ഒന്ന് ബോധം തെളിഞ്ഞു, തെളിയിച്ചു പറയട്ടെ.
മരിച്ചു കഴിഞ്ഞാൽ ചക്കിലിട്ടു കുഴച്ചാലും
തീയിലിട്ടു കരിച്ചാലും
ഹൽവ ഉണ്ടാക്കിയാലും ഒന്ന്.
******
ശവത്തെ കുളിപ്പിക്കുന്നത്
സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ലേ?
മരണാനന്തരം ഇക്കോലത്തിൽ
സ്വകാര്യത അനാവൃതമാക്കേണ്ടതുണ്ടോ?
**********
ജനിച്ചതും ജനിപ്പിച്ചതും
തീരുമാനിച്ചല്ല, ബോധപൂർവ്വമല്ല.
എന്നിട്ടും ഞാനും എന്റേതും.
പിതൃത്വം ഒരാവകാശവാദമാകുന്നു.
*******
Question: മലമൂത്ര വിസർജനം നടത്തിയ ഒരാള് തന്റെ ശരീരം വൃത്തിയാക്കുന്നത് ഈ ഗണത്തിൽ വരുമോ? ശവശരീരത്തെ ബഹുമാനിക്കേണ്ട എന്നാണോ? എന്താ ഉദ്ദേശം?
Answer:
സുഹൃത്തേ, ജീവിക്കുന്നവർക്ക് പലതും വേണം. അതല്ലല്ലോ ഇവിടെ വിഷയം. ഇവിടെ ഒന്നും വേണ്ടാത്ത ശവം അല്ലെ കാര്യം, വിഷയം?
സുഹൃത്തേ, ജീവിക്കുന്നവർക്ക് പലതും വേണം. അതല്ലല്ലോ ഇവിടെ വിഷയം. ഇവിടെ ഒന്നും വേണ്ടാത്ത ശവം അല്ലെ കാര്യം, വിഷയം?
ഏതു വിശ്വാസ പ്രകാരവും ശവത്തെ കുളിപ്പിക്കുന്നതിലെ ന്യായവും ന്യായീകരണവും മനസ്സിലാവുന്നില്ല. എന്തിനു വേണ്ടി, ഏതാവശ്യം, എന്ത് ധർമം അത് നിർവഹിക്കുന്നു എന്ന് മനസിലാവുന്നില്ല. ശീലിച്ചു പോയത് കൊണ്ട് തുടരുന്നു എന്ന് മാത്രമല്ലാതെ. മരണവുമായി ബന്ധപ്പെട്ടു പേടി നിലനിൽക്കുന്നു എന്നതിനാൽ ചോദ്യം ചെയ്യാതെ. ഉള്ളുറപ്പും കൃത്യമായ ബോദ്ധ്യതയും ഇല്ലാത്തതിനാൽ. എന്തെല്ലാമോ ഊഹങ്ങളും സംശയങ്ങളും നിരീശ്വരന് വരെ ബാക്കിയാവുന്നതിനാൽ.
ഒന്നും വേണ്ടാത്ത അവസ്ഥ ശവം ആകുന്ന അവസ്ഥ. പോരടിക്കാതായാൽ മരണം. പിന്നെ ശവത്തിന്റെ അവസ്ഥ. പോരടിക്കാത്തതിനാൽ, അതിനാൽ പ്രതിരോധിക്കാത്തതിനാൽ ആവശ്യങ്ങൾ ഇല്ല. പോരാത്തതിന്, അല്പം സമയം കഴിയുമ്പോൾ, നിർബന്ധമായും കെട്ടഴിയും. പുഴുക്കും, ദുർഗന്ധം വമിക്കും എന്നത് കൊണ്ടാണ് ശവത്തെ മറവു ചെയ്യുന്നത്. oരുപക്ഷെ ചെയ്യേണ്ടി വരുന്നത്. എത്ര സുന്ദരിയും പ്രിയപ്പെട്ടവളും ആയാലും.ജീവിക്കുന്നവരുടെ കസ്വസ്ഥതക്കും സൗകര്യത്തിനും വേണ്ടി മാത്രം. അതിനുള്ള ഒരു മാന്യമായഒരു വഴി സ്വീകരിക്കുന്നു എന്ന് മാത്രം. ജീവിക്കുന്നവരുടെ മാനവും മാനദണ്ഡവും അനുസരിച്ചു. അവന്റെ കുറ്റബോധം തീർക്കാൻ. അപ്പോഴും കുളിപ്പിക്കുന്നതിലെ അർഥം പിടികിട്ടുന്നില്ല.
വിശ്വാസപരമായ ഒന്നും ശവത്തെ കുളിപ്പിക്കുന്നതിൽ ഇല്ല. ശവത്തെ പരിചരിക്കുന്നവരുടെ വിശ്വാസം ശവത്തിന്റെ കാര്യമല്ല, ആവശ്യമല്ല? പുഴുക്കുന്നത്, ദുർഗന്ധപ്പെടുന്നത്, നമ്മുടെ കണ്മുൻപിൽ വെച്ചായാൽ സഹിക്കായ്ക ഉള്ളതിനാൽ നടത്തുന്നതാണ് മറവു ചെയ്യലും കത്തിക്കലും ഒക്കെ। പക്ഷെ കുളിപ്പിക്കുന്നതുമായി അതിനെന്ത് ബന്ധം?
ശവത്തെ കുളിപ്പിക്കുമ്പോൾ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ലേ നടക്കുന്നത്. ആ കുളി അതല്ലാത്ത എന്ത് ഫലം ആണുണ്ടാക്കുക? മരിക്കുന്നത് വരെ മരിച്ചവൻ ആരെയും കാണിക്കരുതെന്നു വിചാരിച്ചു ഒളിപ്പിച്ചു സൂക്ഷിച്ച സ്വകാര്യത ഇക്കോലത്തിൽ മരണാനന്തരം ജീവിക്കുന്നവർക്കിടയിൽ അനാവൃതമാക്കേണ്ടതുണ്ടോ? മരിച്ചവൻ നിസ്സഹായനാണ് എന്നത് ആ നിസ്സഹായതയെ മുതലെടുക്കൽ അല്ലെ? മരണ ദൃശ്യങ്ങൾ കാമറയിൽ പകർത്തി ജനങ്ങളെ കാണിക്കരുതെന്നു പറയുമ്പോൾ മരിച്ചവന് കൊടുക്കുന്ന സ്വകാര്യതെക്കുള്ള അവകാശം മരിച്ചു കഴിഞ്ഞ ശവത്തിനും ബാധകം അല്ലെ?
മറവു ചെയ്യണം. ശരിയാണ്. അതിന് വേണ്ടി മറച്ചോട്ടെ, പുതപ്പിച്ചോട്ടെ, നമ്മുടെ സൗകര്യവും മറ്റും മാനിച്ചു. അപ്പോഴും കുളിപ്പിക്കുന്നതിലെ ഔചിത്യം? ശവത്തിന്റെ സ്വകാര്യത പരിശോധിച്ച് ജീവിച്ചിരുന്ന കാലത്തെ മാന്യതയെ ചോദ്യം ചെയ്യാനോ? അതാണ് മനസ്സിലാവാത്തത്.
ജീവിക്കുന്നവർക്ക് ബാധകമായത് മുഴുവൻ മരിച്ചവർക്കു ബാധകമാണോ സുഹൃത്തേ? എന്നിരിക്കെ ജീവിക്കുന്നവരുടെ കാര്യവുമായി ബന്ധപ്പെടുത്തി എന്തിനാണ് ചോദ്യങ്ങൾ ഉയർത്തുന്നത്? ആചർച്ച നമ്മൾ വേറെ തന്നെ നടത്തുന്നുണ്ടല്ലോ?
പണ്ട് മമ്മികളെ സൂക്ഷിക്കുമ്പോൾ ഈജിപ്ഷ്യൻ ജനത സൂക്ഷിച്ച അതെ വിശ്വാസത്തിന്റെയും വികാരത്തിന്റെയും ഒരു തുടർച്ച മാത്രമല്ലേ ഇത്? അവർ ഭക്ഷണവും പാത്രവും ആഭരങ്ങളും എല്ലാം വെച്ചിരുന്നു? വല്ലാത്ത നിഷ്കര്ഷയോടെ ഉപാധികളും നിർബന്ധങ്ങളും വെച്ച് ഇപ്പോൾ നമ്മൾ കുളിപ്പിക്കുന്നതിൽ നിന്നും ആ ചെയ്തിരുന്നതിനു വലിയ വ്യത്യാസം ഒന്നുമില്ല.
മരണവീട്ടിൽ കമ്യുണിസ്റ്റുകാരൻ വരെ മൗനി ആവുന്നു, ഇതിനെല്ലാം വഴങ്ങുന്നു എന്നിടത്താണ് മതത്തിന്റെ ഇത്തരം കാര്യത്തിലുള്ള പിടുത്തവും അതുമൂലം കിട്ടുന്ന വിശ്വാസപരമായ ആധിപത്യവും.
******
അഗ്നിശുദ്ധിയേക്കാൾ വലിയ ശുദ്ധിയോ? മണ്ണിൽ ദ്രവിക്കുന്നതിനും കുളിപ്പിക്കുകയോ? മണ്ണിൽ മൂടുന്നതിനെ, അഗ്നിക്കിരയാക്കുന്നതിനെ പിന്നെന്തിനു കുളിപ്പിക്കേണം? വെറുതെ ചെയ്യുന്നതിൽ അല്ല പ്രയാസം? അത് നിര്ബന്ധ ബുദ്ധിയാ അനുഷ്ഠാനവും ആചാരവും പോലെ നടപ്പാക്കുന്നതിലാണ് പ്രയാസം। ഒന്ന് ബോധം തെളിഞ്ഞു, തെളിയിച്ചു പറയട്ടെ. മരിച്ചു കഴിഞ്ഞാൽ ചക്കിലിട്ടു കുഴച്ചാലും തീയിലിട്ടു കരിച്ചാലും ഹൽവ തന്നെ ഉണ്ടാക്കിയാലും ഒന്ന്.
*******
Question: മുസ്‌ലിം ആയ ആൾക്ക് സമ്മതം ഉണ്ടല്ലോ നായിന്റെ മോനെ...പിന്നെ നിനക്കെന്താ പ്രശ്നം???
Answer:
സുഹൃത്തേ സംസ്കാരം വിളിച്ചു പറയില്ല.ഇത്ര വേഗം ചാക്കിലെ പൂച്ചയെ പുറത്തിടാതെ. ഈ പറഞ്ഞത് മുസ്ലിംകൾക്ക് മാത്രം ബാധകം എന്ന് താങ്കൾ ഏകപക്ഷീയമായി ധരിച്ചത് എന്തിനാണ്? ശരിയാണ് തുമ്മിയാൽ തെറിക്കുന്ന മൂക്ക് പോലുള്ള വിശ്വാസവും കൊണ്ട് നടക്കുന്നത് കൊണ്ടായിരിക്കും. വലിയ തെളിച്ചവും വെളിച്ചവും ഇല്ലാതെ. അന്ധമായി.
അസഹിഷ്ണുത എങ്ങിനെയും വഴിഞ്ഞൊഴുകിപ്പോകുന്നു. അത്രക്കങ്ങിനെ വിഷലിപ്തമാക്കുന്നു താങ്കളുടെ വിശ്വാസം താങ്കളെ. താങ്കളുടേത് മാത്രം ശരി എന്ന് കരുതിപ്പോകുന്നതിനാൽ.
അസഹിഷ്ണുത നായയുടെ വാൽ പോലെ. എന്തായാലും വളഞ്ഞു തന്നെ ഇരിക്കും। എത്ര നേരെ ആക്കാൻ ശ്രമിച്ചാലും.
മറ്റൊരു സുഹൃത്ത (Mohammed Anoob) പലപ്പോഴായി ഇങനെ അസഹിഷ്ണുത വിളമ്പിക്കൊണ്ടേ ഇരുന്നു. സുഹൃത്താണെന്ന അവകാശവാദവും അധികാരവും ഉപയോഗിച്ച് കൊണ്ട്. ന്യായങ്ങളൊന്നും പറയാനില്ലാതെ. സുഹൃത്തിന്റെ മറ്റൊരു ധർമവും പാലിക്കാതെ. ഉളുപ്പില്ലാത്തതിനാൽ എന്തും പറയാം എന്ന മട്ടിലും മാതിരിയിലും. ഒന്ന് മാത്രം ശരി എന്ന് കരുതിപ്പോകുന്നതിനാൽ. പലപ്പോഴും അയാൾ ക്ഷീണിച്ചു മടങ്ങും. കോപ്പുകൂട്ടാൻ ഇയ്യുള്ളവൻ നിൽക്കാറില്ല എന്നതിനാൽ.
ഇപ്പോൾ വീണ്ടും താങ്കൾക്കു വേണ്ടിയെന്ന പോലെ, ഒരു കൂട്ടാവാൻ, അയാൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താങ്കൾ അയാളിൽ കൂട്ട് പിടിച്ചു കൊള്ളുക. തെറിപറയാൻ വേണ്ട കുറച്ചു കൂടി നല്ല സാഹിത്യം അയാൾ പറഞ്ഞു തരും.
ഒരു മതം ഒരു സമൂഹത്തെ എത്രത്തോളം സംസ്കാരസമ്പന്നരാക്കിയിരിക്കുന്നു എന്ന് താങ്കളെയും അദ്ദേഹത്തെയും കാണുമ്പോൾ ഇയ്യുള്ളവനും ഊറ്റം കൊള്ളാം. നന്ദി. താങ്കളുടെ ആ മഹാമനസ്കതക്ക്. താങ്കളെ പോലെയുള്ളവർ മതി ഈ വിശ്വാസ സംസ്കാരത്തെ വളർത്താനും പ്രചരിപ്പിക്കാനും.
No comments:
Post a Comment