കളവ് കൊണ്ട് അധികാരം നേടും.
അതേ കളവ് കൊണ്ട് തന്നെ അധികാരം നടത്തും, നിലനിര്ത്തും.
അണികള്ക്ക് വിശപ്പകറ്റാൻ വെറുപ്പ് വിതരണം ചെയ്യും. കാഴ്ചയ്ക്ക് അന്ധതയുടെ കറുപ്പ് നിറം നല്കും. രസിക്കാന് അസൂയയുടെ പായസം.
നാട് കുട്ടിച്ചോറാവട്ടെ.
അണികളാരും ഒന്നിനെയും എതിര്ക്കില്ല, ചോദ്യം ചെയ്യില്ല.
അണികള്ക്ക് പ്രധാനം വെറുപ്പില് കുടികൊള്ളിച്ച ലക്ഷ്യങ്ങള്, ശത്രുതകള്, അസൂയകള്.
മനംമടുത്തവര് അരാഷ്ട്രീയരാവുക. അരാജകവാദികളാവുക.
അല്ലേലും കളവില് മനംമടുത്തവരുടെയും കളവിനെ എതിര്ക്കുന്നവരുടെയും പേര് ഒന്ന് മാത്രം. ഒരേയൊരു പേര്. രാജ്യദ്രോഹികള്.
No comments:
Post a Comment