Wednesday, January 23, 2019

ആദ്യയാത്ര ചെയ്യുന്ന ഏതൊരുവനും കുട്ടിയും കുട്ടിയുടെ മനസ്സ് പേറുന്നവനും തന്നെ.

ആദ്യ ബസ്യാത്രയിലെ ഒരു തോന്നൽ
ഭൂമി പിറകോട്ടു പോകുന്നതോ
ബസ് ഭൂമിയെ പിറകോട്ടു തള്ളുന്നതോ
എന്തായാലും ബസ് മുന്നോട്ട് പോകുന്നതല്ല.

*******

Question: This works in both cases, for the genius and for the crazy

Answer: 

പ്രിയ സുഹൃത്ത ഹാരിസ്, പറഞ്ഞത് ശരിയാണ്. ജീനിയസ് എന്നത് ഒരു അവകാശവാദമാണ്. അത് വേണ്ട. കുട്ടി എന്ത്  അവ്വകാശപ്പെടാൻ? യാത്ര ചെയ്യുന്നത് കുട്ടിയല്ലേകുട്ടിക്ക് ജീനിയസ് എന്നത് ആരെങ്കിലും സ്വമേധയാ വകവെച്ചു കൊടുത്താൽ പോലും കുട്ടി അതറിയാനും, എന്തെന്ന് മനസ്സിലാക്കാനും പോകുന്നില്ല.

ആദ്യയാത്ര ചെയ്യുന്ന ഏതൊരുവനും കുട്ടിയും കുട്ടിയുടെ മനസ്സ് പേറുന്നവനും തന്നെ. എന്ത് എന്തെന്ന് അറിയാത്ത അവകാശപ്പെടാനില്ലാത്ത മനസ്സ്. അത്ഭുതം കൂറി നിൽക്കുന്ന മനസ്സ്.

അവകാശവാദങ്ങൾ കൃത്രിമവും കയ്യാങ്കളിയും ആയിപ്പോകും. ക്രേസി എന്ന് വന്നാൽ ആരും കുറ്റം പറയില്ല. വലിയ മാർക്കറ്റ് ഉള്ള സംഗതി അല്ലാത്തതിനാൽ. പ്രതിയോഗി കുട്ടിയും കുട്ടി മനസ്സും ആണല്ലോ? അതിനാൽ സംഗതി അതിൽ നിർത്താം. അല്ലെങ്കിലും എപ്പോഴെങ്കിലും ക്രേസി അല്ലാതെ ആരുണ്ട്? ക്രേസി ആവുക സുഖം. അതിൽ ഒരു സുഖം ഉണ്ട്, സ്വതന്ത്ര വായു ഉണ്ട്.

അതിനാൽ, സൗകര്യത്തിനു വേണ്ടി, നമുക്ക് മേൽ പോസ്റ്റിനെ കുട്ടിയുടെ വിവരക്കേടിൽ നിന്നുള്ള വെറും കൗതുകം, അസംബന്ധം എന്ന് കരുതാം. ഏറിയാൽ  അസംബന്ധത്തിലെ ഒരു തമാശയെന്ന്. ആദ്യമായി വണ്ടിയിലും ബസിലും യാത്ര ചെയ്യുമ്പോൾ എല്ലാ കുട്ടികളിലും ഉണ്ടാവുന്ന പങ്കു വെക്കാനാവാത്ത തോന്നലും കൗതുകവും. എല്ലാവരും ഒരുവേള കുട്ടികൾ തന്നേ ആയിപ്പോകുന്ന തോന്നലും കൗതുകവും. കാരണം കുട്ടിത്തവും അതിലെ കൗതുകവും ജീവിതത്തിലെ പുതുമയും താല്പര്യവും ഉണ്ടാക്കുന്നു, കൊടുക്കുന്നു.

ഒരുപക്ഷെകുട്ടികളോ കുട്ടികളെ പോലെയോ ആവാതെ ആരും സ്വർഗ്ഗ പ്രവേശം നേടില്ല എന്ന് പറഞ്ഞതും കേട്ടതും ഇതിനാൽ ആയിരിക്കും. ജീവിതത്തിലെ രസം കുട്ടിത്തം പൂകിയാൽ മാത്രം എന്നതിനാൽ. അതിലെ വിവരക്കേടിൽ നിന്നും അതുത്പാദിപ്പിക്കുന്ന കൗതുകത്തിൽ നിന്നും ആയിരിക്കും. അപ്പോഴേ ഏതു ലോകവും സ്വർഗ്ഗമായി മാറൂ എന്നതിനാലും ആയിരിക്കും

**********

പക്ഷെ, വെറുതെ കുട്ടിയുടെ കൗതുകം മാത്രം  കോറിയിട്ടതെന്നു തോന്നാമെങ്കിലും, മേൽപറഞ്ഞ പോസ്റ്റിനു മറ്റൊരു തലം കൂടി ഉണ്ട് 

കൗതുകം പൂകുന്ന, നിഷ്കളങ്കമായി എന്തോ സംശയിക്കുന്ന കുട്ടി വ്യാവഹാരിക സമൂഹത്തെയും ജീവിതത്തെയും പ്രതിനിധാനം ചെയ്യുന്നു. യാഥാസ്ഥിതികതയെ പ്രതിനിധാനം ചെയ്യുന്നു. അത്ര നിഷ്കളങ്കമായൊന്നും അല്ലാതെ പെരുമാറുന്ന നിലപാടെടുക്കുന്ന സമൂഹത്തെ, വ്യാവഹാരിക ജീവിതത്തെ, യാഥാസ്ഥിതികതയെ.

അറിയാമല്ലോ, ഇതിലെ കുട്ടിയെ പോലെ തന്നെ, എല്ലാ തിരുത്തുകളെയും പുരോഗമന ചിന്തയെയും വഹിക്കുന്ന ബസിനെ, യാഥാസ്ഥിതികതയും സമൂഹവും ഭയത്തോടെ നോക്കുന്നു. അറിവില്ലായ്മ ഉണ്ടാക്കുന്ന ഭയം. പക്ഷെ അന്വേഷണമായി പരിണമിക്കാത്ത, കൗതുകം എന്ന് തോന്നിപ്പിക്കുന്ന ഭയം. അന്വേഷണാത്മകതയെ ശ്വാസം മുട്ടിക്കുന്ന, തടസ്സപ്പെടുത്തുന്ന ഭയം. കുട്ടിയും ഭൂമിയോടു സമരസപ്പെട്ടു ഭൂമിക്കു ന്യായത്തെ നൽകാനാണ് ശ്രമിച്ചത്. ഭൂമിയെന്ന നിശ്ചല യാഥാസ്ഥിതികത പിന്നോട്ട് പോകുന്നതിലും അതിനെ പിറകോട്ടു വലിക്കുന്നതിലും അസ്വസ്ഥപ്പെടാൻ ആണ് ശ്രമിച്ചത്. ബസ് ചലിക്കുന്നില്ല എന്ന്  പകരം തങ്ങളുടെ ഭൂമികയും വിശ്വാസവും പുറകോട്ടു വലിക്കപ്പെട്ടു അവമതിക്കപ്പെടുകയാണെന്നു. ഒന്നാന്തരം യാഥാസ്ഥിതിക മനസ്സു പുരോഗമന ചിന്തകളെയും സ്വതന്ത്ര ബുദ്ധിയെയും കാണുന്ന അതെ രീതി. യാഥാസ്ഥിതിയെ വെച്ച് അതിനെമാത്രം മുറുക്കിപ്പിടിക്കാനും പശ്ചാത്തലമാക്കി കാണാനും ശ്രമിക്കുന്ന  അതെ രീതി

*******

പുരോഗതിയുടെ മുന്നോട്ടു പോകുന്ന ബസിൽ പെടുന്ന കുട്ടിയുടെ, സമൂഹത്തിന്റെ, പ്രതിരോധപരമായ അഭിപ്രായപ്രകടനം കൗതുകത്തിൽ ഉണ്ട്. ജീവിതത്തിന്റെ ബസ് പുരോഗതിയുടെത് കൂടിയാണ്. ബസ് മുന്നോട്ടു പോകുന്നതാണ്. പക്ഷെ കുട്ടിയായ സമൂഹവും  യാഥാസ്ഥിതികത്വവും മുൻപോട്ടു പോകുന്നതല്ല എന്ന് മനസ്സിലാക്കാൻ ഇഷ്ടപ്പെടുന്നു. പകരം തങ്ങളെ അസ്ഥിരപ്പെടുത്തുന്നു പിന്നിലാക്കുന്നു എന്ന് മാത്രം.

******

സമൂഹത്തിനും യാഥാസ്ഥിതികത്വത്തിനും മറിച്ചു സമ്മതിച്ചു തരാൻ പറ്റില്ല. അവർ തങ്ങളുടെ ഭൂമികയെ പിന്തള്ളുകയാണ് ബസ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാനും വരുത്തിത്തീർക്കാനും തന്നയാണ് മുതിരുന്നത്. ശബരിമല-പള്ളി പ്രവേശന വിഷയത്തിലായാലും മറ്റേത് വിഷയത്തിലാണേലും അതങ്ങിനെ തന്നെ. നിശ്ചല ഭൂമിയുടെ ആചാരങ്ങൾ ലംഗിക്കപ്പെടുന്നു എന്ന് പറയും. ഭൂമിയിൽ (യാഥാസ്ഥിതിയിൽ) ഒട്ടി നിന്ന് ചലിക്കുന്ന ബസിനെ കുറ്റം പറയും. യാഥാസ്ഥിതി കൈവരാൻ, സംരക്ഷിക്കാൻ. നിന്നിടത്തു നിന്ന് ഇളകാതിരിക്കാൻ. യാത്ര മുടക്കാൻ

സമൂഹവും യാഥാസ്ഥിതികത്വവും നൂല് പോലെയാണ്ബുദ്ധനും യേശുവും മാർക്സും മുഹമ്മദുമായ സൂചി ഉണ്ടാക്കിയ വഴിയിൽ അലസമായി സ്ഥിരമായി നിൽക്കാനേ സമൂഹവും യാഥാസ്ഥിതികത്വവും പറ്റൂ. ബുദ്ധനും യേശുവും മാർക്സും മുഹമ്മദുമായ സൂചി പുതിയ വഴികൾ വീണ്ടും വീണ്ടും ഉണ്ടാക്കുമ്പോൾ സമൂഹവും യാഥാസ്ഥിതികത്വവും ഭയക്കും, നിഷേധിക്കും. സൂചിക്കും ബസിനും പുതിയ വഴികൾ ഉണ്ടാക്കാനും തെണ്ടാനുമല്ലാതെ പറ്റുകയുമില്ല

തങ്ങളെയും തങ്ങളുടെ ഭൂമികയെയും പിറകിലാക്കുന്ന, മാറ്റുന്ന, വ്യത്യസ്തമായത് കാണിക്കുന്ന, ചലനം നൂലിന് വേണ്ട. സമൂഹത്തിനും യാഥാസ്ഥിതികതക്കും വേണ്ടസമൂഹത്തിനും യാഥാസ്ഥിതികതക്കും ഇളകാതിരുന്നാൽ മതി. ആചാരവും വിശ്വാസവും തലയിണയാക്കി ഉറങ്ങിയാൽ മതിഅറിഞ്ഞത് തന്നെയും അറിയാത്തവർക്ക് അറിയാത്തത് അറിയേണ്ട. കേൾക്കാത്തത്  കേൾക്കേണ്ട.

അതിനാൽ തന്നെ ചലനം വേണ്ട. പുരോഗനാത്മക ദര്ശനങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും കാര്യത്തിലായാലും ഒന്നിനെയും അംഗീകരിക്കാൻ പറ്റില്ല. കാലക്രമേണ അതിനെ മതവും പ്രസ്ഥാനവും ആക്കി അതിൽ കുടിൽ കെട്ടി നൂല് താമസിച്ചേക്കും എന്ന് മാത്രം

പകരം സ്ഥിരം പല്ലവി. നാടൻ ഭാഷയിൽ പറഞ്ഞാൽ ഉഡായിപ്പു. നമ്മളെ പിന്തള്ളുന്നു, പിറകോട്ടു വലിക്കുന്നു എന്നുള്ള സംശയം, ആരോപണം. ഏത് ബുദ്ധനും മുഹമ്മത്തിനും  യേശുവിനും മാർക്സിനും എതിരെ ഒരേ വാദമുഖങ്ങൾ. അതിനു മുൻപ് വന്ന സൂചിയിൽ, അത് നൽകിയ വഴിയിൽ, ഫുൾ സ്റ്റോപ്പും അവസാന വക്കും ഉണ്ടെന്നു പറഞ്ഞു കൊണ്ട്.

ബസ് പുരോഗതിയുമായി മുന്നോട്ടു പോവുകയാണെന്ന് സമ്മതിച്ചു തരികയും ഇല്ല. അവർക്കതിനു പറ്റില്ല. അവർക്കു ആകയാൽ മനസ്സിലാവുന്നത് തങ്ങളുടെ അവസ്ഥയും ഭൂമികയും വിശ്വാസവും ആചാരവും പിറകിലാവുന്നു. ബസ് അതിനെ വലിച്ചു പിറകിലാക്കുന്നു


************


കുടുങ്ങിയോ. ഇല്ല, കുടുങ്ങേണ്ട. തമാശയായി എടുത്താൽ മതി. പക്ഷെ, അർത്ഥവത്തായ തമാശ.

ചിലർ വെറുതെ പറയും. അർത്ഥമൊന്നും ഉണ്ടാവുകയും ഇല്ല. മറ്റു ചിലരും വെറുതെ പറയും. പക്ഷെ അർത്ഥമുണ്ടാവും. മുങ്ങുന്നവരും നീന്തുന്നവരും തമ്മിലെ വ്യത്യാസം.

ചിലർ വെള്ളത്തിലുമിറങ്ങും, നീന്തുന്നവരെ വെള്ളത്തിൽ കണ്ടിട്ട്। പക്ഷെ നീന്താനറിയാത്ത അവർ മുങ്ങും.

അല്ലെങ്കിലും സൂചിയും നൂലും ഒരുപോലെ അല്ല എന്ന് ഞാൻ മേൽ മറുപടിയിൽ പറഞ്ഞതുമാണ്.

അക്ഷരങ്ങൾ കൂട്ടി എന്തെങ്കിലും പറയാൻ ശ്രമിക്കുകയല്ല. ചിലത് പറയാനുള്ളതിനാൽ അക്ഷരങ്ങൾ കൂടുന്നതാണ്. വെറുതെയാണെങ്കിലും, അർത്ഥത്തോടെ.


അത്കൊണ്ടാണ് വെറുതെയെങ്കിലും വിശദീകരണം തന്നുപോകുന്നത്. ക്ഷമ ചോദിക്കുന്നു.

No comments: