Wednesday, December 31, 2025

എന്തുകൊണ്ട് ഇസ്ലാമും മുസ്ലിംകളും ഒറ്റപ്പെടുന്നു?

എന്തുകൊണ്ട് ഇസ്ലാമും മുസ്ലിംകളും ഒറ്റപ്പെടുന്നു, ഒറ്റപ്പെടുത്തപ്പെടുന്നു?


വ്യക്തതയും കൃത്യതയും ഉള്ളത് വ്യക്തതയും കൃത്യതയും ഇല്ലാത്തവയിൽ നിന്നും വേർതിരിഞ്ഞു നിൽക്കും.


അങ്ങനെ വ്യക്തതയും കൃത്യതയും വേർതിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് സംഭവിക്കുന്ന ഒറ്റപ്പെടലാണോ ഇസ്ലാമും മുസ്ലിംകളും നേരിടുന്ന ഒറ്റപ്പെടൽ ?


വ്യക്തതയും കൃത്യതയും ഇല്ലാത്ത ലോകം വ്യക്തതയേയും കൃത്യതയേയും തീവ്രതയായും തീവ്രവാദമായും കണക്കാക്കുന്നതാണോ, അങ്ങനെ കൂട്ടിക്കലർത്തി പറഞ്ഞുപോകുന്നതാണോ ഇസ്ലാമും മുസ്ലിംകളും നേരിടുന്ന ഒറ്റപ്പെടൽ ?


അങ്ങനെ തോന്നിപോകുന്നതാണോ, സംഗതികളെ വകതിരിച്ചു മനസ്സിലാക്കാൻ മെനക്കെടാത്തതാണോ നമ്മുടെയും യഥാർത്ഥ പ്രശ്നം?


വ്യക്തതയും കൃത്യതയും ഒരു പാപവും ഭാരവും ആയിപ്പോകുന്നത് പോലെയുണ്ട് ഇന്ന് ഈ ലോകത്ത് അത് തീവ്രതയും ഭീകരതയുമായി ചിത്രീകരിക്കപ്പെടുമ്പോൾ.


ഉദാഹരണങ്ങൾ വെച്ച് നമുക്ക് സംസാരിക്കാം, വിശദീകരിക്കാം.


ക്ഷേത്രത്തിൽ പോകുന്ന അതേ വികാരവും വിചാരവും വെച്ച്, ഏറെക്കേറെ അതേ വിശ്വാസവും വെച്ച് ഒരാൾക്ക് കൃസ്ത്യൻ ചർച്ചിൽ പോകാം. 


അവ്യക്തതകൾക്ക് പരസ്പരം കൂടിച്ചേരാം. 


അതേസമയം വ്യക്തതക്ക് അവ്യക്തമായവയിൽ ഒന്നായി മാറാനും കൂടിച്ചേരാനും പറ്റില്ല.


ഒരു ഹിന്ദുവിനെ പോലെ തന്നെ ഒരു ക്രിസ്ത്യാനിക്ക് അണുവിട വ്യത്യാസം തോന്നിപ്പിക്കാതെ അവ്യക്തതകളിൽ ആവാം, അവ്യക്തതകളിൽ ജീവിക്കാം. 


പ്രത്യേകിച്ച് ഒഴിവാക്കാനും അഡ്ജസ്റ്റ് ചെയ്യാനും ഇല്ല. അതല്ലെങ്കിൽ എവിടെയും എന്തുമായും ഒത്തുപോകാം, അഡ്ജസ്റ്റ് ചെയ്യാം. 


ഏറിയാൽ പേര് കൊണ്ട് ഹിന്ദുവെന്നു ക്രിസ്ത്യാനിയെന്നും വിളിക്കപ്പെടണം. അത്രയേ ഉള്ളൂ. 


അതിനപ്പുറം രണ്ട് മതങ്ങളും അവരുടെ വിശ്വാസികളുടെ ജീവിതകാര്യങ്ങളിൽ ഇടപെടുന്നില്ല.


മുസ്ലിംകളുടെയും ഇസ്ലാമിന്റെയും ഒറ്റപ്പെടാനുള്ള കാരണം ഇവിടെയാണ് തുടങ്ങുന്നത്.


ക്ഷേത്രവും ക്രിസ്ത്യൻ ചർച്ചും ഫലത്തിൽ ഒരുപോലെ. 


ക്ഷേത്രത്തിലും ചർച്ചിലും ഒരുപോലെ ബിംബങ്ങളും പുരോഹിതന്മാരും അർച്ചനകളും ബഹുദൈവ വിശ്വാസവും. 


ക്ഷേത്രത്തിലും ചർച്ചിലും ഒരുപോലെ നടക്കുന്നത് യേശുവിൽ നിന്നോ രാമനിൽ നിന്നോ കൃഷ്ണനിൽ നിന്നോ മാതൃകയും നിർദേശവും ഇല്ലാത്തത്.


ക്ഷേത്രത്തിലും ചർച്ചിലും നടക്കുന്നത് ഏറെക്കുറെ ഒന്ന് മറ്റൊന്നിൻ്റെ വകഭേദം പോലെ മാത്രം.


അവക്കിടയിൽ ഏറിയാലുള്ളത് വെറും പേര് മാറ്റം മാത്രം.


ഹിന്ദുവിനും ക്രിസ്ത്യാനിക്കും വിശ്വാസം എന്തുമാവാം, വിശ്വാസവുമായി ബന്ധമില്ലാതെ ജീവിതം വേറെന്തുമാവാം. 


ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന വിശ്വാസമില്ല ഹിന്ദുവിനും ക്രിസ്ത്യാനിക്കും.


വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, വിശ്വാസം നൽകുന്ന നിയമങ്ങൾ വെച്ച് ജീവിതത്തെ മുഴുവൻ കെട്ടിപ്പടുക്കണം എന്നില്ല ഒരു ഹിന്ദുവിനും ഒരു ക്രിസ്ത്യാനിക്കും.


ഇവിടെയാണ് ഇസ്ലാമും മുസ്ലിംകളും മുസ്ലിം പള്ളിയും ഒറ്റപ്പെടുന്നത്, എല്ലാവരിൽ നിന്നും വേർതിരിഞ്ഞ് ലോകമാസകലം തന്നെ നിൽക്കുന്നത്.


ക്രിസ്ത്യൻ ചർച്ചിലും ക്ഷേത്രത്തിലും പോകും പോലെ മുസ്ലിം പള്ളിയിൽ ചെന്നത് കൊണ്ട് കാര്യമില്ല.


മുസ്ലിം പളളിയിൽ ബിംബങ്ങളില്ല, പുരോഹിതനില്ല, അർച്ചനകളില്ല, ബഹുദൈവവിശ്വാസമില്ല.


മുസ്ലിം പള്ളി എന്നാൽ അതിനുള്ളിൽ ഒന്നുമില്ലാതെ, ഒരു ചിത്രവും കോലവും ചടങ്ങുകളും ഇല്ലാതെ.


മുസ്ലിം പള്ളിയിൽ ആരെങ്കിലും നടത്തിക്കൊടുക്കുന്ന, ഏതെങ്കിലും പുരോഹിതൻ നേതൃത്വം കൊടുക്കുന്ന ഒരു ചടങ്ങും വഴിപാടും ഇല്ലാതെ. 


മുസ്ലിം പള്ളി ഒഴിഞ്ഞുകിടക്കുന്ന വിശാലമായ ഒരൊഴിഞ്ഞ ഇടം മാത്രം. 


മുസ്ലിം പള്ളി അവനവന് നിസ്കരിക്കാനുള്ള, മുസ്ലിംകൾക്ക് ഒരുമിച്ചുകൂടി നിസ്കരിക്കാനുള്ള ഒരൊഴിഞ്ഞ ഇടം മാത്രം.


അതിനപ്പുറം മുസ്ലിം പള്ളി ഒന്നുമല്ല.


അതിനപ്പുറം മുസ്ലിം പള്ളിയിൽ ആർക്കും ഒന്നുമില്ല.


മുസ്ലിം പള്ളിയിൽ ഒരു ചിത്രവും ബിംബവും പുരോഹിതനും ഇല്ല.


അതുകൊണ്ട് തന്നെയാണ് ഒരു മുസ്ലീമിന് തന്റെ നിസ്കാരം ഭൂമിയിൽ എവിടെ വെച്ചും ഒറ്റക്കും കൂട്ടായും നടത്താനാവുന്നത്.


ഭൂമി മുഴുവൻ തന്നെ ആ നിലക്ക് ഒരു മുസ്ലീമിന് അവന് നിസ്കരിക്കാനും ആരാധന നടത്താനും പറ്റിയ ഇടമാവുന്നതും അതുകൊണ്ട് മാത്രം.


ഒരു മുസ്ലീമിന് ഭൂമിയിൽ എവിടെ വെച്ചും അവനവനെ തന്നെ മുൻപിൽ നിർത്തിക്കൊണ്ട്, അവരവരിലെ ആരെയും മുമ്പിൽ നിർത്തിക്കൊണ്ട് നിസ്കരിക്കാം. 


അല്ലെങ്കിൽ ഒറ്റക്ക് തന്നെയും ഒരു മുസ്ലീമിന് നിസ്കരിക്കാം.


ഒരു പുരോഹിതനും നാടകവും ആവശ്യമില്ലാതെമുസ്ലിമിന് നിസ്കരീകരിക്കാം, പ്രാർത്ഥിക്കാം.


പള്ളിയിൽ വെച്ചും അല്ലാതെയും നടത്താനുള്ള കുർബാനയും അർച്ചനയും വഴിപാടും ഒരു മുസ്ലിമിനില്ല.


കുർബാനയും അർച്ചനയും വഴിപാടും നടത്തിക്കൊടുക്കാൻ ഒരു പുരോഹിതന്റെയും തന്ത്രിയുടെയും കർമ്മിയുടെയും ആവശ്യമില്ല ഒരു മുസ്ലീമിന്. 


ദൈവത്തിനും തനിക്കുമിടയിൽ ആരുമില്ലാതെ, ആരും ആവശ്യമില്ലാതെ എല്ലാ ഓരോ മുസ്ലിമും.


അതേസമയം, മുസ്ലീമിന് തന്റെ വിശ്വാസം എന്തുമായിക്കൂട, വിശ്വാസത്തിനനുസരിച്ചല്ലാതെ അവന് അവന്റെ ജീവിതം വേറെന്തുമായിക്കൂട.


ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന വിശ്വാസമേയുള്ളൂ മുസ്ലിമിന്.


വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ജീവിതത്തെ മുഴുവൻ കെട്ടിപ്പടുക്കണം എന്നുണ്ട് മുസ്ലിമിന്.


ഇസ്ലാമും മുസ്ലിമും മുസ്ലിംപള്ളിയും ഒറ്റപ്പെടാൻ, വേർതിരിഞ്ഞു വ്യത്യസ്തമായി നിൽക്കാൻ ഇതിനപ്പുറം വേറെന്ത് വേണം?


*********


വീണ്ടും ഇസ്ലാമും മുസ്ലിംകളും ഒറ്റപ്പെടുന്ന വഴികൾ ഇനിയും ഏറെയുണ്ട്.


ഒരു ക്രിസ്തീയ വിശ്വാസിക്കും ഹിന്ദുവിനും ഒരു പോലെ എങ്ങനെയും വസ്ത്രം ധരിക്കാം, പൊട്ട് കുത്താം, ഭക്ഷണം കഴിക്കാം. പ്രത്യേകമായ നിഷിദ്ധങ്ങളോ നിരോധങ്ങളോ ഇല്ല. തിരിച്ചറിപ്പെടാൻ പ്രത്യേകമായ ഒന്നുമില്ല.


ഒരു ക്രിസ്ത്യാനിക്കോ ഹിന്ദുവിനോ മതപരമായി ഒന്നും നിർബന്ധമല്ല, ഒന്നും വിലക്കല്ല.


ഒരു ക്രിസ്തീയ വിശ്വാസിക്കും ഹിന്ദുവിനും എന്തും എങ്ങനെയും ആവാം.


എവിടെയാണോ അവിടെയുള്ളത് പോലെയാവാം ഒരു ക്രിസ്തീയ വിശ്വാസിക്കും ഹിന്ദുവിനും.


ആരുടെ കൂടെയാണോ അവരെ പോലെ ആവാം ഒരു ക്രിസ്തീയ വിശ്വാസിക്കും ഹിന്ദുവിനും.


ക്രിസ്ത്യാനിക്ക് യേശു വെറും നിറം പിടിപ്പിച്ച കഥകൾക്കും കളികൾക്കും വേഷംകെട്ടലുകൾക്കും ആഘോഷങ്ങൾക്കും മാത്രം. 


യേശുവിന്റെ മാതൃകയോ ചിട്ടവട്ടങ്ങളോ ഒരു ക്രിസ്ത്യാനിക്കും നിബന്ധമല്ല, നിർബന്ധമായും അനുധാവനം ചെയ്യാനില്ല. 


ക്രിസ്മസ്സോ, ക്രിസ്മസ്സിനും ഈസ്റ്ററിനും നടക്കുന്ന കലാപരിപാടികളോ ക്രിസ്ത്യാനിക്ക് യേശുവിന്റെ മാതൃകയല്ല, നിർദേശമല്ല.  


എല്ലാം എങ്ങനെയൊക്കെയോ തട്ടിക്കൂട്ടി ഉണ്ടായത്. 


വെറും കാല്പനികമായി. 


പുരോഹിതന്മാർ ഉണ്ടാക്കിയെടുത്തത് പോലെ.


മറുഭാഗത്ത് ഹിന്ദുവും ഇങ്ങനെ തന്നെ. 


ഹിന്ദുവിനും ആരെയും നിർബന്ധമായും അനുധാവനം ചെയ്യാനില്ല. 


രാമനും കൃഷ്ണനും അവർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നില്ല. 


ക്ഷേത്രങ്ങളിൽ നടക്കുന്നതൊന്നും ഒരുത്സവവും അർച്ചനയും അഞ്ജലിയും പൂജയും ആരാധനാരീതിയും വേദങ്ങളും ഉപനിഷത്തുകളുമായി ഒരു ബന്ധവും ഇല്ലാത്തത്. ഒന്നിലും എവിടെയും രാമന്റെയോ കൃഷ്ണന്റെയോ നിർദേശങ്ങളില്ല, മാതൃകകളില്ല.


യേശുവിന്റെ കാര്യത്തിൽ പറഞ്ഞത് പോലെ രാമനും കൃഷ്ണനും അവർക്ക് അങ്ങനെയുള്ള നിറം പിടിപ്പിച്ച സങ്കല്പങ്ങൾ, കാല്പനിക കഥകൾ. 


ഹിന്ദുക്കൾ അനുവർത്തിച്ചു പോരുന്ന ചടങ്ങുകൾ മുഴുവൻ ക്രിസ്തുമതത്തിലെ പോലെ തന്നെ പുരോഹിതന്മാർ അവിടവിടെ ഉണ്ടാക്കിയെടുത്തത്.


**********


പക്ഷേ മേൽപറഞ്ഞതിനൊക്കെ നേർവിപരീതമായിഒരു മുസ്ലീമിന്: 


എങ്ങനെയും വസ്ത്രം ധരിച്ചുകൂടാ, പൊട്ട് കുത്തിക്കൂട, എന്ത് ഭക്ഷണവും എങ്ങനെയും കഴിച്ചുകൂടാ. 


കൃത്യമായ, വ്യക്തമായ പ്രത്യേകമായ നിഷിദ്ധങ്ങളും നിരോധങ്ങളും ഉണ്ട്.


അവന്റെ വിശ്വാസം കൊണ്ടുതന്നെ മതപരമായി പലതും നിർബന്ധമാണ്, പലതും വിലക്കാണ്, പാടില്ലാത്തതാണ്.


എന്തും എങ്ങനെയും ആയിക്കൂടാ.


എവിടെയാണോ അവിടെയുള്ളത് പോലെയായിക്കൂട.


ആരുടെ കൂടെയാണോ അവരെ പോലെ ആയിക്കൂടാ.


മുസ്ലീമിന്റെ ദൈവവിശ്വാസമോ പ്രവാചകവിശ്വാസമോ വെറും നിറം പിടിപ്പിച്ച കഥകൾക്കും കളികൾക്കും വേഷംകെട്ടലുകൾക്കും ആഘോഷങ്ങൾക്കും വേണ്ടിയല്ല, നിറംപിടിപ്പിച്ച കഥകളും കളികളും വേഷംകെട്ടലുകളും ആഘോഷങ്ങളും വെച്ചുള്ളതല്ല.


മുഹമ്മദ് നബിയുടെ കൃത്യതയും വ്യക്തതയും ഉള്ള മാതൃകയും ചിട്ടവട്ടങ്ങളും ഓരോ മുസ്ലീമിനും നിബന്ധമാണ്, നിർബന്ധമായും അനുധാവനം ചെയ്യാനുള്ളതാണ്. 


എങ്ങനെയെങ്കിലും ഉള്ള ഏതെങ്കിലും കാരണങ്ങൾ വെച്ച് എന്താഘോഷവും കലാപരിപാടിയും മുസ്ലീമിന്, മുഹമ്മദ് നബിയുടെ മാതൃകയും ഖുർആനിന്റെ നിദേശവും ഇല്ലെങ്കിൽ, പാടുള്ളതല്ല.  


മുസ്ലീമിനെ സംബന്ധിച്ചേടത്തോളം അവന്റെ വിശ്വാസവും അതനുസരിച്ചുള്ള ജീവിതവും എങ്ങനെയൊക്കെയോ തട്ടിക്കൂട്ടി ഉണ്ടാവുന്നതല്ല . വെറും കാല്പനികമായല്ല. പുരോഹിതന്മാർ ഉണ്ടാക്കിയെടുത്തതും ഉണ്ടാക്കിയെടുക്കുന്നതും പോലെയല്ല.


അതുകൊണ്ട് തന്നെ വ്യക്തതയും കൃത്യതയും നൽകുന്ന ഒറ്റപ്പെടൽ അവർക്കുണ്ട്.

Tuesday, December 30, 2025

മതാധിഷ്ഠിത രാഷ്ട്രീയത്തെയാണ് എതിർക്കേണ്ടത് എന്ന ഒരൊറ്റ പ്രയോഗമല്ല നാം നടത്തേണ്ടത്.

 വെറും വെറുതെ മതാധിഷ്ഠിത രാഷ്ട്രീയത്തെയാണ് എതിർക്കേണ്ടത് എന്ന ഒരൊറ്റ പ്രയോഗമല്ല നാം നടത്തേണ്ടത്. 

അതും മതാധിഷ്ഠിത, ജാതിഅധിഷ്ഠിത രാഷ്ട്രീയത്തിൽ മുങ്ങുക്കുളിച്ചാണ് നാം ഈ ഒരൊറ്റ പ്രയോഗം നടത്തുന്നതെന്നറിയാതെ.


പകരം നാം നടത്തേണ്ടത്: മനുഷ്യവിരുദ്ധമായ, മനുഷ്യനെ ചൂഷണം ചെയ്യുന്ന, മനുഷ്യക്ഷേമം പറയാത്ത രാഷ്ട്രീയത്തെയാണ്, മതത്തെയാണ് എതിർക്കേണ്ടത് എന്ന ഒരൊറ്റ പ്രയോഗമാണ്. 


പകരം നാം നടത്തേണ്ടത്: തിന്മയെ തിന്മയെന്നറിഞ്ഞുകൊണ്ടാണ്, ചൂഷണത്തെ ചൂഷണമാണെന്നറിഞ്ഞുകൊണ്ടാണ്, മനുഷ്യ വിരുദ്ധതയെ മനുഷ്യവിരുദ്ധതയാണെന്നറിഞ്ഞുകൊണ്ടാണ് എതിർക്കേണ്ടത് എന്ന ഒരൊറ്റ പ്രയോഗമാണ്. 


മനുഷ്യവിരുദ്ധമായ, മനുഷ്യനെ ചൂഷണം ചെയ്യുന്ന, മനുഷ്യക്ഷേമം പറയാത്ത രാഷ്ട്രീയത്തെയാണ്, മതത്തെയാണ് എതിർക്കേണ്ടതെങ്കിൽ, അങ്ങനെയുള്ള മാതാധിഷ്ഠിത രാഷ്ട്രീയത്തെയാണ്, രാഷ്ട്രീയാധിഷ്ഠിത മതത്തെയാണ് എതിർക്കുന്നതെങ്കിൽ, വർത്തമാനകാല ഇന്ത്യയിൽ നാം ശരിക്കും എതിർക്കേണ്ടത് എന്തിനെയാണ്ആരെയാണ്?


നിലവിലുള്ള മുഴുവൻ രാഷ്ട്രീയത്തേയും രാഷ്ട്രീയ പാർട്ടികളെയും തന്നെയാണെന്ന് വരും.


രാഷ്ട്രീയമോ സാമ്പത്തികമോ മനുഷ്യസ്നേഹമോ സാമൂഹ്യനീതിയോ പറയാനില്ലാത്ത അവ്യക്തതകളിൽ അണികളായ വിശ്വാസികളെ വിളയാട്ടുന്ന, സ്വാർത്ഥതാൽപര്യങ്ങൾക്ക് മാത്രം കുടപിടിക്കുന്ന രാഷ്ട്രീയമതത്തെയാണ്, അത്തരം മതരാഷ്ട്രീയത്തെയാണ്, രാഷ്ട്രീയ മതത്തെയാണ് രാഷ്ട്രീയത്തിൽ നിന്നും ഒഴിവാക്കേണ്ടത്.  


എങ്കിൽ വർത്തമാനകാല ഇന്ത്യയിൽ എതിർക്കേണ്ടത് എന്തിനെയാണ്ആരെയാണ്?


അന്ധവിശ്വാസത്തെയും അതുവെച്ചുണ്ടാവുന്ന ചൂഷണങ്ങളെയും

എതിർക്കുന്നതാണെങ്കിൽ വർത്തമാനകാല ഇന്ത്യയിൽ എതിർക്കേണ്ടത് എന്തിനെയാണ്ആരെയാണ്?


അന്ധവിശ്വാസങ്ങളെ വെച്ച് മാത്രം ഇന്ത്യയിൽ രാഷ്ട്രീയം കളിക്കുമ്പവരെഅന്ധവിശ്വാസങ്ങളെ വെച്ച് കലാപങ്ങളെയും കളവുകളെയും രാഷ്ട്രീയ ആയുധവും ആദർശവും ആക്കുമ്പവരെകണ്ടില്ലെന്ന് നടിക്കുകയും അല്പമെങ്കിലും വ്യംഗ്യമായി പിന്തുണക്കുകയും ആണോ വർത്തമാനകാലഇന്ത്യയിൽ വേണ്ടത്?


ഒരു രാജ്യത്തിന്റെ ഭരണം കയ്യേറുന്നവർ തന്നെ കലാപങ്ങൾ അഴിച്ചുവിടാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും പള്ളി പൊളിക്കാനും അവിടെ തന്നെ അമ്പലം പണിയാനും പ്രതിഷ്ഠ നടത്താനുംഉൽഘാടനം ചെയ്യാനും നേതൃത്വം നൽകുന്നതിനേക്കാൾ വലിയ ദുരന്തവും അന്ധവിശ്വാസവുംഅസ്വാഭാവികതയും ആർക്കെങ്കിലും ഏതെങ്കിലും നാട്ടിൽ കാണാനുണ്ടാവുമോ?


ഒരു രാജ്യത്തെ രാഷ്ട്രീയവും ഭരണവും തന്നെ ഒരു പ്രത്യേക വിഭാഗത്തോടുള്ള വെറുപ്പുംവിദ്വേഷവും അനീതിയും ആണെന്ന് വരുമ്പോൾ കയ്യുംകെട്ടി നിന്ന് നിഷ്പക്ഷനാവുന്നതാണോഅന്ധവിശ്വാസങ്ങൾക്കെതിരെ എന്ന് പറഞ്ഞുകൊണ്ട് നടക്കേണ്ട രാഷ്ട്രീയ പരിപാടി


അങ്ങനെ നിഷ്പക്ഷനാവുന്ന  രാഷ്ട്രീയ പരിപാടി വെറും ക്രൂരവിനോദമല്ലേ


ആരാന്റമ്മക്ക് ഭ്രാന്ത് വന്നാൽ നോക്കിനിന്ന് ചിരിച്ചു പരിഹസിക്കുന്ന പരിപാടിയെഅന്ധവിശ്വാസവിരുദ്ധ പോരാട്ടം എന്ന് പറയാമോ


വർത്തമാനകാല ഇന്ത്യയിൽ സമയവും സന്ദർഭവും ആവശ്യപ്പെടുന്ന നീതിയും പ്രതിരോധവുംഎന്നതില്ലേ


ഫാസിസം കഴുത്തിന് പിടിച്ചിരിക്കുന്ന വർത്തമാനകാല ഇന്ത്യയിൽ സമയവും സന്ദർഭവുംആവശ്യപ്പെടുന്ന നീതിയും പ്രതിരോധവും എന്താണ്എങ്ങനേയായിരിക്കണം?


ഏറ്റവും വലിയ അപകടകാരികളും രാജ്യദ്രോഹികളും ചിതൽ മരത്തെ പൊതിഞ്ഞെന്ന പോലെ നാട്ഭരിക്കുക എന്നത് സംഭവിപ്പിക്കുകയല്ലല്ലോ നാം വേണ്ടത്?


അഭിസാരികയുടെ ചാരിത്ര്യപ്രസംഗം പോലെ ചിലർ രാജ്യസ്നേഹം പറയുന്നവരെ കണ്മുന്നിൽ കാണുന്നുണ്ട് എന്ന് വന്നിട്ടും നമുക്ക് അല്പവും ആശങ്കയും ഭയവും തോന്നേണ്ടതില്ലേ?

Monday, December 29, 2025

സ്ത്രീയുടെ ശരീരം മുഴുവനും ലൈംഗിക അവയവമാണോ?

സ്ത്രീ, സൗന്ദര്യപ്രദർശനം, ഇസ്ലാം:


(രാഹുൽ മാങ്കൂട്ട വിഷയത്തിന്റെ പശ്ചാത്തലത്തിൽ)


ഒരു വ്യഭിചാരസംഭവവും അവിഹിതഗർഭവും ഒരു നാടിനെ മുഴുവൻ ഇത്രക്ക് പിടിച്ചുകുലുക്കുന്നതാണെങ്കിൽ ഇസ്ലാം വ്യഭിചാരത്തിന് നിശ്ചയിക്കുന്ന ശിക്ഷ ശരിക്കും ന്യായീകരിക്കപ്പെടുന്നുവോ എന്നൊരു തോന്നൽ. 


സ്ത്രീയേയും സൗന്ദര്യ പ്രദർശനത്തെയും ഇസ്ലാം കാണുന്ന, കൈകാര്യം ചെയ്യുന്ന രീതിയും ഇതേ പശ്ചാത്തലത്തിൽ ശരിക്കും ന്യായീകരിക്കപ്പെടുന്നുവോ എന്നുമൊരു തോന്നൽ.


ഇസ്ലാം പറയാതെ പറയുന്നത് പോലെ സ്ത്രീയുടെ ശരീരം മുഴുവനും ലൈംഗിക അവയവമാണോ, പുരുഷനിൽ ലൈംഗികത ഉളവാക്കുന്നതാണോ? പുരുഷൻ ആ നിലക്ക് വെറും കാഴ്ച കൊണ്ട് പെട്ടെന്ന് ലൈംഗികത ഉളവാകുന്ന, ഉണരുന്ന പ്രകൃതക്കാരനാണ്. 


പ്രകൃതിപരമായും വിത്ത് വിതരണം സ്വയമറിയാതെയും ബാധ്യതയായ പുരുഷനിൽ അതേ പ്രകൃതി തന്നെ ഉണ്ടാക്കിയ കെണിച്ചാലാണോ കാണുന്ന മാത്രയിൽ തന്നെ ലൈംഗികത ഉളവാകുന്ന, ഉണരുന്ന പുരുഷന്റെ പ്രകൃതം?


ചുരുങ്ങിയത് ശരീരസൗന്ദര്യ പ്രദർശനം നടത്തുന്ന സ്ത്രീ തന്നേയും അറിഞ്ഞും അറിയാതെയും വല്ലവിധേനയും പുരുഷനിൽ ലൈംഗികത ഉളവാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?


നൽകുന്ന ഉത്തരം ആണെന്നാണെങ്കിലും അല്ലെന്നാണെങ്കിലും ഒന്ന് പറയാം:


ശരീരം മുഴുവനും ലൈംഗിക അവയവമാണെന്ന് വരുത്തുംവിധമാണ്, ആ നിലക്ക് പുരുഷനിൽ ലൈംഗികത ഉളവാക്കുന്ന വിധത്തിലാണ് സ്ത്രീ തന്റെ ശരീരസൗന്ദര്യം എങ്ങനെയും വർദ്ധിപ്പിച്ചുകാണിക്കുന്നത്, വർദ്ധിപ്പിച്ചുകാണിക്കാൻ ശ്രമിക്കുന്നത് എന്ന് പറയേണ്ടിവരും.


തന്റെ ഉള്ളിലെ യഥാർത്ഥ ലൈംഗികാവയവം ഒന്നുമല്ലെന്നത്, അല്ലെങ്കിലും ആർത്തവം കൊണ്ട് വലയുന്ന സ്ത്രീയുടെ ഉള്ളിലെ അറിവ്. 


അവളുടെ ഉള്ളിലെ ആ അറിവ് അവളിലുണ്ടാക്കുന്നത്, ഉള്ളിലുള്ളത് വൈകൃതമെന്നറിയുന്നതിന്റെ അപകർഷത.


ആ അപകർഷതയിൽ നിന്നും പ്രതിഫലിച്ചുയിർക്കുന്ന വിപരീതശ്രമവും കൂടിയാണ് ശരീരസൗന്ദര്യം എങ്ങനെയും വർദ്ധിപ്പിച്ചു കാണിക്കുക, കാണിക്കാൻ ശ്രമിക്കുക എന്നത്. 


അങ്ങനെ പുറമേ സൗന്ദര്യം കാണിച്ച് ഉള്ളിലെന്തോ കാര്യമായുണ്ടെന്ന് പുരുഷനെ കൊണ്ട് തോന്നിപ്പിച്ചുകൊണ്ട് ഉള്ളിലെ വൈകൃത്തത്തിൽ വീഴ്ത്തുക. 


(ആ വീഴ്ചയിലൂടെ സാമൂഹ്യമായി പുരുഷൻ ബാധ്യസ്ഥനാവുക എന്നത് പിന്നീടുണ്ടാവുന്ന കാര്യം.)


സ്ത്രീയുടെ ശരീരവടിവും മുഖസൗന്ദര്യവും കാണുന്ന പുരുഷന്റെ, മറിച്ചെന്തൊക്കെ എത്രയെല്ലാം അറിഞ്ഞാലും പഠിച്ചാലും ബാക്കിയാവുന്ന, തോന്നലാണ് ഉള്ളിലെന്തോ കാര്യമായുണ്ടെന്നത്, വ്യത്യസ്തമായുണ്ടെന്നത്. 


പ്രകൃതി പുരുഷനെ വെറും ഉപകരണമാക്കി മാറ്റുന്ന , വിത്ത് വിതരണം ചെയ്യുന്നവൻ മാത്രമാക്കിത്തീർക്കുന്ന പുരുഷന്റെ തോന്നൽ.


വൃത്തികെട്ടതെന്നും വികൃതമെന്നും അവൾ സ്വയം കരുതുന്ന സംഗതികൾ മറച്ച് ബാഹ്യമായി കെട്ടിയുണ്ടാക്കുന്ന സൗന്ദര്യം കൊണ്ട് മാത്രമേ തന്റെ ആവശ്യം നിറവേറ്റാനാവും വിധം ഇരയെ ആകർഷിച്ച് വീഴ്ത്തുക എന്നത് സ്ത്രീക്ക് സാധിക്കൂ എന്നാകുന്നതിനാൽ കൂടി. 


എത്ര നിഷേധിക്കാൻ ശ്രമിച്ചാലും, തന്റെ ശരീരസൗന്ദര്യം എങ്ങനെയും വർദ്ധിപ്പിച്ചു കാണിക്കുക, വർദ്ധിപ്പിച്ചുകാണിക്കാൻ ശ്രമിക്കുക എന്നത് സ്ത്രീ നടത്തുന്ന ബോധപൂർവ്വമായ ശ്രമം തന്നെ എന്ന് പറയുന്നതിന് പകരം, ഈ ശ്രമം സ്ത്രീ പോലും തിരിച്ചറിയാതെ, സ്ത്രീക്ക് പോലും പ്രതിരോധിക്കാൻ സാധിക്കാതെ, തീർത്തും പ്രകൃതിപരമായ പ്രതിപ്രവർത്തനം പോലെ സംഭവിക്കുന്നത് എന്ന് കൂടി പറയാം.


ഋതുമതിയാവുന്ന ഏതൊരു പെൺകുട്ടിയുടെയും എല്ലാവിധ ശ്രമവും സ്വാഭാവികപ്രകൃതവും അടിസ്ഥാനബോധവും ക്രമേണക്രമേണയെങ്കിലും ശരീരസൗന്ദര്യം എങ്ങനെയും വർദ്ധിപ്പിച്ചുകാണിക്കുക, സുന്ദരിയായി കാണപ്പെടാൻ ശ്രമിക്കുക എന്നത് തന്നെയാണ്. 


അതുകൊണ്ട് തന്നെ, സാധിക്കുമെങ്കിൽ, അങ്ങനെ ചെയ്യാനുള്ള ആത്മവിശ്വാസവും ധൈര്യവും ചുറ്റുപാടും വന്നുതുടങ്ങിയാൽ, എത്രയെന്നില്ലാത്ത എങ്ങനെയെന്നില്ലാത്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ട്, വൈവിധ്യം ഉണ്ടാക്കിക്കൊണ്ട്, രോമം കളഞ്ഞ കക്ഷവും തുടയും കാലും മറ്റ് ശരീരഭാഗങ്ങളും വരെ പ്രദർശിപ്പിക്കാൻ ആവുന്നത്ര തയ്യാറായിക്കൊണ്ട് സ്ത്രീ സൗന്ദര്യപ്രദർശനം നടത്തുന്നു. 


സൗന്ദര്യപ്രദർശനം നടത്തുന്നതിന്റെ ഭാഗമായി അവൾ ചുണ്ടുകൾ ആവുന്നത്ര കൃത്രിമമായി ഭംഗിയുള്ളതാക്കുന്നു, മുഖത്ത് ചായം പൂശുന്നു.


ഇസ്ലാം സ്ത്രീയുടെ ഈ സ്വാഭാവിക പ്രകൃതത്തെ മനസ്സിലാക്കുന്നു.


ഒപ്പം (ആ പ്രകൃതത്തിന് വിരുദ്ധമായി) സമൂഹമായി ജീവിക്കുന്ന മനുഷ്യരിൽ അതുണ്ടാക്കുന്ന പ്രത്യാഘാതത്തെയും അപകടത്തെയും, അതുമൂലം സ്ത്രീക്ക് സംഭവിക്കാവുന്ന നഷ്ടവും കൂടി ഇസ്ലാം അളന്ന് മനസ്സിലാക്കുന്നു, മുൻകൂട്ടി കൈകാര്യം ചെയ്യുന്നു. 


സമൂഹത്തിന്റെ മൊത്തമായ നന്മ, കെട്ടുറപ്പ്, കുടുംബഭദ്രത, സ്ത്രീയുടെയും കുഞ്ഞിന്റെയും സുരക്ഷ, സംരക്ഷണം, സുരക്ഷയും സംരക്ഷണവും ഉറപ്പില്ലാത്തവിധം സ്ത്രീ ഗർഭിണിയാവാതിരിക്കുക, ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പിതാവില്ലാത്ത കുഞ്ഞ് ജനിക്കാതിരിക്കുക, ജനിക്കുന്ന ഏതൊരു കുഞ്ഞിനും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന പിതാവുണ്ടാവുക എന്നതൊക്കെ സ്ത്രീ സൗന്ദര്യപ്രദര്ശനത്തിന് വിലക്കേർപ്പെടുത്തിയതിലൂടെ ഇസ്ലാം ഉറപ്പ് വരുത്തുന്നു. 


ഇസ്ലാമികമായ ഈ വിലക്ക് തികച്ചും പ്രകൃതിവിരുദ്ധമെന്ന് തോന്നാവുന്നതും, എന്നാൽ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ജീവിത സാമൂഹ്യ വ്യവസ്ഥിതിക്ക് നിർബന്ധമായതെന്ന് വരുന്നതും.


സ്ത്രീ തന്റെ സൗന്ദര്യം കൂട്ടിക്കാണിക്കുന്നത് ചിലന്തി തന്റെ വല നെയ്യും പോലെ തന്നെ. 


ഒരുപക്ഷേ പുരുഷനും ഇങ്ങനെ തന്നെയെന്ന് വാദത്തിന് വേണ്ടി പറയാം.


പക്ഷേ സ്വതന്ത്രസമൂഹത്തിലെ സെലിബ്രിറ്റിയായ സ്ത്രീ മുതൽ സാധാരണ സ്ത്രീ വരെ സാധിക്കുമെങ്കിൽ ആവുന്നത്ര കുറച്ച് വസ്ത്രം ധരിച്ച്, സൗന്ദര്യവർദ്ധക സാധനങ്ങൾ ഉപയോഗിച്ച്, ശരീരഭാഗങ്ങൾ ആകർഷകമാക്കി പുറത്ത് കാണിച്ച് വരുന്നത് പോലെയല്ല ലോകത്തെവിടെയും പുരുഷൻ പുറത്ത് വരുന്നത്.


ചിലന്തിയെ പോലെ വല നെയ്ത് വിരിച്ചുവെച്ച് ഇരയായ ഇണയെ വീഴ്ത്താൻ തന്നെ സ്ത്രീ തന്റെ സൗന്ദര്യം ആവുന്നത്ര വർദ്ധിപ്പിച്ച് കാണിക്കുന്നത്. 


പുരുഷൻ സ്ത്രീയെ അല്ല, സ്ത്രീ പുരുഷനെയാണ് വീഴ്ത്തുന്നത്.


വലക്കുള്ളിൽ പതിയിരിക്കുന്ന ചിലന്തിയായി തന്നെ ഓരോ സ്ത്രീയും എന്നത് ഇതിൽ അലിഖിത സ്വാഭാവിക വികാരവും വസ്തുതയുമാണ്. 


ഉണ്ടാക്കി പണിതൊരുക്കുന്ന തന്റെ വലയിൽ ഇരയെ വീഴ്ത്തി കെണിക്കുന്നു ചിലന്തി.


കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന സൗന്ദര്യ ആകർഷണ വലയിൽ ഇണയെ ആകർഷിച്ച് വീഴ്ത്തുന്നു സ്ത്രീ.


പ്രകൃതിപരമായുണ്ടാവുന്ന ഈ സ്വാഭാവികപ്രകൃതം സ്ത്രീ കാണിക്കുമ്പോൾ അതുമൂലം ഉണ്ടായേക്കാവുന്ന മറ്റ് പ്രത്യാഘാതങ്ങൾ ഒരു സ്ത്രീക്കും അപ്പപ്പോൾ ചിന്താവിഷയമല്ല, ചിന്താവിഷയമാകില്ല.


പുരുഷനെ ആകർഷിക്കുന്ന സ്ത്രീ ഒരൊറ്റ പ്രാവശ്യം കൊണ്ടുതന്നെ പുരുഷനിലൂടെ ഗർഭിണിയായി കെണിയും. 


ചളി കണ്ടാൽ കാലുകുത്തി, വെള്ളം കണ്ടാൽ കാലുകഴുകുന്ന പോലെ പെരുമാറുന്ന പ്രകൃതമുള്ള പുരുഷൻ ഈ നിലക്ക് കെണിയുന്നില്ല. 


വിത്ത് വിതരണം തുടരുന്ന പ്രകൃതം പുരുഷൻ നിലനിർത്തുകയും അനുസ്യൂതം തുടർത്തുകയും ചെയ്യും.


ഇങ്ങനെ സ്ത്രീ ഗർഭിണിയാവുക എന്നതും, പ്രജനന പ്രക്രിയ അനുസ്യൂതം തുടരുക എന്നതും, പുരുഷൻ ആവുന്നത്ര വിത്ത് വിതറുക എന്നതും ഒരുപോലെ പ്രകൃതിപരമായ ആവശ്യം. 


പക്ഷേ, പ്രകൃതിക്കും പ്രകൃതത്തിനും പ്രകൃതിപരതക്കും അപ്പുറമാണല്ലോ മനുഷ്യൻ മനുഷ്യന് വേണ്ടി ഉണ്ടാക്കിയെടുത്ത സാമൂഹ്യ വ്യവസ്ഥ? മനുഷ്യൻ മനുഷ്യന് വേണ്ടി ഉണ്ടാക്കിയെടുത്ത സുരക്ഷാക്രമങ്ങളും നിയമങ്ങളും.


സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന കുടുംബവും സമൂഹവും എന്ന വ്യവസ്ഥയും അവ നിശ്ചയിക്കുന്ന കാര്യങ്ങളും പ്രകൃതിക്കും ശുദ്ധപ്രകൃതത്തിനും പ്രകൃതിപരതക്കും അപ്പുറം.


സ്ത്രീക്കും സ്ത്രീ ഗർഭം ധരിച്ചുണ്ടാവുന്ന കുട്ടികൾക്കും കിട്ടണം എന്ന് കുടുംബവും സമൂഹവും നിശ്ചയിക്കുന്ന സുരക്ഷിതത്വവും സംരക്ഷണവും പ്രധാനം.


അതുകൊണ്ടാണ് വിവാഹം. 


വിവാഹം സ്ത്രീകൾക്ക് വേണ്ടിയാണ്. 


വിവാഹം സ്ത്രീക്ക് വേണ്ടി പുരുഷനെ കെട്ടിയിടാനാണ്.


വിവാഹം സ്ത്രീ സുരക്ഷിതത്വത്തിന് മാത്രം വേണ്ടിയാണ്. 


വിവാഹം ഗർഭിണിയാവേണ്ടി വരുന്ന സ്ത്രീയുടെയും സ്ത്രീയിലൂടെ ഉണ്ടാവുന്ന കുഞ്ഞുങ്ങളുടെയും സംരക്ഷണത്തിന് വേണ്ടിയാണ്.


വിവാഹം കാലും കഴുകി പോയിക്കളയുന്ന പുരുഷനെ പിടിച്ചുനിർത്താനാണ്. 


വിവാഹം പുരുഷന്റെ തലയിൽ അവൻ ലൈംഗികമായി ബന്ധപ്പെടുന്ന സ്ത്രീയുടെയും അതിലൂടെ ഉണ്ടാവുന്ന കുഞ്ഞുങ്ങളുടെയും ബാധ്യതയും ഉത്തരവാദിത്തവും ഭാരമായി ഏൽപ്പിക്കാനാണ്. 


വിവാഹം: സ്ത്രീ സൗന്ദര്യം എന്ന വല കൃത്രിമമായി നെയ്തുണ്ടാക്കി പുരുഷനെ ആകർഷിച്ച് കേണിച്ചാലും അന്തിമമായി ഗർഭിണിയായി കുഞ്ഞുണ്ടായി കെണിയുക സ്ത്രീയാണ് എന്ന യാഥ്യാർത്ഥ്യം മനസിലാക്കിയാണ്.


വിവാഹം എന്നതുണ്ടായത്, വിവാഹം എന്നതുണ്ടാക്കിയത് സ്ത്രീയെയും കുഞ്ഞിനെയും ഏറ്റെടുക്കാനും സംരക്ഷിക്കാനും വേണ്ടി പുരുഷനെ ഏൽപ്പിക്കുംവിധമാണ്.


ഈ പശ്ചാത്തലത്തിൽ നിന്ന് വേണം, ഇങ്ങനെ സമഗ്രതയിൽ കണ്ട് തന്നെ വേണം വിവാഹത്തെയും കുടുംബഭദ്രതയേയും പിതൃത്വത്തിന്റെ ഉത്തരവാദിത്തത്തെയും സാരമായും വിപരീതമായും ബാധിക്കുന്ന വ്യഭിചാരത്തിനെ ഇസ്ലാം നിരോധിച്ചതും വ്യഭിചാരത്തിന് കഠിനശിക്ഷ (സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എൺപതടിയും നൂറടിയും) വിധിച്ചതും എന്ന് മനസ്സിലാക്കാൻ. 


ആ നിലക്ക് വേണം വ്യഭിചാരത്തിലേക്ക് നയിക്കുന്ന സ്ത്രീയുടെ ശരീരഭാഗങ്ങൾ പുറത്ത് കാണിക്കുന്നതിന് വിലക്കുകൾ ഏർപ്പെടുത്തിയതിനെ കാണാൻ.


സ്ത്രീയുടെ ശരീരം മുഴുവനും ലൈംഗിക അവയവമല്ലെന്ന് വെറും വാകൊണ്ട് വാദിച്ച് പറഞ്ഞാലും വാസ്തവത്തിൽ സംഗതി ഇസ്ലാം പറയാതെ പറയുന്നത് പോലെ തന്നെയാണ് കാര്യം.


പെണ്ണിന്റെ സൗന്ദര്യം നിശ്ചയിക്കുന്നത് ആണിന്റെ കാഴ്ചയാണെങ്കിൽ അവളുടെ ശരീരസൗന്ദര്യം പൂർണമായും ലൈംഗികസൗന്ദര്യം തന്നെ. 


ആ നിലക്ക് അവൾ എങ്ങനെ വസ്ത്രം ധരിക്കണമെന്നത് വരെ അവളറിഞ്ഞും അറിയാതെയും നിശ്ചയിക്കുന്നത് പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങളാണ്, പുരുഷന്റെ കാഴ്ചയാണ്.


അല്ലെന്ന് കപടമായി കൃത്രിമമായി പുറമെ പറഞ്ഞത് കൊണ്ട് കാര്യമില്ല.


അതുകൊണ്ടാവണം സ്ത്രീയുടെ ശരീരം മുഴുവനും മറക്കണമെന്ന ഇസ്ലാമിന്റെ നിർദ്ദേശവും. 


കുടുംബ- സാമൂഹ്യ ജീവിതത്തിന്റെ ഭദ്രതക്ക് വേണ്ടി, ഏത് ആണിന്റെയും കാഴ്ചക്ക് വച്ചുകൊടുക്കേണ്ട ഭോഗവസ്തുവല്ല സ്ത്രീശരീരം എന്ന നിലക്ക്.


സ്ത്രീയുടെ ശരീരം മുഴുവനും ലൈംഗിക അവയവമാണോ


ഇതിനുള്ള ഉത്തരം കിട്ടണമെങ്കിൽ നമ്മൾ നമ്മളോട് തന്നെ സത്യസന്ധമായി ചോദിക്കണം


സ്ത്രീശരീരം മുഴുവനും പുരുഷനെ സംബന്ധിച്ചേടത്തോളം ലൈംഗിക അവയവമല്ലെന്ന് വാദത്തിന്വേണ്ടി പറയുന്ന സ്ത്രീകൾ വരെ തങ്ങളുടെ ശരീരം ആവുന്നത്ര ലൈംഗിക അവയവമാണെന്ന്വരുത്തുന്നു.


പ്രത്യേകിച്ചും നല്ല തെറിക്കുന്ന പ്രായത്തിലെ പുരുഷൻ സ്ത്രീയുടെ ശരീരഭാഗങ്ങളിലേക്ക് എങ്ങനെരഹസ്യമായും അല്ലാതെയും നോക്കുന്നു എന്നറിയുക കൂടി ചെയ്താൽ ഉത്തരം ഒന്നുകൂടി ഉത്തരം വ്യക്തമാകും.


സ്ത്രീശരീരം കാണുന്നത്ര വെച്ച് എങ്ങിനെ പുരുഷനിലെ ലൈംഗികത പ്രതിപ്രവർത്തിക്കുന്നു എന്നത്ഓർത്തും മനസ്സിലാക്കിയും തന്നെ ചോദിക്കണം.


എന്തുകൊണ്ട്


ഒന്നും ചെയ്യാത്തതും അറിയാത്തതും പോലെ നിന്നഭിനയിച്ചു കൊണ്ടായാലും, എതിർലിംഗത്തെ ആകർഷിക്കുകആകർഷിക്കാൻ വേണ്ടത് എന്തെങ്കിലും എങ്ങനെയെങ്കിലും ശരീരത്തിൽ ചെയ്യുകഎന്നത് സ്ത്രീയുടെ സ്വാഭാവികമായ പ്രകൃതമാണ്ആവശ്യമാണ് എന്നതിനാൽ.


സ്ത്രി ഒരുക്കുന്ന വലയിലേക്ക് ആകർഷിക്കപ്പെടുക എന്നത് മാത്രമാണ് വിത്ത് വിതരണം പ്രകൃതിപരമായ ബാധ്യത പോലെ കൊണ്ടുനടക്കുന്ന പുരുഷനിൽ സംഭവിക്കുക


ആകർഷിക്കപ്പെട്ട് പ്രതികരിച്ച് പ്രവർത്തിക്കുന്നവൻ മാത്രം പുരുഷൻ.


അതുകൊണ്ടാണ് ശരീരത്തിന്റെ എല്ലാ ഭാഗത്തിനും ആവുന്നത്ര സൗന്ദര്യം നൽകി പ്രദർശിപ്പിക്കാൻസ്ത്രീ ശ്രമിക്കുന്നത്


പുരുഷൻ ഒരിക്കലും അങ്ങനെ സ്വാഭാവികമായി തന്നെ ചെയ്യുന്നില്ലപ്രദർശിപ്പിക്കാൻശ്രമിക്കുന്നില്ല


ഏറിയാൽ നല്ല വസ്ത്രം ധരിക്കും


അത്ര തന്നെ.


അല്ലാതെ പുരുഷൻ സ്ത്രീയെ പോലെ ശരീരഭാഗങ്ങൾ ബോധപൂർവ്വം പ്രദർശിപ്പിക്കില്ല


പകുതി വസ്ത്രവും സ്ലീവ്ലെസ്സും ധരിക്കുക പുരുഷപ്രകൃതത്തിൽ സ്ത്രീയെ ആകർഷിക്കാനായിധരിക്കുന്ന പരിപാടിയല്ല


മുഖത്ത് മുഴുവനും ചായം പുരട്ടിചുണ്ട് ചുകപ്പിച്ച് നടക്കുന്ന സ്ത്രീയെ പോലെയാവാൻ പുരുഷന്സങ്കല്പിക്കാൻ പോലും സാധിക്കില്ല.


തണുത്തുറഞ്ഞ നാട്ടിൽ വരെ തന്റെ ശരീരഭാഗങ്ങൾ ആവുന്നത്ര പുറത്ത് കാണുന്ന വിധത്തിൽ സ്ത്രീ വസ്ത്രം ധരിക്കുന്നു


പുരുഷൻ ഏതവസ്ഥയിലും ആവുന്നത്ര മറച്ചുകൊണ്ടും.


എന്താണിതിനർത്ഥം?


തന്റെ ശരീരഭാഗങ്ങളെ മുഴുവൻ ലൈംഗിക വസ്തുവാക്കി കാണിച്ച് ആകർഷിക്കാൻ സ്ത്രീ ശ്രമിക്കുന്നു, ആകർഷകത്വമുള്ളവളാവാൻ സ്ത്രീ ശ്രമിക്കുന്നു എന്നത് തന്നെ.