Sunday, December 9, 2018

ജുഡീഷ്യറി ഒരു ഫാസിസ്റ്റു അല്ലെ? ആർക്കെങ്കിലും ജുഡിഷ്യറിയേക്കാൾ വലിയ ഫാസിസ്റ്റു ആവാൻ പറ്റുമോ?

ചോദ്യം ചെയ്യപ്പെടാൻ സമ്മതിക്കാത്തവർ ഫാസിസ്റ്റുകൾ.

ചോദ്യം ചെയ്യുന്നവനെ വെറുക്കുന്നവരും  ശിക്ഷിക്കുന്നവരും ഫാസിസ്റ്റുകൾ.

എങ്കിൽ ഒരു ലളിതമായ ചോദ്യം ചോദ്യം?

ഇന്ത്യൻ ജുഡീഷ്യറി ഒരു ഫാസിസ്റ്റു അല്ലെ?
ആർക്കെങ്കിലും ഇന്ത്യൻ ജുഡിഷ്യറിയേക്കാൾ വലിയ ഫാസിസ്റ്റു ആവാൻ പറ്റുമോ?
ജനാധിപത്യ സംവിധാനത്തെ മുഴുവൻ അട്ടിമറിക്കുകയല്ലേ ഇന്ത്യൻ ജുഡീഷ്യറി സ്വയം ഒരു ഫാസിസ്റ്റു ആവുന്നതിലൂടെ?
ഹിറ്റ്ലറും മുസ്സോളിനിയും വരെ തോറ്റുപോകില്ലേ ഇന്ത്യൻ ജുഡീഷ്യറിയുടെ മുൻപിൽ?

എന്തുകൊണ്ട് ഇതിങ്ങനെ പറയുന്നു?
സംശയമുണ്ടാവും.
വിശദീകരിക്കാം.

ജീവിക്കുന്നത് ജനങ്ങളുടെ മാത്രം ചിലവയിൽ, ആര്ഭാടപൂർവം.
പക്ഷെ, കീഴ്കോടതി മുതൽ സുപ്രീംകോടതി വരെ ചോദ്യം ചെയ്യപ്പെടുന്നില്ല. ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്ന് നിര്ബന്ധവും.
ഇത് തന്നെയല്ലേ ഫാസിസം?
ഇങ്ങിനെ തന്നെയല്ലേ ഏതു ഫാസിസ്റ്റും?
ഫാസിസ്റ്റും ചോദ്യം ചെയ്യപ്പെടരുതെന്നു നിർബന്ധം പിടിക്കുന്നു.
ചോദ്യം ചെയ്യപ്പെടുന്നതിനെ വെറുക്കുന്നു, ഭയക്കുന്നു.

ചെയ്ത തെറ്റിന്റെ പേരിൽ ആരെങ്കിലും ജുഡീഷ്യറിയെ ചോദ്യം ചെയ്യാനോ വിമർശിക്കാനോ ശ്രമിച്ചാൽ‌ അങ്ങനെ ശ്രമിച്ചവർ കുറ്റക്കാരൻ. കൃത്യമായ ഫസിസ്റ് രീതി.
ചോദ്യത്തിലാണ് തെറ്റ്. അവർ ചെയ്യുന്നതിലല്ലെന്നു ന്യായം.

എന്നുവെച്ചാൽ
രാജാവിന്, അഥവാ ഫാസിസ്റ്റിനു, കുറ്റം ചെയ്യാൻ പറ്റില്ലെന്ന പഴയ വിശ്വാസം ദർശനവും പ്രയോഗവും ആക്കിയ പോലെയാണ് ഇന്ത്യൻ ജുഡീഷ്യറി.
അക്കാര്യത്തിൽ ജനാധിപത്യത്തിന്റെയും നീതിനിർവ്വഹണത്തിന്റെയും ബാലപാഠമായ മറുഭാഗം കേൾക്കുക എന്നതു പോലും ഇന്ത്യൻ ജുഡീഷ്യറിക്ക് ബാധകമല്ല.

കോടതിയുടെ തന്നിഷ്ടം മാത്രം ശരി. അതാണ് ഇന്ത്യൻ ജുഡീഷ്യറി.
കോടതിയും ജഡ്ജുമാണെങ്കിൽ തന്നിഷ്ടം മാത്രം നടപ്പാക്കണം.
ഫാസിറ്റിനും മറ്റൊന്നും മറിച്ച് ഇതിനപ്പുറം പറയാനുണ്ടായിരുന്നില്ല, ഉണ്ടാവില്ല.

ജുഡീഷ്യറിക്കു മേൽ ആരുമില്ല.
ഫാസിസ്റ്റു വിശ്വസിക്കുന്നതും ഇത് തന്നെ. തനിക്കു മേൽ ആരുമില്ലെന്ന്.  ആരും പാടില്ലെന്ന്.

ജനാധിപത്യത്തിൽ ജനങ്ങൾ നൽകിയ അധികാരമേ അവർക്കുള്ളൂ എന്നും, ആ അധികാരം  എപ്പോൾ വേണമെങ്കിലും ജനങ്ങൾക്കു തിരിച്ചെടുക്കാം എന്നതും, ജനങ്ങൾ ജുഡിഷ്യറിക്കും മേൽ ആണ് എന്നതും  ഇന്ത്യൻ ജുഡീഷ്യറിക്ക് ബാധകമല്ല. അവർ ആകാശത്തു നിന്നും പിറന്നു വീണ ദൈവത്തിന്റെ സ്വന്തം മക്കളെ പോലെ. ജൂതന്മാർ സ്വയം അവരെ കരുതിയത് പോലെ. വെറും ഫാസിസം.
ജനാധിപത്യത്തിന്റെ പേരിൽ പതിച്ചു കിട്ടിയ അവകാശത്തെ ഒരു ഫാസിസ്റ്റു അധികാരമാക്കി നടക്കുകയാണ് ഇന്ത്യൻ ജുഡീഷ്യറിക്ക് പഥ്യം.

അതുകൊണ്ടാണ് കോടതി നടപടികളോ വിസ്താരമോ വീഡിയോ റെക്കോർഡിങ്ങിനു വിധേയമാക്കാൻ അവർ തായ്യാറാവാതിരിക്കുന്നത്. എന്നല്ല ഭയക്കുന്നത്. ഒരു ഫാസിസ്റ്റിനെ പോലെ, ഭീരുവെ പോലെ, കള്ളനെ പോലെ.
തന്നെ വീക്ഷിച്ചും നിരീക്ഷിച്ചും ആരും കുറ്റം കണ്ടെത്താൻ പാടില്ലെന്ന ഫാസിസ്റ്റു രീതി തന്നെ. അതിനു മാത്രം ആരും വളർന്നിട്ടില്ല, വളരാൻ പാടില്ലെന്ന രീതി. വെറും ഒരു രാത്രിക്കള്ളന്റെ മംസശാസ്ത്രം.

അതിനാൽ, നേരിൽ കേട്ടതിനും കണ്ടതിനും രേഖാപരമായ തെളിവിനും വിപരീതമായി വരെ ഒരു ജഡ്ജ്‌നു തന്നിഷ്ടം പോലെ എന്തും വിധിക്കാം എന്ന് വന്നിരിക്കുന്നു ഇന്ത്യൻ ജുഡീഷ്യറിയിൽ. എന്നതാണ് ഇന്ത്യൻ ജുഡീഷ്യറിയിലെ കീഴ്കോടതി മുതലങ്ങോട്ടുള്ള ഓരോ ജഡ്‌ജിന്റെയും  നിലപാട്.
ഫാസിസത്തിന്റെ ക്രൂര മാനസികാവസ്ഥയും നിലപാടും ഇത് തന്നെ.

വ്യക്തിവൈരാഗ്യം തീർക്കാൻ പോലും ഈ ഫാസിസ്റ്റു ജഡ്‌ജുകൾക്കു ജനാധിപത്യ സ്ഥാപനമായ ജുഡീഷ്യറിയുടെ മറ സ്വീകരിക്കാം. കാരണം ജനാധിപത്യത്തിനുള്ളിലെ  ഈ ഫാസിസ്റ്റു മേഖലയിൽ അവർ ചോദ്യം ചെയ്യപ്പെടില്ല എന്നവർക്കുറപ്പ്. അതിനാൽ, ദിനേനയെന്നോണം അത് നടന്നും തുടർന്നും കൊണ്ടിരിക്കുകയും ചെയ്യുന്നു. ഫാസിസം എന്നല്ലാതെ ഇതിനെ പിന്നെന്തു വിളിക്കും?

കൃത്യനിർവ്വഹണത്തിൽ ഒരു ജഡ്‌ജിന്‌ ബോധപൂർവം തന്നെ എല്ലാ തെളിവുകളെയും രേഖകളെയും അവഗണിക്കാം. ആരും കയറിവന്നു ചോദ്യം ചെയ്യില്ല. ആർക്കും അങ്ങനെ ചോദ്യം ചെയ്യാൻ പറ്റില്ല.  എന്ത് തെറ്റായ വിധി നൽകിയാലും ആ ജഡ്ജ് ശിക്ഷിക്കപെടില്ല, ശിക്ഷിക്കപ്പെടരുത്. ചോദ്യം ചെയ്യപ്പെടില്ല, ചോദ്യം ചെയ്യപ്പെടരുത്. ഇങ്ങനെയാണ് ഇന്ത്യൻ ഫാസിസ്റ്റു ജുഡീഷ്യറിയുടെ പോക്ക്. ഇങ്ങനെ തന്നെയാണ് എവിടെയും ഏതൊരു ഫാസിസ്റ്റും.

മേൽക്കോടതിക്കു വേണമെങ്കിൽ വിധി തിരുത്താം. മേൽക്കോടതിയിൽ ഈമാനും മറ്റു നിലക്കൊന്നും സ്വാധീനിക്കപ്പെട്ടിട്ടില്ലെങ്കിൽ.  അപ്പോഴും കീഴ്കോടതി ജഡ്ജിനെ വിമര്ശിക്കരുത്, ചോദ്യം ചെയ്യരുത്, ശിക്ഷിക്കരുത്. ജുഡിഷ്യറിയിലെ ഓരോ ജൂഡ്‌ജും പുണ്യാത്മാക്കൾ.  ഏതൊരു ഫാസിസ്റ്റിനെയുംപോലെ.
അവനു പൂർണ സംരക്ഷണവും സുരക്ഷയും നൽകണം. അത് ഫാസിസ്റ്റു ജുഡിഷ്യറിയിലെ തിട്ടൂരം.  ഫാസിസ്റ്റു മാത്രമായ് ഇന്ത്യൻ ജുഡീഷ്യറി അതുറപ്പ് നൽകുന്നു.

ആരെങ്കിലും ഫാസിസ്റ്റു ആവാതെ, ആവാൻ പറ്റാതെ  ഇന്ത്യൻ ജുഡിഷ്യറിയിൽ കയറിപ്പോയിട്ടുണ്ടെങ്കിൽ ഖേദിക്കേണ്ട.
കയറിക്കഴിഞ്ഞാൽ നിർബന്ധമായും ഫാസിസ്റ്റു ആവും, ആവാം.
അത്രയ്ക്ക് സുരക്ഷയും ആർഭാടവും സംരക്ഷണവുമാണ് തന്നിഷ്ടക്കാരനായ ഓരോ ജഡ്ജിക്കും ഇന്ത്യൻ ജുഡീഷ്യറി നൽകുന്നത്. അല്ലാത്തവന് തീക്കനലും. ഒരു ചെക്കും ബാറും ഇല്ലാതെ.

ജനങ്ങൾക്കോ മൂന്നാം കക്ഷിക്കോ തല്പരകക്ഷികൾക്കോ കോടതിക്ക് മുൻപിൽ പറഞ്ഞതും വിസ്തരിച്ചതും രണ്ടാമതൊന്നു കാണാനും അറിയാനും  വിശകലനം ചെയ്യാനും പറ്റില്ല, അനുവാദം കൊടുക്കില്ല. പോരെ.  ഫാസിസ്റ്റുകൾ ഇതിനേക്കാൾ ഭേദം.

തന്നിഷ്ടപ്രകാരവും നിക്ഷിപ്ത താൽപര്യ സംരക്ഷണാർത്ഥവും എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചു ഒരു തെറ്റായ വിധി ഏതു ജഡ്ജ്  നടത്തിയാലും അതിനെ ഒരു മേൽക്കോടതിക്കും ആർക്കും വിമർശിക്കാനോ അത്തരം ഒരു ജഡ്ജിനെതിരെ നടപടിയെടുക്കാനോ പാടില്ലെന്ന് വരിക. ഇതിനേക്കാൾ വലിയ ഫാസ്‌സിസം എവിടെ എങ്ങിനെ ആരിലുണ്ടാവും? അതും ജനാധിപത്യത്തിന്റെ മറവിലും തണലിലും. ജനാധിപത്യം നൽകുന്ന ആർഭാട-സുഖസൗകര്യങ്ങളെല്ലാം ഏറ്റിയേറ്റി  അനുഭവിച്ചു കൊണ്ട്. ജനങ്ങളുടെ നെഞ്ചത്തു കയറിയിരുന്നു കൊണ്ട്.

റോമാ കത്തിയെരിയുമ്പോഴും വീണ വായിക്കുന്ന നീറുകളെ പോലെ. അതിനേക്കാൾ അതംപതിച്ചുകൊണ്ട്.

***********

ഓരോ ഫാസിസ്റ്റും ഭീരുവാണ്.
ഓരോ ഭീരുവും അശക്തനാണ്.
ഓരോ അശക്തനും ഫാസിസ്റ്റും ഭീരുവുമാണ്.

ഓരോ അശക്തനും ഭീരുവും ചോദ്യം ചെയ്യപെടുന്നതിനെ ഭയക്കുന്നു.
അതിനാൽ അശക്തൻ കോപം കൊള്ളുന്നു. മുൻകൂർജാമ്യമാക്കാൻ.
അശക്തന്മാർ മാത്രമാണ് കോപം കൊള്ളുന്നവർ. ഭീരുക്കൾ.

അശക്തനും ഭീരുവും ശക്തിയുണ്ടെന്ന് തോന്നിപ്പിക്കാനും അങ്ങനെ കാണിക്കാനും പ്രേരിതനാവുന്നു, നിര്ബന്ധിതനാവുന്നു.
ഒരു പ്രതിരോധ നടപടിയെന്ന പോലെ.

ചോദ്യം ചെയ്യപെടുന്നതിനും മുൻപേ കൃത്രിമമായി ശക്തി കാണിച്ചു പേടിപ്പിക്കുന്നു ഓരോ അശക്തനും ഭീരുവും.
അങ്ങനെ അശക്തന്മാരും ഭീരുക്കൾ അക്രമികൾ മാത്രമായി ഭവിക്കുന്നു.
മനസ്സുകൊണ്ടും ശരീരം കൊണ്ടും.

ഇന്ത്യൻ ജുഡീഷ്യറിയും ഇതിനു വിരുദ്ധമല്ല, വിപരീതമല്ല.

ഇന്ത്യൻ ജുഡീഷ്യറി മറ്റൊരു ഭീരുവല്ലാതെ മറ്റൊന്നുമല്ല.

No comments: