Tuesday, December 30, 2025

മതാധിഷ്ഠിത രാഷ്ട്രീയത്തെയാണ് എതിർക്കേണ്ടത് എന്ന ഒരൊറ്റ പ്രയോഗമല്ല നാം നടത്തേണ്ടത്.

 വെറും വെറുതെ മതാധിഷ്ഠിത രാഷ്ട്രീയത്തെയാണ് എതിർക്കേണ്ടത് എന്ന ഒരൊറ്റ പ്രയോഗമല്ല നാം നടത്തേണ്ടത്. 

അതും മതാധിഷ്ഠിത, ജാതിഅധിഷ്ഠിത രാഷ്ട്രീയത്തിൽ മുങ്ങുക്കുളിച്ചാണ് നാം ഈ ഒരൊറ്റ പ്രയോഗം നടത്തുന്നതെന്നറിയാതെ.


പകരം നാം നടത്തേണ്ടത്: മനുഷ്യവിരുദ്ധമായ, മനുഷ്യനെ ചൂഷണം ചെയ്യുന്ന, മനുഷ്യക്ഷേമം പറയാത്ത രാഷ്ട്രീയത്തെയാണ്, മതത്തെയാണ് എതിർക്കേണ്ടത് എന്ന ഒരൊറ്റ പ്രയോഗമാണ്. 


പകരം നാം നടത്തേണ്ടത്: തിന്മയെ തിന്മയെന്നറിഞ്ഞുകൊണ്ടാണ്, ചൂഷണത്തെ ചൂഷണമാണെന്നറിഞ്ഞുകൊണ്ടാണ്, മനുഷ്യ വിരുദ്ധതയെ മനുഷ്യവിരുദ്ധതയാണെന്നറിഞ്ഞുകൊണ്ടാണ് എതിർക്കേണ്ടത് എന്ന ഒരൊറ്റ പ്രയോഗമാണ്. 


മനുഷ്യവിരുദ്ധമായ, മനുഷ്യനെ ചൂഷണം ചെയ്യുന്ന, മനുഷ്യക്ഷേമം പറയാത്ത രാഷ്ട്രീയത്തെയാണ്, മതത്തെയാണ് എതിർക്കേണ്ടതെങ്കിൽ, അങ്ങനെയുള്ള മാതാധിഷ്ഠിത രാഷ്ട്രീയത്തെയാണ്, രാഷ്ട്രീയാധിഷ്ഠിത മതത്തെയാണ് എതിർക്കുന്നതെങ്കിൽ, വർത്തമാനകാല ഇന്ത്യയിൽ നാം ശരിക്കും എതിർക്കേണ്ടത് എന്തിനെയാണ്ആരെയാണ്?


നിലവിലുള്ള മുഴുവൻ രാഷ്ട്രീയത്തേയും രാഷ്ട്രീയ പാർട്ടികളെയും തന്നെയാണെന്ന് വരും.


രാഷ്ട്രീയമോ സാമ്പത്തികമോ മനുഷ്യസ്നേഹമോ സാമൂഹ്യനീതിയോ പറയാനില്ലാത്ത അവ്യക്തതകളിൽ അണികളായ വിശ്വാസികളെ വിളയാട്ടുന്ന, സ്വാർത്ഥതാൽപര്യങ്ങൾക്ക് മാത്രം കുടപിടിക്കുന്ന രാഷ്ട്രീയമതത്തെയാണ്, അത്തരം മതരാഷ്ട്രീയത്തെയാണ്, രാഷ്ട്രീയ മതത്തെയാണ് രാഷ്ട്രീയത്തിൽ നിന്നും ഒഴിവാക്കേണ്ടത്.  


എങ്കിൽ വർത്തമാനകാല ഇന്ത്യയിൽ എതിർക്കേണ്ടത് എന്തിനെയാണ്ആരെയാണ്?


അന്ധവിശ്വാസത്തെയും അതുവെച്ചുണ്ടാവുന്ന ചൂഷണങ്ങളെയും

എതിർക്കുന്നതാണെങ്കിൽ വർത്തമാനകാല ഇന്ത്യയിൽ എതിർക്കേണ്ടത് എന്തിനെയാണ്ആരെയാണ്?


അന്ധവിശ്വാസങ്ങളെ വെച്ച് മാത്രം ഇന്ത്യയിൽ രാഷ്ട്രീയം കളിക്കുമ്പവരെഅന്ധവിശ്വാസങ്ങളെ വെച്ച് കലാപങ്ങളെയും കളവുകളെയും രാഷ്ട്രീയ ആയുധവും ആദർശവും ആക്കുമ്പവരെകണ്ടില്ലെന്ന് നടിക്കുകയും അല്പമെങ്കിലും വ്യംഗ്യമായി പിന്തുണക്കുകയും ആണോ വർത്തമാനകാലഇന്ത്യയിൽ വേണ്ടത്?


ഒരു രാജ്യത്തിന്റെ ഭരണം കയ്യേറുന്നവർ തന്നെ കലാപങ്ങൾ അഴിച്ചുവിടാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും പള്ളി പൊളിക്കാനും അവിടെ തന്നെ അമ്പലം പണിയാനും പ്രതിഷ്ഠ നടത്താനുംഉൽഘാടനം ചെയ്യാനും നേതൃത്വം നൽകുന്നതിനേക്കാൾ വലിയ ദുരന്തവും അന്ധവിശ്വാസവുംഅസ്വാഭാവികതയും ആർക്കെങ്കിലും ഏതെങ്കിലും നാട്ടിൽ കാണാനുണ്ടാവുമോ?


ഒരു രാജ്യത്തെ രാഷ്ട്രീയവും ഭരണവും തന്നെ ഒരു പ്രത്യേക വിഭാഗത്തോടുള്ള വെറുപ്പുംവിദ്വേഷവും അനീതിയും ആണെന്ന് വരുമ്പോൾ കയ്യുംകെട്ടി നിന്ന് നിഷ്പക്ഷനാവുന്നതാണോഅന്ധവിശ്വാസങ്ങൾക്കെതിരെ എന്ന് പറഞ്ഞുകൊണ്ട് നടക്കേണ്ട രാഷ്ട്രീയ പരിപാടി


അങ്ങനെ നിഷ്പക്ഷനാവുന്ന  രാഷ്ട്രീയ പരിപാടി വെറും ക്രൂരവിനോദമല്ലേ


ആരാന്റമ്മക്ക് ഭ്രാന്ത് വന്നാൽ നോക്കിനിന്ന് ചിരിച്ചു പരിഹസിക്കുന്ന പരിപാടിയെഅന്ധവിശ്വാസവിരുദ്ധ പോരാട്ടം എന്ന് പറയാമോ


വർത്തമാനകാല ഇന്ത്യയിൽ സമയവും സന്ദർഭവും ആവശ്യപ്പെടുന്ന നീതിയും പ്രതിരോധവുംഎന്നതില്ലേ


ഫാസിസം കഴുത്തിന് പിടിച്ചിരിക്കുന്ന വർത്തമാനകാല ഇന്ത്യയിൽ സമയവും സന്ദർഭവുംആവശ്യപ്പെടുന്ന നീതിയും പ്രതിരോധവും എന്താണ്എങ്ങനേയായിരിക്കണം?


ഏറ്റവും വലിയ അപകടകാരികളും രാജ്യദ്രോഹികളും ചിതൽ മരത്തെ പൊതിഞ്ഞെന്ന പോലെ നാട്ഭരിക്കുക എന്നത് സംഭവിപ്പിക്കുകയല്ലല്ലോ നാം വേണ്ടത്?


അഭിസാരികയുടെ ചാരിത്ര്യപ്രസംഗം പോലെ ചിലർ രാജ്യസ്നേഹം പറയുന്നവരെ കണ്മുന്നിൽ കാണുന്നുണ്ട് എന്ന് വന്നിട്ടും നമുക്ക് അല്പവും ആശങ്കയും ഭയവും തോന്നേണ്ടതില്ലേ?

No comments: