Monday, January 14, 2019

വിയോജിപ്പ് പറയണം. വിയോജിപ്പുകളിലൂടെയാണ് പുതിയതും ചലനവും പുരോഗതിയും ജനിക്കുന്നത്.

സുഹൃത്തേ, വിയോജിപ്പ് പറയണം. വിയോജിപ്പുകളിലൂടെ തന്നെയാണ് പുതിയത് കണ്ടെത്തപ്പെടുന്നത്, രൂപപ്പെടുന്നത്. ചലനവും പുരോഗതിയും ജനിക്കുന്നത്. നിന്നിടത്തു നിൽക്കാത്ത വിയോജിപ്പ്.

പോരാ, പോരാ എന്ന തോന്നലുണ്ടാവണം. അന്വേഷണത്തിന്റെ വിയോജിപ്പുകൾ ആണത്. ഓരോ ചോദ്യവും ഓരോ വിയോജിപ്പാണ്. ഓരോ ഉത്തരവും ആ നിലക്ക് വിയോജിപ്പെന്ന ചോദ്യം ഉണ്ടാക്കുന്ന ഉത്തരവും ആണ്. എവിടെയും പിടിച്ചു നിന്ന് യാഥാസ്ഥിതികത പൂകാത്ത വിയോജിപ്പ്. സന്തോഷം. വിയോജിക്കുന്നത് കാണുമ്പോൾ.  യഥാർത്ഥ ജനാധിപത്യ പ്രക്രിയ. ശ്വസോഛ്വാസ പ്രക്രിയ. ജീവിതത്തെ ജീവിതമാക്കി ചലിപ്പിച്ചൊഴുക്കുന്ന പ്രക്രിയ.

പക്ഷെ, 'മണ്ടത്തരം'  എന്ന് ആദ്യമേ വിധി എഴുതിക്കൊണ്ടാണോ വിയോജിക്കേണ്ടത്? 'മണ്ടൻ' എന്ന് വിളിച്ചു കൊണ്ട് മാത്രമാണോ വിയോജിപ്പ് കാണിക്കേണ്ടത്, പറയേണ്ടത്? ന്യായാന്യായതകൾ ഒന്നും പറയാതെ, പറയാനില്ലാതെ. സ്ഥിരം ചെയ്യുന്നത് പോലെ തന്നെ. വിഷയം സ്പർശിക്കാനോ പറയാനോ ഒട്ടും ശ്രമിക്കാതെ, സാധിക്കാതെ. അങ്ങിനെ സാധിക്കാതാവുമ്പോൾ എടുക്കുന്ന പതിനെട്ടാം അടവ് മാത്രമായിട്ട്‌. അതൊക്കെ, അങ്ങനെയൊക്കെ ആർക്കും എളുപ്പം ചെയ്യാവുന്ന, കാടടക്കി പറയാവുന്ന കാര്യമല്ലേ? ഉത്തരം മുട്ടിയാൽ കൊഞ്ഞനം എന്ന മട്ടിൽ. ചർച്ചയിൽ തോല്കുമ്പോൾ, മറിച്ചൊന്നും പറയാനില്ലെന്നാവുമ്പോൾ, രക്ഷെപ്പെടാനും എതിരാളിയെ ദുർഗന്ധം ഉണ്ടാക്കി ദൂരെ മാറ്റാനും വിസര്ജിക്കുന്നതും കാഷ്ടിക്കുന്നതും പോലെ. മുഹമ്മതിനെ അബൂജഹൽ നേരിട്ടത് അങ്ങിനെ തന്നെയല്ലേ? ഇത് യാഥാസ്ഥിതികരുടെ സ്ഥിരം അടവാല്ലേ? താങ്കൾ ആ നിലക്ക് ചരിത്രത്തെ ആവർത്തിപ്പിക്കുകയല്ലേ? സഹിക്കവയ്യായ്ക കൊണ്ട്? ഇസ്ലാം തലയ്ക്കു പിടിച്ചത് കൊണ്ട്. പ്രതിരോധം പോലെ. ഇയ്യുള്ളവൻ എന്ത് പറയാൻ ശ്രമിച്ചോ അത് അക്ഷരാർത്ഥത്തിൽ ശരിയാണെന്നു ഒരു തെളിവും ആവശ്യമില്ലാതെ തെളിയിക്കും വണ്ണം. ഉദാഹരണ സഹിതം.

താങ്കൾ ചെയ്യേണ്ടിയിരുന്നത്  മറുപടി പറയുകയായിരുന്നില്ലേ? ആവുന്നത് പോലെ മറുപടി പറഞ്ഞുകൊണ്ട് മണ്ടത്തരം എന്ന് തെളിയിക്കുകയായിരുന്നില്ലേ? താങ്കളുടെ മറുപടിയിലെ വിവേകം കൊണ്ട് ഇയ്യുള്ളവണ് പറഞ്ഞതൊക്കെയും സ്വയം മണ്ടത്തരമായി പരിണമിക്കുകയല്ലേ വേണ്ടത്? അല്ലാതെ തെറി വിളിച്ചു കൊണ്ടാല്ലല്ലോ പരാജയപ്പെടുത്തേണ്ടത്? സംസ്കാരത്തെ സംസ്കാരശൂന്യത കൊണ്ടല്ലല്ലോ നേരിടേണ്ടത്? അതാണോ താങ്കളുടെ ജിഹാദ്? അല്ലെങ്കിൽ മൗനം പാലിക്കുക, അതായിരുന്നില്ലേ താങ്കൾ ചെയ്യേണ്ടിയിരുന്നത്?

പ്രിയ സുഹൃത്തു ഹാരിസ്..... പിന്തുണ പ്രഖ്യാപിക്കൽ ചക്കിക്കൊത്ത ചങ്കരൻ പോലെ ആവുകയല്ലല്ലോ? സലാഹ്‌ദ്ധീൻ സ്ഥിരമായി തന്റെ ഇസ്‌ലാമിക രാഷ്ട്ര തീവ്രവാദ ലൈൻ വെച്ച് ഇങ്ങനെ തന്നെ ആവർത്തിച്ചു പറയുന്നവനാണെന്നു മനസ്സിലാക്കാതെ.

ഹാരിസ്, താങ്കൾ പലപ്പോഴും അർത്ഥഗർഭമായ ഇടപെട്ടുകൊണ്ടിരുന്ന ആളായിട്ടായിരുന്നു തോന്നിയത്? സംഗതി തകിടം മറിച്ചല്ലോ? ആട് പട്ടിയായല്ലോ? പാക്കറ്റ് മാത്രമേയുളളൂ, ഉള്ളിൽ ബിസ്കറ്റ് ഇല്ല എന്നത് പോലെയായല്ലോ? ഉള്ളി പൊളിച്ചത് പോലെ. ഉള്ളിൽ ഒന്നും ഇല്ലെന്നായല്ലോ?

ഹാരിസ്, സാരമില്ല. എന്തും എന്തുമാവട്ടെ. എന്തിനും എന്തുമാവാനുള്ള സ്വാതന്ത്ര്യം ജീവിതത്തിലുണ്ട്, ദൈവത്തിലുണ്ട്, ദൈവികതയിലുണ്ട്, സ്വാഭാവികതയിലുണ്ട്.  അതിനാൽ താങ്കൾക്കും. എല്ലാം ധർമം. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ലല്ലോ ജീവിതം, ദൈവം, സത്യം?

പിന്നെ ഞാൻ പറഞ്ഞത് എനിക്ക് മനസ്സിലായില്ല എന്ന് നിങ്ങൾ ഏകപക്ഷീയമായി വിലയിരുത്തിയത്. വളരെ നന്നായി. ചോദ്യവും ഉത്തരവും നിങ്ങൾ തന്നെയങ്ങു നിശ്ചയിച്ചല്ലോ? പോരാത്തതിന് ഇയ്യുള്ളവൻ മരമണ്ടൻ  ആണെന്നും വളരെ എളുപ്പത്തിൽ നിങ്ങൾക്ക് പറയാൻ കഴിന്. നല്ല വിധിയെഴുത്ത്. നിങ്ങൾക്ക് അതിനുള്ള കഴിവും ആർജവവും സമ്മതിച്ചിരിക്കുന്നു. (സലാഹുദ്ധീൻ പല വേഷത്തിൽ പലപ്പോഴായി ഇങ്ങനെ പറഞ്ഞും തെറി വിളിച്ചും ജിഹാദ് ചെയ്തു തളർന്നു പിന്തിരിഞ്ഞവനായിരുന്നു. വീണ്ടും ക്ഷമകെട്ട് പ്രത്യകഷപ്പെട്ടതിൽ സന്തോഷം. കഥയറിയാതെ ആട്ടം തുള്ളാൻ ഹാരിസിനെ കൂട്ട് കിട്ടിയതിലും ഏറെ സന്തോഷം.)  ഒറ്റപ്പെടരുത്. ഒറ്റപ്പെട്ടു ജീവിക്കാൻ ധൈര്യം വേണം. ദൈവികത വേണം. ദിവ്യൻ ആവണം. ദൈവം തന്നെ ആവണം. നമ്മൾ വെറും മനുഷ്യരാണല്ലോ? വെറും മനുഷ്യർ മാത്രമാണെന്ന് വിശ്വസിക്കാൻ പഠിപ്പിക്കപ്പെട്ടവരും ആണല്ലോ?

വ്യക്തത ഇല്ലാത്ത, ഉള്ളിൽ തെളിയാത്ത ഒന്നും ഇന്നിതുവരെ ഇയ്യുള്ളവൻ പറഞ്ഞിട്ടില്ല. എങ്ങിനെയെങ്കിലും രണ്ട് വാക്കു തപ്പിട്ടതെരഞ്ഞു കൊണ്ടുവന്നു കൊരുത്തു എന്തെങ്കിലും പറയുക ലക്ഷ്യവുമല്ല. പറയാനേറെ ഉണ്ടായിട്ടും പറയാതിരിക്കുന്നവൻ മാത്രമാണ്. അത് കൊണ്ടാണ് പറഞ്ഞതിന്റെ മേൽ എന്ത് സംശയമ കൊണ്ട് വന്നാലും വേണ്ടത്രയും അതിലധികവും വിശദീകരണവും മറുപടിയും സംസ്കാരം സൂക്ഷിച്ചു കൊണ്ട് തന്നെ എപ്പോഴും ഇപ്പോഴും  നല്കിപ്പോന്നത്. അത് താങ്കളും താങ്കളും താങ്കളുടെ പിന്തുണക്കാരനും നന്നായി ശ്രദ്ധിച്ചിട്ടുണ്ടാവും എന്ന് തന്നെ ഇയ്യുള്ളവൻ ധരിക്കട്ടെ.

ഇയ്യുള്ളവന് സന്തോഷം, ധന്യത. മണ്ടനെന്നും മണ്ടത്തരമെന്നും വിളിച്ചതിൽ. സാധാരണത്വത്തിലെ മരമണ്ടത്തരത്തിലാണ് നാട്യങ്ങളില്ലാത്ത സ്വാഭാവിക ജീവിതവും ജീവിതത്തിന്റെ ആസ്വാദ്യതയും എന്ന് കൂടി തിരിച്ചറിയുന്ന മണ്ടനാണ് ഇയ്യുള്ളവൻ എന്നതിനാൽ പ്രത്യേകിച്ചും. മനസ്സിലാക്കുന്നുണ്ടോ ആവോ? ഇനിയും ഈ എഴുതിയതും മനസ്സിലായില്ല എന്ന് പറഞ്ഞു തിരിച്ചു വരേണ്ടി വരുമോ താങ്കൾക്കും പിന്തുണക്കാരനും, ആവോ? നിങ്ങളുടെ വിശ്വാസം എന്തെന്ന് നിങ്ങള്ക്ക് പറഞ്ഞു തരികയായിരുന്നു എന്ന് മാത്രം നിങ്ങൾ സൗകര്യപൂർവം മനസ്സിലാക്കിയില്ല. എനിക്ക് മനസ്സിലായില്ലെന്ന് നിങ്ങൾ വേഗം മനസ്സിലാക്കുകയും ചെയ്തു. അപാരം നിങ്ങളുടെ വിധിയെഴുത്തു ശക്തി.

