Wednesday, December 5, 2018

ആചാരങ്ങളും ഉപചാരങ്ങളും മണവാട്ടിയുടെ വസ്ത്രം. അനുഭവത്തിൽ വേണ്ട

ആചാരങ്ങളും ഉപചാരങ്ങളും  
മണവാട്ടിയുടെ വസ്ത്രം പോലെ
അനുഭവത്തിൽ വേണ്ട, മണവാളന് വേണ്ട
അനുഭവങ്ങളേതും വസ്ത്രവും ഭാഷയും വേണ്ടാതെ.

********

തനിക്കു തന്നോടുള്ളത് സ്നേഹം.
നിരുപാധികം. അതുമൂലമുള്ള 
ഇഷ്ടവും അനിഷ്ടവും മാത്രം
ബാക്കിയെല്ലാം. സോപാധികം

*********

സ്വാതന്ത്ര്യം - കൊടുത്താൽ തിരിച്ചെടുക്കാനാവില്ല
കൊടുത്ത നോക്കൂ. എല്ലാം നടക്കുമേൽ,
ഏവരും ആലസ്യം പൂകും.
സ്വർഗം, നിത്യജീവൻ, ലയം

********

പ്രേമത്തിൽ പെണ്ണ് കാണുന്നതും തേടുന്നതും 
ബഹുമാനം, അംഗീകാരം.
വിവാഹശേഷം എത്ര തെരഞ്ഞാലും കാണാത്തത്
പുരുഷനത് വിത്ത് വിതറാനുള്ള കാമം.

*******

ഇല്ലാത്തത് ഉണ്ടാക്കാനുള്ള ശ്രമം-ജീവിതം
വഴിയേ ഉപകാരണമാവും. സൃഷ്ടിച്ചു നശിപ്പിച്ചു 
പരസ്പരം ദൈവങ്ങൾ തന്നെയാവും.

*********

സുഖിപ്പിച്ചാൽ, വിജയിച്ചാൽ, സുഖിപ്പിക്കപ്പെടും.
നിലപാടുണ്ടായാൽ, വിജയിച്ചില്ലേൽ, വെറുക്കപ്പെടും.
യേശുവായാലും മുഹമ്മതായാലും

**********

ധർമം നടക്കുന്നത് നീ അറിയേണം എന്നില്ല
നീയല്ല, ജീവിതം നടപ്പാക്കുന്നതാണ് ധർമം
ജീവിച്ചാൽ മതി. ജീവിതത്തിന്റെ ധർമം 
ആരോരുമറിയാതെയും നടക്കും

********

തന്നെ തെളിയിക്കാനുള്ള ശ്രമം.
എല്ലാ ജോലികളും ശ്രമങ്ങളും അങ്ങനെ.
ആരും ഒന്നും സ്ഥിരം തെളിഞ്ഞു നില്കുന്നുമില്ല
തെളിഞ്ഞവൻ സ്വയം മാഞ്ഞും പോകുന്നു

******

ആർത്തവപ്പെട്ടു അപകർഷപ്പെടുന്ന 
ഓരോ പെണ്ണിനും പ്രേമം
ഒരംഗീകാരവും ബഹുമാനവും പോലെ.
അതാണ് പ്രേമത്തിൽ പെണ്ണ് കാണുന്ന വില.  

*****

വായുവും വെള്ളവും വെളിച്ചവും മണ്ണും പെണ്ണും സൗജന്യം.
വയർ ഒരു ചാൺ മാത്രം
എന്തുണ്ടേലും ഇല്ലേലും 
ജീവിതത്തിനു വേറെ അർത്ഥവും ഇല്ല.

**********

പ്രേമത്തിൽ സ്ത്രീ കാണുന്നത് ബഹുമാനം
താനൊന്നുമല്ലെന്നു സ്വയം കരുതുന്നവൾക്കു, 
അവൾ എന്തോക്കെയോ ആണെന്ന് തോന്നിപ്പിക്കുന്നു പ്രേമം

********

മുഖവും വസ്ത്രവും തരുന്നത് 
അക്കരപ്പച്ചയും മായയും തന്നെ.
അല്ലേൽ മടുപ്പ്. നിസ്സംഗതയും നിഷ്ക്രിയത്വവും
ഉളവാക്കുന്ന മടുപ്പ്. അല്ലെ?

*******

ജീവിതം ജീവിക്കാൻ തന്നെ പാട്.
ജോലി, (വിവാഹം), പ്രജനനം, കുഞ്ഞുങ്ങൾ.
അതിനപ്പുറത്തേക്കൊരു മാനവും കമാനവും ഇല്ല.
ഉള്ളത് വെറും മനോവിലാസം.

*******

ഭൂമിയുടെ ശ്വാസകോശത്തിലും തലച്ചോറിലും   
മനുഷ്യന് കൂടും വീടും.
മനുഷ്യന്റെ മാറിലും തലയിലും 

നിപാക്കു വീടും കൂടും.

No comments: