Saturday, February 2, 2019

നിങ്ങൾ മരിച്ചിട്ടുണ്ടോ? നല്ല ചോദ്യം। അന്വേഷിക്കുന്നവൻ അതിനു വേണ്ടത് ചെയ്യുന്നതാണ് സൽകർമ്മം।

ഒന്ന് ബോധം തെളിഞ്ഞു, തെളിയിച്ചു പറയട്ടെ. 
മരിച്ചു കഴിഞ്ഞാൽ ചക്കിലിട്ടു ആട്ടിയാലും 
തീയിലിട്ടു കരിച്ചാലും 
ഹൽവ ഉണ്ടാക്കിയാലും ഒന്ന്.

********

ശവത്തെ കുളിപ്പിക്കുന്നത് 
സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമല്ലേ
മരണാനന്തരം ഇക്കോലത്തിൽ 
സ്വകാര്യത അനാവൃതമാക്കേണ്ടതുണ്ടോ?

**********

മര്യാദ നല്ലതു തന്നെ
പുഴുക്കാൻ വെക്കുന്ന ശവത്തെ
കുളിപ്പിക്കുകയും ഉടുപ്പിക്കുകയും ചെയ്യുന്നത്ര

വിഡ്ഢികളും കുട്ടികളും തന്നെ നമ്മൾ 

*******


Question;: നിങ്ങൾ മരിച്ചിട്ടുണ്ടോ? 

Answer:
സുഹൃത്തേ, ക്ഷമ ചോദിക്കുന്നു. ചോദ്യം അവഗണിച്ചതല്ല. താങ്കളെ എനിക്ക് മനസ്സിലാക്കാനാവും. ചോദ്യം ഉള്ളതിനാൽ തന്നെ, ഉണ്ടായതിനാൽ തന്നെ, ചോദിച്ചതാണ് താങ്കൾ. തർക്കത്തിനും ആക്രമിക്കാനും ആളാവാനും അല്ല. 

താങ്കൾ അന്വേഷിക്കുക തന്നെയാണ്.  ബോധ്യമാകുവോളം. ബോദ്ധ്യത തന്നെയാണ് ഈമാൻ. ഉറപ്പുള്ള ബോദ്ധ്യതയേ നിർഭയത്വം നൽകു. നിർഭയത്വം കൂടിയാണ് ഈമാൻ. ബോധ്യപ്പെട്ടതിനു വേണ്ടിയേ സാക്ഷ്യം പറയാൻ പറ്റൂ. ശഹാദത്. അല്ലെങ്കിൽ കളവാകും, കള്ളാ സാക്ഷ്യമാകും.

ബോധ്യപ്പെട്ടതിനനുസരിച്, എന്ത് തേടുന്നുവോ അതിനനുസരിച്ചതും യോജിച്ചതും വേണ്ടതും ചെയ്യലാണ്, അങ്ങനെ ചെയ്യുന്ന പണിയാണ് സൽകർമ്മം. തേട്ടം സാക്ഷാത്കരിക്കാനും യാഥാർഥ്യമാക്കാനും വേണ്ടി ചെയ്യുന്ന യോജിച്ച അനുയോജ്യമായ കർമം. സാലിഹായ അമൽ എന്ന് അറബിയിൽ പറയും. 

ചോറ് അന്വേഷിക്കുന്നവൻ അതിനു വേണ്ടി ചെയ്യേണ്ടത് ചെയ്യുന്നതാണ് അതിനു വേണ്ട സൽകർമ്മം.  സാലിഹായ അമൽ. അവൻ അരി നഷ്ടപ്പെടുത്തണം. വെള്ളം ചിലവഴിക്കേണം. വിറകിനെ ഇല്ലാതാക്കണം. പാത്രത്തെ ചൂടേറ്റണം.  

അറിയാമല്ലോ, മരം അന്വേഷിക്കുന്നവർ വിത്ത് നഷ്ടപ്പെടുത്തണം. വിത്ത് നഷ്ടപ്പെടുത്താതെ ചെടിയെ കിട്ടില്ല, ചെടി വളർന്നുണ്ടാവുന്ന മരവും കിട്ടില്ല. മുട്ട നഷ്ടപ്പെടുത്താതെ കുഞ്ഞിനേയും കിട്ടില്ല. 

ഓരോ അടയിരിപ്പും മുട്ടയെ നഷ്ടപ്പെട്ടുത്താനുള്ള തയാറാവലും കൂടിയാണ്.

എല്ലാ അന്വേഷണവും നഷ്ടപ്പെടാൻ തയ്യാറാവൽ കൂടിയാണ്. നിലവിലുള്ളതിനെ സംശയിക്കലും നിഷേധിക്കലും തന്നെ.

********       

നിങ്ങൾ മരിച്ചിട്ടുണ്ടോ? 

നല്ല ചോദ്യം. പരലോകം ഇല്ലെന്നു പറയുന്നവരോട് പൊതുവെ ചോദിക്കുന്നതാണ് ഈ ചോദ്യം. നല്ലത്. 

താങ്കളുടെ ഈ ചോദ്യം വിമര്ശനാത്മകം എന്നതിലുപരി അന്വേഷണാത്മകവും കൂടിയാണ്. യഥാർത്ഥത്തിൽ ചോദിക്കേണ്ടത്.

ഞാൻ പരലോകം ഇല്ലെന്നു പറയാൻ ഇട്ട പോസ്റ്റിൽ അല്ല താങ്കൾ അങ്ങനെ ചോദിച്ചത്. പകരം മരണ ശേഷം ശവത്തെ എന്തിനു കുളിപ്പിക്കുന്നു, എന്തും ചെയ്യാം എന്ന് ചോദിച്ച, പറഞ്ഞ പോസ്റ്റിൽ. 

പരലോകം ഉണ്ട്. എല്ലാ ലോകവും പരലോകം തന്നെ. എല്ലാ അവസ്ഥയും ജീവിതത്തിന്റെ പരലോകാവസ്ഥ തന്നെ. എല്ലാ അവസ്ഥാന്തരങ്ങളും പരലോകത്തിലേക്കു തന്നെ. ഞാനും ഞാൻ ബോധവും തുടരുന്ന പരലോകം ഇല്ലെന്നേ അർത്ഥമാക്കാറുള്ളൂ. 

ജീവിതത്തെ സംബന്ധിച്ചേടത്തോളം പരലോകം ഉണ്ട്. ഞാൻ ഇല്ലാത്ത ജീവിതത്തെ സംബന്ധിച്ചേടത്തോളം. ഞാൻ ഇല്ലെന്നതിനാൽ ആണ് ശവശരീരത്തെ എങ്ങിനെ കൈകാര്യം ചെയ്യുന്നതും ഒരുപോലെ എന്ന് ധ്വനിപ്പിക്കുന്ന ധരിപ്പിക്കുന്ന പോസ്റ്റ് ഇയ്യുള്ളവൻ ഇട്ടതും. മനസ്സിലാക്കും എന്ന് കരുതുന്നു.

പക്ഷെ ഇതേ ചോദ്യം ഞാനും എന്റെ ഈയുള്ള ഞാൻ ബോധവും ഇതേ കോലത്തിൽ തുടരുന്ന പരലോകം ഉണ്ട്, നരകവും സ്വർഗ്ഗവും ഉണ്ട് എന്ന് പറയുനനവരോട് അല്ലെ ചോദിക്കേണ്ടത്?  നിങ്ങൾ മരിച്ചിട്ടുണ്ടോ എന്ന്.  എപ്പോഴെങ്കിലും അങ്ങനെ ഒന്ന് ചോദിക്കാൻ മുതിർന്നിട്ടുണ്ടോ?  

വിശ്വാസത്തിന്റെ കാര്യത്തിൽ ചോദ്യമില്ല. ചോദ്യങ്ങളും അന്വേഷണങ്ങളും ഇല്ലാതാക്കുന്ന വിശ്വാസമേ ഉള്ളൂ. എന്നാലോ, പറയുമ്പോൾ അവകാശപ്പെട്ടു പറയും. ഖുർആൻ മൊത്തം അന്വേഷിക്കാനും ചിന്തിക്കാനും തന്നെയാണ് കല്പിക്കുന്നത് എന്ന്. വെറുതെ പൊടിതട്ടി എടുക്കുന്ന വീമ്പു പറച്ചിൽ മാത്രം. 

********

അന്വേഷിക്കണമെങ്കിലും ചിന്തിക്കേണമെങ്കിലും സംശയിക്കേണം, നിലവിലുള്ളതിനെ നിഷേധിക്കേണം, നിഷേക്കാനാവണം. എല്ലാ ചിന്തയുടെയും ഏക അടിസ്ഥാനം, തുടക്കം,  സംശയവും നിഷേധവും ആണ്. അതിനാൽ ആണ് ലാ ഇലാഹ (ഒരു ദൈവവും ഇല്ല) എന്ന നിഷേധത്തോടെ തുടങ്ങുന്നതും. 

*******

പ്രവാചകന് അതറിയാമായിരുന്നു. അതിനാൽ ആണ് സന്മാർഗം കിട്ടിയെന്നു വിശ്വസിക്കാതിരിക്കാനും അങ്ങനെ അന്വേഷണവും ചിന്തയും അവസാനിപ്പിക്കാതിരിക്കാനും വേണ്ടി ദിവസവും പതിനേഴു പ്രാവശ്യം നിർമാർഗവും സന്മാർഗവും അന്വേഷിക്കൽ നിർബന്ധമാക്കിയത്. പ്രവാചകൻ പ്രവാചകന് വരെ അത് നിര്ബന്ധമാക്കിയെന്നാണ് അറിവ്. അവസാനം പറയുന്ന, താനും ഖുർആനും അവസാനത്തേതെന്നു പറയുന്ന ഒരു പ്രവാചകൻ ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു. പിന്തലമുറക്കാർ അത് വെറും  വിശ്വാസവും യാന്ത്രികമായി മാത്രം നടക്കുന്ന ആചാരവും അനുഷ്ഠാനവും മാത്രമാക്കി. മുസ്ലിമിനെ വർഗീയമായി മനസ്സിലാക്കാനുള്ള ചിഹനമായി  ചുരുക്കി. 

********

താങ്കൾ ഈ ചോദ്യം അവരോടും ചോദിക്കുന്നുണ്ടാവാം. ഉണ്ടെങ്കിൽ നല്ലത്. ഒന്നുണർത്തുന്നത് മാത്രം. 

കാരണം അവരാണല്ലോ ഉണ്ടെന്നു പറഞ്ഞു കൊണ്ട് ഭീഷണിയും ഭയപ്പാടും ഉപയോഗിച്ച് ആളുകളെ കൂട്ടുന്നത്? സാമൂഹ്യ  ജീവിതത്തിൽ ജീവിത സൗകര്യത്തിനു വേണ്ടി ഉണ്ടാക്കുന്നതിനപ്പുറം ദൈവത്തിന് നന്മ തിന്മയെന്നതുണ്ടെന്നു പറയുന്നത് അവരാണല്ലോ?

ദൈവത്തെ ഒരൊറ്റ കോലത്തിലും സങ്കല്പത്തിലും പേരിലും ഭാഷയിലുമായ് ചുരുക്കുന്നത് അവരാണല്ലോ?

അവരാണല്ലോ ദൈവം തങ്ങൾ  പറഞ്ഞതുപോലെ മാത്രമാണെന്ന് പറയുന്നത്? 

അങ്ങനെ കരുതിയില്ലെങ്കിൽ പാരത്രികത്തിൽ നരകം ബാധകം എന്ന് പറയുന്നത് അവരാണല്ലോ

ദൈവത്തിനു ആവശ്യങ്ങളുണ്ടെന്നും ദൈവം കോപിക്കുന്നവനും ഭീഷണിപ്പെടുത്തുന്നവനും ഒക്കെ ആണെന്നും  അവതരിപ്പിക്കുന്നത് അവരാണല്ലോ

അവരാണല്ലോ ദൈവത്തെ മാർക്കറ്റ് ചെയ്യണം, ചെയ്‌താൽ കമ്മീഷൻ ഉണ്ടെന്നു പറയുന്നത്? 

അവരാണല്ലോ, ദൈവത്തിന് വിപരീത ശക്തിയായി പിശാചുണ്ടെന്നും, നരകവും  സ്വർഗവും സമര്ഥിക്കാൻ നന്മ തിന്മയുണ്ടെന്നും ഉണ്ടാക്കിയത്? 

അങ്ങനെ ദൈവത്തെ പരാജപ്പെട്ടവനും നിർവചിക്കപ്പെട്ടു തടവിലായവനും ആക്കിയത് അവരാണല്ലോ?  

****** 

ഇനി ഞാൻ  മരിച്ചിട്ടുണ്ടോ? 

ഓരോ നിമിഷവും ഓരോരുത്തനും മരിച്ചുകൊണ്ടിരിക്കുക തന്നെയാണെങ്കിലും, താങ്കൾ ചോദിച്ച അർത്ഥത്തിൽ ഇല്ല. 

ഞാൻ തന്നെ ഇല്ലെന്നു വിശ്വസിക്കുന്ന, പറയുന്ന ഇയ്യുള്ളവന് അത് പറയാനും, മറ്റു പറയുന്നതെല്ലാം പറയാനും, മരിച്ചു തിരിച്ചു വരേണം എന്നില്ല.

ഇനി  മരിച്ചു തിരിച്ചു വന്നതാണെന്ന് പറഞ്ഞാൽ താങ്കൾ സാധാരണഗതിയിൽ വിശ്വസിക്കയുമില്ല. 

അതിനാൽ അങ്ങനെ ഒരു പറച്ചിൽ വെറും അവകാശവാദം മാത്രമായ് അവശേഷിക്കുകയും ചെയ്യും. 

**********

പകരം,  "ഞാൻ" ഉണ്ടെന്നു പറയുന്നവരും ആ "ഞാൻ" സ്ഥിരതയുള്ളതാണെന്നും, ആ "ഞാൻ" എന്നതിന് പാരത്രികതയിൽ തുടർച്ചയുണ്ടെന്നും  പറയുന്നവരാണ്  മരിച്ചു തിരിച്ചു വന്നു ഇതെല്ലാം സ്ഥാപിക്കേണ്ടത്. ഏറിയാൽ. അങ്ങനെ ഒരുആവശ്യം ഇയ്യുള്ളവന്  ഇല്ലെങ്കിലും. താങ്കൾ പറഞ്ഞ സ്ഥിതിക്കു ഇങ്ങനെയും പറഞ്ഞെന്നു മാത്രം.

*******

പിന്നെ എന്ത് കൊണ്ട് പോസ്റ്റിൽ പറഞ്ഞതൊക്കെ പറഞ്ഞു? എന്നായിരിക്കും ചോദ്യം. 

ശരിയാണ്. അങ്ങനെയും ചോദിക്കേണം. 

ഉത്തരം വളരെ ലളിതം. സ്വന്തം നിലക്കുള്ള ബോദ്ധ്യതയും ബോധോദയവും തന്നെ. സ്വാർത്ഥതയും നിക്ഷിപ്ത താല്പര്യവും തീണ്ടാത്ത ബോദ്ധ്യതയും ബോധോദയവും. സുരക്ഷിതത്വമോ സ്ഥാനമോ മാനമോ ശമ്പളമോ,  ആഗ്രഹിക്കാത്ത, ലക്‌ഷ്യം വെക്കാത്ത, ബോദ്ധ്യതയും ബോധോദയവും. ഒരുപക്ഷെ എല്ലാം നഷ്ടപ്പെടുത്തുന്ന ബോധവും ബോദ്ധ്യതയും ബോധോദയവും. 

******

അപ്പോൾ പിന്നെ തെളിവെന്തെന്നു വരും ചോദ്യം.  

തെളിവ് മറ്റൊന്നുമല്ല. ചുറ്റുപാടും ഉള്ള നിത്യജീവിതാനനുഭവവും പ്രവർത്തിയും തന്നെ.  

ശാരീരിക ഭൗതിക ജീവിതം, മാനങ്ങളുടെ വ്യതാസങ്ങളുണ്ടെങ്കിലും, എല്ലാ ജീവികൾക്കും ഒരുപോലെ. എല്ലാവരിലും നടക്കുന്നത് ഒരേ പ്രക്രിയ. മരിച്ചാൽ എല്ലാവർക്കും ബാധകമായത് മനുഷ്യനും ബാധകം. കോഴിയേയും ആടിനെയും പോത്തിനേയും എന്താക്കിയാലും പ്രശ്നമില്ലെങ്കിൽ പിന്നെ മനുഷ്യനും അതെ അളവുകോൽ. 

ആത്മാവുണ്ടെങ്കിൽ എല്ലാറ്റിലും എല്ലാവരിലും ആത്മാവ്. ജീവിതം തന്നെയായ ആത്മാവ്. ജീവിതം തുടരുന്ന, ഞാൻ തുടരാത്ത ആത്മാവ്. 

ആത്മാവ് ഇല്ലെങ്കിൽ ആരിലും ഒന്നിലും ഇല്ല. എല്ലാം ദൈവത്തിന്റേത്, ദൈവത്തിൽ നിന്ന്. ജീവിതത്തിന്റേത്, ജീവിതത്തിൽ നിന്ന്.  പ്രകൃതിയുടേത്, പ്രകൃതിയിൽ നിന്ന്.

******

മനുഷ്യനെ മാത്രം വെറുതെ വേർപെടുത്തി കാണിക്കുന്ന മനുഷ്യന്റെയും മതത്തിന്റെയും രീതി ഒന്നൊഴിവാക്കിയാൽ മതി. അതുണ്ടാക്കുന്ന അപകടവും അപകടകരമായ മനസ്സും ചെറുതല്ല. വ്യത്യാസം മനുഷ്യന് മാത്രമല്ല. എല്ലാ ജീവികൾക്കും പലതരത്തിൽ പരസ്പരം ഉണ്ട്. അവരെയൊക്കെ മുറിക്കുകയും  തറിക്കുകയും കരിക്കുകയും ചുടുകയും ആവാമെങ്കിൽ മനുഷ്യനെയും അതല്ലാം പറ്റും.  ചെയ്യുമോ ചെയ്യില്ലേ എന്നത് വേറെ വിഷയം. മറ്റു ജീവികളാരും അതൊന്നും ചെയ്യാത്തതിനാൽ നമ്മളും ചെയ്യേണ്ട. അവരെല്ലാം സ്വയം നിഷ്ക്രമിക്കുകയാണ്.  പുഴുത്തും ദ്രവിച്ചും. മനുഷ്യനു അത് കണ്ട് സഹിക്കാനും വിശ്വസിക്കാനും കഴിയുന്നിയില്ലെങ്കിൽ പ്രശ്നമില്ല. അവൻ കത്തിക്കട്ടെ, കുഴിച്ചിടട്ടെ. അപ്പോഴും നിര്ബന്ധ ബുദ്ധ്യാ കുളിപ്പിക്കുന്നതിലെ വിശ്വാസപരവും അനുഷ്ഠാനപരവുമായ ന്യായവും യുക്തിയും ഒരു നിലക്കും കിട്ടുന്നില്ല. വൈകൃതം ദർശിക്കുകയും ചെയ്യുന്നു. ഖുർആനിലൊന്നും അങ്ങനെ കുളിപ്പിക്കാൻ പറഞ്ഞാതായി കാണുന്നുമില്ല, അറിയുകയുമില്ല.  ശീലിച്ചു പോന്നതിനെ നിഷേധിക്കാനാവാത്തവർ അതിനെയും മതവും അനുഷ്ഠാനവും ആക്കിയെന്നു മാത്രം. പക്ഷെ നമ്മൾ മറ്റു ജീവികളെയൊക്കെ അങ്ങനെയൊക്കെ മുറിക്കുകയും തറക്കുകയും ചുടുകയും പുഴുങ്ങുകയും ഒക്കെ ചയ്യുന്നുണ്ട് എന്നത് മനസ്സിലാക്കുക, തളിവാക്കുക.

