Monday, December 8, 2025

എന്ത് കോടതി? ജനാധിപത്യം പൂർണമായും മരിച്ചുതുടങ്ങുന്നത് കോടതികളിൽ നിന്നാണ്.

 ഇന്നലത്തെ കോടതി വിധി തെളിയിക്കുന്നത്


ഇവിടെ എന്ത് കോടതി? 

എന്ത് വിധി?

വെറും താന്തോന്നിത്തം.

വിധികർത്താക്കളുടെ താന്തോന്നിത്തം.


നമ്മൾ ജനാധിപത്യ രാജ്യത്തല്ല ജീവിക്കുന്നത്


ജനാധിപത്യം പൂർണമായും മരിച്ചുതുടങ്ങുന്നത് കോടതികളിൽ നിന്നാണ്.


എന്തങ്ങോട്ട് കോടതിയോട് പറഞ്ഞാലുംഎന്ത് തെളിവുകൾ കോടതിക്ക് നൽകിയാലും കണ്ണടച്ച്അവഗണിക്കുന്ന കോടതികളിലെ വിധികർത്താക്കളാണ് ജനാധിപത്യത്തിന്റെ ആരാച്ചാർമാർ


ആരുടെ മുൻപിലും ഉത്തരം പറയേണ്ടതില്ലാത്ത ഏറ്റവും വലിയ സ്വേച്ഛാധിപതികൾ കോടതികളിലെവിധികർത്താക്കളാണ്.


വിധികളിൽ അവർ ബോധപൂർവ്വം നടത്തുന്ന തെറ്റുകുറ്റ ങ്ങൾക്ക് അവർ ബാധ്യസ്ഥരല്ലഅവർചോദ്യം ചെയ്യപ്പെടില്ല.


ശരിയും തെറ്റും ബാധകമല്ലാത്തവർ കോടതികളിലെ വിധികർത്താക്കൾ.


തങ്ങളെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് കരുതുന്നവർ കോടതികളിലെവിധികർത്താക്കൾ.


എല്ലാം അവഗണിച്ച് എന്തും എങ്ങനെയും വിധിക്കാൻ കോടതികളിലെ വിധികർത്താക്കൾ


********


പിന്നെന്തേ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ താങ്കൾ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നതായി കണ്ടു?


രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ :


ഏകപക്ഷീയമായ പീഡനവും ബലാത്സംഗവും നടന്നിട്ടില്ല


പീഡനവും ബലാത്സംഗവും നടത്താൻ കൊട്ടേഷൻ കൊടുത്ത വിഷയമില്ലഅത് റെക്കോർഡ് ചെയ്തവിഷയമില്ല, ഗൂഢാലോചനയുടെ വിഷയമില്ല.


രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ പരസ്പര സമ്മതത്തോടെ മാത്രം നടന്നത് മാത്രമേ ഉള്ളൂ


പിന്നെയുള്ളത് അവിഹിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നതാണ്


അവിഹിത ഗർഭഛിദ്രം ഭർതൃമതിയായ സ്ത്രീയുടെ ആവശ്യമാകാനാണ് കൂടുതൽ സാധ്യത.


അക്കാര്യത്തിൽ കോടതി വിധിയും വന്നിട്ടില്ല.

No comments: