"ഗുരോ, ബോധോദയം കൊണ്ടെന്ത്?"
"എന്തും ചെയ്യാം, ഒന്നും ചെയ്യാതിരിക്കാം.
തെമ്മാടിയാവാം. സന്യാസിയുമാവാം.
വേണേല്‍ രണ്ടും ഒരുമിച്ചാവാം.”
******
ഒരൊറ്റ പ്രാവശ്യം കുലക്കാന്‍ ഒരു വാഴ.
പിന്നെ കുറേ കന്നുകള്‍.
ഓരോ കന്നും വെവ്വേറെ വാഴ.
ജീവിതത്തിന്റെ സ്വാഭാവം.
എല്ലാവരിലും ഇതിങ്ങനെ
*******
മടിയനായിരിക്കുന്നവന്‍ സ്വസ്ഥനാണ്.
മടിയനെന്ന് വിളിക്കേണ്ടി വരുന്നവനാണ് അസ്വസ്ഥന്‍.
ആ അസ്വസ്ഥതക്കിടുന്ന മറയുടെ പേരാണ് 'മടിയന്‍' വിളി
*******
എങ്ങിനെ പൂച്ചക്ക് മധുരം ഇഷ്ടമല്ലെന്ന് വരും?
പൂച്ചയുടെ നാവില്‍ മധുരമെന്നതില്ലെങ്കില്‍,
അങ്ങനെയൊരു അറിവ് പൂച്ചക്കില്ലെങ്കില്‍.
******
ഗര്‍ഭിണിയായിപ്പോകുന്നിടത്ത് തുടങ്ങുന്നു
സ്ത്രീയുടെ കുടുങ്ങലും അടിമപ്പെടലും
ഒഴിവാക്കാനാകാത്ത പുരുഷ മേല്‍ക്കോയ്മയും.
********
ഒന്നുമില്ലെന്നായാല്‍, ഒന്നുമില്ലെന്നറിഞ്ഞാല്‍
ഒരൊന്നുണ്ടാവും.
ഒന്നുമില്ലെന്ന ഒന്ന്.
ലാ ഇലാഹ ഇല്ലല്ലാ.
ഒന്നുമില്ല; ഒന്നുമല്ലാത്ത ഒന്നൊഴികെ.
******
"ഗുരോ, ജീവിതത്തിന്റെ അര്‍ത്ഥം?"
"ജീവിക്കാൻ വേണ്ടി നീ നടത്തുന്ന ശ്രമങ്ങൾ.
പിന്നെ ആ ശ്രമങ്ങൾ ഉണ്ടാക്കുന്നതും,
ഉണ്ടെന്ന് വരുത്തുന്നതും.”
*******
No comments:
Post a Comment