Saturday, December 22, 2018

പാർട്ടി വളരാനും ഭരണം കയ്യേറാനും ഒരു രാജ്‌ജ്യമല്ല. പാർട്ടിയെ അല്ല ആദ്യവും അവസാനവും സ്‌നേഹിക്കേണ്ടതു.


ജനങ്ങളെ ആകമാനം മുതലാളിമാരായി കണക്കാക്കിയത് പോലെയുണ്ട് പല തൊഴിലാളി സമരങ്ങളും. ജനങളുടെ അവകാശങ്ങൾക്കും അവസ്ഥകൾക്കും ഒരു പരിഗണനയും കൊടുക്കാതെ. അല്ലെങ്കിൽ സമരമുറകൾ ഇങ്ങനെയൊന്നും ആകുമായിരുന്നില്ല.

ജനങ്ങളിൽ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും രോഗികളും തൊഴലില്ലാത്തവരും തൊഴിലെടുക്കാൻ കഴിയാത്തവരും ഉണ്ടെന്നും, അവർക്കും ജീവിക്കേണമെന്നും, അവർക്കും അവകാശങ്ങൾ ഉണ്ടെന്നും, അവർക്കു വേണ്ടി കരയാനും പറയാനും ആരുമില്ലെന്നും ഇത്തരം പാർട്ടികൾ നന്നേ മറന്നു പോയിരിക്കുന്നു. തങ്ങളുടെ പാർട്ടിയെ അന്ധമായും ശക്തിപ്പെടുത്തുന്നവർക്ക് വേണ്ടി മാത്രം നിലകൊള്ളുന്നവർ ആയിരിക്കുന്നു ഇവർ.

പോരാത്തതിന് തൊഴിലാളിക്ക് അവകാശം ബോധം മാത്രമേ ഉണ്ടാക്കിയിട്ടുള്ളു.
തൊഴിലാളി യൂണിയനുകളിലൂടെ.
തൊഴിലാളി സംസ്കാരവും ബാധ്യതബോധവും ഉണ്ടാക്കിക്കൊടുത്തിട്ടില്ല.
ജനങ്ങൾക്കു യൂണിയൻ ഇല്ലെന്നു അവരെ പറഞു മനസിലാക്കിക്കൊടുത്തിട്ടില്ല.
തൊഴിലാളികളും ഉത്തരവാദികളാവണം എന്ന ബോധം പഠിപ്പിച്ചിട്ടില്ല.

കൂലി വർധിപ്പിക്കാനല്ലാതെ പണിയെടുപ്പ്പിക്കാൻ ഒരു പാർട്ടിക്കാരും ഇവിടെ ഇല്ല.
അതിനു കുറച്ചു രാജ്യ ബോധവും സംസ്കാരവും കൂടി പഠിപ്പിക്കണം.
രാജ്യത്തെ സ്നേഹിക്കാൻ പഠിപ്പിക്കേണം.

തന്റെ പാർട്ടി വളരാനും ഭരണം കയ്യേറാനും ഒരു രാജ്‌ജ്യമല്ല.
പകരം രാജ്യത്തോട് സ്നേഹം ഉള്ളതിനാൽ ആ രാജ്യത്തെ സേവിക്കാനും സഹായിക്കാനും ഒരു പാർട്ടിയാവണം ഉണ്ടാവേണ്ടത്.
പാർട്ടിയെ അല്ല ആദ്യവും അവസാനവും സ്‌നേഹിക്കേണ്ടതു.
രാജ്യത്തെയും ജനങ്ങളെയും അവരുടെ സംസ്കാര രീതികളെയും ആയിരിക്കേണം.

ജനങ്ങളുടെ മുതുകത്തു ചവിട്ടി നൃത്തം ചെയ്യാൻ തന്നെയാണ് ഏറെ എളുപ്പമെന്നു ഓരോ പാർട്ടിയും വ്യക്തമായറിയുന്നു.

അതിനാൽ ജനങ്ങൾക്കു ബാധ്യത കൂട്ടുന്ന പരിഷ്കാരങ്ങളേ ഇവിടെ ഉണ്ടാവുന്നുള്ളു. അത് ശമ്പള വർധനയാണേലും, പെൻഷൻ നൽകുന്ന കാര്യത്തിലായാലും,  പെട്രോൾ വില വർധനയാണേലും.

തൊഴലാളിക്കപ്പുറം ജീവിതത്തെയും ജനതയെയും ജനതയ്ക്ക് ആകെമൊത്തമുള്ള പരിഹാരത്തെയും കാണേണം.
സംഘടിത സ്വഭാവമുള്ള തൊഴിലാളികളെ മാത്രം കണ്ടാൽ പോരാ.
പാർട്ടിയെ ശക്തിപ്പെടുത്താനുള്ള വിദ്യ മാത്രം നടപ്പാക്കിയാലും പോരാ.

No comments: