കലാപത്തെ കളി പോലെ,
കളിയില്‍ സ്കോര്‍ ചെയ്യുന്നത് പോലെ
കണ്ടാനന്ദിക്കുന്നു ചിലര്‍ ഗ്യാലറിയില്‍.
മനസത്രക്ക് രോഗഗ്രസ്ഥമായിരിക്കുന്നു
*******
ബിജെപിയോട് : കോൺഗ്രസിന്റെ തെറ്റ് കാണിച്ച്
സ്വന്തം തെറ്റുകളെ ന്യായീകരിക്കാനാണെങ്കിൽ,
പിന്നെ നിങ്ങളും കോണ്‍ഗ്രസ്സും തമ്മിലെന്ത് വ്യത്യാസം?
വര്‍ഗീയ എരിവ് മാത്രമോ?
******
ഭരണഘടന എല്ലാ മതങ്ങളെയും
വിശ്വാസവ്യത്യാസങ്ങളേയും സംരക്ഷിക്കുന്നു.
എന്നാൽ വിശ്വാസികളും മതങ്ങളും
ഭരണഘടനയെ സംരക്ഷിക്കാന്‍ ഒരുക്കമല്ല.
********
ഭരണഘടനയെ മതവേദങ്ങളുടെ മേലെ കാണുന്നവർ
മതവിശ്വാസികളില്‍ എത്ര പേരുണ്ടാവും?
ഇന്ത്യ ഇപ്പോൾ നേരിടുന്ന
മൊത്തം പ്രശ്നങ്ങളുടെ നാരായ വേര്.
*********
യാഥാര്‍ത്ഥ രാജ്യദ്രോഹികള്‍ ഒന്നറിയുന്നു.
അവർ ശരിക്കുമതറിയുന്നു.
ഭരണഘടനക്ക് തുരങ്കം വെക്കാതെ,
ഭരണഘടനാസ്ഥാപനങ്ങള്‍ക്ക് തുരങ്കം വെക്കാതെ
നാടിന് തുരങ്കം വെക്കാനാവില്ലെന്ന്.
ഭരണഘടനയെയും ഭരണഘടനാസ്ഥാപനങ്ങളെയും
നശിപ്പിക്കാതെ നാടിനെ നശിപ്പിക്കാനാവില്ലെന്ന്.
******
ഇന്ത്യക്കാരനെ ഇന്ത്യക്കാരനാക്കുന്ന
പൊക്കിള്‍കൊടിയും വേദവും ഭരണഘടന.
അതുവെച്ച്, അതിനുവേണ്ടി മാത്രം പോരടിക്കണം.
ശ്രദ്ധ മാറരുത്.
********
ഗീതയെയും ഖുറാനെയും ബൈബിളിനെയുമല്ല
വിഘടനവാദികളും തീവ്രവാദികളും രാജ്യദ്രോഹികളും ഭയക്കുന്നത്.
അവർ ഭയക്കുന്നത്
ഇന്ത്യൻ ഭരണഘടനയേയാണ്.
*******
ഭരണഘടന - ഇന്ത്യയെ കാത്തുരക്ഷിക്കാനുള്ള
ഒരേയൊരു സൂത്രം, ആദര്‍ശം, കരുത്ത്, ആയുധം.
വിശ്വാസങ്ങളും ചിഹ്നങ്ങളും അതിനുവേണ്ടി തലതാഴ്ത്തണം.
***********
ഇന്ത്യൻഭരണഘടന പോലെ ഹൈന്ദവതയുടെ
അതിവിശാലതയും സഹിഷ്ണുതയും
അപ്പടി ഉള്‍കൊണ്ട് സര്‍വ്വതിനെയും ആശ്ലേഷിക്കുന്ന
മറ്റൊരു ഗ്രന്ഥം ഇല്ലതന്നെ
***********
വര്‍ഗീയത കൊണ്ട് രാജ്യത്തിന്റെ
വിശപ്പും രോഗവും മാറ്റാമെന്ന് കരുതുന്ന
ഭരണാധികാരികളെ എന്തുവിളിക്കാം?
രാജ്യദ്രോഹികളെന്ന് മാത്രമല്ലാതെ
********
No comments:
Post a Comment