Friday, February 8, 2019

ഇയ്യുള്ളവന് ഓ സി ഡി ഉണ്ടോ? രോഗമാണല്ലോ? വന്നാൽ, കൊണ്ട് നടക്കുക തന്നെ.

സുഹൃത്തേ, ഇയ്യുള്ളവന് സി ഡി ഉണ്ടോ എന്നറിയില്ല. ഗൂഗിളിൽ തപ്പിയിട്ടില്ല. എന്തെന്നറിയാൻ. സോറി. ക്ഷമ ചോദിക്കുന്നു

ഇനി   സി ഡി ഉണ്ടെങ്കിൽ തന്നെ, ഇയ്യുള്ളവൻ നിസ്സഹായൻഇയ്യുള്ളവന്റെ പരിധിയിൽ പെട്ടതല്ല അത്. അങ്ങനെ ഒരു സ്ഥിരമായ ഞാൻ ഇല്ലെന്നു പോലും പറയുന്ന ആൾ ആണെന്നും താങ്കൾ ഇതിന്നകം മനസ്സിലാക്കിയിട്ടുമുണ്ടാവും. അതിനാൽ സി ഡി ഉണ്ടെന്നു പറഞ്ഞാലും അപ്പറഞ്ഞത് ശരിയാവുക എന്നത് മാത്രമേ സംഭവിക്കൂ. ഞാനായി ബോധപൂർവം വേണമെന്നു വെച്ച് ഉണ്ടാക്കിയതോ ഉണ്ടാക്കുന്നതോ അല്ല

രോഗമാണല്ലോ? അത് വന്നാൽ, കൊണ്ട് നടക്കുകയെ നിർവാഹഹമുള്ളു. ചിക്ലിത്സ കിട്ടുമെങ്കിൽ, ചികിൽസിച്ചു ഭേദമാകും വരെയെങ്കിലും. ഉണർത്തിയതിനു നന്ദി

ഇനി അങ്ങിനെ ഒരു രോഗവും പേരും ഉള്ളത് കൊണ്ട് അതാണ് ഇതെന്ന് പറഞ്ഞു തീർക്കണം എന്നില്ല. എല്ലാറ്റിലും അതിന്റെ നിഴലിട്ടു കാണേണ്ടതില്ല. നേരാം വണ്ണം ഒത്തും ഒപ്പിച്ചും നോക്കാതെ

എവിടയോ വായിച്ചു കിട്ടിയ, എവിടെനിന്നോ കേട്ട, ഗൂഗിളിൽ തപ്പിയാൽ കാണുന്ന എല്ലാ രോഗവും എല്ലാവരിലും കാണുന്നതായ ഒരു രോഗം നമ്മളും വളർത്തിയെടുക്കരുത്. അങ്ങിനെ തന്നെ കിട്ടിയ, കേട്ട തപ്പിയെടുത്ത എല്ലാ മരുന്നും എല്ലാവരിലും പ്രയോഗിക്കരുത്അസ്ഥാനത്തു പ്രയോഗിക്കുന്ന മരുന്നും  വിഷമായി മാറും.  

അങ്ങനെ എല്ലാ എല്ലായിടത്തും പറഞ്ഞും ആരോപിച്ചും പോകുന്നത്  ഒരു രോഗമാവരുത്. താങ്കൾ സ്വയം അകപ്പെടുന്ന വേറൊരു സി ഡി ആയി അത് മാറും താങ്കൾക്കും എന്തൊക്കെയോ കാണുമ്പോൾ അവ ഇന്നതും ഇന്നതും ആണെന്ന് നിർവചിച്ചു നിഗമനത്തിൽ വേഗമെത്തി പരിഹരിക്കേണ്ടി വരുന്നു. അങ്ങനെ താങ്കളുടെ താങ്കൾ പോലും അറിയാത്ത  പ്രശ്നത്തിനുള്ള ( സി ഡി ക്കുള്ള ഇരയായി കണ്ടെത്തുന്ന) പരിഹാരം തേടലാവരുത് അങ്ങനെ ഒന്ന് വേറെ ഒരാളിൽ ആരോപിച്ചു പറയുന്നത്. താങ്കളും അറിയാതെ പോലും ഒരു സി ഡി പേറുന്ന വാക്താവാവരുത്. എനിക്കതാണെന്നു പറഞ്ഞു പരിഹരിക്കാനുള്ള ശ്രമവും ഒരു സി ഡി തന്നെയാകുമോ എന്ന്  താങ്കളും സംശയിക്കേണം. ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കിയുള്ള വിരലുകൾ തന്നിലേക്ക് തന്നെ ചൂണ്ടുന്നു എന്ന് നാമോരോരുവരും ഓർക്കണമല്ലോ

മരുന്ന് ഉണ്ട്. ശരിയാണ്. രോഗവും ഉണ്ട്. ശരിയാണ്. എന്ന് വെച്ച് ആരിലെങ്കിലും  ആരോപിക്കുകയും ആർകെങ്കിലും മരുന്ന് കൊടുക്കുകയും അല്ലല്ലോ വേണ്ടത്? നാം അറിഞ്ഞ വാക്കും വിവരവും എവിടെയും ഉപായോഗിച്ചു കൂടല്ലോ? സ്ഥാനവും സന്ദര്ഭവും ഒക്കേണ്ടെ? സന്ദർഭവും സമയവും തെറ്റിയാൽ നൻമയും തിന്മയാവും. വിചാരിച്ച രോഗം, ഇല്ലാത്തവന്  ഉണ്ടെന്നു വരുത്തി മരുന്ന് കൊടുക്കേണ്ടതില്ലലോ?  

ഇനി ഇയ്യുള്ളവൻ ഇന്നിത് വരെ പരിഹാരം പറയുന്ന ആൾ ആയി പ്രത്യക്ഷപ്പെട്ടിട്ടില്ല. അങ്ങനെ താങ്കൾക്കു തോന്നിയോ എന്നറിയില്ല. വായിച്ചതൊക്കെ ഒന്നുകൂടി വായിച്ചാൽ മനസ്സിലാവും. വസ്തുതയും വാസ്തവവും പറയുക മാത്രമായിരുന്നു എന്ന്. എല്ലാറ്റിലും ശരി കണ്ടെത്തുന്ന, എല്ലാറ്റിനെയും ഒന്നായി കാണുന്ന  ജീവിതവുംപ്രയോഗവും മാത്രമാണ് പറഞ്ഞതെന്ന്. തെളിച്ചവും ബോദ്ധ്യതയും നിവർത്തി വെക്കുകയായിരുന്നു എന്ന്. പരിഹാരം പറയുന്ന, പരിഹാരം കണ്ടെത്തുന്ന, കണ്ടെത്തിയേ തീരൂ എന്ന് കരുതുന്ന, പരിഹാരത്തിനായി നിർബന്ധം പിടിക്കുന്ന, പരിഹാരം നൽകുന്നതായി  വരുത്തി  ആത്മസംതൃപ്തി അടയുന്ന ഒരു മനസ്സിനെ തന്നെയല്ലേ താങ്കൾ OCD എന്നത് കൊണ്ട് ഉദ്ദേശിച്ചത്? എങ്കിൽ താങ്കൾക്കു അതിനു പറ്റിയ ഇരയെ കണ്ടെത്തുന്നതിൽ തെറ്റ് പറ്റിയിരിക്കുന്നു, ഇത് ഉണർത്താൻ മാത്രം തോന്നി, ഇത്രയും എഴുതി.


പരിഹാരം പറഞ്ഞു, അത് മാത്രം പരിഹാരമെന്നും ശരിയെന്നും അവസാനത്തേതെന്നും പറയരുത് എന്ന് പറയാൻ മാത്രമാണ് ഇതുവരെ നടത്തിയ എല്ലാ പറച്ചിലും ശ്രമവും. അത്കൊണ്ട് മാത്രമാണ് ചില പ്രത്യേക മതങ്ങളും വിശ്വാസങ്ങളും ഉദ്ദേശിച്ചില്ലെങ്കിലും എതിര്പക്ഷത്ത് വന്നു നില്കുന്നത്. അത് മാത്രമേ ഇത്വരെ എഴുതിയും പറഞ്ഞും നടത്തിയിട്ടുള്ളൂ.

ജീവിതം തന്നെ പരിഹാരം. ദൈവം തന്നെ പരിഹാരം. എല്ലാവരിലൂടെയും എല്ലാറ്റിലൂടെയും ഒഴുകി വരുന്ന അവസാനമില്ലാത്ത പരിഹാരം. ഞാനാണ് നീയാണ് കാലമാണ് സ്ഥലമാണ്, എല്ലാമായി രൂപാന്തരപ്പെടുന്ന, പരിഹാരം. എല്ലാവരിലൂടെയും എല്ലാറ്റിലൂടെയും വേണ്ടത് തേടപ്പെടും, സംഭവിക്കും. അറിഞ്ഞായാലും അല്ലേലും. എല്ലാവരിലൂടെയും ദൈവവും ജീവിതവും പണിയെടുക്കുന്നു, നൃത്തം ചവിട്ടുന്നു, കാര്യം നടത്തുന്നു. അതിനു വേണ്ടി മാത്രം എല്ലാം സംഭവിക്കുന്നു. നന്മയായും തിന്മയായും. പരിഹാരം അതാത് സ്ഥലത്തും സമയത്തും വരാൻ. എന്ന് മാത്രം പറയാൻ എല്ലാ ശ്രമങ്ങളും പറച്ചിലും. ഇയ്യുള്ളവന്റെ ഭാഗത്തു നിന്ന്.

No comments: