Wednesday, March 4, 2020

പാർട്ടിയെ വളര്‍ത്താനറിയാതെ കോൺഗ്രസ്സ്.

കോൺഗ്രസ്സ് ആശയപരമായി വളരാതെ, സ്വയം പരാജയപ്പെട്ടു കൊണ്ട്‌ വളര്‍ത്തിയെടുത്തതാണ് ഇന്ത്യയുടെ ഇന്നത്തെ തീര്‍ത്തും അഭിമാനം തോന്നാത്ത, പരിതാപകരമായ, പേടിപ്പിക്കുന്ന ദുരന്തപൂര്‍ണമായ അവസ്ഥ.
തലസ്ഥാനം പോലും ഒരു രാജ്യത്തെ ബാധിച്ച യാഥാര്‍ത്ഥ രോഗം ആര്‍ത്തു വിളിച്ചു പറയുന്ന ഭീകരമായ ദുരവസ്ഥ. 
പാർട്ടിയെ വളര്‍ത്താനറിയാതെ കോൺഗ്രസ്സ്, അതിനായി സ്വന്തമായി ആശയവും അടിത്തറയും ഉണ്ടാക്കാതെ, ഒരു ദീര്‍ഘദൃഷ്ടിയും ഇല്ലാതെ, സ്വാതന്ത്ര്യാനന്തരം വീണുകിട്ടിയ അധികാരത്തിന് വേണ്ടി മാത്രം നിലകൊണ്ടു.
ഇപ്പോഴും കോണ്‍ഗ്രസ് ബാക്കിയുള്ള ഇടങ്ങളില്‍ ഒക്കെയും അങ്ങനെ മാത്രം തന്നെ നിലകൊള്ളുന്നു.
ഒരു കുടുംബത്തിന് സ്വത്താക്കാന്‍ വേണ്ടി മാത്രം, കുറച്ച് നേതാക്കളുടെ ഗ്രൂപ്പ് കളിക്ക് വേണ്ടി മാത്രം, നിലകൊള്ളുന്ന ഒരു പാർട്ടിയായി കോണ്‍ഗ്രസ്.
അതിന്‌ വേണ്ടി ഒരു വലിയ രാജ്യത്തെ ഭരിക്കുന്ന ഒരു വലിയ പാർട്ടിയുടെ മൊത്തം സാധ്യത കളഞ്ഞു കുളിച്ചു കോണ്‍ഗ്രസ്. 
ഒരാൾ എന്തിന്‌ കോണ്‍ഗ്രസ്സുകാരനാവണം എന്നതിനുള്ള ഉത്തരം കോൺഗ്രസ്സ് കണ്ടെത്തിയില്ല, ഇതുവരെ ആര്‍ക്കും നല്‍കിയില്ല. ആ പാർട്ടിയുടെ നേതാക്കൾക്ക് പോലും...
അതിനാല്‍ തന്നെ അധികാരം ഉണ്ടായിരുന്നപ്പോൾ മാത്രം, അധികാരം നേടാൻ സാധ്യതയുള്ളപ്പോൾ മാത്രം, കോണ്‍ഗ്രസില്‍ നേതാക്കള്‍ ഉണ്ടായി, നിലനിന്നു. ഒരളവോളം അണികളും... 
അല്ലെങ്കിൽ ബസ് ഷെല്‍ട്ടറില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് പോലെ വെറുതെ ഇറങ്ങിപ്പോകുന്ന നേതാക്കള്‍ മാത്രം ഉണ്ടായിരുന്ന ഒരു പാർട്ടി മാത്രമായി കോണ്‍ഗ്രസ്.
ഇന്ത്യയെ 70 വര്‍ഷത്തോളം ഭരിച്ച ഒരു പാർട്ടി അത്രയ്ക്ക് ഉള്ളില്ലാത്ത, ഉള്ളില്‍ ശൂന്യത മാത്രം നിറച്ച, ബലൂണ്‍ മാത്രമായിരുന്നു എന്നതിന്റെ ദുരന്തം മാത്രമാണ് ഇന്ത്യ ഇപ്പോൾ നേരിടുന്നതും അനുഭവിക്കുന്നതും.

No comments: