ശരിയാണ്. താങ്കൾ പ്രതികരിച്ചത് ശരിയായ ദിശയിൽ നിന്ന് കൊണ്ട് തന്നെ.
അന അൽഹഖ് എന്നാൽ ഞാൻ ആ സത്യം എന്നാണർത്ഥം.
അഥവാ ഞാൻ തന്നെ സത്യം.
രണ്ടില്ലെന്നു. സത്യം വേറെയും ഞാൻ വേറെയും ഇല്ലെന്നു.
അഥവാ ഞാനും സത്യവുമായി ഒന്നേ ഉള്ളൂ എന്നർത്ഥം.
ആ സത്യമേ ഉള്ളൂ എന്നും,
ഞാൻ ആ സത്യം മാത്രമാണ് എന്നും.
സുഹൃത്തേ, "ഞാൻ" എന്ന ഈ "ഞാൻ" ഇല്ലെന്നേ അർത്ഥമാക്കിയുള്ളൂ.
ഉണ്ടെങ്കിൽ ആ വലിയ ഞാൻ മാത്രമേ ഉള്ളൂ എന്ന്.
പദാർത്ഥമെന്നു വിളിച്ചാലും ആത്മാവെന്നു വിളിച്ചാലും, ബോധമെന്നു കണ്ടാലും ഊർജമെന്നു കണ്ടാലും ഒന്ന് മാത്രമെന്ന്.
ഈ "ഞാനും" "ഞാൻ ബോധവും" സ്ഥായിയായ തുടർച്ചയായുള്ള, തുടർച്ചയുള്ള ഒന്നല്ല.
പദാർത്ഥവും ബോധവും ഊർജവും ആത്മാവുമായ ഒരേകമായ 'ഞാൻ' ഉണ്ടെങ്കിൽ,
അത് മാത്രമേ സ്ഥിരമായതായുള്ളൂ എന്ന് അർഥം.
തുടർച്ചയുള്ളതും സ്ഥായിയായതും അത് മാത്രം.
"ഞാൻ" ഇല്ല.
പകരം ഉള്ള "ഞാൻ" അത് മാത്രം.
ആ അത് മാത്രമായ അതാണ് ഈ ഞാൻ എന്നർത്ഥം.
ആ ഉള്ളത് മാത്രം.
ആ ഉള്ളതിന്റെ പല രൂപങ്ങളിൽ ഒന്ന് ഈ താത്കാലിക "ഞാനും" "ഞാൻ ബോധവും".
സ്വർഗം പ്രാപിക്കേണ്ട, മോക്ഷം തേടേണ്ട നേടേണ്ട "ഞാൻ" ഇല്ല എന്നർത്ഥം.
Subscribe to:
Post Comments (Atom)
No comments:
Post a Comment