എന്തായിരുന്നു ഞാൻ വളരെ ലളിതമായി സൂചിപ്പിച്ചത്? ഇനി അത് പറയാം. താങ്കൾ ഒന്ന് കൂടി വായിക്കാൻ ശ്രമിച്ചാൽ സംഗതി മതിയായിരുന്നു. പക്ഷെ, എഴുതിയവന  മണ്ടനെന്നു വിളിക്കുന്നതാകയാൽ അതിനു മുതിരേണ്ട. വിശ്വാസ സംരക്ഷണം ആണല്ലോ മുഖ്യം. നിന്നിടത്തു തന്നെ ഇളകാതെ നില്ക്കാനാവണം. യഥാസ്ഥിതി പുലരണം. ചുരുങ്ങിയത് നരകത്തിൽ നിന്ന് രക്ഷപ്പെടുകയെങ്കിലും ചെയ്യാമല്ലോ? സ്വർഗം കിട്ടിയാൽ ലോട്ടറിയും. സംഗതി കുശാൽ.

അവസാന പ്രവാചകനെന്നും, അവസാന ഗ്രന്ഥമെന്നും, എല്ലാം ആയിരത്തിനാനൂറ് വര്ഷങ്ങള്ക്കു മുൻപ് അവസാനിച്ചു എന്നും പറയുന്ന വിശ്വാസം. അതല്ലേ ഇസ്ലാം. അതല്ലല്ലോ ഹൈന്ദവത? ഹൈന്ദവത തുടർച്ചയാണ്, ഒഴുക്കാണ്. എപ്പോഴും ആരിലും  ദൈവവും ദൈവികതയും സത്യവും എന്ന് വിശ്വസിക്കൽ കൂടിയാണ് അത്.

ബാക്കിയുള്ളതും മുഹമ്മദിനും ഖുർആനിനും ശേഷമുള്ളതും എല്ലാം തെറ്റെന്ന തോന്നലിൽ നിന്നും വിധിയിൽ നിന്നും ഉടലെടുക്കുന്ന അസഹിഷ്ണുതയും തീവ്രവാദവും അവരറിയാതെ തന്നെ ഇസ്ലാം വിശ്വാസികളിൽ  കയറ്റിവെക്കും. അതാണ് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും സെമിടിക് മതങ്ങളുടെയും പൊതുവായ പ്രശ്നം. എന്നാണു സൂചിപ്പിച്ചത്. അവസാനവാദവും ഏക സത്യാവാദവും ഇസ്ലാമിന്റെ അടിസ്ഥാന ശിലാ, വിശ്വാസ പ്രമാണം. അതിൽ അശേഷവും സംശയത്തിന് വല്ല വകയും ഉണ്ടോ, സുഹൃത്തേ? അതിൽ വൈരുദ്ധ്യങ്ങളും അല്പവും ഇല്ലല്ലോ? ശുദ്ധ ഇസ്ലാമിസ്റ് ആയ, എല്ലാറ്റിനും പരിഹാരം ഇസ്ലാം മാത്രം എന്ന് വിശ്വസിച്ചു പ്രസംഗിച്ചു നടക്കുന്ന, സ്വർഗപ്രവേശത്തിന്‌ venti മുന്നേറി നടക്കുന്ന  സലാഹുദ്ധീന് അതങ്ങനെയല്ലെന്നു പറയാനും ആവില്ല. അദ്ദേഹത്തിന് യഥാർത്ഥ ഇസ്ലാമും ജിഹാദും പറയാനും വിശദീകരിക്കാനും രഹസ്യ പള്ളി-ഹല്ഖർ ക്ലാസ്സുകൾ തന്നെ വേണം. പൊതു ഇടങ്ങൾ പറ്റില്ല.  അതിനാൽ പൊതു ഇടത്തിൽ തെറി അഭിഷേകം മാത്രം പാട്ടും. അങ്ങനെയാണ് അവർ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വാക്താക്കൾ ആവുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ തങ്ങളുടെ നാടകം നടത്താനുള്ള അരങ്ങൊരുക്കാൻ. അഥവാ മക്കാ ഘട്ടത്തിലെ അഭിനയ ജീവിതം ജീവിച്ചു തീർക്കാൻ. .

അതുകൊണ്ട് തന്നെയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇയ്യുള്ളവൻ മണ്ടൻ എന്നും, ഇയ്യുള്ളവൻ  പറഞ്ഞത് മണ്ടത്തരമെന്നും പറഞ്ഞു തടി തപ്പാൻ ശ്രമിച്ചത്. ഇയ്യുള്ളവന് പറഞ്ഞത് മനസ്സിലായില്ല എന്ന് ഏകപക്ഷീയമായി വിധിയെഴുതിയത്. അദ്ധേഹത്തിന്റെ വക മറുപടി പറയാതെ രക്ഷപ്പെടാം എന്ന് വെച്ചത്.

മഹാഭൂരിപക്ഷം വിശ്വാസികളായതിനാൽ അങ്ങനെ പറയാൻ അയാൾക്ക് ധൈര്യം കൂടുതലാണ്. പിന്തുണ ഉറപ്പല്ലേ? തെറി വിളിക്കാൻ ആയിരങ്ങൾ അയാളുടെ പിന്നിൽ ക്യൂ നില്കുന്നുമുണ്ട്. ശക്തമായ പിന്തുണ നൽകുന്ന ചങ്കരന്മാരുണ്ടെങ്കിൽ പിന്നെ പറയേണ്ടതും ഇല്ല. ആ വഴിയിൽ അദ്ദേഹമങ്ങു രക്ഷപ്പെടും. ചങ്കരന് സംഗതി പിടുത്തം കിട്ടുകയും ഇല്ല. അല്ലേലും കാട്ടുകോഴിക്ക് എന്ത് സംക്രാന്തി?

ശരിയാണ്, പ്രായവും മരണഭയവും കൂടുമ്പോൾ മതവിശ്വാസത്തിലേക്കു അഭയം തേടുക തന്നെ പഥ്യം. സാമൂഹ്യ സുരക്ഷിതത്വവും വേണമല്ലോ? പോരാത്തതിന് ഭാര്യ, മക്കൾ എന്നീ പിൻവിളികളും. അത് പെൺകുട്ടികളാവുമ്പോൾ പറയുകയും വേണ്ട.

അല്ലെങ്കിലും മരണവും മരണാന്തരവും വെച്ചാണല്ലോ മതം കച്ചവടം ചെയ്യുന്നത്. മരണവീട്ടിൽ മതക്കാരന് പ്രാമുഖ്യവും മേല്കോയ്മയും കിട്ടുന്നതും അതിനാൽ. എല്ലാ പുരോഗമനവാദിയും അപ്പോൾ മൗനിയാവുന്നതും അതുകൊണ്ട്. ഭയം സൃഷ്ടിച്ചുകൊണ്ട്, സ്വർഗം പറഞ്ഞു കൊതിപ്പിച്ചുകൊണ്ട്, നരകം പറഞ്ഞു പേടിപ്പിച്ചുകൊണ്ട്.

ഇനി ഒറിജിനൽ പോസ്റ്റിൽ എന്തായിരുന്നു പറഞ്ഞത്? ശേഷം നൽകിയ വിശദീകരങ്ങളിലും? യഥാർത്ഥത്തിൽ മനസ്സിലാകാത്തതും വൈരുധ്യങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. കാലം കമഴ്ത്തി വെച്ചാൽ ഒന്നും മനസ്സിലാകില്ല. ഒരു തുള്ളി അതിൽ കയറില്ല. വൈരുദ്ധ്യങ്ങൾ ഉണ്ടെന്നു പറഞ്ഞു ഉണ്ടാക്കാതിരുന്നാൽ നന്ന്. അങ്ങനെയും ഉണ്ടല്ലോ ഒരു ഗീബൽസിയൻ തന്ത്രം. പറഞ്ഞവയിൽ ഇയ്യുള്ളവൻ ഉറച്ചു നില്കുന്നു.

എല്ലാവര്ക്കും അവരുടെ വിതാനത്തിനനുസരിച്ച ശാരിയെ ഉള്ളൂ എന്ന് പറയാനാണ് എല്ലാ വിധത്തിലും എല്ലാ കാലത്തും ശ്രമിച്ചത്. ദൈവത്തിന്, ഉണ്ടെങ്കിൽ, എല്ലാവരെയും മനസ്സിലാവും പ്രാപിക്കാനാവും എന്നും.

എല്ലാം തെറ്റെന്നുണ്ടെങ്കിൽ, എല്ലാ തെറ്റിനെയും ഒരു പോലെ സ്വീകരിച്ചു ശരിയെന്നു പോസിറ്റീവ് ആയി പറയുന്നതാണ് ഹൈന്ദവതയുടെ രീതി. നല്ല രീതി. ഭാരതീയത. അതിനാൽ തന്നെ എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അത് സമ്മതിക്കുന്നു. ഒന്ന് മാത്രം തെറ്റല്ല, ഒന്ന് മാത്രം ശരിയുമല്ല. ഒരിടത്തു പെണ്ണുങ്ങളെ വേണ്ടെന്നു വെക്കുന്നു.  പ്രതിഷ്ടയുടെ സ്വഭാവം അങ്ങിനെയെന്ന് പറഞ്ഞു ആചരിക്കുമ്പോൾ. മറ്റു ചിലയിടത്തു പെണ്ണുങ്ങൾക്ക് പ്രശ്നമില്ല; പ്രവേശനം ഉണ്ട്.. അവിടത്തെ സങ്കൽപം അനുസരിച്ചു. മറ്റു ചിലയിടത്തു പെണ്ണുങ്ങൾക്ക് മാത്രവും പ്രതിഷ്ഠയുണ്ടാവുന്നു.  ഒന്നും ഏകപക്ഷീയമായി ആത്യന്തികമായി അത് മാത്രം ശരിയെന്നു പറയാതെ. കുട്ടിക്ക് മുലപ്പാൽ ശരി എന്നതിനാൽ മുതിർന്നവന് ബിരിയാണി തെറ്റെന്നു പറയാതെ.  തിരിച്ചും മറിച്ചും ശരിയെന്നു സമ്മതിച്ചു കൊണ്ട്. എല്ലാം തെറ്റ്, എല്ലാം ശരി എന്ന മട്ടിൽ. എല്ലാവരുടെയും പരിധിയും പരിമിതിയും അംഗീകരിച്ചു കൊണ്ട്. എല്ലാവര്ക്കും അവരവരുടെ പരിമിതിക്കനുസരിച് ദൈവത്തെയും സത്യത്തെയും സങ്കല്പിക്കാൻ അനുവാദം കൊടുത്തു കൊണ്ട്.  ഒരു നിര്ബന്ധവും ആരുടെ മേലും അടിച്ചേല്പിക്കാതെ. ബിംബം വേണ്ടവന് ബിംബങ്ങളിലൂടെ ദൈവം, സത്യം. ബിംബം വേണ്ടാത്തവന് ബിംബം ഇല്ലാതെയും. അതാണ് ഇയ്യുള്ളവൻ പറഞ്ഞ ഹൈന്ദവതയുടെ സ്വാതന്ത്ര്യം. അങ്ങനെയാണ് ഹൈന്ദവത സ്വാതന്ത്ര്യത്തിന്റെ തുരുത്ത് ആവുന്നത്.

ഒന്ന് മാത്രം ശരിയെന്ന ഏകസത്യാവാദം അസഹിഷ്ണുതയും തീവ്രതയും സ്വാഭാവികമായും സൃഷ്ടിക്കും എന്നതിൽ എന്താണ് ഇത്രയ്ക്കു സംശയിക്കാനുള്ളത്? പ്രത്യേകിച്ചും അങ്ങനെയൊരു വാദം സ്വർഗ്ഗ-നരക ഭീഷണിയോടും വാഗ്ദാനത്തോടും കൂടിയാണെങ്കിൽ. കൊന്നാലും സ്വർഗം, കൊല്ലപ്പെട്ടാലും സ്വർഗം എന്ന് മനസ്സിലാക്കുമ്പോൾ അത് ഭീകരവും ആവും. മരിച്ചാൽ നേരെ സ്വർഗ്ഗത്തിലേയ്ക്കും പാരത്രിക ജീവിതത്തിലേക്കും കാലെടുത്തു വെക്കുമ്പോലെ ചിത്രീകരിച്ചു പ്രസംഗിച്ചു അവതരിപ്പിക്കുക കൂടി ചെയ്‌താൽ പിന്നെ പറയേണ്ട. ഹാരിസിനെ പോലുള്ളവർ അത് മനസ്സിലാക്കുന്നുവോ ആവോ?

അറിയാമല്ലോ, ഇതൊക്കെ സാധാരണമാണ്. ഓരോ പള്ളിയിലും ഓരോ ക്ലാസ്സിലും വളരെ എളുപ്പത്തിൽ ദിനേനയെന്നോണം നടക്കുകയും ചെയ്യുന്നു. എന്നിരിക്കെ ഹാരിസിനെ പോലെയുള്ളവർ കണ്ണടച്ചിരുട്ടാക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. എന്ത്കൊണ്ട് എങ്ങിനെ അങ്ങനെ സാധിക്കുന്നു എന്ന് ഇയ്യുള്ളവനു മനസ്സിലാകുന്നുമില്ല.  അതിൽ ഇയ്യുള്ളവൻ കഴിവുകേട് സമ്മതിക്കുക തന്നെ ചെയ്യുന്നു.

ഇയ്യുള്ളവനു ഒന്നേ ഉള്ളൂ. സത്യവും ദൈവവും എല്ലാവർക്കും എല്ലാ കാലത്തും ഒരുപോലെ പ്രാപിക്കാനാവുന്നത്. ഓരോരുത്തന്റെയും വിതാനത്തിനും പരിധിക്കും പരിമിതിക്കും അനുസരിച്ചു. ഭാവനാശേഷിക്കനുസരിച്ചു. ബുദ്ധിപരതക്കനുസരിച്ചു. അത് മുഹമ്മതിലും ഖുർആനിലും ആയിരത്തിനാനൂറ് കൊല്ലം മുൻപും അവസാനിക്കുന്നില്ല. ആരും മുഹമ്മദും ഖുർആനും മറ്റാരെങ്കിലും പറഞ്ഞത് പോലെ തന്നെ ആയിക്കൊള്ളേണം എന്നില്ല.  എല്ലാവരും അവരവരുടെ ജീവിതത്തിലൂടെ ചെയ്യുന്ന എല്ലാ കാര്യവും ധർമം തന്നെ. സ്വാർത്ഥത പോലും ധര്മമായി രൂപാന്തരപ്പെടും. മാവിന്റെയും തേനീച്ചയുടെയും സ്വാർത്ഥത നിസ്വാർത്ഥ ധര്മമായി തേനും മാങ്ങയും ആവുന്നത് പോലെ. കർഷകന്റെ സ്വാർത്ഥത ഓരോരുത്തന്റെയും ടേബിളിലെ ഭക്ഷണമായി രൂപാന്തരപ്പെടുന്നത് പോലെ. അതിനാൽ ജീവിതം തന്നെ ദൈവം ദൈവികത, ദൈവിക ലീല, ക്രിയ. ജീവിച്ചാൽ മാത്രം മതി; എല്ലാം ആയി. ഇത് പറയുന്നതിൽ എന്തെങ്കിലും വൈരുദ്ധ്യം ഇന്നിതുവരെ ഇയ്യുള്ളവൻ ഉണ്ടാക്കിയിട്ടില്ല. വായിച്ചവർ മുഴുവൻ വായിക്കാതെ ഇയ്യുള്ളവനോട് വായിക്കാൻ ആവശ്യപ്പെട്ടതിൽ മാത്രമാണ് അസാംഗത്യം. ചക്കിക്ക് ചങ്കരനായി മാറിയതിലും.

*************


No comments: