പണം കൊണ്ട് വോട്ട് പിടിക്കുന്നതിൽ ഇന്ന് ഈ ഇന്ത്യയിൽ ബിജെപിയെ കടത്തിവെട്ടാൻ വേറൊരുപാർട്ടിക്കുമാവില്ല.
തിരുവനന്തപുരം അതിന് തെളിവ്.
പണാധിപത്യവും പിന്നെ ഇവിഎം ഇലക്ഷൻ കമ്മീഷൻ ആധിപത്യവുമാണ് ഫലത്തിലൽ ബിജെപിആധിപത്യമായി മാറുന്നത്.
തിരുവനന്തപുരം തന്നെ അതിനും തെളിവ്.
ബിഹാറും ഹരിയാനയും പകൽവെളിച്ചം പോലെ മുന്നിൽ നിൽക്കെ, വർത്തമാന ഇന്ത്യയിലെതെരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്ത് ചർച്ച ചെയ്യുന്നവരെ നോക്കി അതൊരുക്കുന്നവർവിഡ്ഢികളെ നോക്കിയെന്ന പോലെ ചിരിക്കുന്നുണ്ടാവും.
എല്ലാവരും ഇവിടെ പാവകളിയിലെ പാവകൾ.
അത്രക്കാണ് ഭരണകൂട പാർട്ടിയും ഇവിഎമ്മും ഇലക്ഷൻ കമ്മീഷനും തന്നെയായ കളിക്കാർകളിക്കുന്ന കളി.
എങ്ങനെ ഏത് ദിശയിൽ നിന്നെന്ന് ആർക്കും മനസ്സിലാവില്ല.
കളി ഏത് ദിശയിൽ നിന്നും എപ്പോഴും എന്ന മട്ടിൽ.
പ്രതീക്ഷയെ മുഴുവൻ അസ്ഥാനത്താക്കിക്കൊണ്ട്.
കേരളം ആയത് കൊണ്ട് അല്പമൊന്ന് മെല്ലെ, കരുതലോടെ
വിശ്വസിപ്പിക്കുന്ന രതിയിലും, ആദ്യമാദ്യം എതിരാളികൾക്ക് പോലും മധുരം കൊടുത്ത്വായടപ്പിക്കുന്ന രാതിയിലും.
പിന്നീടങ്ങോട്ട് മധുരം അനുഭവിച്ച് ഒരിക്കൽ മിണ്ടാതിരുന്നവർക്ക് ഒരുനിലക്കും പിന്നീടങ്ങോട്ട് വാതുറക്കാനാവാത്ത രീതിയിൽ.
അങ്ങനെയാണ് ഇവിഎമ്മിന്റെയും ഇലക്ഷൻ കമ്മീഷന്റെയും കളി.
ചിലപ്പോൾ കോൺഗ്രസിനെതിരെ ഇടതുപക്ഷത്തിന് മൃഗീയഭൂരിപക്ഷം. അങ്ങനെയവരുടെവായടപ്പിക്കും.
വാപൊളിച്ച് ആനന്ദിപ്പിക്കുന്ന രീതിയിൽ ഇടതുപക്ഷത്തിന് നല്ല മധുരം നൽകിയെന്നിരിക്കും.
വേറെ ചിലപ്പോൾ ഇടതുപക്ഷത്തിനെതിരെ കോൺഗ്രസിന് മൃഗീയഭൂരിപക്ഷം.
അങ്ങനെയവരുടെ വായടപ്പിക്കുന്ന രീതിയിൽ.
വാപൊളിച്ച് ആനന്ദിപ്പിക്കുന്ന രീതിയിൽ കോൺഗ്രസിന് നല്ല മധുരം നൽകിയെന്നിരിക്കും.
രണ്ടാളെയും രണ്ട് വ്യത്യസ്ത ഘട്ടത്തിൽ സുഖിപ്പിച്ച് വായടപ്പിച്ചുകഴിഞ്ഞാൽ പിന്നെ എന്തുമാവാമെന്നതങ്ങളുടെ ഊഴമാണ്.
ആ ഊഴത്തെ പറ്റിയ കോലത്തിൽ (കേരളത്തിലാവുമ്പോൾ കൂടുതൽ കരുതലോടെ) വിശ്വസിപ്പിക്കുംവിധം ഉപയോഗിക്കും.
അവരുടെ ഊഴം ഉപയോഗിച്ചു തുടങ്ങിയാൽ പിന്നങ്ങോട്ട് ഒരു രക്ഷയുമില്ല.
പിന്നെ ബിഹാറും ഹരിയാനയും ഉത്തർപ്രദേശുമൊക്കെ അനായാസം സംഭവിക്കും, സ്ഥിരമാകും.
ശരിക്കും ഗവേഷണം നടത്തി അന്വേഷിച്ചാൽ പോലും നിലവിലെ സാഹചര്യത്തിൽ ആർക്കെങ്കിലുംഇവിഎം-ഇലക്ഷൻ കമ്മീഷൻ കളി മനസ്സിലാവുമെന്നും ഊഹിക്കാൻ സാധിക്കുമെന്നും തോന്നുന്നില്ല.
നോക്കൂ: എന്നിട്ടും എന്തെല്ലാം പണക്കൊഴുപ്പും ഇവിഎം കൊഴുപ്പും അധികാരകൊഴുപ്പും ഇലക്ഷൻകമ്മീഷന്റെ കരുത്തും ഒക്കെ വെച്ച് കളിച്ചിട്ടും തിരുവനനന്തനപുരത്തെ അവസ്ഥ.
ബിജെപി വിരുദ്ധവോട്ട് 67%.
ബിജെപിക്ക് കിട്ടിയ വോട്ട് വെറും 32%.
തൃശ്ശൂർ നോക്കൂ: ബിജെപി നിലംതൊട്ടില്ല.
എന്ന് മാത്രമല്ല ഇത്രക്ക് ശക്തമായ ഇടത് ഭരണവിരുദ്ധ തരംഗമുണ്ടായിട്ടും കയ്യിലുണ്ടായിരുന്നമുനിസിപാലിറ്റികൾ പോലും ബിജെപിക്ക് നഷ്ടപ്പെട്ടു.
ബിജെപിക്ക് കിട്ടിയെന്ന് പറയുന്ന തൃപ്പൂണിത്തുറയും പാലക്കാടും പോലും ഒറ്റക്ക് ഭരിക്കാനാവുംവിധം ബിജെപിക്ക് കിട്ടിയില്ല.
തിരുവനന്തപുരത്തടക്കം കേവല ഭൂരിപക്ഷമില്ല.
ഏറ്റവും വലിയ ഒറ്റക്കക്ഷി മാത്രമായി.
തിരുവനന്തപുരം ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പിടിച്ചത് വോട്ടുകളുടെ ധാരാളിത്തംകൊണ്ടല്ല.
വിരുദ്ധ മതേതര വോട്ടുകൾ ഭിന്നിച്ചത് കാരണവും, ഇവിഎം-ഇലക്ഷൻ കമ്മീഷൻ പിന്തുണ കാരണവും, അധികാര ക്കൊഴുപ്പിന്റെയും പണക്കൊഴുപ്പിന്റെയും ഹുങ്ക് കാരണവും.
എന്നിട്ടും സീറ്റുകളുടെ എണ്ണത്തിൽ കൂടുക മാത്രമാണ് സംഭവിച്ചത്.വോട്ടുകളുടെ എണ്ണത്തിൽഇടതുപക്ഷത്തേക്കാൾ വളരെ കുറവ്.
മതേതര പക്ഷമായ ഇടത്-യുഡിഎഫ് നേടിയ മൊത്തം വോട്ടിന്റെ പകുതി പോലുമില്ലാതെ.

.jpg)
No comments:
Post a Comment