Monday, December 22, 2025

ബംഗ്ലാദേശിൽ കലാപങ്ങളോ സമരങ്ങളോ ഉണ്ടാവുന്നുവെങ്കിൽ…

 ബംഗ്ലാദേശിൽ കലാപങ്ങളോ സമരങ്ങളോ ഉണ്ടാവുന്നുവെങ്കിൽ:

അവയെ വെറും വർഗ്ഗീയ കലാപങ്ങളാണെന്ന് വരുത്തി, ഉള്ളതിലെ മോശം മറച്ചുവെക്കാതെ, ഇല്ലാത്തതും കൂടി കൂട്ടിച്ചേർത്തവതരിപ്പിച്ച്, അതുവെച്ച് ഇന്ത്യയിൽ എങ്ങനെയെല്ലാം കുത്തിത്തിരിപ്പുംവെറുപ്പും വിഭജനവും കലാപങ്ങളും ഉണ്ടാക്കാമെന്ന് ആലോചിക്കുകയും ശ്രമിക്കുകയും അല്ല ഒരുദേശസ്നേഹിയും ചെയ്യേണ്ടത്.


ബംഗ്ലാദേശിലെ കലാപങ്ങളെയും സമരങ്ങളെയും സന്ദർഭവും കാരണവും അടർത്തിമാറ്റിഅവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിൽ എങ്ങനെയും കുത്തിത്തിരിപ്പും വെറുപ്പും വിഭജനവുംകലാപങ്ങളും ഉണ്ടാക്കാനുള്ള അവസരമായിക്കണ്ട് ഉള്ളിന്റെയുള്ളിൽ ആനന്ദിക്കുകയല്ല ഒരുദേശസ്നേഹിയും വേണ്ടത്.


********


വസ്തുതാപരവും വാസ്തവവും ആയിരിക്കാൻ ഒരു സദ്ധ്യതയും ഇല്ലാത്തത് പറയരുത്.


ആശയപരമായ എതിർപ്പ് എന്ത് ഇല്ലാത്ത ആരോപണങ്ങളും പറയാൻ കാരണമാകരുത്.


നമുക്ക് വെറുപ്പുണ്ട് എന്നതുകൊണ്ട്വെറുപ്പിന് കാരണമായ കാര്യങ്ങളിൽ വിയോജിക്കാംഎന്നല്ലാതെ അനീതി പറയാനും ചെയ്യാനും  വെറുപ്പ് കാരണമാകരുത്.

No comments: