി നടന്നുപോകുമ്പോഴും വിജയിക്കുമ്പോഴും (സ്വന്തമായി അത്ങ്ങേറ്റെടുത്ത്) മറ്റ് പലതിനും പലർക്കും കൊടുക്കേണ്ട അംഗീകാരവും ക്രെഡിറ്റും കൊടുക്കാതെ, ശേഷം വല്ലനിലക്കും പരാജയപ്പെടുമ്പോൾ അതിന് മൊത്തം കാരണക്കാരായി പുരുഷന്മാരെ മൊത്തം കുറ്റം പറഞ്ഞത് കൊണ്ട് കാര്യമില്ല.

പുരുഷന്മാർ, വിവാഹത്തിലൂടെയും അല്ലാതെയും പ്രത്യേകിച്ച് എന്തോ കാര്യമായി നേടി എവിടെയും ഒന്നും കൂട്ടിവെക്കുന്നില്ല.

ഫെമിനിസ്റ്റുകൾ പറയുന്നത് ഈ നാട്ടിലെ (മാഹി തലശ്ശേരി നാട്ടിലെ) വിവാഹങ്ങൾക്കോ സ്ത്രീകൾക്കോ ബാധകമല്ല.

ഫെമിനിസ്റ്റുകൾ പറയുന്നത്  പ്രത്യേകിച്ചും തലശ്ശേരി മാഹിയിലെ പുരുഷൻമാർക്ക് തീരെയും ബാധകമല്ല.

തലശ്ശേരി മാഹിയിൽ എറ്റവും നന്നായി ആഘോഷിച്ച് ജീവിക്കുന്നവർ മുസ്ലിം സ്ത്രീകൾ. 

മാഹി തലശ്ശേരിയിലെ പുരുഷന്മാർ എല്ലാകാലവും വീട്ടിൽ താമസിക്കാൻ പോലും സ്വന്തമായി ഒരു മുറിയില്ലാതെ നാട്തെണ്ടി അധ്വാനിക്കുന്നവർ മാത്രം. ഏറെക്കുറെ ഉമ്മയെയും പെങ്ങന്മാരും ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കാൻ. ഒന്നും പകരമായി നേടാതെ, കിട്ടാതെ.

മാഹി തലശ്ശേരി മേഖലയിൽ പൂർണ്ണസുരക്ഷയിൽ ജീവിതം ആഘോഷിച്ച് ജീവിക്കുന്നവർ മുസ്ലിംസ്ത്രീകൾ. 

മാഹി തലശ്ശേരി മേഖലയിൽ ഒരുതരം ബാധ്യതയും ഭാരവും ഭർതൃപീഡനവും ഇല്ലാതെ മുസ്ലിം സ്ത്രീകൾ. ജീവിതം സ്വാഭാവികമായി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പോലും തുലോം കുറവ് മാത്രം നേരിടേണ്ടി വരുന്നവർ മാഹി തലശ്ശേരി മേഖലയിലെ മുസ്ലിംസ്ത്രീകൾ.

പ്രകൃത്യാ സ്ത്രീകൾക്ക് ബാധ്യതയും ഭാരവും പീഡനവും (ആർത്തവവും പ്രസവവേദനയും പോലെ) ആകുന്നത് ഒഴികെ വേറൊരു പ്രത്യേക ബാധ്യതയും ഭാരവും പീഡനവും സ്ത്രീകൾക്ക് പൊതുവെ മാഹി തലശ്ശേരി മേഖലയിൽ ഇല്ല. അവക്കൊന്നും പുരുഷന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല

മാഹി തലശ്ശേരി മേഖലയിൽ ഏറെക്കുറെ പൂർണമായും സൗജന്യമായി ജീവിക്കുന്നവർ സ്ത്രീകൾ, മുസ്ലിം സ്ത്രീകൾ പ്രത്യേകിച്ചും.

ഭർത്താവിൻ്റെ മാത്രമല്ല, പിതാവിൻ്റെയും ആങ്ങളമാരുടെയും കൂടി സൗജന്യ സംരക്ഷണയിൽ കഴിയുന്നവർ മാഹി തലശ്ശേരിയിലെ മുസ്ലിംസ്ത്രീകൾ. 

ഒരുനിലക്കും ചോദ്യംചെയ്യപ്പെടാതെ ഇവിടെ സ്ത്രീകൾ. 

അവർക്ക് വേണ്ടി എല്ലാം ഒരുക്കിക്കൊടുത്തു കൊണ്ട് പുരുഷന്മാർ. സ്വാതന്ത്ര്യം ഒട്ടും ഹനിക്കാതെ.

അനുഭവിക്കുന്ന ഗുണങ്ങളും അനുഗ്രഹങ്ങളും അറിയാത്തത് കൊണ്ടും, അവയെ അങ്ങനെതന്നെ അംഗീകരിച്ചുകൊടുക്കാത്തത് കൊണ്ടും, അവ അറിഞ്ഞില്ലെന്നു നടിക്കുന്നത് കൊണ്ടുമാണ് സ്വന്തം ഒളിച്ചോട്ടത്തിനും സൗകര്യത്തിനും വേണ്ടി മാത്രം തീർത്തും നിരുത്തരവാദപരമായി ഫെമിനിസ്റ്റ് വേഷം കെട്ടുന്നവർ ആരോ എന്തോ പറയുന്നത് കേട്ട്,  ഇവിടെ ബാധകമല്ലാതിരുന്നിട്ടും പലതും ഇവിടെയും ശരിയെന്ന് തോന്നി അതെടുത്ത് പറയുന്നത്.

ജോലി എടുക്കുകയോ കുടുംബത്തിന് വേണ്ടി വരുമാനം കണ്ടെത്തുകയോ പൊതുവെ സ്ത്രീകൾക്ക്, പ്രത്യേകിച്ച് മാഹി തലശ്ശേരിയിലെ മുസ്ലിം സ്ത്രീകൾക്ക് തീരെയും ബാധ്യതയല്ല, ബാധകമല്ല. 

അവയൊക്കെയും കേരളത്തിൻ്റെ, കോഴിiക്കോടിന് തെക്കോട്ടുള്ള വിവാഹങ്ങൾക്ക് ബാധകം, തെക്കോട്ടുള്ള സ്ത്രീകൾക്ക് ഒരളവോളം ബാധകം.

അവിടെ സ്ത്രീകൾ കല്യാണം കഴിയുന്നതോടെ ഭർത്താവിൻ്റെ വീട്ടിലാണ്. സ്വന്തം വീട്ടിൽ നിന്നും ഒരു മുൻപരിചയവുമില്ലാത്ത ഇടത്തേക്കും ആളുകളുടെ അടുത്തേക്കും വേരറുക്കപ്പെട്ട് പറിച്ചെറിയപ്പെടുകയാണ്

അതുകൊണ്ട് തന്നെ കോഴിക്കോടിന് തെക്കോട്ടുള്ള വിവാഹങ്ങൾക്ക് സ്ത്രീധനവും സ്വർണ്ണവും ഉണ്ട്, പേശി വാങ്ങും. വിലപേശലുണ്ട്.

വീട് വിട്ട് വളരെ ദൂരേക്ക് വിവാഹശേഷം പോകുന്ന സ്ത്രീ, ഭർത്താവിൻ്റെ വീട്ടിൽ പലനിലക്കും പീഡിപ്പിക്കപ്പെടുന്ന അവസ്ഥയും കോഴിക്കോടിന് തെക്കോട്ട് ഉണ്ട്. അമ്മായിമ്മപ്പോരും നാത്തൂൻപോരും ഒക്കെ വേറെയുമുണ്ട്.

ഇവിടെ, തലശ്ശേരി മാഹിയിൽ എവിടെയാണ് സ്ത്രീധനവും സ്വർണ്ണവും വിഷയമാകുന്നത്? 

ഇവിടെ, തലശ്ശേരി മാഹിയിൽ എവിടെയാണ് അമ്മായിമ്മപ്പോരും നാത്തൂൻപോരും? ഇവിടെ അതിനുള്ള സാധ്യതയും സാഹചര്യവും പോലുമില്ല.

ഈയുള്ളവൻ്റെ കുടുംബത്തിൽ തന്നെ ആരും, എവിടെയും, ഒരിക്കലും സ്ത്രീധനം വാങ്ങിയവരായും, കെട്ടിയ പെണ്ണിന് ഇത്രക്കിത്ര സ്വർണ്ണം ഉണ്ടെന്ന് നോക്കിയവരായും വേണമെന്ന് പറഞ്ഞവരായും ഇല്ല, ഉണ്ടായിരുന്നില്ല.

മാഹി തലശ്ശേരി ഭാഗത്തുള്ള സംസ്കാരത്തിൽ സ്ത്രീകൾ സ്വന്തം പിതാവിൻ്റെയും ഭർത്താവിൻ്റെയും ചിലവിൽ  ഏറെക്കുറെ സ്വതന്ത്രരായി തനെ അർമാദിക്കുന്നവരാണ്, സുരക്ഷിതരാണ്..

പുരുഷന്മാർ സ്വന്തത്തിന് വേണ്ടി ചിലവഴിക്കുന്നതിനേക്കാൾ എത്രയോ കൂടുതൽ ചിലവഴിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്.

പുരുഷന്മാരുടെ മാത്രം ചിലവിൽ സ്ത്രീകളും ചിലവഴിക്കുന്നത് പുരുഷന്മാർ പുരുഷന്മാർക്ക് വേണ്ടി ചിലവഴിക്കുന്നതിനേക്കാൾ എത്രയോ കൂടുതലാണ്

പല സ്ത്രീകളുടേയും പ്രശ്നം അതാണ്.  

വിവാഹവും സൗകര്യങ്ങളും കണ്ണുമടച്ച് സ്വീകരിക്കും, ആസ്വദിക്കും.

പിന്നീട് ഏതെങ്കിലും നിലക്ക് ഏതോ കാലത്ത് എന്തെങ്കിലും തെറ്റുമ്പോൾ എല്ലാറ്റിനെയും എല്ലാവരെയും കുറ്റം പറയുകയും ചെയ്യും. 

സ്വന്തം കുറ്റം സമ്മതിക്കില്ല, 

സ്വന്തം കുറ്റം ഏറ്റെടുക്കില്ല. 

അക്കാര്യത്തിൽ സ്വയം ചെയ്യേണ്ടത് ഒന്നും ചെയ്യില്ല.

ആശ്രയിച്ചുകൊണ്ട് തന്നെ നിരാശ്രയത്വവും സ്വാതന്ത്ര്യവും പറയും.

തലശ്ശേരി മാഹിയിലെ സ്ത്രീകൾ സാമ്പത്തികമായ നിരാശ്രയത്വവുമായി ബന്ധപ്പെട്ട ഒരു പ്രയാസവും അനുഭവിക്കുന്നില്ല. ഒരുതലത്തിലും ഉള്ള അസ്വാതന്ത്ര്യവും പ്രത്യേകിച്ച് നേരിടുന്നില്ല. 

അപവാദങ്ങളെ സാമാന്യവൽക്കരിച്ച് പറഞ്ഞുകൂടല്ലോ? അത് മൊത്തം ജീവിതത്തിൽ, എത്ര നല്ല അവസ്ഥയിലും ഉണ്ടാകുന്ന, ഉണ്ടായേക്കാവുന്ന അപവാദങ്ങൾ മാത്രം. മറ്റെന്തൊക്കെയോ കാരണങ്ങൾ കാരണമായി ഉണ്ടാവുന്ന അപവാദങ്ങൾ.

എന്ന് മാത്രമല്ല, പുറത്ത് പോയി ജോലി ചെയ്യേണ്ടി വരുന്ന ഒരു സാഹചര്യവും പൊതുവെ മുസ്‌ലിം സ്ത്രീകൾക്ക് തലശ്ശേരി മാഹിയിൽ  ഇല്ല. 

ഒരക്കരപ്പച്ച പോലെ എന്തോ ഉണ്ടെന്ന് തോന്നുമ്പോഴുള്ളതല്ലാതെ.

അഥവാ പുറത്ത് പോയി ജോലി ചെയ്യുന്നതിൽ എന്തോ വലിയ കാര്യമുണ്ടെന്ന് മാഹി തലശേരിയിലെ ഏതെങ്കിലും മുസ്ലിം സ്ത്രീക്ക് ഏതോ നിലക്ക് തോന്നി പുറത്ത് പോയി ജോലി ചെയ്താലോ? 

വെറുതെ കടിക്കുന്ന നായയെ വിലയും കൊടുത്ത് വാങ്ങുന്നത് പോലെ ആവും. 

തലശ്ശേരി മാഹിയിലെ സ്ത്രീകളുടെ  കാര്യത്തിൽ കൂടുതൽ ജോലിയും ഭാരവും ബാധ്യതകളും വരും എന്ന് മാത്രം.

(ജോലി ചെയ്യുന്നത് എന്തോ വലിയ കാര്യമാണെന്ന് ധരിച്ചാൽ തന്നെ. ആർക്കായാലും ജോലി ചെയ്യേണ്ടി വരുന്നതാണ്. പുരുഷന്മാരടക്കം ഉള്ളിൻ്റെ ഉള്ളിൽ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. നിർവ്വഹമില്ലാത്തത് കൊണ്ട് മാത്രം ചെയ്യേണ്ടി വരുന്നത് കൊണ്ട്, ജീവിതത്തിൻ്റെ രണ്ടറ്റം മുട്ടിക്കാൻ മാത്രം ജോലി ചെയ്യുന്നതാണ്.)


എന്താണീ കുടുംബബന്ധം എന്ന് പറയുന്നത്?

എന്താണീ കുടുംബബന്ധം എന്ന് പറയുന്നത്?

ഒട്ടും മനസ്സിലാവാത്ത ഒരൊറ്റ കാര്യമേ ഉള്ളൂ. 

കുടുംബബന്ധം എന്തെന്ന്. 

കുടുംബബന്ധം എന്തിനെന്ന്.

കല്യാണത്തിനും സൽക്കാരത്തിനും മരണത്തിനും മാത്രം വരാനുള്ള ആൾക്കൂട്ടം മാത്രമാണോ കുടുംബബന്ധം എന്നത്?

സഹോദരങ്ങളെ മനസ്സിലാവും. 

ഒരേ ഗർഭപാത്രത്തിൽ നിന്ന് ജനിച്ച് ഏറെക്കുറെ ഒന്നിച്ച് വളർന്നവർ.

ഒരേ അച്ഛൻ്റെയും അമ്മയുടെയും (ഉപ്പയുടെയും ഉമ്മയുടെയും) പിന്തുണയിലും സംരക്ഷണത്തിലും തണലിലും വളർന്നവർ.

സുഹൃത്തുക്കളെയും മനസ്സിലാവും.

ഒരേ ഗർഭപാത്രത്തിൽ നിന്ന് ജനിക്കാതെയും അതിനേക്കാൾ അടുത്തറിഞ്ഞ് സ്വയം മറന്ന് പെരുമാറുന്നവർ. 

പുറം ലോകത്തേക്ക് വാതിൽ കാണിക്കുന്നവർ.

പുരലോകത്തേക്കുള്ള വാതിൽ തന്നെ ആവുന്നവർ. 

യഥാർത്ഥ പ്രതിസന്ധിയിൽ കൂടെയുണ്ടാവുന്നവർ. 

കുറ്റബോധത്തിൽ നിന്നും വിടുതി തരുന്നവർ.

നിൻ്റെ ജീവൻ്റെ വിലയാവുന്നവർ.

പരസ്പരം അച്ഛനും അമ്മയുമായ് പിന്തുണച്ച് സംരക്ഷിച്ച് വളരുന്നവർ സുഹൃത്തുക്കൾ.

പക്ഷേ കുടുംബബന്ധത്തിൻ്റെ ആഴവും അർത്ഥവും ഇതുവരെയും മനസ്സിലായിട്ടില്ല. 

വീമ്പു പറയുന്നതല്ലാതെ. 

വീമ്പു പറയാനല്ലാതെ. 

ഇല്ലാത്ത പെരുമ പറയാനല്ലാതെ.

വെറും മരീചികയായിത്തീരാനല്ലാതെ. 

കല്യാണത്തിനും സൽക്കാരത്തിനും മരണത്തിനും മാത്രം വരാനുള്ള ആൾക്കൂട്ടം മാത്രമാവാനല്ലാതെ.

പൊതുവഴിയിൽ കണ്ടാൽ, ഒരപരിചിതൻ കാട്ടുന്ന മര്യാദ കാണിക്കാൻ പോലും ഈ പെരുമ പറയാൻ മാത്രമുള്ള, പെരുമ്പറ കൊട്ടുന്ന കുടുംബബന്ധം ഉപയോഗപ്പെടാറില്ല. 

ഏഷണിയുടെയും അസൂയയുടെയും കാര്യത്തിൽ അല്ലാതെ.

സുഹൃത്തായും സൗഹൃദമായും തീരാത്ത കുടുബബന്ധം: 

വെറും വേഷംകെട്ട് മാത്രം. 

അസൂയയും കുശുമ്പും കൊണ്ടുനടക്കാൻ മാത്രം പറ്റും. 

കല്യാണത്തിനും സൽക്കാരത്തിനും കയറിവരുന്നവർ. 

Thursday, May 16, 2024

മുസ്ലിംവിരുദ്ധമാണെങ്കിൽ എന്തും ശരി എന്നാവുന്നുവോ?

കമ്യുണിസ്റ്റ്കാരുടെ കാര്യത്തിൽ പറയുന്ന കാരൃം പലരും എന്താണ് അവരുടെ കാര്യത്തിൽ മനസ്സിലാക്കാത്തത്?

എവിടെയായാലും എല്ലാവർക്കും ഒരു വർഗ്ഗശത്രു വേണമെന്നായിരിക്കുന്നു, യഥാർഥത്തിൽ. 

പ്രത്യേകിച്ചും ഇന്ത്യയിൽ.

വർഗ്ഗശത്രുവിനെ മുന്നിൽവെച്ച് മാത്രമേ പ്രത്യേകിച്ചും രാഷ്ട്രീയക്കളി കളിക്കാനാവൂ എന്നും വന്നിരിക്കുന്നു. 

ചിലർക്ക് മുതലാളിമാരും തങ്ങളേക്കാൾ വളരുന്നവരും ശത്രു, പിന്നെ വർഗ്ഗശത്രു. 

അത്തരക്കാർക്ക് മുതലാളിമാരോടും തങ്ങളേക്കാൾ വളരുന്നവരോടും അസൂയ, വെറുപ്പ്, ശത്രുത. അതിനെന്ത് ന്യായങ്ങളും ന്യായീകരണങ്ങളും ഉണ്ടാക്കിയും പറഞ്ഞും കൊണ്ടായാലും.

മറ്റുചിലർക്ക് അവരുടേതല്ലാത്ത മറ്റു മതവിശ്വാസികൾ ശത്രു, വർഗ്ഗശത്രു.

അത്തരക്കാർക്ക് മറ്റു മതവിശ്വാസികളോട് അസൂയ, വെറുപ്പ്, ശത്രുത. അതിനും എന്ത് ന്യായങ്ങളും ന്യായീകരണങ്ങളും ഉണ്ടാക്കിയും പറഞ്ഞും കൊണ്ടായാലും.

ഇവിടേയുള്ള ഭരണകൂടപാർട്ടിക്കും അനുയായികൾക്കും മുസ്ലിംകൾ ശത്രു, വർഗ്ഗശത്രു. 

അവർക്ക് മുസ്ലിംകളോട് അസൂയ, വെറുപ്പ്, ശത്രുത.  അവർക്കും അവരുടേതായ ന്യായങ്ങളും ന്യായീകരണങ്ങളും. അവയെ അവരെങ്ങിനെയും ഉണ്ടാക്കിയും പറഞ്ഞും കൊണ്ടായാലും.

ഈ കോലത്തിൽ കര്യങ്ങൾ ഇങ്ങനെ പോയി, അവസാനം നിലവിലെ ഇന്ത്യൻ ഭരണകൂടത്തിന് നേതൃത്വം കൊടുക്കുന്ന പാർട്ടിക്കും അവരുടെ അനുയായികൾക്കും തങ്ങളെടുക്കുന്ന നിലപാടുകളും നയങ്ങളും തീരുമാനങ്ങളും ശരിയവാൻ ഒരൊറ്റ ന്യായം, ഒരൊറ്റ അളവുകോൽ എന്നും ആയി വരുന്നുവോ?

അവരെടുക്കുന്ന നിലപാടും നയങ്ങളും തീരുമാനങ്ങളും മുസ്ലിംവിരുദ്ധമാണോ എന്നത് മാത്രം ആ അളവുകോലും ന്യായവും എന്നാവുന്നുവോ?

മുസ്ലിം വിരുദ്ധമാണെങ്കിൽ ഏത് നിലപാടും നയവും തീരുമാനവും ശരി എന്നതാവുന്നുവോ?

അത് ഈ മഹത്തായ രാജ്യം എടുക്കുന്നത് തന്നെയാണെങ്കിലും മുസ്ലിം വിരുദ്ധമാണെങ്കിൽ ശരിയാണ് എന്നതാവുമോ ഇപ്പോഴത്തെ ഇന്ത്യൻ ഭരണകൂട പാർട്ടിയുടെ ഇനിയങ്ങോട്ടും ഉള്ള നിലപാട്?

വർഗ്ഗശത്രുവിനെ മുന്നിൽ കാണിച്ച് അസൂയയും വെറുപ്പും ഉണ്ടാക്കി മാത്രമേ ഇന്ത്യയിൽ രാഷ്ട്രീയവും രാഷ്ട്രീയക്കളിയും സാധിക്കൂ എന്ന് വരുന്നുവോ?

ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലും അന്താരാഷ്ട്ര കാര്യത്തിലും പോലും അതങ്ങനെ തന്നെ എന്നും വരുമോ?

മുസ്ലിംവിരുദ്ധമാണെങ്കിൽ എന്തും ശരി എന്നാവുന്നുവോ?

******

ഉത്തരേന്ത്യൻ ജനങ്ങൾക്ക് രാഷ്ട്രീയബോധവും നിലവാരവും ഇല്ലാത്തതല്ല വിഷയം. 

വിവരമില്ലായ്മ സ്വഭാവികമാണ്. 

വിവരമില്ലായ്മ ആരും കരുതിക്കൂട്ടി ഉണ്ടാക്കുന്നതല്ല. 

വിഷയം, ആ വിവരമില്ലായ്മയെ വളർത്തിയും ചൂഷണം ചെയ്തും മാത്രം രാഷ്ട്രീയപാർട്ടികൾ അധികാരം നേടുന്നതും നിലനിർത്തുന്നതുമാണ്.

എവിടെയായാലും ഒരു വർഗ്ഗശത്രു വേണമെന്നായിരിക്കുന്നു.

എവിടെയായാലും എല്ലാവർക്കും ഒരു വർഗ്ഗശത്രു വേണമെന്നായിരിക്കുന്നു. 

പ്രത്യേകിച്ചും ഇന്ത്യയിൽ.

വർഗ്ഗശത്രുവിനെ മുന്നിൽവെച്ച് മാത്രമേ രാഷ്ട്രീയക്കളി കളിക്കാനാവൂ എന്നും വന്നിരിക്കുന്നു. 

ചിലർക്ക് മുതലാളിമാരും തങ്ങളേക്കാൾ വളരുന്നവരുൺ വർഗ്ഗശത്രു. 

അത്തരക്കാർക്ക് മുതലാളിമാരോട് തങ്ങളേക്കാൾ വളരുന്നവരോട് അസൂയ, വെറുപ്പ്, ശത്രുത. 

മറ്റുചിലർക്ക് മറ്റു മതവിശ്വാസികൾ വർഗ്ഗശത്രു.

അത്തരക്കാർക്ക് മറ്റു മതവിശ്വാസികളോട് അസൂയ, വെറുപ്പ്, ശത്രുത. 

ഇവിടേയുള്ള ഭരണകൂടപാർട്ടിക്കും അനുയായികൾക്കും മുസ്ലിംകൾ വർഗ്ഗശത്രു. 

അവർക്ക് മുസ്ലിംകളോട് അസൂയ, വെറുപ്പ്, ശത്രുത. 

ഇന്ത്യൻ ഭരണകൂടത്തിന് നേതൃത്വം കൊടുക്കുന്ന പാർട്ടിക്കും അവരുടെ അനുയായികൾക്കും തങ്ങളെടുക്കുന്ന നിലപാടും നയവും തീരുമാനവും ശരിയവാൻ ഒരൊറ്റ ന്യായമേ വേണ്ടൂ. ഒരൊറ്റ അളവുകോൽ മാത്രമേ ഉള്ളൂ. 

അത് അവരെടുക്കുന്ന നിലപാടും നയവും തീരുമാനവും മുസ്ലിം വിരുദ്ധമാണോ എന്നത് മാത്രമാണ്. 

മുസ്ലിം വിരുദ്ധമാണെങ്കിൽ ഏത് നിലപാടും നയവും തീരുമാനവും ശരിയാണ് ഇപ്പോഴത്തെ ഇന്ത്യൻ ഭരണകൂട പാർട്ടിയുടെ നിലപാട്. 

ആഭ്യന്തര കാര്യത്തിലും അന്താരാഷ്ട്ര കാര്യത്തിലും അതങ്ങനെ തന്നെ.

Tuesday, May 14, 2024

എന്തായാലും സമയം ചിലവാകും.

എന്തായാലും സമയം ചിലവാകും. 

ആരും സമയത്തെ പിടിച്ചുനിർത്തുന്നില്ല. 

ആർക്കും സമയത്തെ പിടിച്ചുനിർത്താൻ സാധിക്കുകയുമില്ല.

ചികവാക്കേണ്ട എന്ന് കരുതിയാലും സമയം ചിലവഴിഞ്ഞു തീരും. 

സമയം ഐസ്മിഠായി പോലെ.

നിങൾ കുടിച്ചാലും കുടിച്ചില്ലെങ്കിലും ഐസ്മിഠായി അലിഞ്ഞ് തീരും. 

മാത്രവുമല്ല സമയം വലിയ വിലയുള്ളതാണെന്ന് പറയുന്നവർ തന്നെ ഒരു പണിയുമില്ലാതെയിരിക്കുമ്പോൾ സമയം ഒരു ബാധ്യതയായിക്കാണുന്നു. 

കാരണം, സമയം ഞാനും നീയുമാണ്.

സമയം ചിലവഴിക്കാൻ മറ്റുവഴികൾ ഇല്ലാതെ വരുമ്പോൾ ബോറടിക്കുന്നുവെന്ന് മഹാഭൂരിപക്ഷവും പറയുന്നതും കേൾക്കാറില്ലേ? 

ഞാനും നീയുമായ തന്നെത്തന്നെ ചിലവഴിക്കാൻ മറ്റുവഴികൾ ഇല്ലാതെ വരുമ്പോൾ പറഞ്ഞുപോകുന്നതാണ് ബോറടിക്കുന്നുവെന്ന്.

സമയം, അഥവാ താൻ, എന്തെന്നും എന്തിനെന്നും, സമയത്തെ, അഥവാ തന്നെത്തന്നെ, എങ്ങിനെ ചിലവഴിക്കണമെന്നും ആർക്കും കൃത്യമായ നിർദേശമോ നിർവ്വചനമോ നൽകാനില്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും.

*********

ജീവിതത്തിൻ്റെ അർത്ഥം മനുഷ്യൻ കണ്ടെത്തുന്നതെങ്ങിനെ? 

തൻ്റെ ജീവിതത്തിന് വേണ്ടി, വേണ്ടത് ചെയ്യുന്നതിൽ, ഉണ്ടാക്കുന്നതിൽ. 

ഉടമസ്ഥതയിലും അധികാരത്തിലും. 

തന്നെത്തന്നെ സ്നേഹിച്ചുകൊണ്ട്.

തന്നോട് തന്നെയുള്ള സ്നേഹം കാരണം മറ്റുപലതിനെയും പലരെയും ഇഷ്ടപ്പെട്ടുകൊണ്ട്, കാര്യകാരണങ്ങളോടെ. 

മക്കളെ ജീവിപ്പിക്കാനും വളർത്താനും പണിയെടുത്ത് കൊണ്ട്.

********

എല്ലാവരും ജീവിക്കും, ജീവിതം നേടും, ജിവിതം നഷ്ടപ്പെടുത്തും. 

എല്ലാവരും മരിക്കും, മരണം നേടും. പിന്നീടൊരു മരണം ഇല്ലെന്നാക്കും. 

എന്തായാലും നഷ്ടപ്പെടും, മരിക്കും എന്നറിഞ്ഞിട്ടും ജീവിതത്തിൽ അള്ളിപ്പിടിക്കാൻ എല്ലാവരും ശ്രമിക്കും.

*******

ജിവിതം പഴയതും പുതിയതുമല്ല. 

ജീവിതം അനുസ്യൂതതയാണ്. 

പഴയ ജീവിതത്തിൻ്റെ പാദമുദ്രകളിൽ 

പുതിയ ജീവിതത്തിൻ്റെ പാദങ്ങൾ വെച്ച് 

വീണ്ടും മുന്നോട്ട് പോകുന്ന അനുസ്യൂതത. 

കടൽക്കരയിലെവിടെയും 

ഓരോ മണൽ തരിയും 

നിങ്ങൾക്കിത് പറഞ്ഞുതരും.




അധികാരത്തെയും അധികാരിയെയും ചോദ്യം ചെയ്യാമോ?

അധികാരത്തെയും അധികാരിയെയും ചോദ്യം ചെയ്യാമോ? 

ഈ ചോദ്യത്തിനുള്ള ഉത്തരം വരേണ്ടത് തന്നിൽനിന്ന് തന്നെയാണ്. 

തൻ്റെ നിസ്വാർത്ഥതയിൽ നിന്നാണ്. 

തൻ്റെ ആത്മവിശ്വാസത്തിൽ നിന്ന്. 

തൻ്റെ സത്യസന്ധതയിൽ നിന്നും കാപട്യമില്ലായ്മയിൽ നിന്നും. 

തനിക്ക് ഒരുതരം നിക്ഷിപ്ത സ്വാർത്ഥതാൽപര്യവും ഇല്ലെന്നതിൽനിന്ന്.

*******

ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമില്ലാത്ത അധികാരവും അധികാരിയും സ്വന്തം പരാജയവും തെറ്റുകുറ്റങ്ങളും മറച്ചുവെക്കാൻ എടുക്കുന്ന ആയുധമാണ് രാജ്യദ്രോഹം എന്ന ആരോപണം.

*******

അധികാരം അധികാരത്തെ സൂക്ഷിക്കാനും നിലനിർത്താനും വേണ്ട എല്ലാ കളികളും കളവുകളും കളിക്കും. 

അതിൽ സാധാരണജനങ്ങൾ വീഴും. 

അധികാരത്തെയും അധികാരിയെയും സാധാരണജനങ്ങൾ പാടിപ്പുകാഴ്‌ത്തും.

*******

വിവരവും ബോധവും ഇല്ലാത്ത മഹാഭൂരിപക്ഷം വെറൂപ്പിനും വികാരത്തിനും അടിപ്പെട്ട് വിവരവും ബോധവും ഉള്ളവരുടെ മേൽ നടത്തുന്ന അധികാരപ്രയോഗത്തിൻ്റെയും തെരഞ്ഞെടുപ്പിൻ്റെയും പേരാകരുത് ജനാധിപത്യം.

********

ഭരണകൂടത്തെയും ഭരണാധികാരികളെയും ചോദ്യംചെയ്യുക എന്നത് രാജ്യദ്രോഹമല്ല; 

ഭരണകൂടത്തെയും ഭരണാധികാരികളെയും ചോദ്യംചെയ്യുക യഥാർത്ഥ രാജ്യസ്‌നേഹമാണ്

********

ഉത്തരേന്ത്യൻ ജനങ്ങൾക്ക് രാഷ്ട്രീയബോധവും നിലവാരവും ഇല്ലാത്തതല്ല വിഷയം. 

വിവരമില്ലായ്മ സ്വഭാവികമാണ്. 

ആരും കരുതിക്കൂട്ടി ഉണ്ടാക്കുന്നതല്ല. 

വിഷയം, ആ വിവരമില്ലായ്മയെ വളർത്തിയും ചൂഷണം ചെയ്തും മാത്രം രാഷ്ട്രീയപാർട്ടികൾ അധികാരം നേടുന്നതും നിലനിർത്തുന്നതുമാണ്.

 

Friday, May 10, 2024

ഇന്ത്യൻ റയിൽവേയുടെ പകൽകൊള്ള എന്തേ ആരും ചോദ്യംചെയ്യാത്തത്?

ഇന്ത്യൻ റയിൽവേയെ എന്തേ ആരും ചോദ്യം ചെയ്യാത്തത്?

ഇന്ത്യൻ റെയിൽവേയുടെ പകൽകൊള്ള എന്തേ ആരും കാണാത്തത്?

ഇന്ത്യൻ റെയിൽവേയുടെ പകൽകൊള്ള എന്തേ ആരും കണ്ടെന്ന് പോലും നടിക്കാത്തത്?

റെയിൽവേയുടെയും ഇന്ത്യൻ സർക്കാരിൻ്റെയും കാട്ടുനീതി കാണുന്നില്ലേ? 

കാട്ടുനീതിയെന്ന് പറയുന്നതും തെറ്റാണ്. 

കാട്ടിലെവിടെയും ഇത്രവലിയ ക്രൂരതയൂം വഞ്ചനയും നടക്കുന്നില്ല. 

********

തത്കാൽ ടിക്കറ്റ് എടുത്താൽ എങ്ങിനെയാണ് റെയിൽവെ പറയുന്നത് പോലെ കാൻസൽ ചെയ്യാൻ സാധിക്കുക?

ഒരാൾക്ക് ബുക്ക് ചെയ്യാമെങ്കിൽ അത് കാൻസൽ ചെയ്യാനും സാധിക്കണമല്ലോ? 

പ്രത്യേകിച്ചും കാൻസൽ ചെയ്താൽ റയിൽവേ ആ ടിക്കറ്റ് വേറൊരാൾക്ക് കൊടുക്കും എന്നതിനാൽ

തത്കാൽ ടിക്കറ്റ് എടുക്കുന്നതിന് മുൻപ് കാൻസൽ ചെയ്യണം എന്നാണോ?

ടിക്കറ്റ് എടുക്കുന്നതിനും നല്പത്തിയെട്ടും ഇരുപത്തിനാലും പത്തും പന്ത്രണ്ടും നാലും മണിക്കൂറുകൾ മുൻപ് കാൻസൽ ചെയ്യണം എന്നാണോ?

ലോകത്തെവിടെയും നടക്കാത്ത, സാധിക്കാത്ത നിയമം, നീതി ഇങ്ങ് ഇന്ത്യയിൽ, ഇന്ത്യൻ റെയിൽവേക്ക്.

*******

ഇന്ത്യൻ റെയിൽവേയുടെ പകൽകൊള്ളയുടെ മുൻപിൽ പെട്രോൾ-ഡീസൽ-ഗ്യാസ്-മറ്റ് നിത്യോപയോഗ സാധനങ്ങളുടെയൊക്കെ അടിക്കടി കൂടുക മാത്രം ചെയ്യുന്ന വിലയും മറ്റും നാണിച്ചുപോകും.

ഇന്ത്യൻ റെയിൽവെ എന്നാൽ എന്തും എങ്ങിനെയും ആവാമെന്നാണ്

ഇന്ത്യൻ റെയിൽവേയുടെയും ഇന്ത്യൻ ഗവൺമെൻ്റിൻ്റെയും ശരിയുടെയും നീതിയുടെയും അളവുകോലുകളും മാനദണ്ഡങ്ങളും ബാധകമല്ല

ഇന്ത്യൻ റെയിൽവേക്ക് വേണ്ടി അവർ നിശ്ചയിക്കുന്നത് മാത്രമാണ് ശരിയും നീതിയും.

ഉപഭോക്താവിൻ്റെ അവകാശങ്ങളും സംരക്ഷണവും ഇന്ത്യൻ റെയിൽവേക്ക് ഇന്ത്യൻ ജനങ്ങളുടെ കാര്യത്തിൽ ബാധകമല്ലേ?

ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ ചിലവിൽ ഉണ്ടാക്കിയ ഒരു വലിയ സ്ഥാപനം.

എന്നാലോ അത്തരമൊരു ജനങ്ങളുടെ സ്ഥാപനം ലോകത്തൊരു സ്വകാര്യ കമ്പനിയും കച്ചവടസ്ഥാപനവും കച്ചവടക്കാരനും ചെയ്യാത്ത വിധം ക്രൂരമായി അതേ ജനങ്ങനെ പിഴിയുന്നു.

എത്ര മനുഷ്യത്വവിരുദ്ധമായാണ്, എത്ര ക്രൂരമായാണ് ഇന്ത്യൻ റെയിൽവേ എല്ലാ ഇന്ത്യൻ ഉപഭോക്താക്കളെയും ജനങ്ങളേയും ചൂഷണം ചെയ്യുന്നത്?

അതും ചില്ലറ പൈസ വിഴുങ്ങിക്കൊണ്ടല്ല, ചില്ലറ ശതമാനം വിഴുങ്ങിക്കൊണ്ടല്ല ഇന്ത്യൻ റെയിൽവേ ജനങ്ങളെ ചൂഷണം ചെയ്യുന്നത്. 

കാട്ടുകള്ളൻമാരെ പോലെ തോൽപിച്ചുകളയും ഇന്ത്യൻ റെയിൽവെ.

അത്രക്ക്, തങ്ങൾ മാത്രം തങ്ങൾക്കുള്ള നിയമവും നീതിയും നിശ്ചയിക്കുന്നു എന്നതാണ് റെയിൽവേയുടെ നിലപാട്.

തങ്ങളെ ആരും ചോദ്യം ചെയ്യില്ല, തങ്ങളെ ആർക്കും ചോദ്യം ചെയ്യാൻ സാധിക്കില്ല എന്ന നിലക്കാണ് ഇന്ത്യൻ റെയിൽവേ. ഒരുതരം ഫാസിസ്റ്റ് രീതി.

തെമ്മാടികളെ പോലെയാണ് ഇന്ത്യൻ റെയിൽവേ പെരുമാറുന്നത്, ജനങ്ങളെ അതിഭീകരമായി ചൂഷണം ചെയ്യുന്നത്.

ഈ രംഗത്ത് ഇന്ത്യൻ റെയിൽവേക്ക് മത്സരമില്ല.

ഇന്ത്യയിലെ ജനങ്ങൾക്ക് റെയിൽവേയുടെ കാര്യത്തിൽ വേറൊരു തെരഞ്ഞെടുപ്പില്ല. 

എന്നതിനെ ഒരുതരം മനസ്സാക്ഷിക്കുത്തുമില്ലാതെ, ഒരുതരം അളവുകോലും മാനദണ്ഡവും സൂക്ഷിക്കാതെ, ചൂഷണം ചെയ്ത് വിഴുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. തീർത്തും ഫാസിസ്റ്റ് രീതിയിൽ.

ലോകത്തെവിടെയും കേൾക്കാൻ സാധിക്കാത്തവിധം ഭീകരമാണ് ഇന്ത്യൻ റെയിൽവേയുടെ ഈ ചൂഷണം.

*******

ഇന്ത്യയിൽ സർക്കാരിനും സർക്കാർ സ്ഥാപനങ്ങൾക്കും എന്തും തോന്നിയത് പോലെയാവാം എന്നാണ്.

ആരും ചോദ്യം ചെയ്യില്ല, ആരും ചോദ്യം ചെയ്യാനില്ല എന്നതാണ് ഇന്ത്യൻ സർക്കാരിൻ്റെയും റെയിൽവേയുടെയും ധൈര്യം

ഒന്നിനും പ്രതികരിക്കാത്ത അത്തരമൊരു ജനത ഇന്ത്യയിൽ ഉണ്ടെന്നതാണ്, ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നതാണ് ഇവിടത്തെ രാഷ്ട്രിയനേതാക്കളുടെയും അധികാരിവർഗത്തിൻ്റെ ധൈര്യം.

നോട്ട് നിരോധനം വരെ വിജയിപ്പിച്ചു കൊടുത്തത് അങ്ങനെ ഒന്നിനും കൊള്ളാത്ത, പ്രതികരിക്കാത്ത, പ്രതികരണശേഷിയില്ലാത്ത അത്തരമൊരു ജനതയാണ് എന്ന ധൈര്യം.

ഇവിടെ മനുഷ്യാവകാശവും മനുഷ്യനീതിയും ഇന്ത്യൻ ജനതയുടെ പൗരാവകാശങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ കോടതികൾ പോലും നോക്കുകുത്തി മാത്രമാണ്. 

കോടതികളെ പോലും നോക്കുകുത്തി യാക്കിയിരിക്കുന്നു എന്നതാണ് ഇന്ത്യൻ റെയിൽവേയുടെയും ഭരണകൂടത്തിൻ്റെയും രാഷ്ട്രീയ നേതൃത്വത്തിൻ്റെയും ധൈര്യം?

സർക്കാർ എന്നത് ജനങ്ങളെ ചൂഷണം ചെയ്യാനും അധികാരികൾക്കും ഉദ്യോഗസ്ഥപ്രഭുക്കൾക്കും സുഖമായി ജീവിക്കാനും സമ്പാദിക്കാനും മാത്രമെന്നതാണ് ഭരണകൂടത്തിൻ്റെയും കോടതിയുടെയും ഭരണ നേതൃത്വ ത്തിൻ്റെയും ധാരണയും, നീതിബോധവും ജനാധിപത്യബോധവും.

*******

ജനാധിപത്യത്തിൻ്റെ മറയിൽ സർക്കാർ ജനങ്ങളുടെ സമ്പത്ത് പലവിധത്തിൽ കൊള്ള നടത്തുന്നതാണ് ഇന്ത്യയിൽ നടക്കുന്നത്, കാണുന്നത്.

ഇയ്യിടെ ഒരു ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് കാൻസൽ ചെയ്തു. തത്കാൽ ആയിട്ടാണ് ബുക്ക് ചെയ്തത്.

ട്രെയിൻ സമയത്തിൻ്റെ ആറ് മണിക്കൂർ മുൻപ് കാൻസൽ ചെയ്തു. ഏറെക്കുറെ എടുത്ത ഉടനെ തന്നെ.

1255 രൂപയായിരുന്നു ടിക്കറ്റ് തുക. 

എ/സി ടിക്കറ്റ് ആയിരുന്നു. 

മുഴുവൻ പൈസയും പോയി... 

ഒരു പൈസയും തിരിച്ചുതന്നില്ല.

അങ്ങനെയൊരു സംഗതി ലോകത്ത് എവിടെയെങ്കിലും ഏതെങ്കിലും മേഖലയിൽ നടക്കുമോ?

ഒന്നും കിട്ടില്ല എന്നറിയിച്ചു റെയിൽവെ. 

അങ്ങനെ അറിയിക്കാനും വേണം അൽപവും നീതിബോധമില്ലാത്ത, ഒരു ഉളുപ്പുമില്ലാത്ത ധൈര്യം.

നാല് മണിക്കൂർ മുമ്പാണെങ്കിൽ അമ്പത് ശതമാനമെങ്കിലും കിട്ടുമെന്ന് വിചാരിച്ചാണ് ആറ് മണിക്കൂർ മുമ്പ് കാൻസൽ ചെയ്തത്. 

ടിക്കറ്റ് ബുക്ക് ചെയ്തിട്ട് വെറും പന്ത്രണ്ട് മണിക്കൂറിനുള്ളിൽ കാൻസൽ ചെയ്തിട്ടും ആറ് മണിക്കൂർ മുമ്പ് കാൻസൽ ചെയ്തിട്ടും ഇങ്ങനെയാണ് വിധി.

*********

ഇനി വളരെ മുൻപേ ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്യുമ്പോൾ തിരിച്ചുകൊടുത്തേക്കും എന്ന് തോന്നുന്ന പൈസക്കും ഇവിടെ എന്താണ് വിധി? 

അതിന് വരെ GSTയാണ്. 

അവനവൻ കൊടുത്ത പൈസ തിരിച്ചു തരുമ്പോൾ അതിനും gst എന്നർത്ഥം.

അതും തിരിച്ചുതരുന്ന തുക 50%വും 25%വും ഒക്കെ കുറച്ചിട്ട്. 

ഗവൺമെൻ്റ് എന്നത് ജനങ്ങളെ ചൂഷണം ചെയ്യാനും അധികാരികൾക്ക് സുഖമായി ജീവിക്കാനും സമ്പാദിക്കാനും മാത്രമാണോ?

ഗവണ്മെൻ്റ് എന്നാൽ, സംരക്ഷിക്കുന്നു എന്ന് തോന്നിപ്പിക്കും വിധം ചുറ്റിപ്പൊതിഞ്ഞ് നിന്ന് ജനങ്ങളെ കാർന്നുതിന്നുന്ന പരാന്നജീവിയും ചിതൽപുറ്റും കൊക്കൂണും ഇത്തൾകണ്ണിയും കളയും മാത്രമാവുകയാണ് ഇന്ത്യയിൽ.

********

ഒന്നിനും കൊള്ളാത്ത ജനത  ഇന്ത്യൻ ജനത ഇതിനെല്ലാം കാരണം. 

ഒരു നിലക്കും ചോദ്യം ചെയ്യില്ല ഈ ജനത എന്നത് ഇതിനൊക്കെയും കാരണം.

അതാണ് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിൻ്റെയും ഉദ്യോഗസ്ഥ അധികാരിവർഗ്ഗത്തിൻ്റെയും ധൈര്യം.

ഈ ജനതയെ എന്തും പറഞ്ഞ് പറ്റിക്കാം. രാജ്യസ്നേഹം എന്നൊക്കെ മേമ്പൊടിക്ക് തട്ടിവിട്ടാൽ മതി.

ഈ ജനത തങ്ങളെ ചൂഷണം ചെയ്യുന്നവരെ, കളവ് മാത്രം പറഞ്ഞ് തങ്ങളെ പറ്റിക്കുന്നവരെ, വിടുവായത്തം വിറ്റ് കാശാക്കുന്നവരെ പൂജിച്ച് അവതാരമാക്കും, ലോകഗുരുവെന്ന് വരെ വിളിച്ചുകളയും. 

തങ്ങളെ വേരോടെ പിഴുതുകളഞ്ഞ് നശിപ്പിക്കുന്നവരെ വലിയ സംരക്ഷകരായിക്കണ്ട് പൂജിക്കും ഈ ജനത.

അതാണ് ഇത്തരം ഇന്ത്യൻ രാഷ്ട്രീയ ഭരണനേതൃത്വത്തിൻ്റെ ധൈര്യവും.

Thursday, May 9, 2024

തോട്പൊട്ടിക്കലാണ്, തോട്പൊട്ടിക്കലിലൂടെയാണ്.

ഓരോ ഘട്ടവും ഒരു തോട്പൊട്ടിക്കൽ പ്രക്രിയ കൂടിയാണ്. 

തോട്പൊട്ടിക്കലിലൂടെയാണ് ഓരോ ഘട്ടവും കൈവരുന്നതും.

ഉള്ളത് നഷ്ടപ്പെടുന്നത് പോലുള്ള, ഇല്ലാത്തതെന്തോ നേടാനും ആയിത്തീരാനും പോലുളള തോട്പൊട്ടിക്കൽ.

നിന്നിടംവിടുക തന്നെയും തോട്പൊട്ടിക്കലാണ്. 

തോട്പൊട്ടിക്കൽ ചെയ്തുകൊണ്ട് മാത്രമേ ആരും എന്തും മുന്നോട്ട് പോകൂ. 

തോട്പൊട്ടിച്ചും ഉള്ളത് നഷ്ടമാക്കിയും തൊലികളഞ്ഞും ഘടന നഷ്ടപ്പെടുത്തിയും തന്നെയേ അനുഭവങ്ങൾ ഉള്ളൂ, അനുഭവിക്കാൻ സാധിക്കൂ.

വളർച്ചയെന്നാലും നാശമെന്നാലും തോട്പൊട്ടിക്കലാണ്, തോട്പൊട്ടിക്കലിലൂടെയാണ്.

ജീവിതവും മരണവും അനുസ്യൂതമായ തോട്പൊട്ടിക്കലാണ്, തോട്പൊട്ടിക്കലിലൂടെയാണ്.

വിറക് നഷ്ടപ്പെടാതെ തീയും ചൂടും കിട്ടില്ല. 

വിറകിൻ്റെ തോട്പൊട്ടിക്കലാണ് അതിൻ്റെ കത്തിയെരിയൽ. 

വിറകും വെള്ളവും അരിയും നഷ്ടപ്പെടുമ്പോൾ, തോട്പൊട്ടിച്ച് സ്വയം ഇല്ലാതാകുമ്പോൾ കിട്ടുന്നത് ചോറ്. 

അതും അരിയും വെള്ളവും തീയും എന്നതിനപ്പുറം അടുപ്പിൻ്റെയും പാത്രങ്ങളുടെയും അവസ്ഥാമാറ്റവും കൂട്പൊട്ടിക്കലും കൂടിയുണ്ടതിൽ. 

ഇട്ടേച്ചും വിട്ടേച്ചും പോയി മാത്രമേ ജനിക്കുന്നുള്ളൂ, ജീവിച്ച് വളരുന്നുള്ളൂ. 

ഇട്ടേച്ചും വിട്ടേച്ചും പോകുന്നതാണ് ജീവിതം, മരണം.

ഓരോ വളർച്ചയും നാശവും കുറേ ഇട്ടേച്ച്പോക്കും വിട്ടേച്ച്പോക്കും ഒക്കെയാണ്. 

നിശ്ശബ്ദതയൊന്നും നാം വിശേഷിപ്പിക്കും പോലെ നിശ്ശബ്ദതയല്ല. 

ഇട്ടേച്ച്പോക്കും വിട്ടേച്ച്പോക്കും കൂടിയാണവ.

ശബ്ദങ്ങൾ ഒക്കെയും ശബ്ദങ്ങളും അല്ല. അവയും ഇട്ടേച്ച്പോക്കും വിട്ടേച്ച്പോക്കുമാണ്.

നിശ്ശബ്ദതക്കുള്ളിൽ ശബ്ദവും ശബ്ദത്തിനുള്ളിൽ നിശ്ശബ്ദയും ഉണ്ട്. 

രണ്ടും പരസ്പരം മറ്റേതിനുള്ള വിത്ത്പോലെ, ഗർഭപാത്രം പോലെ. 

രണ്ടും പരസ്പരം തോട്പൊട്ടിച്ചുണ്ടാവുന്നതാണ്. 

രണ്ടും പരസ്പരം ഇട്ടേച്ച്പോക്കും വിട്ടേച്ച്പോക്കും തന്നെയാണ്.

വൃക്ഷത്തെ ഗർഭംധരിക്കുന്ന വിത്ത് പോലെ ശബ്ദവും നിശബ്ദതയും അവയ്ക്ക് പരസ്പരം.


Monday, May 6, 2024

സൗഹൃദത്തിനുള്ള അർത്ഥവും ആഴവും

ഈ ചിത്രത്തിൽ 

ലുങ്കിയും ഉടുത്ത് കൂടെയുള്ളവൻ 

നല്ല സൗഹൃദത്തിൻ്റെ നേർരൂപം....

******

സൗഹൃദത്തിന് വല്ല അർത്ഥവും ആഴവും ഉണ്ടോ ?

ഉണ്ടെങ്കിൽ ഉള്ള ആ അർത്ഥവും ആഴവും ആണ് ഈ കൂടെ നിൽക്കുന്നത്.

ശരിയായ സൗഹൃദത്തിൻ്റെ സാക്ഷ്യപത്രം.

മഞ്ഞ് പൊഴിയുന്നതും കാറ്റ് വീശുന്നതും മഴപെയ്യുന്നതും എന്തിനാണാവോ അതുപോലെ ഒരു സൗഹൃദം. 

ഒന്നും പറയാതെ, ഒന്നും ചോദിക്കാനാവാതെ സംഭവിച്ചു പോകുന്നത്. 

അത് പോലെ ഒരു സുഹൃത്ത്. 

അതുപോലെ ഒരു സാക്ഷ്യപത്രം.

വാക്കറിയാത്ത വാക്കിൻ്റെ അർത്ഥം പോലെ.

ശബ്ദമുണ്ടാക്കി അർത്ഥം തന്ന് കടന്നുപോയില്ലാതാവുന്നത് പോലെയൊരു വാക്ക്.

ആരുമറിയാത്ത ആഴങ്ങളിൽ, ഇരുട്ടറകളിൽ, ആരെയും ഒന്നും അറിയിക്കാതെ ഇറങ്ങിനടക്കുന്ന വേരുകൾ പോലെ ഒരു വാക്ക്. 

ജീവൻ്റെ നാമ്പ് പുറത്ത് കാട്ടാൻ അങ്ങനെയൊരു സുഹൃത്ത്, സൗഹൃദം, വേര്.

ഒരുതരം അവകാശവാദങ്ങളും പരസ്യവാക്കുകളും പെരുമ്പറകൊട്ടലും ഇല്ലാതെ.

വെറും വെറുതെ സ്വയം ഒരു വിഡ്ഢിയായി.

നല്ലൊരു സുഹൃത്താവാൻ കണക്ക്കൂട്ടാനറിയാത്ത നല്ലൊരു വിഡ്ഢിയുമാകണം എന്ന സുവിശേഷം പറയുന്നത് പോലെ.

അങ്ങനെ അങ്ങകലെ അമേരിക്കയിൽ നിന്നും ഏറെ ദൂരം താണ്ടി, കടലുകൾ ഏറെ കടന്ന് ഇയാൾ ഇടക്കിടെ വരുന്നു. 

എന്തിന്?

തൻ്റെ കുടുംബക്കാരാരേയും കാണാനല്ല.

തനിക്ക് നടത്തേണ്ട കച്ചവടത്തിനല്ല, ലാഭമുണ്ടാക്കാനല്ല.

രാഷ്ട്രീയം കളിക്കാനല്ല, അധികാരം ഉറപ്പിക്കാനല്ല.

നാട് സന്ദർശനവും ഊര് ചുറ്റലും ഉദ്ദേശമാക്കാനല്ല.

വെറും വെറുതെ സുഹൃത്തുക്കളെ കാണാൻ.

സുഹൃത്തുക്കളെന്ന് അയാൾ കണക്കാക്കുന്നവരെ അയാൾക്ക് കാണാൻ.

സൗഹൃദത്തിൻ്റെ വേരുകളെ തേടിക്കണ്ടെത്തി ആ വേരുകളിൽ തനിക്കാവുന്ന വെള്ളമൊഴിക്കാൻ. 

അവിടവിടെ അശ്രദ്ധമായി വീണുകിടക്കുന്ന വിത്തുകളെ സൗഹൃദത്തിൻ്റെ വിത്തുകളായി കാണാൻ.

ആ വിത്തുകളെ തനിക്കാവും വിധം മുളപ്പിക്കാൻ.

ജീവൻ്റെ നാമ്പ് സൗഹൃദത്തിൻ്റെ തണ്ടിൽ കണ്ടെത്താൻ.

അതിന് മാത്രം ആത്മാർത്ഥമായ സൗഹൃദം അയാളുമായി ആർക്കെങ്കിലും ഉണ്ടോ?

അറിയില്ല.

അയാൾക്കത് വിഷയമല്ല.

അയാൾക്കും അതവകാശപ്പെടാൻ സാധിക്കില്ല.

ആർക്കില്ലെങ്കിലും പക്ഷേ അയാൾക്ക് ആ സൗഹൃദമുണ്ട്. 

എല്ലാവരോടും. 

സൗഹൃദം വിറക് സ്വയം കത്തിയെരിഞ്ഞ് നഷ്ടപ്പെട്ട് നേടുന്ന തീയും ചൂടുമാണെന്ന അയാളുടെ തന്നെ വെളിപാടോടെ.

ഒന്നും നേടാനില്ലാത്ത, എല്ലാം നഷ്ടപ്പെടാൻ മാത്രമുളള സൗഹൃദം അയാളുടേത്.

സൗഹൃദം മാത്രം നേട്ടമാക്കുന്ന സൗഹൃദം. 

സൗഹൃദത്തിന് വേണ്ടി എന്തും നഷ്ടപ്പെടുത്തുന്ന, എല്ലാം നഷ്ടപ്പെടുത്തുന്ന സൗഹൃദം.

സൗഹൃദത്തിൻ്റെയും സുഹൃത്തിൻ്റെയും രക്തം സ്വസഹോദരൻ കിടന്ന ഗർഭപാത്രത്തിലെ വെള്ളത്തെക്കാൾ കനം കൂടിയതാണെന്ന് വിളിച്ചോതുന്ന സൗഹൃദം.

*******

ശരിയായ സൗഹൃദം അങ്ങനെയാണ്. 

സ്വയമറിയാതെയും സ്വയം കരുതാതെയും മറ്റാർക്കും ശക്തിയും തുണയും ആകുന്നത്. 

അങ്ങനെയൊരാൾ കൂടെയുണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി. 

അങ്ങനെയൊരാൾ കൂടെയുണ്ടെന്ന് തോന്നിയാൽ മാത്രം മതി.

എല്ലാം നടന്നുകൊള്ളും.

ഒരിക്കലും അയാളെ പോലും ആശ്രയിക്കേണ്ടി വരാതെ. 

പക്ഷേ, ശക്തി കിട്ടിക്കൊണ്ടിരിക്കും.

ആർക്കും നഷ്ടമില്ലാതെ കിട്ടുന്ന ശക്തി.

നഷ്ടമെന്ന ചിന്ത തന്നെ സൗഹൃദത്തിൻ്റെ ചിന്തയല്ല.

ആർക്കും നഷ്ടമില്ലാതെ എല്ലാവർക്കും നേമുണ്ടാക്കുന്ന ശക്തിയാണ് സൗഹൃദം.

അങ്ങനെയൊരു ശക്തി സൗഹൃദത്തിനുണ്ട്.

ഒരുതരം ഉൽപ്രേരക (catalystic) ശക്തി.

മധ്യത്തിൽ, അല്ലെങ്കിൽ ചാരേ സൗഹൃദം ഉണ്ടായാൽ മാത്രം മതി.

പുഞ്ചിരി പോലെ.

ആർക്കും നഷ്ടമില്ല.

എല്ലാവർക്കും നേട്ടം.

പുഞ്ചിരിക്കുന്നവനും ആ പുഞ്ചിരി കാണുന്നവനും നേട്ടം.

സുഹൃത്തുക്കൾ തന്നെയായ ആ പുഞ്ചിരി കൂടെയില്ലെന്ന് തോന്നിയാലോ? 

ഭീതി കൂടും. 

അസ്വസ്ഥത വരും.

പിന്നെ, ആരെയെല്ലാം എത്ര ആശ്രയിച്ചാലും മതിയാവാതെ വരും.

ചായും ചാളും വളയും പുളയും വീഴും. 

ശരിയാണ്.

നിങൾ സാധാരണ ഏത് വഴിയിലും റോഡിലും നേരേ, വളയാതെ, പുളയാതെ, ചായാതെ, ചാളാതെ, വീഴാതെ നടക്കും.

എങ്ങിനെ, എന്തുകൊണ്ട്? 

സമപ്രതലം അപ്പുറത്തും ഇപ്പുറത്തും ഉണ്ടെന്ന നിങ്ങളുടെ അറിവും തോന്നലും തരുന്ന ധൈര്യം കാരണം. 

അതേ നിങൾ, ഒറ്റയടി പാലത്തിലൂടെ പോകുന്നുവെന്ന് കരുതുക.

തനിയേ നിങൾ വളയും പുളയും ചായും ചെരിയും വീഴും. 

നേരെ നടക്കുക ഏറെക്കുറെ അസാധ്യം എന്ന് തന്നെ വരും. അങ്ങേയറ്റം പരിശീലനം ഇല്ലെങ്കിൽ.

എന്തുകൊണ്ട്? 

സമപ്രതലം അപ്പുറത്തും ഇപ്പുറത്തും ഇല്ലെന്ന നിങ്ങളുടെ അറിവും തോന്നലും നൽകുന്ന പേടി കാരണം മാത്രം. 

സാധാരണ വഴിയിൽ നേരെ നടന്ന അതേ നിങൾ തന്നെയായിട്ടും പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ നേരെ നടക്കാൻ സാധിക്കുന്നില്ല. 

നിങൾ പരാജയപ്പെടുന്നു.

അപ്പുറത്തും ഇപ്പുറത്തും ഉള്ള, ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്ന ആ സമപ്രതലമാണ് സൗഹൃദം. 

അപ്പുറത്തും ഇപ്പുറത്തും ഉള്ള, ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്ന ആ സമപ്രതലമാണ് വളരെ ചിലർ മാത്രമായ നിങ്ങളുടെ സുഹൃത്തുക്കൾ.

കണക്ക് കൂട്ടാൻ അറിയാത്ത, കണക്ക് കൂട്ടലിൽ വരാത്ത സുഹൃത്തുക്കൾ.

അവർ അപ്പുറത്തും ഇപ്പുറത്തും ഉണ്ടെന്ന് തോന്നിയാൽ മാത്രം മതി. 

പിന്നെ നിങൾ ഏത് ഒറ്റയടി പാലത്തിലൂടെയും നേരെ നടക്കും.

വീഴില്ല, ചായില്ല, ചാളില്ല, വളയില്ല, പുളയില്ല, വീഴില്ല.

നിങ്ങളുടെ ജീവിതയാത്ര സഫലം, സുരക്ഷിതം, വിജയകരം.

ജീവിതത്തിന് ഒരർത്ഥവും ഇല്ലെന്ന് തോന്നിയാലും നിങ്ങൾക്ക് ഇനിയങ്ങോട്ട് ഉറപ്പിച്ച് പറയാം.

ജീവിതത്തിന് എന്തോ ചില അർത്ഥമുണ്ടെന്ന്. 

ജീവിതത്തിനർത്ഥം ജീവിതമുണ്ടാക്കുന്ന, ജീവിതത്തിലുണ്ടാവുന്ന ഇത്തരം സൗഹൃദത്തിൻ്റെയും സുഹൃത്തുക്കളുടെയും അർത്ഥമെന്ന്. 

ളരേ നിസ്സാരമെന്ന് തോന്നാവുന്ന ജീവിതത്തിൻ്റെ വലിയ അർത്ഥം. 

സൗഹൃദം. സുഹൃത്ത്.

*******

ചില വിട്ടഭാഗങ്ങൾ ഇങ്ങനെ എങ്ങിനെയെങ്കിലും പൂരിപ്പിക്കാൻ തോന്നും. 

ചിലർക്ക്.

പക്ഷേ, പൂരിപ്പിക്കുന്നതോടെ അതുവരെ ഉണ്ടായിരുന്ന കൗതുകവും കാത്തിരിപ്പും അവർക്ക് നഷ്ടമാകുമോ? 

അറിയില്ല.

കൗതുകവും കാത്തിരിപ്പും നൽകിയ സൗന്ദര്യം അപ്രത്യക്ഷമാകുമോ?

അറിയില്ല.

വിട്ടഭാഗങ്ങൾ വിട്ടു തന്നെയായിരുന്നുവോ വേണ്ടിയിരുന്നതെന്ന് പോലും പിന്നീടവർ ചിന്തിച്ചുപോകുമോ?

അറിയില്ല.

ഒന്ന് മാത്രമറിയാം.

സൗഹൃദത്തിനും നല്ല സുഹൃത്തിനും ഇത്തരം ചോദ്യങ്ങൾ ഇല്ല.

Saturday, May 4, 2024

വാനപ്രസ്ഥം: സ്വയമൊരൊഴിഞ്ഞുപോക്ക്.

വാനപ്രസ്ഥം: 

സ്വയമൊരൊഴിഞ്ഞുപോക്ക്. 

ആർക്കും പിടുത്തം കൊടുക്കാത്ത ഒരൊഴിഞ്ഞുപോക്ക്

ആർക്കും നിന്നുകൊടുക്കാത്ത ഒരൊഴിഞ്ഞുപോക്ക്. 

ആർക്കും ജീവിതത്തെ വിട്ടുകൊടുക്കാത്ത ഒരൊഴിഞ്ഞുപോക്ക്.

വല്ലാത്ത ധൈര്യവും ഉറപ്പും വേണ്ട വാക്കും പ്രവൃത്തിയുമായ ഒരൊഴിഞ്ഞുപോക്ക്

സ്വയം അപ്രസക്തനായി മാറുന്ന, സ്വയം അപരിചിതനായിത്തീരുന്ന ഒരൊഴിഞ്ഞുപോക്ക്

ഒഴിഞ്ഞും മറഞ്ഞും അലിഞ്ഞും ഇല്ലാതാവുന്ന ഒരൊഴിഞ്ഞുപോക്ക്. 

താനും തൻ്റേതും ഇല്ലെന്ന് ഉറപ്പിച്ചറിയുമ്പോൾ മാത്രമുള്ള ഒരൊഴിഞ്ഞുപോക്ക്.

താനും തൻ്റേതും ഇല്ലെന്ന് ഉറപ്പിച്ചറിയുന്നവർക്ക് മാത്രം സാധിക്കുന്ന ഒരൊഴിഞ്ഞുപോക്ക്.

ആർക്കും ഒന്നിനും പിടുത്തംകൊടുക്കാത്ത ഒരൊഴിഞ്ഞുപോക്ക്. 

ആരിലും ഒന്നിലും പിടിച്ചുനിൽക്കാത്ത, നിൽക്കാനില്ലെന്നറിയുന്ന ഒരൊഴിഞ്ഞുപോക്ക്.

ഒന്നും ഒന്നുമല്ലെന്ന് അറിയുമ്പോഴുള്ള ഒരൊഴിഞ്ഞുപോക്ക്. 

സ്ഥാനവും മാനവും അധികാരവും പ്രസിദ്ധിയും വിഷയമല്ലെന്ന് ഉറപ്പിച്ചറിയുന്നവന് മാത്രം സാധിക്കുന്ന ഒരൊഴിഞ്ഞുപോക്ക്. 

ജിവിതം ജീവിതത്തിന് വഴിമാറിക്കൊടുക്കുന്ന ഒരൊഴിഞ്ഞുപോക്ക്. 

ഒന്നുമായും ആരുമായും ഒട്ടിനിൽക്കാത്തവന് മാത്രം സാധിക്കുന്ന ഒരൊഴിഞ്ഞുപോക്ക്. 

അനിശ്ചിതത്വവും വ്യാകുലതകളും തന്നെയായി താൻ മാറുന്ന, അനിശ്ചിതത്വവും വ്യാകുലതകളും പ്രശ്‌നമല്ലാത്തൊരൊഴിഞ്ഞുപോക്ക്.

എങ്ങനെ സാധിക്കും ഇങ്ങനെയൊരു ഒഴിഞ്ഞുപോക്കെന്ന് ഇന്നിൻ്റെ പരിപ്രേക്ഷ്യത്തിൽ നിന്ന് നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കാത്തത്ര വലിയൊരൊഴിഞ്ഞുപോക്ക്.

കാരണം, ഇന്നും ഇന്നലെയും നാളെയും താനും തൻ്റെതും ഇല്ലാത്തതാണെന്നറിയുമ്പോൾ കൂടി നടക്കുന്നതാണ് അത്തരമൊരൊഴിഞ്ഞുപോക്ക്.

ഭരണാധികാരിയെയും ഭരണകൂടത്തെയും വിമർശിക്കാതിരിക്കാൻ നിർവ്വാഹമില്ല.

ഭരണാധികാരിയെയും ഭരണകൂടത്തെയും വിമർശിക്കുന്നത് അതിൻ്റെ പരാജയവും പരാജയം മറച്ചുപിടിക്കാൻ ഭരണാധികാരിയും ഭരണകൂടവും പേരുംകളവുകളും വെറുപ്പും പ്രചരിപ്പിക്കുന്നതും കണ്ടിട്ടാണ്.

ഭരണാധികാരിയെയും ഭരണകൂടത്തെയും വിമർശിക്കുന്നതിലെവിടെയും ഭക്തരുടെ അന്ധമായ ഭക്തിക്ക് വിപരീതമായ അന്ധമായ വിരോധമില്ല.

അന്ധമായ ഭക്തി കൊണ്ടുനടക്കുന്നവർക്ക് ഭരണാധികാരിയുടെയും ഭരണകൂടത്തിൻ്റെയും ന്യായമായ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് പോലും അന്ധമായ വിരോധമായി തോന്നുന്നതാണ്.

പക്ഷേ, എന്ത് ചെയ്യാം?

വിമർശിക്കാതിരിക്കാൻ നിർവ്വാഹമില്ല. 

കാരണം, എങ്ങനെയൊക്കെ ചികഞ്ഞുനോക്കിയിട്ടും ഭരണാധികാരിയെയും ഭരണകൂടത്തെയും അനുകൂലിക്കാനുള്ള ഒരു വകയും ന്യായവും കിട്ടുന്നില്ല, കാണുന്നില്ല.

കളവ് തട്ടിവിടുന്നതിനും ഒരു കണക്കും അതിരും വേണ്ടേ?

ഒരൊറ്റ ഐഐടി പോലും ഈ ഒൻപത് വർഷങ്ങൾക്കിടയിൽ സ്വന്തമായി തറക്കല്ലിട്ടു പൂർത്തിയാക്കി എന്ന് പറയാൻ കഴിയില്ല. 

എന്നാൽ തട്ടി വിടുന്നതോ?

ഇരുപതും മുപ്പതും ഐഐടികളെന്ന്. 

എവിടെ എന്ന് തെളിവ് ചോദിച്ചാലോ? 

പഴയ കുറേ ഐഐടികളുടെ ലിസ്റ്റ് പുറത്തിടും.

ഒന്നുമറിയാത്ത അണികൾ അത് കൊണ്ടുനടക്കും.

അങ്ങനെയുള്ള അണികളോട് വീണ്ടും തട്ടിവിടും. 

ഇന്ത്യയിൽ ഈ ഒൻപത് വർഷക്കാലത്ത് 256 പുതിയ യൂണിവേഴ്സിറ്റികൾ തുടങ്ങിയെന്ന്.

കിട്ടിയത് തൊണ്ടതൊടാതെ വിഴുങ്ങുന്ന അണിക  അതുമങ്ങ്  വിഴുങ്ങും. 

പിന്നെ അതും കൊണ്ടുനടന്ന് കണ്ടിടത്തെല്ലാം ചർദ്ദിക്കും.

ഈ യൂണിവേഴ്സിറ്റികൾ ഒക്കെ എവിടെയെന്ന് ചോദിച്ചാൽ.....

ഉത്തരം ബബ്ബബ്ബ. 

ഈ ഇന്ത്യയിൽ പുതുതായി 256 യൂനിവേഴ്സിറ്റികൾ തുടങ്ങിയാൽ അവസ്ഥ എന്തായിരിക്കും? 

യൂണിവേഴ്സിറ്റികൾ കാലിൽ തട്ടി മര്യാദക്ക് വഴിനടക്കാൻ പോലും സാധിക്കില്ല. 

ശരാശരി ഓരോ സംസ്ഥാനത്തും ഒൻപത് പുതിയ യൂണിവേഴ്സിറ്റികൾ തുടങ്ങി എന്നാണ് ഇവർ തട്ടിവിടുന്നത്. 

ഇങ്ങ് കേരളത്തിലും കർണാടകയിലും ആന്ധ്രയിലും തമിഴ്നാട്ടിലും ഒന്നും അങ്ങനെ ഒരു യൂനിവേഴ്സിറ്റി പോലും പുതുതായി തുടങ്ങിയതായി കാണാനുമില്ല.

ഇതൊക്കെ ഇങ്ങനെയൊക്കെ കളവ് പറഞ്ഞും പ്രചരിപ്പിച്ചും ആയിക്കോട്ടെ...

അതിന് പറ്റിയ, ഒന്നും മനസ്സിലാകാത്ത, ഭക്തി കൊണ്ട് എന്തും വിഴുങ്ങുന്ന, വെറുപ്പും വിഭജനവും വെച്ച് വിൽക്കാൻ പറ്റിയ ഒരു വലിയ ജനവിഭാഗം ഇവിടെ അവർക്കുണ്ട്. 

മേനിക്കും പൊടിക്കയ്യായും മുസ്ലിംവിരോധവും പാക്കിസ്ഥാനും മാത്രം മതി. എല്ലാമായി.

എങ്കിൽപിന്നെ ഇന്നാട്ടിൽ വില കൂടിയാലും, നികുതി കൂടിയാലും, തൊഴിലില്ലായ്മ വർധിച്ചാലും, പെട്രോൾ-ഡീസൽ വില കൂടിയാലും, കള്ളപ്പണം വിദേശത്ത് നിന്ന് കൊണ്ടുവന്നില്ലെങ്കിലും ഒന്നും ഒരു പ്രശ്നവുമില്ല. വയർ നിറയും.

അതിനാൽ ആഘോഷിക്കുക... 

അന്ധതയിലും യാഥാസ്ഥിതികത്വത്തിലും ഉറച്ചുനിൽക്കുക.

Friday, May 3, 2024

നല്ല ബന്ധുക്കളും സുഹൃത്തുക്കളും കച്ചവടത്തിൽ പങ്കാളികളാവരുത്

ഈയുള്ളവൻ മുൻപേ പറയാറുണ്ട്:

"നല്ല ബന്ധുക്കളും നല്ല സുഹൃത്തുക്കളും പരസ്പരം കച്ചവടം ചെയ്യരുത്, കച്ചവടത്തിൽ പങ്കാളികൾ ആവരുത്" എന്ന്.

കാരണം, കച്ചവടത്തിൽ സൗഹൃദമില്ല, കച്ചവടത്തിൽ സൗഹൃദം സാധിക്കില്ല.  

കാരണം, സൗഹൃദത്തിൽ കച്ചവടമില്ല, സൗഹൃദത്തിൽ കച്ചവടം സാധിക്കില്ല.

കച്ചവടം സ്വാഭാവികമായും കാപട്യം ആവശ്യപ്പെടും. നല്ല ബന്ധവും നല്ല സൗഹൃദവും ഉള്ള കാപട്യവും ഇല്ലാതാക്കിക്കളയും, കരിച്ചുകളയും.

കച്ചവടത്തിൽ പൂർണ്ണമായ സത്യസന്ധതയില്ല, പൂർണ്ണമായ സത്യസന്ധത സാധ്യമല്ല. 

എന്നാലോ, നല്ല ബന്ധവും നല്ല സൗഹൃദവും സത്യസന്ധതയും സുതാര്യതയും ആവോളം ആവശ്യപ്പെടും.

കച്ചവടത്തേക്കാളും കച്ചവടത്തിൽ നിന്ന് കിട്ടിയേക്കാവുന്ന ലാഭത്തേക്കാളും എത്രയോ വലുതാണ് സൗഹൃദവും സൗഹൃദം തരുന്ന തണലും ആശ്വാസവും രക്ഷയും തുറവിയും.

ബില്യൺ ഡോളർ വിലവരുന്നതിനേക്കാൾ അമൂല്യമാണ് നിത്യബന്ധവും നിത്യസൗഹൃദവും. അത് കച്ചവടത്തിൽ സംശയിച്ച്, നിസ്സാരമായ വെള്ളിക്കാശിൻ്റെ ലാഭം നോട്ടം വെച്ച്, തർക്കിച്ച് നഷ്ടപ്പെടും. 

അങ്ങനെ ചെറിയ ചില്ലിക്കാശ് സാമ്പത്തിക ലാഭത്തിന് നഷ്ടപ്പെടുത്താനുള്ളതല്ല ജിവിതം തന്നെ ലാഭമാക്കുന്ന, ജീവിതം തന്നെ ലാഭമാക്കേണ്ട നല്ല ബന്ധങ്ങളും നല്ല സൗഹൃദങ്ങളും.

നല്ല ബന്ധങ്ങളും നല്ല സൗഹൃദങ്ങളും ജിവിതം തന്നെ, ജീവിതം ജീവിതത്തിന് വേണ്ടി തന്നെ ഒരുക്കൂട്ടുന്ന സംഗതികളാണ്.

നല്ല ബന്ധങ്ങളും നല്ല സൗഹൃദങ്ങളും ഒരുക്കൂട്ടുന്ന ജീവിതത്തിന് വേണ്ടി, ഒരുപക്ഷേ ഉപജീവനത്തിന് വേണ്ടി മാത്രം, ചെയ്യേണ്ടി വരുന്നതാണ് കച്ചവടം.

അത്തരം നല്ല ബന്ധത്തെയും നല്ല സൗഹൃദത്തേയും കച്ചവടം പോലുള്ള കുന്തത്തിൽ ചാരരുത്. 

കാരണം, കുന്തം ചിതലിക്കും, തുരുമ്പിക്കും. 

കുന്തത്തിന് ജീവൻ്റെയും ജീവിതത്തിൻ്റെയും വിചാരവികാരങ്ങൾ ഇല്ല.

ബന്ധത്തെയും സൗഹൃദത്തെയും ഒന്നുമല്ലാത്ത, വികാരവിചാരങ്ങൾ ബാധകമല്ലാത്ത കുന്തത്തിൽ ചാരിയാൽ, കുന്തം ചിതലിച്ച് തുരുമ്പിച്ച് വീഴുമ്പോൾ ബന്ധവും സൗഹൃദവും തകർന്ന് വീഴും. വികാരവിചാരങ്ങൾക്ക് വിള്ളലും വിങ്ങലും ഏൽക്കും. ജീവിതത്തിന് പരിക്കേൽക്കും.

ഇന്നലെ ഒരു കച്ചവടക്കാരൻ കൂടിയായ സുഹൃത്ത് സംസാരിക്കുമ്പോൾ മേൽപറഞ്ഞ കാര്യം പൂർണമായും ശരിയാവുന്നത് പോലെ തോന്നി. 

ഒന്നുമല്ലാതെ, ഒന്നിനുമല്ലാതെ, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ആ സുഹൃത്ത് വല്ലാതെ അസ്വസ്ഥപ്പെട്ടു, ഏറെക്കുറേ ക്ഷുഭിതനായി. ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത് പോലെ തോന്നി. പലപ്പോഴും കയ്യൊഴിയുന്നത് പോലെ വരെ.

കച്ചവടം കാരണം. 

കച്ചവടം ഉണ്ടാക്കുന്ന കുറ്റബോധം കാരണം, കൃത്രിമ ഉപചാരബോധം കാരണം. 

ആത്മാവ് നഷ്ടപ്പെട്ട ശരീരം പോലെ, വെറും വസ്ത്രമായ ഉപചാരം പോലെ അയാൾ സംസാരിച്ചു. 

ഏറെ അണിഞ്ഞ വസ്ത്രം കൊണ്ട് ഉളളിൽ ചൂടെടുത്ത് വിറളിപൂണ്ട നിലയിൽ.

ഒരുപക്ഷേ അയാൾക്ക് പോലും നിയന്ത്രണമില്ലാത്ത അയാളുടെ പ്രകൃതം കൊണ്ടും ഹൈപ്പർടെൻഷൻ കാരണമായുമാരിക്കും. 

അയാളറിയാത്ത ആവശ്യമില്ലാത്ത അയാളുടെ കുറ്റബോധവും കാരണമായിരിക്കും. 

കുറ്റബോധങ്ങൾ യാത്രികമായ കുറേ വിശദീകരണങ്ങൾ ഉണ്ടാക്കും.

അയാളെ സമാധാനിപ്പിച്ച് നിയന്ത്രിച്ച് നിർത്താൻ ശരിക്കും പാടുപെടുകയായിരുന്നു. സമുദ്രമധ്യത്തിൽ സൗഹൃദം ചുണ്ടിൽ നിന്ന് വീണ് നഷ്ടമാവാതിരിക്കാൻ.

കച്ചവടക്കാരനെ ഉപഭോക്താവ് സമാധാനിപ്പിക്കേണ്ടി വരുന്ന വല്ലാത്തൊരവസ്ഥ.

ഒരിക്കലും വിഷയമല്ലാത്ത എല്ലാ വിഷയങ്ങളിലേക്കും അയാളറിയാതെ നിയന്ത്രണം വിട്ട് കാട്കയറിപ്പോയി.

അയാളുടെ സത്യസന്ധത കൊണ്ട് തന്നെയായിരിക്കും അത് സംഭവിച്ചത്. 

ആരും അയാളുടെ സത്യസന്ധത സംശയിക്കുന്നില്ല. 

പക്ഷേ അതയാൾ അറിയുന്നില്ല. 

പക്ഷേ അയാൽ കുറ്റബോധപ്പെടുന്നു. വിശദീകരിക്കുന്നു. 

കുറ്റബോധം ആവശ്യമാക്കുന്ന വിശദീകരണങ്ങൾ ഓടയിൽ നിന്നെന്ന പോലെ ഒരുകുറെ ഒഴുകുന്നു.

ആരോ എവിടെയോ സംശയിക്കുന്നു എന്ന അയാളുടെ തോന്നലിൽ നിന്നുകൂടിയായിരിക്കും അങ്ങനെയൊരു ക്ഷുഭിതനായി ഒഴിഞ്ഞുമാറുന്ന സംസാരം ഇത്ര പെട്ടെന്ന് വന്നത്. പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ.

തമ്മിലുള്ള സൗഹൃദവും ബന്ധവും പരിചയവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

അതുകൊണ്ട് തന്നെ ഇത്ര നിസ്സാരമായ കാര്യത്തിൽ തട്ടി ഉലയേണ്ടതുമല്ല ഈ സൗഹൃദവും ബന്ധവും പരിചയവും. 

അങ്ങനെ ഉലയുന്നുണ്ടെങ്കിൽ, അങ്ങനെ ഉലയാൻ കാരണമാകുന്ന സംഗതി ഉപേക്ഷിക്കുകയാണ് വേണ്ടത്. 

കാരണം, സൗഹൃദത്തിന് ജീവൻ്റെ വിലയും ജീവൻ രക്ഷിക്കുന്ന വിലയും ഉണ്ട്. 

പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും സൗഹൃദമെന്ന വീട്ടിന് മുകളിലേക്ക് ഭീഷണിയായി ചാഞ്ഞാൽ, സൗഹൃദം എന്ന വീട് സംരക്ഷിക്കാൻ ആ മരം വെട്ടുക തന്നെയാണ് വേണ്ടത്.

നല്ല ബന്ധവും സൗഹൃദവും തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല, തുമ്മിയാൽ തെറിക്കുന്ന മൂക്ക് പോലെ ആയിക്കൂടാ നല്ല ബന്ധവും സൗഹൃദവും.

ആ നിലക്ക് പേടിച്ചല്ല, പേടിപ്പിച്ചല്ല, അധികാരം സ്ഥാപിച്ചല്ല നല്ല ബന്ധവും സൗഹൃദവും ഉണ്ടാക്കേണ്ടതും ഉണ്ടാവുന്നതും നിലനിൽക്കുന്നതും.

വെടക്കാക്കി തനിക്കാക്കും പോലെയുമല്ല നല്ല ബന്ധവും സൗഹൃദവും ഉണ്ടാക്കുന്നതും ഉണ്ടാവുന്നതും നിലനിൽക്കുന്നതും.

നല്ല ബന്ധവും സൗഹൃദവും പരസ്പരമുള്ള ഔദാര്യമല്ല, പക്ഷേ ജീവിതത്തിൻ്റെ മാത്രമായ ഔദാര്യമാണ്. 

നല്ല ബന്ധവും സൗഹൃദവും പരസ്പരമുള്ള അവകാശമല്ല, പക്ഷേ ജീവിതത്തിൻ്റെ മാത്രമായ അവകാശമാണത്. 

കല്പനകൾ കല്പനകൾ അല്ലാതാവുന്ന അവകാശങ്ങൾ മാത്രം, ഔദാര്യങ്ങൾ മാത്രം സൗഹൃദത്തിൽ. 

പരസ്പരം ബാധ്യതപ്പെടുന്ന അവകാശങ്ങൾ, ഔദാര്യങ്ങൾ മാത്രം സൗഹൃദത്തിൽ. 

നല്ല സൗഹൃദം ജീവിതകാലം മുഴുവൻ വേണ്ട, നീളേണ്ട, സൂക്ഷിക്കേണ്ട വിവേകമാണ്, വിചാരമാണ്, വീടാണ്, തണലാണ്.

പക്ഷേ അതിൽ അങ്ങിങ്ങ് താൽക്കാലികമായ വികാരവിക്ഷോഭങ്ങൾ കാട്ടുന്ന ജനാലകൾ, ഇളക്കങ്ങൾ ഉണ്ടാവും. 

വെളിച്ചവും കാറ്റും പുറംകാഴ്ചകളും നൽകുന്ന ജനാലകളും ഇളക്കങ്ങളും...

*******

ഒരുകാര്യം ഉറപ്പിച്ച് പറയാം.

ഈയുള്ളവൻ്റെ ജിവിതം തന്നെ നല്ല സൗഹൃദമാണ്, നല്ല സൗഹൃദം ഒരുക്കൂട്ടിയതും പിടിച്ചുനിർത്തിയതുമാണ്.

ഈയുള്ളവൻ്റെ ജിവിതം തന്നെ നല്ല സൗഹൃദത്തിനുള്ള തെളിവും നേർസാക്ഷ്യവുമാണ്.

********

അതുകൊണ്ട് തന്നെ സൗഹൃദത്തിനിടയിൽ കച്ചവടം ചിതലായി വന്ന് സൗഹൃദം നശിപ്പിക്കുന്നു എന്ന് തോന്നിയാൽ ഉടനെ, സ്വരം നന്നാവുമ്പോൾ താനേ പാട്ട് നിർത്തുന്നത് പോലെ കച്ചവടം നിർത്തണം, സൗഹൃദം സംരക്ഷിക്കണം.

Thursday, May 2, 2024

വൃദ്ധന്മാരുടെ മരണം പല വീടുകളിലും ആശ്വാസം, ആഘോഷം.

ആകാശം ബാക്കി വെച്ച് ഉദയസൂര്യനും മദ്ധ്യാഹ്നസൂര്യനും പൊലിഞ്ഞുപോകുക. 

ഊഹിക്കാനാവാത്തത്. 

കുട്ടികളുടെയും യുവാക്കളുടെയും മരണം. 

ആകാശം ബാക്കിയില്ലാത്ത അസ്തമയ സൂര്യൻ പൊലിഞ്ഞു പോകുക. 

സാധാരണം. 

സ്വാഭാവികം. 

വൃദ്ധന്മാരുടെ മരണം.

********

"പാവം. നല്ല ആൾ. ആരേയും ബുദ്ധിമുട്ടിക്കാതെ മരിച്ചു "

എന്താണ് ഈ പറച്ചിലിൻ്റെ അർത്ഥം?

മടിക്കാതെ ജീവിച്ചിരുന്നെങ്കിൽ, ജീവിക്കുമ്മായിരുന്നുവെങ്കിൽ പലർക്കും ബുദ്ധിമുട്ടാണെന്ന്.

ദീർഘമായി, രോഗിയായി, കിടപ്പിലായി ജീവിക്കുന്ന പലരും പലർക്കും ബുദ്ധിമുട്ടാണെന്ന്, ബുദ്ധിമുട്ടാകുമെന്ന്. 

മരിച്ചവനെ ശുശ്രൂഷിക്കേണ്ടി വരുന്നവരുടെ ഉള്ളിലിരിപ്പ് മരിച്ചവൻ്റെ പുണ്യമായി അവതരിപ്പിക്കുന്നു ഇങ്ങനെ പറഞ്ഞുകൊണ്ട് എന്ന് മാത്രം.

"പാവം കിടന്ന് നരകിക്കാതിരുന്നാൽ മതിയായിരുന്നു."

"നല്ലത് എന്താണോ അതയാൾക്ക് സംഭവിക്കട്ടെ. മരണമാണെങ്കിൽ മരണം." 

"അല്ലെങ്കിലും ഇങ്ങനെ ജീവിച്ചിട്ട് അയാൾക്ക് തന്നെ എന്ത് കാര്യം? വേറെന്തു പറയാനാണ്?" 

ഇങ്ങനെയൊക്കെ പറയുന്നതിൻ്റെയും അർത്ഥം എന്താണ്?

പറയുന്ന ആളുകളുടെ മടുപ്പും മുഷിപ്പും കൂടിയാണിത്. 

മറ്റേ ആൾ മരിക്കണം മരിക്കുന്നതാണ് നല്ലതെന്ന് സൂചിപ്പിക്കാതെ സൂചിപ്പിക്കുക. അതാണിത്.

അവരുടെ മടുപ്പും മുഷിപ്പും മറച്ചുവെക്കുന്ന പറച്ചിൽ കൂടിയാണിത്.

*******

ഒരിക്കലും അങ്ങനെയല്ലെന്നൊക്കെ പറയാം.

ഏതൊക്കെയോ ചിലർക്ക് അങ്ങനെ അല്ലെന്നും ഇല്ലെന്നും പറയാം. 

പക്ഷേ ചിലർക്ക് മാത്രം. 

അതും ഗ്യാലറിയിൽ നിന്ന് കൊണ്ട്. 

യഥാർഥത്തിൽ കിടപ്പിലായ വൃദ്ധന്മാർ, രോഗികൾ, കിടപ്പിലാവണം എന്നുതന്നെ നിർബന്ധമില്ല,  ആരെങ്കിലും വീട്ടിൽ സ്ഥിരമായി ഉണ്ടാവുമ്പോൾ സംഗതി മാറും .... 

അപ്പോൾ മുഷിപ്പ് വരും, കണക്കുകൾ വരും...  മടുപ്പ് വരും.

അല്ലെങ്കിൽ പിന്നെ കൃത്രിമമായി ഇൻജക്ട് ചെയ്ത ധാർമ്മികബോധം വെച്ച് കൃത്രിമമായി അഭിനയിച്ച് പറയണം. 

പരലോകവും സ്വർഗ്ഗവും വെച്ച് പേടിപ്പിച്ചും പ്രലോഭിപ്പിച്ചും ഉള്ള ധാർമ്മികബോധം തന്നെ വേണം അങ്ങനെ വരുത്തിത്തീർത്ത് അഭിനയിച്ച് പറയാൻ.

********

പണത്തിനും അപ്പുറം സ്നേഹം, കാരുണ്യം, വാത്സല്യം എന്നീ വികാരങ്ങളൊക്കെ ഉണ്ടാവുമ്പോഴേ ഒരു ശരിയായ മനുഷ്യനാകൂ എന്നൊക്കെ പുറംപൂച്ച് പറയാം. 

അതൊക്കെ ഏതൊക്കെയോ അർത്ഥത്തിൽ പ്രത്യക്ഷത്തിൽ ശരിയുമാണ്... 

മനുഷ്യന് വേണ്ടി മനുഷ്യരിൽ മെച്ചപ്പെട്ടവർ എന്ന് കരുതപ്പെടുന്നവർ അങ്ങനെ മനുഷ്യനെ വല്ലാതെ നിർവ്വചിക്കുമ്പോൾ.... 

പക്ഷേ മനുഷ്യൻ്റെ നിർവ്വചനത്തിൽ വരുന്നവനോ അങ്ങനെ ഉണ്ടായവനോ ജീവിക്കുന്നവനോ അല്ല മനുഷ്യൻ.

മനുഷ്യന് വെറും ജീവിയെന്ന നിലക്കുള്ള വികാരമാണ് പലപ്പോഴും ബാധകമാകുന്നത്. 

അതിജീവനബോധം വല്ലാതെ സൂക്ഷിക്കുന്ന ജീവി ബോധം സൂക്ഷിക്കുന്നവൻ മനുഷ്യൻ.

അതിജീവിച്ചാൽ കാര്യവും ഗുണവുമുള്ള തിനെ കൂടുതൽ ശ്രദ്ധിച്ചുപോകുന്ന മനുഷ്യൻ.

അതിജീവിക്കാൻ കൂടുതൽ യോഗ്യതയും സാധ്യതയുമുള്ളതി നെ ശ്രദ്ധിക്കുന്ന മനുഷ്യൻ.

മറിച്ചുള്ളത് കൃത്രിമമായി സന്നിവേശിപ്പിച്ചിട്ടില്ലെങ്കിൽ മാത്രമായ വികാരം. 

ജീവിയെന്ന നിലക്കുള്ള വികാരം: ഉണങ്ങിയ ഇലകൾ അവഗണിക്കപ്പെടുക, തളിരിലകൾ വളർത്തപ്പെടുക എന്നത് തന്നെയാണ്. 

കാരണം തളിരിലകളുടെ വളർച്ച ജീവിതവൃക്ഷത്തിൻ്റെ കൂടി വളർച്ചയാണ്. 

അതേസമയം ഉണങ്ങിയ ഇലകളെ ശ്രദ്ധിക്കുന്ന, വളർത്തുന്ന ഒരു വൃക്ഷവും ഇല്ല. 

ഉണങ്ങിയ ഇലകളെ ശ്രദ്ധിക്കുന്നത്,  ജീവിതവൃക്ഷത്തിൻ്റെ വളർച്ചക്ക് അനുഗുണവും അല്ല. 

ഉണങ്ങിയ ഇലകളെ വളർത്താൻ സാധിക്കില്ല.

അതുകൊണ്ട് തന്നെ മഹാഭൂരിപക്ഷത്തിലും ബാധകമായി നടക്കുന്ന വസ്തുതയും വാസ്തവവും മറക്കരുതല്ലോ?

*********"

അതുകൊണ്ട് തന്നെ വാസ്തവം പറഞ്ഞാൽ:

വൃദ്ധന്മാരുടെ മരണം പല വീടുകളിലും ഉള്ളിൻ്റെയുള്ളിൽ ആശ്വാസമാണ്, ആഘോഷമാണ്. 

എത്രയെല്ലാം അഭിനയിച്ച് അല്ലെന്ന് വരുത്തിയാലും മിക്കവർക്കും വൃദ്ധന്മാർ 

ഫലം കായ്പിക്കാത്തത്, 

കാതലില്ലാത്തത്, 

ഇനിയും വളരാനില്ലാത്തത്, 

പ്രതീക്ഷ നൽകാത്തത്, 

ഭാരവും ബാധ്യതയുമായത്. 


പ്രത്യേകിച്ചും കിടപ്പിലായവർ. 

അമ്മയായാലും അമ്മമ്മയായാലും അച്ഛനായാലും അച്ചാച്ചനായാലും.

******

അവിടെയാണ് ആർക്കും പിടുത്തം കൊടുക്കാത്ത, ആർക്കും നിന്നുകൊടുക്കാത്ത, ആർക്കും വിട്ടുകൊടുക്കാത്ത വാനപ്രസ്ഥം.

വാനപ്രസ്ഥം: വല്ലാത്ത ധൈര്യവും ഉറപ്പും വേണ്ട വാക്കും പ്രവൃത്തിയും.  

അതിന് മാത്രം ഉറപ്പും ധൈര്യവും ആർക്കും ഇക്കാലത്ത് ഇല്ലെന്ന് വന്നുവോ?

വാനപ്രസ്ഥം: സ്വയം അപ്രസക്തനായി ഒഴിഞ്ഞും മറഞ്ഞും അലിഞ്ഞും ഇല്ലാതാവുന്നത് പ്രക്രിയ.