******


ജൈവിക ലോകത്ത ശാരീരികമായും ഭൗതികമായും എല്ലാവർക്കും ബാധകമായത് മനുഷ്യനും ഒരുപോലെ ബാധകം.  അങ്ങനെ വരുമ്പോൾ മരണാനന്തരം ശരീരം ചീഞ്ഞു നാറും. ചീഞ്ഞു നാറുന്നതിനു മുൻപ് എങ്ങിനെയൊക്കെ ഉപയോഗിക്കാമോ, രൂപമാറ്റം വരുത്താമോ അതെല്ലാം മനുഷ്യ ശരീരത്തിന്റെ കാര്യത്തിലും സാധ്യം എന്ന് മാത്രമേ അർത്ഥമാക്കിയുളളൂ.  

******

ഇനി ഹൽവ പ്രയോഗത്തിന്റെ പ്രശനം.എന്തും എങ്ങിനെയും സാധ്യം എന്നും, ഒന്നിലും പ്രശ്‌നമില്ലെന്നും തീവ്രമായി അവതരിപ്പിച്ചാൽ, അതിലെ ഹാസിവും വ്യംഗ്യാർത്ഥവും താങ്കൾക്കു ഇതിനകം തന്നെ മനസ്സിലായിട്ടുണ്ട് എന്ന് ഇയ്യുള്ളവൻ എളിമയോടെ മനസ്സിലാക്കുന്നു. നിങ്ങൾ കല്ല് പോലെ എന്നും നാക്കു ചാട്ടുളിപോലെ എന്നും പറയുമ്പോൾ വാക്കർത്ഥവും നിരർത്ഥവും വെച്ചല്ല കാര്യം മനസ്സിലാക്കുക എന്ന് കരുതുന്നു.

ഇനി മനുഷ്യ ശരീരം കൊണ്ട് ഹൽവ ഉണ്ടാക്കാമെങ്കിൽ അത് വരെ ശവശരീരം വെച്ച് ആകാമെന്ന് സൂചന. ഒരു വിലക്കും നിയന്ത്രണവും ശവ ശരീരം എന്തോ ആണെന്ന വിശ്വാസം വെച്ച്, ശവശരീരത്തിൽ എന്തോ ഉണ്ടെന്ന നിലക്ക് വേണ്ട സൂചന.

കോഴിയേയും പോത്തിനേയും നിങ്ങൾ എന്തും ആയി പാകം ചെയ്യുന്ന അതെ സാധ്യത ശവശരീരം എന്ന നിലയിൽ മനുഷ്യശരീരത്തിനും ഉണ്ട്। നാം ചെയ്യണം എന്നല്ല। നമ്മിലെ തെറ്റിധാരണ നീക്കുക മാത്രം. ശവശരീരം എന്ന നിലയിൽ  പ്രകൃതിയിൽ എല്ലാറ്റിനും ബാധകമായത് അതെ കോലത്തിലും അളവിൽ മനുഷ്യന്റെ ശവ ശരീരത്തിനും ബാധകം എന്ന് പറയാൻ.


എല്ലാം ഒരുപോലെ എല്ലാത്തിനും ഒരേ വിധി എന്ന് ധരിപ്പിക്കാൻ മാത്രം। മനുഷ്യ ശവശരീരം മാത്രം മണ്ണിൽ ദ്രവിക്കാതെ പുഴുക്കാതെ, മനുഷ്യനായത് കൊണ്ട് മാത്രം നിലകൊള്ളുന്നുമില്ല എന്നും.

********

ചോദ്യം: ഇത് പോസ്റ്റ്മോട്ടത്തിനും ബാധകമാവുമോ?

ഉത്തരം: പ്രിയ അസ്ഗർ, സുഹൃത്തേ, രണ്ടും രണ്ടായി മനസ്സിലാക്കാത്തത് കൊണ്ടുള്ള ചോദ്യം. ആ നിലക്ക് യുക്തമായത്. നല്ല ചോദ്യം. വലിയ തെറ്റ് പറയാനില്ല.

അക്രമമോ ആത്മഹത്യയോ  മൂലം കൊല്ലപ്പെട്ടതാണോ എന്ന് സംശയം ഉള്ളതിനാൽ രാജ്യം ഇടപെട്ടു നിർബന്ധിച്ചു ചെയ്യുന്നതാണ് പോസ്റ്റ് മോർട്ടം. പോസ്റ്റ്മോർട്ടത്തിന് ഒരു കാരണം ഉണ്ട്, ന്യായം ഉണ്ട്, അർഥം ഉണ്ട്, ലക്‌ഷ്യം ഉണ്ട്പ്ര.ധാനമായും അക്രമിയെ കണ്ടെത്താൻ. മരിക്കാനുണ്ടായ സാഹചര്യവും കാരണവും മനസ്സിലാക്കാൻ. കൊല്ലപ്പെട്ടതോ ആത്മഹത്യ ചെയ്തതോ ആണെങ്കിൽ സ്വീകരിച്ച, ഉപയോഗിച്ച ഉപാധികൾ എന്താണ് എന്ന് കണ്ടെത്തൽ. സുഹൃത്തേ ശവത്തെ കുളിപ്പിക്കുന്നത് ഇക്കാരണങ്ങളൊക്കെ, അതല്ലെങ്കിൽ മറ്റേതെങ്കിലും കാരണവും യുക്തിയും ഉള്ളത് കൊണ്ടാണോ? പകരം വെറും വൈകൃതമായി ഒരു ഉദ്ദേശവും അർത്ഥവും ഇല്ലാത്ത കോളത്തിൽ അല്ലെ?

പോസ്റ്റ്മോർട്ടം ആരും ഇഷ്ടപ്പെട്ടു വിശ്വാസം കൊണ്ട് ചെയ്യുന്നതല്ല. നിര്ബന്ധിതമായാണ്. രാജ്യ നിയമം എല്ലാ വിശ്വാസങ്ങൾക്കും അപ്പുറത്താണ് എന്നതിനാൽ. ശബരിമല വിഷയത്തിലും കോടതി വേറെ അർത്ഥത്തിൽ പറഞ്ഞത് അതാണ്. രാജ്യനിയമത്തിനു വിധേയവും കീഴിലും ആണ് എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും എന്ന്രാ.ജ്യനിയമത്തിനു മുകളിൽ ഒരു ആചാരവും വിശ്വാസവും നിലനിൽക്കില്ല എന്ന്.

ഇനി താങ്കൾ ഉന്നയിച്ച പോസ്റ്റ് മോർട്ടം എന്നതും ഇയ്യുള്ളവൻ എടുത്ത നിലപാടിനോട് യോജിച്ചതാണ്।മരിച്ചു കഴിഞ്ഞാൽ, ശവശരീരം ഒന്നുമല്ല വെറും മാംസപിണ്ഡവും എല്ലിൻ കൂടും മാത്രമാണെന്ന്. ഒരു മത വിശ്വാസവും പോസ്റ്റ് മോർട്ടം അംഗീകരിക്കുന്നില്ല. നിര്ബന്ധിതമായിട്ടല്ലാതെ. പോസ്റ്റ്മോർട്ടം ഒരു വിശ്വാസത്തെയും മാനിക്കുന്നുമില്ല। രാജ്യ നിയമത്തെയും സുരക്ഷയെയും അല്ലാതെ.

ഇയ്യുള്ളവനും തൊട്ടുടനെ ഇട്ട പോസ്റ്റിൽ വളരെ വ്യക്തമായി പറഞ്ഞു.  "ഒന്ന് ബോധം തെളിഞ്ഞു, തെളിയിച്ചു പറയട്ടെ. മരിച്ചു കഴിഞ്ഞാൽ ചക്കിലിട്ടു ആട്ടിയാലും തീയിലിട്ടു കരിച്ചാലും ഹൽവ ഉണ്ടാക്കിയാലും ഒന്ന്।". ഇപ്പറഞ്ഞ പോസ്റ്റിനു അനുകൂലമാണ്, ശവശരീരത്തെ ശാരീരികമായി എന്തും ചെയ്യാവുന്നതേ ഉള്ളൂ എന്ന് തെളിയിക്കുന്ന പോസ്റ്റ് മോർട്ടവും പുഴുക്കാതിരിക്കാൻ  ഫ്രീസറിൽ സൂക്ഷിക്കലും എല്ലാം. മറ്റേതൊരു ജീവിയുടെയും ഗതിയും കഥയും തന്നെയേ മരിച്ചു കഴിഞ്ഞാൽ മനുഷ്യന്റെ ശവശരീരത്തിനും ഉള്ളൂ എന്ന്.  ചത്ത കോഴിയേയും അതിന്റെ ഇറച്ചിയേയും ഒക്കെ തറക്കുന്നതും സൂക്ഷിക്കുന്നത് പോലെ തന്നെയേ മനുഷ്യശരീരത്തിനും മരണാനന്തരം ഉള്ളൂ. നാം നമ്മുടെ, നമ്മളുണ്ടാക്കിയ, അകപ്പെട്ട, മാനവും മാനദണ്ഡവും അനുസരിച്ചു ചെയ്താലും  ഇല്ലേലും.

എന്നിരിക്കെ കുഴിയിൽ പുഴുക്കാൻ, അതല്ലെങ്കിൽ തീയിൽ കത്തിക്കാൻ, വെക്കുന്നതിനെ കുളിപ്പിക്കുന്നതിലെ വിരോധാഭാസം മനസ്സിലാവുന്നില്ല. അതിലെ വൈകൃതം ഒരുതരം വിമ്മിഷ്ടവും  വമനേച്ഛയും സൃഷ്ടിക്കുകയും ചെയ്യുന്ന്.

ശവത്തെ കുളിപ്പിക്കുന്ന കാര്യത്തിൽ മതപരമായി പോലും ലക്‌ഷ്യവും ന്യായവും കാരണവും അർത്ഥവും കാണാത്തതു കൊണ്ടാണ് ചോദ്യം ചെയ്തത്. എന്നാൽ വൈകൃതം ദർശിക്കുകയും ചെയ്യുന്നു. എല്ലാം ണ്ടെന്നു പറയുന്ന ഖുർആനിൽ പോലും ശവത്തെ കുളിപ്പിക്കേണം എന്ന നിർദ്ദേശം കണ്ടെത്താൻ കഴിയുകയുമില്ല.

പോരാത്തതിന് അപകടപ്പെടും ജിഹാദ് ചെയ്തും മരിക്കുന്ന രക്തസാക്ഷിയെ മുസ്ലിംകൾ തന്നെ കുഴിയിൽ മൂടുന്നതിനു മുൻപ് കുളിപ്പിക്കുന്നുമില്ല. കുളിപ്പിക്കേണ്ടതില്ലെന്നാണ് മതപരമായ അക്കാര്യത്തിലെ വിധി പോലും. ഒന്നന്വേഷിച്ചു നോക്കുക.

No comments: