Thursday, January 3, 2019

തന്ത്രി ഇന്നലെ ചെയ്തത് കണ്ടാൽ കൃഷ്ണൻ ആണെങ്കിലും ഒന്ന് തെറി വിളിച്ചു പോവും.

ശബരിമല
തന്ത്രി ബ്രാഹ്മണ ഗുണ്ടയോ?
നടയടക്കലും ശുദ്ധികലശവും
ബ്രാഹ്മണ ഉമ്മാക്കിയോ?

തന്ത്രിയെ പ്രസവിച്ചത് സ്ത്രീയല്ലെന്നുണ്ടാവും.

*******

Question: A bit restraint is expected from you.

Answer: ശരിയാണ് സാർ. യഥാർത്ഥത്തിൽ പറയേണ്ടതല്ല പറഞ്ഞത്. ഇതൊന്നും വിഷയവും അല്ല. പക്ഷെ അനിതരസാധാരണ വേളയിൽ അനിതരസാധാരണയായതും പറഞ്ഞു പോകുന്നു.  ഏതു കൃഷ്ണനും ബുദ്ധനും മുഹമ്മദും ചുറ്റുവട്ടത്തോട് പ്രതിബിംബിക്കുന്ന നിഷ്കാമനായ നിസ്സ്വാർത്ഥനായ കണ്ണാടി കൂടി ആവുമ്പോൾ ആണ് പ്രശ്നം. നാമോരോരുവരും അപ്പടി. തന്ത്രി ഇന്നലെ ചെയ്തത് കണ്ടാൽ കൃഷ്ണൻ ആണെങ്കിലും ഒന്ന് തെറി വിളിച്ചു പോവും. നിസ്സംഗ സമാധിയിൽ ഇരുന്നേടത്ത്നിന്നു പിടഞ്ഞെഴുന്നേറ്റു പറഞ്ഞുപോകും.

താങ്കൾ പറഞ്ഞത് പോലെ ഒന്നടങ്ങണം. നമ്മൾ. ഒന്ന് നിയന്ത്രിക്കേണം. നമ്മളെ? പക്ഷെ താന്ത്രിയോ? അദ്ദേഹവും ഒന്നടങ്ങേണ്ടിയിരുന്നില്ലേ? സാമാന്യയുക്തി വെച്ചെങ്കിലും? സ്ത്രീയെയും അമ്മയെയും ഭാര്യയെയും ദേവിയെയും മാനിക്കാൻ.

തന്ത്രിയും പുരോഹിതനും സാമാന്യേന ആത്മീയമായി ഉയർന്നവൻ ആവില്ലേ? ആത്മീയമായി ഉയർന്നവൻ ആണോ ഇന്നലെ ശുദ്ധികലശം നടത്തിയ തന്ത്രി? നടയടച്ച തന്ത്രി? സ്ത്രീയെ എത്ര മോശമായാണ് അയാൾ ജനങളുടെ മുൻപിൽ കാണിക്കാൻ ശ്രമിച്ചത്, ഉദ്ദേശിച്ചത്? സ്ത്രീ തന്നിലെ പകുതിയാണെന്നു അയാൾ മറന്നു പോയോ? അർദ്ധനാരീശ്വര സങ്കൽപം അയാൾ അറിയാതെ പോയോ? നന്മയും തിന്മയും രണ്ടല്ലാത്ത, എല്ലാം ഞാനും നീയുമാകുന്ന ആത്മീയതയുടെ അയല്പക്കത് പോലും എത്തിയില്ലല്ലോ അയാൾ? പിന്നിൽ രാഷ്ട്രീയ പിന്തുണയുണ്ട് എന്നത് കൊണ്ട് മാത്രമായിരിക്കില്ലേ, അദ്ദേഹം ഒന്നടങ്ങാതിരുന്നത്? ആർക്കോ വേണ്ടി ചെയ്തത് പോലെ അല്ലെ അദ്ദേഹം അത് ചെയ്തത്?  ഒരു ഉപകരണം മാത്രമായി. ഓരോ ഗുണ്ടയും ഒരു ഉപകരണം മാത്രമാണ്. ആർക്കോ വേണ്ടി എന്തോ ചെയ്തു കൊടുക്കുന്നവർ. സ്വയം ബോദ്ധ്യതയില്ലാതെ. അത് കൊണ്ടാണ് യഥാർത്ഥത്തിൽ  ഞാനാ പ്രയോഗം നടത്തിയത്. ഗുണ്ടയെന്നാൽ അങ്ങിനെയേ മനസ്സിലാക്കാവൂ. ന്യായമായും ഊഹിക്കുന്നു ഗുണ്ടയെന്ന വാക്കാണ് താങ്കളെ അല്പമെങ്കിലും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടാവുക.

നിലവിൽ ഇവർ തന്ത്രിയാവുന്നത് പാരമ്പര്യം ശക്തിയാക്കി. എങ്കിൽ എന്ത് ഉറപ്പാണ് ഇവരുടെ നിലവാരത്തിൽ?  തന്ത്രം പഠിച്ചുണ്ടാവുന്നതല്ലേ? ആത്മീയത വളർന്നുമുണ്ടാവുന്നതല്ലേ? അതിൽ കുടുംബത്തിനും പാരമ്പര്യത്തിനും മതത്തിനും എന്ത് പങ്കു? അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ബുദ്ധന്റെയും രാമന്റെയും മഹാത്മാഗാന്ധിയുടെയും മക്കൾ  അവരെപ്പോലെ തന്നെ ആവേണ്ടതല്ലേ? അവർക്കാർക്കെങ്കിലും അവർക്കു കിട്ടിയ ബോധോദയം ഒരാൾക്കെങ്കിലും നൽകാനോ, പകർന്നു നൽകാനോ ആയോ? മക്കൾ പോകട്ടെ, ശിഷ്യന്മാരെയായി വര്ഷങ്ങളോളം നടന്നവര്കെങ്കിലും? ഇല്ല. കാരണം ഇത് വസ്തു നിഷ്ഠമല്ല; ആത്മനിഷ്ടമാണ്. ഓരോരുത്തനും അവനവന്റെ കോലത്തിൽ. വളർച്ചക്കനുസരിച്ച്. ഒരാവകാശവാദവും സാധിക്കാതെ? ഒരാവകാശവാദവും വിലപ്പോവാതെ.

തന്ത്രി ഇന്നലെ ചെയ്തത് കണ്ടാൽ കൃഷ്ണൻ ആണെങ്കിലും ഒന്ന് തെറി വിളിച്ചു പോവും. ഭാരതീയ സർവസ്വാതന്ത്ര്യവും നൽകുന്ന ആത്മീയതയെയും ദൈവത്തെയും ദൈവസങ്കല്പത്തെയും ഒക്കെ അങ്ങേയറ്റം കൊച്ചാക്കുകയായിരുന്നില്ലേ ആദ്ദേഹം? സുപ്രീം കോടതി വിധിയും ഭരണഘടനാ മൂല്യവും ഒക്കെ പോകട്ടെ. ഇത്രയൊക്കെ ജനങളുടെ മുൻപിൽ വന്നു ഘോഷ്ടികൾ കാണിക്കാമോ അദ്ദേഹം? ഏതോ മൂഢ സങ്കല്പത്തിൽ അകപ്പെട്ടു പോയിട്ടില്ലെങ്കിൽ. തത്വമസി എന്നത് ആ ക്ഷേത്രത്തിനു മുൻപിലും എഴുതി വെച്ച് പോയ സ്ഥിതിക്ക്, അദ്ദേഹവും അതൊന്നു വായിച്ചു നോക്കേണ്ടിയിരുന്നില്ലേ? ആ തത്വമസി തന്നെ പ്രസവിച്ച, തന്റെ മകളും ഭാര്യയും ദേവിയും ഒക്കയാവുന്ന സ്ത്രീക്കും ബാധകം എന്ന് ആയാൽ എളുപ്പം മനസ്സിലാക്കേണ്ടതല്ലേ? ശക്തിയില്ലാത്ത ശിവം ശവം ആണെന്ന്.

********
രാഷ്ട്രീയക്കാരെയും പാർട്ടികളെയും നമുക്ക് മനസ്സിലാക്കാം. അവർക്കു അതിജീവനത്തിന്റെ പ്രശ്നമാണ്. വോട്ട് വർധിപ്പിക്കേണ്ടതിന്റെയും ഭരണം കയ്യെരേണ്ടതിന്റെയും പ്രശ്നം. അവർ അമ്മയുടെ മാറിടവും മുറിച്ചു വിൽക്കും. ഭരണം കിട്ടിയാലും മാറിടം മുറിച്ചു വിൽക്കും. വരും തലമുറയൊന്നും അവർക്കു പ്രശ്നമല്ല. കിട്ടുന്ന അരക്കിലോയുടെ പൈസയാണ് മുഖ്യം.

ഹിന്ദുത്വയും ഹിന്ദുയിസവും വിശ്വാസ സംരക്ഷണവും ഒന്നുമല്ല അത് പറഞ്ഞും അധികാരത്തിൽ വരുന്നവരുടെ സ്വപ്നവും ആഗ്രഹവും. അവർക്കവരുടെ രഥം ഉരുട്ടാനുള്ള എളുപ്പം നീങ്ങുന്ന ചക്രം മാത്രമാണവ. യാഥാർത്ഥത്തിലുള്ള ഹിന്ദുത്വയോ ഹിന്ദുയിസമോ ഉണ്ടാവേണമെന്നു അവരാരും ആഗ്രഹിക്കുന്നുമില്ല. കമ്യുണിസ്റ്റുകൾ യഥാർത്ഥ കമ്യുണിസത്തെ ഭയക്കുന്നത് പോലെ. അവരുടെ തന്നെ അജണ്ടകൾക്കും താല്പര്യങ്ങൾക്കും എതിരാവും എന്നതിനാൽ. ജനങ്ങളെ വികാരം കൊള്ളിപ്പിക്കാൻ, ആസ്ത്മ പിടിപ്പിച്ചു ചുമപ്പിക്കാൻ മാത്രം എടുക്കുന്ന പൊടിപാറ്റുന്ന വൈകാരിക വിഷയം എന്ന നിലക്കയല്ലാതെ അതിൽ ഒന്നുമില്ല.

No comments: