Sunday, January 20, 2019

കുമിള പൊട്ടിയാൽ പിന്നെ നിത്യത മാത്രം

ഒന്ന് ജലദോഷപ്പെട്ടു, പനിച്ചു
അപ്പോഴും മസ്സിലായി
പനിച്ചു ക്ഷീണിച്ച ഞാൻ വേറെ 
പനിക്കാത്ത ആരോഗ്യമുള്ള ഞാൻ വേറെ. 'ഞാൻ' സ്ഥിരമല്ല.

Question: 
Jain Korassery Vasu : പക്ഷേ റഹിം, ഇതിൽ അല്പം വിശദീകരണം തരൂ. നിത്യതയുടെ ഒരു തുണ്ടാണ് ഞാൻ എന്നു വന്നാൽ എന്താണ് കുഴപ്പം? എന്നല്ല, അങ്ങനെ ആയിരിക്കില്ലേ?

Answer:
പ്രിയ സുഹൃത്തേ, ജെയിൻ. സോറി. വൈകിയതിൽ

മേൽതന്ന ലിങ്കുകൾ മതി എന്ന് ഒരുവേള കരുതി. ആവർത്തനവിരസത ഒഴിവാക്കാനെങ്കിലും. ഒരുപക്ഷെ അങ്ങനെ മതിയായിരുന്നു എന്നുമുണ്ടാവും

അതിനാലും, മറ്റിതര കാരണങ്ങളാലും വൈകി. സുഹുത്തായ താങ്കളിലേക്കു ഒരു സുഹൃത്തിനെ പോലെ വന്നു മിണ്ടാൻ. ക്ഷമ ചോദിക്കുന്നു

മാത്രമല്ല, ചോദിച്ചതിന് മാത്രമായി നേരെ ചൊവ്വേ പ്രതികരിക്കാതിരിക്കുന്നതു അനുചിതം എന്നു പിന്നെപ്പിന്നെതോന്നി. അതിനാൽ, മുഷിപ്പിക്കാതെ ചിലത് പറയട്ടെ. വ്യക്തമാകുമെന്നു വിചാരിക്കുന്നു.  

എത്രത്തോളം രസിപ്പിച്ചു, മുഷിപ്പിക്കാതെ ഒരു വിഷയം താങ്കളിലേക്കു ഉത്തരമായി സന്നിവേശിപ്പിക്കാനാവും എന്നറിയില്ല. പ്രയാസം തോന്നുന്നുവെങ്കിൽ ക്ഷമിക്കുക.

******
സത്യം പറയണം, സമ്മതിക്കണം. വളരെ ഭംഗിയായി നേരെചൊവ്വേ താങ്കൾ ചോദിച്ചു. സത്യാസന്ധമായി. പൊയ്മുഖമില്ലാതെ. ഒരുവേള അറിയായ്ക സമ്മതിച്ചു കൊണ്ട്. അറിയായ്കയിൽ അറിവ് നിറച്ചുകൊണ്ട്. അന്വേഷണം, അതിന്റെ കൂർത്തുമൂർപ്പു തന്നെ ആക്കിക്കൊണ്ട്. അത് സത്യസന്ധതയാണ്നിഷ്കളങ്കതയാണ്

എല്ലാ ഓരോ നിഷ്കളങ്കനും ഒരർത്ഥത്തിൽ അറിവില്ലാത്തവൻ ആണ്. അറിവില്ലാത്തവനെ നിഷ്കളങ്കൻ ആവാൻ പറ്റൂ. അറിയാമെന്നു ധരിച്ചാൽ പിന്നെങ്ങിനെ അന്വേഷണം സാധ്യമാവും, കൗതുകമുണ്ടാവും?

അതിനാൽനിഷ്കളങ്കനിൽ മാത്രമേ കൗതുകമുള്ളൂ. അഥവാ അന്വേഷണം ഉള്ളൂ. അന്വേഷിക്കുന്നവനും കൗതുകമുള്ളവനും മാത്രമേ പുതുമയുള്ളൂ. കെട്ടുപിണയാത്ത സ്വാഭാവികതയുടെ പുതുമ

അഥവാ അന്വേഷിക്കുന്ന വേളയിൽ, കൗതുകം പൂകുന്ന വേളയിൽ ഓരോരുവനും നിഷ്കളങ്കനാണ്. കൗതുകം പുകുക എന്നാൽ അന്വേഷിക്കുക, അന്വേഷി ആവുക എന്നുകൂടിയാണ് അർഥം.

*******
വ്യാവഹാരികമായി അത്രയൊന്നും നിഷ്കളങ്കനല്ലെന്നും കളങ്കപ്പെട്ടു തന്നെയാണെന്നും, അങ്ങനെയൊക്കെ തന്നെയേ ജീവിക്കാനാവൂ എന്നും താങ്കൾ പറഞ്ഞേക്കും. അങ്ങനെ പറഞ്ഞു സമർത്ഥിച്ചു ഇപ്പറഞ്ഞത് തെറ്റാണെന്നു ബോധ്യപ്പെടുത്തി എന്നെ ന്യായമായും തോൽപിച്ചേക്കും. സമ്മതിക്കുന്നു

പക്ഷെ, അതും താങ്കളുടെ ആത്മീയത തുളുമ്പുന്ന സത്യസന്ധത, നിഷ്കളങ്കത മാത്രമാവും. സുഹൃത്തായ താങ്കളിൽ ഇയ്യുള്ളവൻ എന്നും ദർശിക്കുന്ന ഭാവത്തെ നമിക്കുന്നു. സന്തോഷം. അത് നിലനിൽക്കട്ടെ. അന്വേഷണവും കൗതുകവും വ്യാവഹാരികമായ ജെയിനിനും അപ്പുറത്താണ്

********
ഇനി വിഷയത്തിലേക്ക്. താങ്കൾ പറഞ്ഞത് ശരിയാണ്. പൂർണമായും. ഒരു സംശയവും വേണ്ട. നിത്യതയുടെ ഞാൻ തന്നെയേ ഉള്ളൂ. നിത്യതയെ ഉള്ളൂ. അത് പറയാൻ തന്നെയാണ് ഇതുവരെ പറഞ്ഞതൊക്കെയും. ഞാൻ സ്ഥിരതയുള്ളതല്ലെന്നു വരെ പറഞ്ഞത്

നിത്യതയുടെഞാൻഞാൻ എന്ന   തോന്നലില്ലാത്ത ഞാൻ ആണ്. അതിജീവനത്തിന്റെ മാറിക്കൊണ്ടും വളർന്നും ശോഷിച്ചും കൊണ്ടിരിക്കുന്ന, നമുക്കു ഞാൻ എന്ന് തോന്നുന്ന, “ഞാൻകൂടിയാണ്. ശരിയാണ്

പക്ഷെ നമ്മുടെ വ്യാവഹാരികമായഞാൻനിത്യതയിൽ ഞാൻ" തന്നെയായി എന്നുമെന്നും നിലകൊള്ളുകയില്ലെന്നു മാത്രം. താത്കാലികമായി നിലകൊള്ളുമ്പോഴും നിത്യതയോടു ഒട്ടി നിന്ന് നിലകൊള്ളുന്നു എന്നു മാത്രം. കടലിലെ കുമിള പോലെ. കുമിള പോയാൽ കടൽ ബാക്കി

******** 

എങ്കിൽഞാൻസ്ഥിരമല്ല എന്ന് പറയുമ്പോൾ അതിന്റെ അർഥം

ഞാൻ" സ്ഥിരമല്ല എന്ന് മാത്രം. "ഞാൻ" നിത്യതയുടെ കാൻവാസിൽ തെളിയുന്ന ചിത്രം പോലെ മാത്രമെന്ന്. തെളിയിച്ചെടുക്കുന്നത്. വരഞ്ഞു വരുമ്പോൾ തെളിഞ്ഞു തെളിഞ്ഞു വരുന്നത്വരഞ്ഞു വരുന്നത്. തലച്ചോറുകൊണ്ട്. വര മാഞ്ഞാൽ ഇല്ലാതാവുന്നത്. മാഞ്ഞു പോവുന്നതും മായ്ച്ചു കളയാനാവുന്നതും.  

അതിജീവനത്തിനു വേണ്ട തലച്ചോറിന്റെ രസതന്ത്രപരമായഞാൻതോന്നൽ മാത്രമാണ് ഞാൻ. തലച്ചോറ് പോലും അങ്ങനെ. പിന്നെ തലച്ചോറുണ്ടാക്കുന്ന വികാരമായ ഞാൻ മറ്റെന്താവുംകാൻവാസ്മാത്രം ബാക്കിയാവും. അഥവാ നിത്യത. മുഴുത്വം. ദൈവം. ജീവിതം

തുണ്ട് നിത്യതയിൽ നിന്നാണ് നിത്യതയിലേക്കാണ്. മുസ്ലിംകൾ മരിച്ചു ഖബറിൽ മൂടുമ്പോൾ അവസാനം മണ്ണിട്ട് കൊണ്ട് പറയുന്ന ഒരു വാചകമുണ്ട്. അവരത് എങ്ങിനെ മനസ്സിലാക്കിയാലും ഇല്ലെങ്കിലും അതിന്റെ അർഥം ഇങ്ങനെയാണ്

"അതിൽനിന്നു (നിത്യതയിൽ നിന്ന് - മണ്ണിൽ നിന്ന്നിങ്ങളെ സൃഷ്ടിച്ചു. അതിലേക്കു തന്നെ നിങ്ങൾ മടങ്ങുന്നു. വീണ്ടും അതിൽ നിന്ന് തന്നെ വീണ്ടും പുനർജനിയായി പുറപ്പെടും".  

ഇതിലെ നിങ്ങൾ ഞാനും നീയുമല്ല; ജീവിതമാണ്, ജീവിതത്തിന്റെ അവസ്ഥകളും അവസ്ഥാന്തരങ്ങളുമാണ്. മണ്ണ് എന്നാൽ മണ്ണുമല്ല. നിങ്ങളെന്ന താത്കാലികാവസ്ഥയെ സംബന്ധിച്ചേടത്തോളം നിത്യതയായ, നിത്യതയെന്നു കണക്കാവുന്നത്.  അതിനാൽ മണ്ണിൽ നിന്ന് നിങ്ങളെന്നാൽ, മണ്ണിലേക്ക് നിങ്ങളെന്നാൽ, വീണ്ടും മണ്ണിൽ നിന്ന് നിങൾ ഉയിർക്കുമെന്നാൽ,  നിത്യതയിൽ നിന്നും, നിത്യതയിലേക്കും, വീണ്ടും നിത്യതയിൽ നിന്നും എന്നെ അർത്ഥമുള്ളൂ. നിങ്ങൾ എന്നാൽ താത്കാലികാവസ്ഥ എന്നർത്ഥം. താത്കാലികാവസ്ഥയെ സൂചിപ്പിക്കാനുള്ള ബിംബം. മണ്ണെന്നാൽ  നിത്യത എന്നർത്ഥം. നിത്യതയെ സൂചിപ്പിക്കാനുള്ള ബിംബം. 

അപ്പോഴൊക്കെയും ഞാൻ” “നിങ്ങൾഎന്നത് തുടർച്ചയായ സ്ഥിരഭാവമായി തുടരില്ല എന്ന് മാത്രം. വ്യത്യസ്തരായ ഞാനും നിങ്ങളും നിത്യതയുടെ തുണ്ടായി, വിശേഷങ്ങളായി മാറിമാറി വരും. എല്ലാവരുംഞാനും” “നിങ്ങളുംഎന്ന് അഭിസംബോധന ചെയ്യപ്പെടും എന്ന് മാത്രം. ആരായാലും ഞാനും നിങ്ങളും തന്നെഅവസ്ഥകൾക്കുള്ള വസ്ത്രം മാത്രം പേരും വിളികളും അഭിസംബോധനകളും.

******
അതിനാൽ വ്യാവഹാരികഞാൻഎന്നതിന് വളർച്ചയും ശോഷണവും ഉണ്ട്. സ്ഥിരത ഇല്ല. സ്ഥായി ആയതല്ല. മരണാന്തരത്തിലേക്ക് തുടർച്ചയില്ല. നിത്യമായ ഞാൻ എന്ന നിത്യതയുടെ പശ്ചാത്തലത്തിലുണ്ടാവുന്ന ആപേക്ഷിക, വ്യാവഹാരികഞാൻമാത്രം

സ്ഥായീഭാവമില്ലാത്ത തുടർച്ചയില്ലാത്തഞാൻബോധം. കടലിനെ നിത്യതയായി ഉപമിക്കാമെങ്കിൽ അതിലെ കുമിള പോലെ ഞാൻ”. കടലും കുമിളയും പോലെ തന്നെ. കടൽ കുമിളയായി തീരുന്നതിനാലും കുമിള വീണ്ടും കടലായി തീരുന്നതിനാലും മാത്രം ഉപമയാക്കുന്നതല്ല. അദ്വൈതം പറയാൻ വേണ്ടി മാത്രം പറയുന്നതല്ല. താത്കാലികഞാൻനിത്യതയിൽ നിന്നും വേറിട്ട് നിൽക്കാതെ തന്നെ നിലകൊള്ളുന്നുള്ളുന്നു എന്ന് പറയാനും, അതെ സമയം ഞാൻഅതിന്റെ കുമിളയായ താത്കാലികാവസ്ഥക്കു ശേഷംഞാൻതന്നെയായി നിലകൊളളുന്നില്ല എന്നും പറയാൻ വേണ്ടി. തെളിയിക്കാൻ

*******
കുമിള പൊട്ടിയാൽ പിന്നെ നിത്യത മാത്രം. നിത്യതയായ കടലിൽ കുമിളയുടെ അതായിത്തന്നെയുള്ള അതുടർച്ച ഇല്ല, കുമിളയിലെഞാൻകുമിള ഇല്ലാതാവുന്നതോടെ ഇല്ലാതാവുന്നു. എന്ന് പറയാൻ ആണ് കടൽ-കുമിള ഉപമ സ്വീകരിച്ചത്. കടലും കുമിളയും ഒന്ന് തന്നെയെന്ന അദ്വൈതം പറയാനല്ല. പകരം കുമിളയുടെഞാൻതാൽക്കാലികം മാത്രമായാണ്, തുടർച്ചയും പുനർജനിയും തേടുന്നില്ല, നേടുന്നില്ല എന്ന് തെളിയിക്കാൻ മാത്രമാണ് ഉപമ

*******
കടലിൽനിന്നും കടലിനെ കൊണ്ടും തന്നെയാണ് കുമിള. കുമിളയല്ലാതായാൽ കുമിള കടൽ തന്നയായി മാറുകയും ചെയ്യും. കുമിളയിലെ താത്കാലിക വ്യാവഹാരിക "ഞാൻ" താൽക്കാലികം മാത്രമാണ്. സ്ഥിരത ഇല്ല. തുടർച്ചയില്ല. കർമഫലം പേറി കടലിൽ തുടരുന്നില്ല. കർമവും കർമ്മഫലവും എല്ലാം കടലായി തീരും. ദൈവമായി. നിത്യതയായി

നിത്യതയുടെ തുണ്ടം നിത്യതയിൽ തുണ്ടമായി തന്നെ തുടരുന്നില്ല. താത്കാലികതയിൽ അത് നിത്യതയുടെ തുണ്ടം തന്നെയാണ്. നിത്യതയിൽ അത് തുണ്ടമായി തുടരുന്നില്ല. നിത്യത മാത്രമാകുന്നു. താത്കാലികതയിലെഞാൻഇല്ലാത്ത നിത്യത. നിത്യതയുടെ ഞാനില്ലാത്ത ഞാൻ മാത്രമാകുന്ന ഞാൻ

*******
അതിനാൽ കുമിളയും അതിന്റെ ബോധവും കർമ്മഭാരവും ഫലവും ശേഷം കടലിൽ അങ്ങനെയുള്ള ഞാൻ തന്നെയായി ഭാരം പേറി ശിക്ഷ നേടി, മോക്ഷം തേടി തുടരുന്നില്ല. പുനർജനി തേടുന്നതും നേടുന്നതും ഇല്ല. കുമിളയുടെ കുമിളയായുള്ള അതിജീവനത്തിന്റെ "ഞാൻ", കുമിള ഇല്ലാതാവുന്നതോടെ ഇല്ലാതാവുന്നത് മാത്രം

*******

യഥാർത്ഥത്തിൽ കുമിള വെറും കടൽ മാത്രമായിരുന്നു. എന്നത് അതിനെ നിത്യത മാത്രമേ ഉള്ളൂ, കുമിളയും നിത്യത മാത്രമാണ് എന്ന് സമർത്ഥിക്കാൻ ഉതകും. അല്ലാതെ കുമിളയുടെ ചെറിയ താത്കാലിക വ്യാവഹാരിക "ഞാൻ" തുടരുന്നു എന്ന് സമര്ഥിക്കാനല്ല കുമിളയിൽ കുമിളയായിരിക്കുമ്പോൾ ഉണ്ടായ "ഞാൻ" വെറും താത്കാലികമായതും നിത്യമായ നിലനില്പും തുടർച്ചയും ഇല്ലാത്തതും ആണ് എന്ന് തെളിയാൻ

********
താങ്കൾ പറഞ്ഞ നിത്യത, അത് പദാര്ത്ഥമാവട്ടെ, ആത്മാവ് ആവട്ടെ, ബോധമാവട്ടെ, ഊർജ്ജമാവട്ടെ, അതിനു ശോഷണവും വളർച്ചയും രോഗവും മരണവും ഇല്ല. കടൽ പോലെ. അത് എല്ലാമായി തുടരുന്നു. ശോഷണവും വളർച്ചയും തളർച്ചയും ഇല്ലാതെ.  

നിത്യതയുടെ ഞാൻ ബോധമല്ല നമ്മുടെ അതിജീവനത്തിന്റെ "ഞാൻ". ജനിക്കുമ്പോൾ "ഞാൻജനിച്ചു എന്ന തോന്നലോടെ ആരും ജനിക്കുന്നില്ല. "ഞാൻ" ബോധം ഒരുപോലെ, നട്ടെല്ലുപോലെ ഒരുത്തന്റെയും മദ്ധ്യത്തിലൂടെ കടന്നും നിലനിന്നും പോകുന്നില്ല. മാറിക്കൊണ്ടിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഞാൻ അല്ല നിത്യതയുടെ ഞാൻ. ഉത്തരവാദിത്തം മരണാനന്തരത്തിൽ കൊണ്ട് നടക്കേണ്ട ഞാൻ നിത്യതയുടെ ഞാൻ അല്ല

*******
നിത്യതയുടെ ഞാൻ അഹങ്കാരത്തിന്റേതും സ്വാര്ഥതയുടേതും അല്ല. പക്ഷെ ഒരു കാര്യം അറിഞ്ഞോളൂ. വ്യാവഹാരികമായ എന്റെയും താങ്കളുടെയും താത്കാലികമായഞാൻഅഹങ്കാരത്തിന്റെയും സ്വാര്ഥതയുടെയും തന്നെയാണ്. അഹങ്കാരം കൊണ്ടും സ്വാര്ഥത  കൊണ്ടും ധർമം നിർവഹിക്കപ്പെടുന്നും ഉണ്ട്. വ്യാവഹാരികമായ് എന്നിലെ അഹങ്കാരവും സ്വാർത്ഥതയും ഫലത്തിൽ നിത്യതയിൽ നിസ്സ്വാർത്ഥതയും നിഷ്കാമകർമവും ആയി മാറും. അതാണ്  അങ്ങനെയാണ് നിത്യത ഒരു പോറലും ഒന്നിനാലും ഏൽക്കാതെ നിലകൊള്ളുന്നത്

*******
അറിയുക. ബുദ്ധനായാലും കൃഷ്ണായാലും യേശുവായാലും മുഹമ്മതായാലും താത്കാലികഞാൻ ആയിതന്നെയേ ഭൂമിയിൽ ജീവിച്ചുള്ളൂ. അങ്ങിനെ ജീവിക്കുമ്പോഴോക്കെ അവരിലും അതിജീവനാർത്ഥത്തിലുള്ള അഹങ്കാരവും സ്വാർത്ഥതയും രൂപപ്പെട്ടിട്ടുണ്ട്. അത് രൂപപ്പെടാതെ ജീവിക്കാനും അതിജീവിക്കാനും ഒരുത്തനും സാധിക്കില്ല. ഓരുത്തനും അവന്റേതായ ധർമം നിവഹിക്കാനും ആവില്ല

ഓരോരുത്തനും അവനവനു വേണ്ടി എന്ന് കരുതി എല്ലാം ചെയ്യും. പക്ഷെ അത് എല്ലാവര്ക്കും വേണ്ടിയുള്ളതാവും. ഓരോരുത്തനെ കൊണ്ടും അങ്ങനെ കരുതിപ്പിച്ചു സർവർക്കും വേണ്ടത് ചെയ്യിപ്പിക്കുകയാണ് പ്രകൃതിയുടെ അഥവാ നിത്യതയുടെ പണി, ഹയർ മാനേജ്മെന്റ്. മാവ് മാങ്ങ തരുന്നതും തേനീച്ച തേൻ തരുന്നതും കർഷകൻ ഭക്ഷണം തരുന്നതും ബിൽ ഗേറ്റ്സ് കമ്പ്യൂട്ടർ തരുന്നതും എല്ലാം അങ്ങിനെ

നിത്യതയുടെ തുണ്ടായ എല്ലാവരും എന്ത് സ്വാർത്ഥമായും അഹങ്കാരപൂര്വവും ചെയ്താലും അത് എല്ലാവര്ക്കും വേണ്ടതും നിത്യതയുടെ തുടർച്ചക്കു വേണ്ടതും തന്നെയേ ആവൂ

********
അതിനാൽ, പറഞ്ഞു വരുന്നത്: അങ്ങിനെ ഒരു ഞാൻ ബോധം ഉത്തരവാദിത്തമേറ്റെടുക്കുന്ന കോലത്തിൽ മോക്ഷം തേടേണ്ടതും നേടേണ്ടതും ആയി മരണാനന്തരത്തിലേക്കു നീളുന്നില്ല.  

ചെയ്യുന്ന കര്മങ്ങള്ക്കനുസരിച്ചു പുനർജ്ജന്മം എന്നുണ്ടെങ്കിൽ, ജനിക്കുമ്പോൾ ഞാൻ "ഞാൻ" ജനിച്ചിരിക്കുന്നു എന്ന ബോധത്തോടെ അറിവോടെ ജനിക്കേണം. അങ്ങനെ ഒരു ജന്മം ആരും എടുക്കുന്നില്ലഅങ്ങനെ ഒരു അറിവും ബോധവും ജനിക്കുമ്പോൾ ആർക്കും ഇല്ല. അഥവാ ഉണ്ടെങ്കിൽ "ഞാൻ" സ്ഥായീഭാവം ഉള്ളതും ആവേണ്ടതുമുണ്ട്. ഒരു കാഴ്ചക്കാരനെ പോലെയും കളിക്കാരനെപോലെയും ഒരേസമയം വർത്തിക്കേണ്ട "ഞാൻ" ആവും അത്. കളിക്കുകയും ചെയ്യണം കാണുകയും ചെയ്യണം. അങ്ങനെ ഒരുഞാൻജീവിക്കുന്ന എനിക്ക് എന്റേതായി ഇല്ല. ആർക്കും അവന്റേതായി ഇല്ല. എങ്കിലേ ഞാൻ എന്നതിന്റെ പുനർജന്മം അന്വേഷിക്കപ്പെടേണ്ടതുള്ളൂ, ന്യായീകരിക്കപ്പെടുന്നുള്ളൂ.

********
അതിനാൽ, മോക്ഷം എല്ലാവര്ക്കും ഒരുപോലെ. മരിക്കുന്നതോടെ "ഞാൻ" ഇല്ലാതാവുന്നതിനാൽ എല്ലാവരും മോക്ഷപ്പെടും. "ഞാൻ" എന്നതിൽ നിന്നുള്ള മോക്ഷമാണ് മോക്ഷം. എന്നിൽ നിന്നുള്ള മോക്ഷം. “ഞാൻ" ജീവിതത്തിനു തടവറ തീർക്കുന്നതിൽ നിന്നുള്ള മോക്ഷം. അല്ലാത്ത കെട്ടിക്കുടുക്കൊന്നും മോക്ഷത്തിനില്ല. അതെല്ലാവർക്കും ഒരുപോലെ. ആരും അക്കാര്യത്തിൽ പ്രത്യേകതയുള്ളവർ അല്ല. അതാണ് പ്രകൃതിപരമായ നിത്യതയുടെ നീതി. വകഭേദവും പക്ഷഭേദവും ഇല്ലാത്ത നിത്യതയുടെ അന്ധമായ നീതി

പക്ഷെ ജീവിച്ചിരിക്കുമ്പോഴേ ഞാൻഇല്ലെന്നറിയുന്നവൻ മോക്ഷം ജീവിക്കുമ്പോഴേ കൈവരുത്തുന്നു എന്ന് മാത്രം.  "ഞാൻ" തടവറയിൽ നിന്നുള്ള മോക്ഷമല്ലാത്ത ഒരു മോക്ഷം  കൈവരാനില്ല

വ്യാവഹാരിക "ഞാൻ" ഒരു തടവറയാവുന്നതിനാൽ ആണ് ബോറടിയും സമയം ചെലവഴിക്കലും വിഷയമാകുന്നത്, ആവശ്യമാകുന്നത്. ബാഹ്യമായ സംഗതികളിൽ മുഴുകി "ഞാൻ" എന്ന "തന്നെ" മറക്കേണ്ടിയും ഒഴിവാക്കേണ്ടിയും വരുന്നത് ബാഹ്യമായതുമായി താതാത്മ്യപ്പെട്ടു വ്യക്തിത്വ രൂപീകരണം നടത്തി ഒളിച്ചോടേണ്ടതും രക്ഷപ്പെടേണ്ടതും അഹങ്കരിക്കേണ്ടതും വരുന്നത്. നിത്യതയുടെ "ഞാൻ" അർത്ഥത്തിലുള്ള ഞാൻ അല്ല

******
വ്യാവഹാരികമായും ആപേക്ഷികമായുമുള്ള തോന്നലായ "ഞാൻ" ഇല്ലെന്നു പറയുന്നില്ല. ഉണ്ട്ഞാൻ ഞാനെന്നു പറയുന്ന "ഞാൻവളർച്ചയും തളർച്ചയുമുള്ള സ്ഥായിയല്ലാത്ത "ഞാൻ" ആണ്. തലച്ചോറിന്റെ "ഞാൻ". രാസപ്രക്രിയ ഉണ്ടാക്കുന്ന ബോധമായ "ഞാൻ". അതിജീവനകലയിൽ ഏറ്റവും പ്രധാനപ്പെട്ട വികാരം. അതിനാൽ വളർച്ചക്കനുസരിച്ചു വളർന്നുകൊണ്ടേയിരിക്കുന്നത്. തളർച്ചക്കനുസരിച്ചു തളർന്നുകൊണ്ടും. നാശത്തിൽ ഇല്ലാതാവുന്നത്. നാശത്തിൽ ഒന്നും ഇല്ലാതാവുന്നില്ല. "ഞാൻ" ബോധം മാത്രമല്ലാതെ.

ഞാൻഅക്കോലാത്തിൽ പുനർജ്ജന്മം നേടുന്നില്ല, അർഹിക്കുന്നില്ല. ഞാൻ സ്ഥിരതയുള്ളതല്ല

ജീവിതമാകുന്ന നിത്യതയുടെ ഞാൻ ഇല്ലെന്നും നിലനിൽക്കുന്നില്ലെന്നും പറയാനല്ല ഇത് പറഞ്ഞത്. നിത്യതയുടെ ഞാൻ തന്നെയാണ് അതിജീവിനപരമായ വ്യാവഹാരികഞാൻഉണ്ടാക്കുന്നത്

*******
ഞാൻ ഇല്ലെന്നു പറയുമ്പോൾ ഉരുത്തിരിയുന്ന, ഉണ്ടാവുന്ന ഒന്നുണ്ട്. താങ്കളെ എന്നല്ല എല്ലാ ഓരോരുത്തരെയും അലട്ടുന്ന ഒളിച്ചോടാൻ പ്രേരിപ്പിക്കുന്ന ഒന്ന്ശൂന്യത അതില്ലെന്നു പറഞ്ഞത് കൊണ്ടും ഒളിച്ചോടിയതു കൊണ്ടും ഇല്ലാതാവില്ല.  ശൂന്യതയുമായി സമരസപ്പെടുന്നിടത്താണ് ബുദ്ധനും സന്യാസിയും അവരാവുന്നത്. സ്വന്തത്തിൽ തന്നെ കളിചിരി രൂപപ്പെടുത്തുന്നവരാവുന്നത്. സ്വന്തത്തിൽ രമിക്കുന്ന  രാമൻ ആവുന്നത്. അല്ലാതെ ശൂന്യത ഇല്ലെന്നു പറയാൻ ഞാൻ ഉണ്ടെന്നു കപടമായ പറയാൻ പറ്റില്ലല്ലോ? ഞാൻ ഇല്ലെന്നു പറയുമ്പോഴെ ദൈവത്തിന്റെ ഏകത്വവും അദ്വതായും ഒക്കെ ശരിയായ അർത്ഥത്തിലും പൂര്ണതയിലും ആവുകയുമുള്ളൂ.

അത് കൊണ്ട് തന്നെയായിരുന്നു. ഫ് ബി യിൽ താങ്കൾ ചോദിക്കാനിടയായ ചോദ്യത്തിന് ആസ്പദമായ പോസ്റ്റ് ഇട്ടതിനു തൊട്ടുശേഷം വേറെ ഒരു പോസ്റ്റ് ഞാൻ ഉടനെ ഇട്ടത്. ചോദിക്കാനിട വരുന്ന ചോദ്യത്തിന് ഉത്തരമെന്നോണം. കാലേകൂട്ടി, മുൻകൂട്ടി.  "ജീവിതം പച്ചയായി രാവും പകലുമായി നേരിടാൻ നല്ല ഉള്ളുറപ്പു വേണം. മദ്യം, ഭക്തി, ജോലി, സാമൂഹ്യ 
പ്രവർത്തനം എന്നീ ഒളിച്ചോട്ടങ്ങളില്ലാതെ.

ശേഷം അതിനു വിശദീകരണമായി ഒരു ബ്ലോഗ് പോസ്റ്റും "ജീവിതത്തിന്റെ നട്ടെല്ല് ശൂന്യതാബോധമാണ് അതിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നവർ ഭീരുക്കൾ". (https://intuitionofthewombblogspotcom/2019/01/blog-post_13html ) താങ്കൾ ചോദ്യത്തിന് മറുപടിയോടൊപ്പം വിശദീകരണത്തിനായി അത് കൂടി വായിക്കുമെന്ന് കരുതുന്നു.

അതിൽനിന്നും ഒളിച്ചോടുക സാധ്യവുമല്ല. അതില്ലാതാക്കാനുള്ള ശാശ്വത പരിഹാരവും ഇല്ല. അതുണ്ടെന്നറിയുകയും അതുമായി മുഖാമുഖം നിൽക്കാൻ പരിശീലിച്ചു പ്രാപ്തനാവുകയും അല്ലാതെ. ഭക്തിയും മദ്യവും തൊഴിലും സാമൂഹ്യ പ്രവർത്തനവും വെച്ച് അതിനെ ഏറിയാൽ മറച്ചു പിടിക്കാൻ പറ്റും.  

No comments: