എന്തുകൊണ്ട് ഇസ്ലാമും മുസ്ലിംകളും ഒറ്റപ്പെടുന്നു, ഒറ്റപ്പെടുത്തപ്പെടുന്നു?
വ്യക്തതയും കൃത്യതയും ഉള്ളത് വ്യക്തതയും കൃത്യതയും ഇല്ലാത്തവയിൽ നിന്നും വേർതിരിഞ്ഞു നിൽക്കും.
അങ്ങനെ വ്യക്തതയും കൃത്യതയും വേർതിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് സംഭവിക്കുന്ന ഒറ്റപ്പെടലാണോ ഇസ്ലാമും മുസ്ലിംകളും നേരിടുന്ന ഒറ്റപ്പെടൽ ?
വ്യക്തതയും കൃത്യതയും ഇല്ലാത്ത ലോകം വ്യക്തതയേയും കൃത്യതയേയും തീവ്രതയായും തീവ്രവാദമായും കണക്കാക്കുന്നതാണോ, അങ്ങനെ കൂട്ടിക്കലർത്തി പറഞ്ഞുപോകുന്നതാണോ ഇസ്ലാമും മുസ്ലിംകളും നേരിടുന്ന ഒറ്റപ്പെടൽ ?
അങ്ങനെ തോന്നിപോകുന്നതാണോ, സംഗതികളെ വകതിരിച്ചു മനസ്സിലാക്കാൻ മെനക്കെടാത്തതാണോ നമ്മുടെയും യഥാർത്ഥ പ്രശ്നം?
വ്യക്തതയും കൃത്യതയും ഒരു പാപവും ഭാരവും ആയിപ്പോകുന്നത് പോലെയുണ്ട് ഇന്ന് ഈ ലോകത്ത് അത് തീവ്രതയും ഭീകരതയുമായി ചിത്രീകരിക്കപ്പെടുമ്പോൾ.
ഉദാഹരണങ്ങൾ വെച്ച് നമുക്ക് സംസാരിക്കാം, വിശദീകരിക്കാം.
ക്ഷേത്രത്തിൽ പോകുന്ന അതേ വികാരവും വിചാരവും വെച്ച്, ഏറെക്കേറെ അതേ വിശ്വാസവും വെച്ച് ഒരാൾക്ക് കൃസ്ത്യൻ ചർച്ചിൽ പോകാം.
അവ്യക്തതകൾക്ക് പരസ്പരം കൂടിച്ചേരാം.
അതേസമയം വ്യക്തതക്ക് അവ്യക്തമായവയിൽ ഒന്നായി മാറാനും കൂടിച്ചേരാനും പറ്റില്ല.
ഒരു ഹിന്ദുവിനെ പോലെ തന്നെ ഒരു ക്രിസ്ത്യാനിക്ക് അണുവിട വ്യത്യാസം തോന്നിപ്പിക്കാതെ അവ്യക്തതകളിൽ ആവാം, അവ്യക്തതകളിൽ ജീവിക്കാം.
പ്രത്യേകിച്ച് ഒഴിവാക്കാനും അഡ്ജസ്റ്റ് ചെയ്യാനും ഇല്ല. അതല്ലെങ്കിൽ എവിടെയും എന്തുമായും ഒത്തുപോകാം, അഡ്ജസ്റ്റ് ചെയ്യാം.
ഏറിയാൽ പേര് കൊണ്ട് ഹിന്ദുവെന്നു ക്രിസ്ത്യാനിയെന്നും വിളിക്കപ്പെടണം. അത്രയേ ഉള്ളൂ.
അതിനപ്പുറം രണ്ട് മതങ്ങളും അവരുടെ വിശ്വാസികളുടെ ജീവിതകാര്യങ്ങളിൽ ഇടപെടുന്നില്ല.
മുസ്ലിംകളുടെയും ഇസ്ലാമിന്റെയും ഒറ്റപ്പെടാനുള്ള കാരണം ഇവിടെയാണ് തുടങ്ങുന്നത്.
ക്ഷേത്രവും ക്രിസ്ത്യൻ ചർച്ചും ഫലത്തിൽ ഒരുപോലെ.
ക്ഷേത്രത്തിലും ചർച്ചിലും ഒരുപോലെ ബിംബങ്ങളും പുരോഹിതന്മാരും അർച്ചനകളും ബഹുദൈവ വിശ്വാസവും.
ക്ഷേത്രത്തിലും ചർച്ചിലും ഒരുപോലെ നടക്കുന്നത് യേശുവിൽ നിന്നോ രാമനിൽ നിന്നോ കൃഷ്ണനിൽ നിന്നോ മാതൃകയും നിർദേശവും ഇല്ലാത്തത്.
ക്ഷേത്രത്തിലും ചർച്ചിലും നടക്കുന്നത് ഏറെക്കുറെ ഒന്ന് മറ്റൊന്നിൻ്റെ വകഭേദം പോലെ മാത്രം.
അവക്കിടയിൽ ഏറിയാലുള്ളത് വെറും പേര് മാറ്റം മാത്രം.
ഹിന്ദുവിനും ക്രിസ്ത്യാനിക്കും വിശ്വാസം എന്തുമാവാം, വിശ്വാസവുമായി ബന്ധമില്ലാതെ ജീവിതം വേറെന്തുമാവാം.
ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന വിശ്വാസമില്ല ഹിന്ദുവിനും ക്രിസ്ത്യാനിക്കും.
വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, വിശ്വാസം നൽകുന്ന നിയമങ്ങൾ വെച്ച് ജീവിതത്തെ മുഴുവൻ കെട്ടിപ്പടുക്കണം എന്നില്ല ഒരു ഹിന്ദുവിനും ഒരു ക്രിസ്ത്യാനിക്കും.
ഇവിടെയാണ് ഇസ്ലാമും മുസ്ലിംകളും മുസ്ലിം പള്ളിയും ഒറ്റപ്പെടുന്നത്, എല്ലാവരിൽ നിന്നും വേർതിരിഞ്ഞ് ലോകമാസകലം തന്നെ നിൽക്കുന്നത്.
ക്രിസ്ത്യൻ ചർച്ചിലും ക്ഷേത്രത്തിലും പോകും പോലെ മുസ്ലിം പള്ളിയിൽ ചെന്നത് കൊണ്ട് കാര്യമില്ല.
മുസ്ലിം പളളിയിൽ ബിംബങ്ങളില്ല, പുരോഹിതനില്ല, അർച്ചനകളില്ല, ബഹുദൈവവിശ്വാസമില്ല.
മുസ്ലിം പള്ളി എന്നാൽ അതിനുള്ളിൽ ഒന്നുമില്ലാതെ, ഒരു ചിത്രവും കോലവും ചടങ്ങുകളും ഇല്ലാതെ.
മുസ്ലിം പള്ളിയിൽ ആരെങ്കിലും നടത്തിക്കൊടുക്കുന്ന, ഏതെങ്കിലും പുരോഹിതൻ നേതൃത്വം കൊടുക്കുന്ന ഒരു ചടങ്ങും വഴിപാടും ഇല്ലാതെ.
മുസ്ലിം പള്ളി ഒഴിഞ്ഞുകിടക്കുന്ന വിശാലമായ ഒരൊഴിഞ്ഞ ഇടം മാത്രം.
മുസ്ലിം പള്ളി അവനവന് നിസ്കരിക്കാനുള്ള, മുസ്ലിംകൾക്ക് ഒരുമിച്ചുകൂടി നിസ്കരിക്കാനുള്ള ഒരൊഴിഞ്ഞ ഇടം മാത്രം.
അതിനപ്പുറം മുസ്ലിം പള്ളി ഒന്നുമല്ല.
അതിനപ്പുറം മുസ്ലിം പള്ളിയിൽ ആർക്കും ഒന്നുമില്ല.
മുസ്ലിം പള്ളിയിൽ ഒരു ചിത്രവും ബിംബവും പുരോഹിതനും ഇല്ല.
അതുകൊണ്ട് തന്നെയാണ് ഒരു മുസ്ലീമിന് തന്റെ നിസ്കാരം ഭൂമിയിൽ എവിടെ വെച്ചും ഒറ്റക്കും കൂട്ടായും നടത്താനാവുന്നത്.
ഭൂമി മുഴുവൻ തന്നെ ആ നിലക്ക് ഒരു മുസ്ലീമിന് അവന് നിസ്കരിക്കാനും ആരാധന നടത്താനും പറ്റിയ ഇടമാവുന്നതും അതുകൊണ്ട് മാത്രം.
ഒരു മുസ്ലീമിന് ഭൂമിയിൽ എവിടെ വെച്ചും അവനവനെ തന്നെ മുൻപിൽ നിർത്തിക്കൊണ്ട്, അവരവരിലെ ആരെയും മുമ്പിൽ നിർത്തിക്കൊണ്ട് നിസ്കരിക്കാം.
അല്ലെങ്കിൽ ഒറ്റക്ക് തന്നെയും ഒരു മുസ്ലീമിന് നിസ്കരിക്കാം.
ഒരു പുരോഹിതനും നാടകവും ആവശ്യമില്ലാതെമുസ്ലിമിന് നിസ്കരീകരിക്കാം, പ്രാർത്ഥിക്കാം.
പള്ളിയിൽ വെച്ചും അല്ലാതെയും നടത്താനുള്ള കുർബാനയും അർച്ചനയും വഴിപാടും ഒരു മുസ്ലിമിനില്ല.
കുർബാനയും അർച്ചനയും വഴിപാടും നടത്തിക്കൊടുക്കാൻ ഒരു പുരോഹിതന്റെയും തന്ത്രിയുടെയും കർമ്മിയുടെയും ആവശ്യമില്ല ഒരു മുസ്ലീമിന്.
ദൈവത്തിനും തനിക്കുമിടയിൽ ആരുമില്ലാതെ, ആരും ആവശ്യമില്ലാതെ എല്ലാ ഓരോ മുസ്ലിമും.
അതേസമയം, മുസ്ലീമിന് തന്റെ വിശ്വാസം എന്തുമായിക്കൂട, വിശ്വാസത്തിനനുസരിച്ചല്ലാതെ അവന് അവന്റെ ജീവിതം വേറെന്തുമായിക്കൂട.
ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന വിശ്വാസമേയുള്ളൂ മുസ്ലിമിന്.
വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ജീവിതത്തെ മുഴുവൻ കെട്ടിപ്പടുക്കണം എന്നുണ്ട് മുസ്ലിമിന്.
ഇസ്ലാമും മുസ്ലിമും മുസ്ലിംപള്ളിയും ഒറ്റപ്പെടാൻ, വേർതിരിഞ്ഞു വ്യത്യസ്തമായി നിൽക്കാൻ ഇതിനപ്പുറം വേറെന്ത് വേണം?
*********
വീണ്ടും ഇസ്ലാമും മുസ്ലിംകളും ഒറ്റപ്പെടുന്ന വഴികൾ ഇനിയും ഏറെയുണ്ട്.
ഒരു ക്രിസ്തീയ വിശ്വാസിക്കും ഹിന്ദുവിനും ഒരു പോലെ എങ്ങനെയും വസ്ത്രം ധരിക്കാം, പൊട്ട് കുത്താം, ഭക്ഷണം കഴിക്കാം. പ്രത്യേകമായ നിഷിദ്ധങ്ങളോ നിരോധങ്ങളോ ഇല്ല. തിരിച്ചറിപ്പെടാൻ പ്രത്യേകമായ ഒന്നുമില്ല.
ഒരു ക്രിസ്ത്യാനിക്കോ ഹിന്ദുവിനോ മതപരമായി ഒന്നും നിർബന്ധമല്ല, ഒന്നും വിലക്കല്ല.
ഒരു ക്രിസ്തീയ വിശ്വാസിക്കും ഹിന്ദുവിനും എന്തും എങ്ങനെയും ആവാം.
എവിടെയാണോ അവിടെയുള്ളത് പോലെയാവാം ഒരു ക്രിസ്തീയ വിശ്വാസിക്കും ഹിന്ദുവിനും.
ആരുടെ കൂടെയാണോ അവരെ പോലെ ആവാം ഒരു ക്രിസ്തീയ വിശ്വാസിക്കും ഹിന്ദുവിനും.
ക്രിസ്ത്യാനിക്ക് യേശു വെറും നിറം പിടിപ്പിച്ച കഥകൾക്കും കളികൾക്കും വേഷംകെട്ടലുകൾക്കും ആഘോഷങ്ങൾക്കും മാത്രം.
യേശുവിന്റെ മാതൃകയോ ചിട്ടവട്ടങ്ങളോ ഒരു ക്രിസ്ത്യാനിക്കും നിബന്ധമല്ല, നിർബന്ധമായും അനുധാവനം ചെയ്യാനില്ല.
ക്രിസ്മസ്സോ, ക്രിസ്മസ്സിനും ഈസ്റ്ററിനും നടക്കുന്ന കലാപരിപാടികളോ ക്രിസ്ത്യാനിക്ക് യേശുവിന്റെ മാതൃകയല്ല, നിർദേശമല്ല.
എല്ലാം എങ്ങനെയൊക്കെയോ തട്ടിക്കൂട്ടി ഉണ്ടായത്.
വെറും കാല്പനികമായി.
പുരോഹിതന്മാർ ഉണ്ടാക്കിയെടുത്തത് പോലെ.
മറുഭാഗത്ത് ഹിന്ദുവും ഇങ്ങനെ തന്നെ.
ഹിന്ദുവിനും ആരെയും നിർബന്ധമായും അനുധാവനം ചെയ്യാനില്ല.
രാമനും കൃഷ്ണനും അവർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നില്ല.
ക്ഷേത്രങ്ങളിൽ നടക്കുന്നതൊന്നും ഒരുത്സവവും അർച്ചനയും അഞ്ജലിയും പൂജയും ആരാധനാരീതിയും വേദങ്ങളും ഉപനിഷത്തുകളുമായി ഒരു ബന്ധവും ഇല്ലാത്തത്. ഒന്നിലും എവിടെയും രാമന്റെയോ കൃഷ്ണന്റെയോ നിർദേശങ്ങളില്ല, മാതൃകകളില്ല.
യേശുവിന്റെ കാര്യത്തിൽ പറഞ്ഞത് പോലെ രാമനും കൃഷ്ണനും അവർക്ക് അങ്ങനെയുള്ള നിറം പിടിപ്പിച്ച സങ്കല്പങ്ങൾ, കാല്പനിക കഥകൾ.
ഹിന്ദുക്കൾ അനുവർത്തിച്ചു പോരുന്ന ചടങ്ങുകൾ മുഴുവൻ ക്രിസ്തുമതത്തിലെ പോലെ തന്നെ പുരോഹിതന്മാർ അവിടവിടെ ഉണ്ടാക്കിയെടുത്തത്.
**********
പക്ഷേ മേൽപറഞ്ഞതിനൊക്കെ നേർവിപരീതമായിഒരു മുസ്ലീമിന്:
എങ്ങനെയും വസ്ത്രം ധരിച്ചുകൂടാ, പൊട്ട് കുത്തിക്കൂട, എന്ത് ഭക്ഷണവും എങ്ങനെയും കഴിച്ചുകൂടാ.
കൃത്യമായ, വ്യക്തമായ പ്രത്യേകമായ നിഷിദ്ധങ്ങളും നിരോധങ്ങളും ഉണ്ട്.
അവന്റെ വിശ്വാസം കൊണ്ടുതന്നെ മതപരമായി പലതും നിർബന്ധമാണ്, പലതും വിലക്കാണ്, പാടില്ലാത്തതാണ്.
എന്തും എങ്ങനെയും ആയിക്കൂടാ.
എവിടെയാണോ അവിടെയുള്ളത് പോലെയായിക്കൂട.
ആരുടെ കൂടെയാണോ അവരെ പോലെ ആയിക്കൂടാ.
മുസ്ലീമിന്റെ ദൈവവിശ്വാസമോ പ്രവാചകവിശ്വാസമോ വെറും നിറം പിടിപ്പിച്ച കഥകൾക്കും കളികൾക്കും വേഷംകെട്ടലുകൾക്കും ആഘോഷങ്ങൾക്കും വേണ്ടിയല്ല, നിറംപിടിപ്പിച്ച കഥകളും കളികളും വേഷംകെട്ടലുകളും ആഘോഷങ്ങളും വെച്ചുള്ളതല്ല.
മുഹമ്മദ് നബിയുടെ കൃത്യതയും വ്യക്തതയും ഉള്ള മാതൃകയും ചിട്ടവട്ടങ്ങളും ഓരോ മുസ്ലീമിനും നിബന്ധമാണ്, നിർബന്ധമായും അനുധാവനം ചെയ്യാനുള്ളതാണ്.
എങ്ങനെയെങ്കിലും ഉള്ള ഏതെങ്കിലും കാരണങ്ങൾ വെച്ച് എന്താഘോഷവും കലാപരിപാടിയും മുസ്ലീമിന്, മുഹമ്മദ് നബിയുടെ മാതൃകയും ഖുർആനിന്റെ നിദേശവും ഇല്ലെങ്കിൽ, പാടുള്ളതല്ല.
മുസ്ലീമിനെ സംബന്ധിച്ചേടത്തോളം അവന്റെ വിശ്വാസവും അതനുസരിച്ചുള്ള ജീവിതവും എങ്ങനെയൊക്കെയോ തട്ടിക്കൂട്ടി ഉണ്ടാവുന്നതല്ല . വെറും കാല്പനികമായല്ല. പുരോഹിതന്മാർ ഉണ്ടാക്കിയെടുത്തതും ഉണ്ടാക്കിയെടുക്കുന്നതും പോലെയല്ല.
അതുകൊണ്ട് തന്നെ വ്യക്തതയും കൃത്യതയും നൽകുന്ന ഒറ്റപ്പെടൽ അവർക്കുണ്ട്.

.jpg)
No comments:
Post a Comment