സ്വാതന്ത്ര്യം. അത് കിട്ടിയാൽ, കൊടുത്താൽ,
ആരും ഒന്നും ചെയ്യില്ല.
ആലസ്യം പൂകും. സ്വർഗീയത -
ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.
********
Question: Sameer Keloth Manassilayilla Suhruthe?
Question: Sameer Meethal Kallayi Onnum manasilaavunilllla ...... confused?
Answer: സുഹൃത്തേ. ന്യായമായും താങ്കൾ സൂചിപ്പിച്ചു. വളരെ സന്തോഷം, അങ്ങിനെ സൂചിപ്പിച്ചപ്പോൾ. അങ്ങിനെ സൂചിപ്പിക്കുക തന്നെയാണ് വേണ്ടത്. മനസ്സിലായില്ലെങ്കിൽ മനസ്സിലായില്ലെന്ന് പറയേണം.
വിഴുങ്ങിയത് ദഹിക്കുന്നത് പോലെയാണ് വായിച്ചത് മനസ്സിലാവൽ. ദാഹിച്ചാൽ അത് നിങ്ങളായി. ദഹിച്ചില്ലെങ്കിൽ അത് വേറെ ആരുടേതോ ആയി തന്നെ ദഹിക്കാതെ നിലകൊള്ളും. പിന്നെ ദഹനക്കേടുണ്ടാവും. വയർസ്തംഭനം ഉണ്ടാവും. ഭക്ഷണം വേസ്റ്റ് ആവും. എന്ന് മാത്രമല്ല, അത് തിന്നവൻ രോഗിയാവും. ഭക്ഷണവും അത് തിന്നവനും നശിക്കും.
ആശയങ്ങളുടെ ലോകത്തും വിശ്വാസങ്ങളുടെ ലോകത്തും സംഗതി അങ്ങനെ തന്നെ. എത്രയെത്ര ഗുരുക്കന്മാർ അങ്ങിനെ (അവർ പോലുമറിയാതെ) എത്രയെത്ര ലോകത്തെ നശിപ്പിച്ചു!!! മരിച്ചു ജീവിക്കുന്നവരാക്കി!!!
ഏറെക്കുറെ വിശ്വാസി സമൂഹത്തിൽ സംഭവിക്കുന്നതും അതാണ്. ദഹിക്കാത്തത് കഴിച്ചു അത് തന്നെ ചർദ്ധിക്കേണ്ടി വന്നു വൃത്തികേടുണ്ടാക്കുക. അനുകരണം പോലുള്ള വിശ്വാസ വചനങ്ങളും പ്രാർത്ഥന അനുഷ്ഠാന രീതികളും അത് സൂചിപ്പിക്കുന്നു. അതുണ്ടാക്കുന്ന സ്തംഭനത്തിന്റെയും വയറിളക്കത്തിന്റേതുമായ അസഹിഷ്ണുതയുടെയും തീവ്രതയുടെയും വൃത്തികേടും അതുണ്ടാക്കുന്നു.
ദഹനക്കേടിന്റെ അസഹിഷ്ണുതയും തീവ്രതയും ആണ് ഇവിടമാസകാലം. ദഹിക്കാത്തവനും ദഹനക്കേടും സ്തംഭനവും ഉണ്ടായവനും മറ്റെല്ലാ ഭക്ഷണത്തോടും (മറ്റിതര വിശ്വാസങ്ങളോടും) ഉണ്ടാവുന്ന വിരക്തിയും വെറുപ്പും ആണ് അസഹിഷ്ണുതയും തീവ്രവാദവും.
മനസ്സിലാവാത്തവന്ന് മുട്ടകൾ പോലും വെറും കല്ലുകൾ. വിരിയില്ല, അവൻ വിരിയിക്കില്ല. ചവിട്ടിയും തട്ടിയും മുട്ടിയും പൊട്ടിക്കും. അല്ലെങ്കിൽ അവ അങ്ങിനെ പൊട്ടിപ്പോവും. അതുമല്ലേൽ കാലപ്പഴക്കം കൊണ്ട് നശിച്ചു പോവും. അത്തരക്കാർക്കു തോട്ടവും വെറും കാട്.
സുഹൃത്തേ താങ്കൾ ഇപ്പോൾ നടത്തിയ ഇത്തരം തുറന്നു പറച്ചിലായ ചോദ്യങ്ങൾ തന്നെയാണ് മുട്ടകളെ വിരിയിക്കുന്നത്, കാടിനെ തോട്ടമാക്കുന്നത്, ഉത്തരങ്ങളെ ഉണ്ടാക്കുന്നത്. വളരെ സന്തോഷം, നന്ദി.
മനസ്സിലാകായ്ക ഒരു തെറ്റല്ല, കുറ്റമല്ല. അത് താങ്കൾക്കായാലും എനിക്കായാലും. എല്ലാവരും എല്ലാം എപ്പോഴും മനസ്സിലാക്കിക്കൊള്ളേണം എന്നില്ല. കൃഷി സംബന്ധമായ കാര്യം കർഷകൻ അറിയുന്നു. അക്കാര്യത്തില് ബുദ്ധനും യേശുവും കർഷകൻ തന്നെ. അല്ലാത്ത നമ്മൾ അറിയുന്ന യേശുവിനും മുഹമ്മദിനും അക്കാര്യത്തിൽ ഒന്നും പറയാനുണ്ടാവില്ല. ചിലർക്ക് ഇഷ്ടമാകുന്ന ഭക്ഷണവും പാകമാകുന്നവസ്ത്രവും മറ്റെല്ലാവർക്കും ഇഷ്ടപ്പെട്ടുകൊള്ളണമെന്നും പാകമായിക്കൊള്ളണമെന്നും ഇല്ല. ഇഷ്ടപ്പെട്ടില്ലെങ്കിലും പാകമായില്ലെങ്കിലും അതൊരു തെറ്റുമല്ല.
പറഞ്ഞത് മുഹമ്മതായാലും യേശുവായാലും അങ്ങിനെ തന്നെ. എല്ലാവര്ക്കും എല്ലാം ഒരുപോലെ ബാധകമല്ല. സ്ഥലകാല പശ്ചാത്തലം ഒരുക്കുന്ന പരിധിയും പരിമിതിയും വേറെയുമുണ്ട്. ഓരോരുത്തർക്കും അവരുടെ പശ്ചാത്തലത്തിൽ നിന്ന് അവർ നടത്തിയ അന്വേഷണത്തിന്റെയും യാത്രയുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയ കാഴ്ചകളും നിഗമനങ്ങളും ആണ്. അവ അതെ കോലത്തിൽ മറ്റാർക്കും ബാധകമല്ല. ആരും മറ്റൊരാൾ പറഞ്ഞത് പോലെ തന്നെ മനസ്സിലാക്കിക്കൊള്ളേണം എന്നുമില്ല.
പക്ഷെ, എനിക്കോ നിനക്കോ മനസ്സിലാകുന്നില്ല എന്നത് അതില്ലെന്നും തെറ്റാണെന്നും പറയുന്നിടത്ത നമ്മളെ എത്തിക്കരുത്. അപ്പോഴാണ് നമ്മൾ അസഹിഷ്ണുക്കളും തീവ്രരും ആവുന്നത്. അതിനാൽ തന്നെ, മനസ്സിലാകാതിരിക്കുമ്പോൾ താങ്കൾ ഇപ്പോൾ കാണിച്ച രീതി തന്നെയാണ് ശരി. മനസ്സിലായില്ല എന്ന് തുറന്നു പറയുക. അതാണ് മാന്യത, ആർജവം.
വിഷയം: മേൽ പറഞ്ഞ പോസ്റ്റ് മനസ്സിലായില്ല എന്നതാണല്ലോ?
പോസ്റ്റ്: "സ്വാതന്ത്ര്യം. അത് കിട്ടിയാൽ, കൊടുത്താൽ, ആരും ഒന്നും ചെയ്യില്ല. ആലസ്യം പൂകും. സ്വർഗീയത - ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ".
ആവശ്യങ്ങളിൽ നിന്നും ആവശ്യങ്ങളിൽ നിന്നും വരെ ഉള്ള സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യം. എല്ലാം ചെയ്യേണ്ടി വരുന്ന, ചെയ്യാൻ കൊതിയാവുന്നു അവസ്ഥയല്ല അത്. അത്തരം അവസ്ഥ അസ്വാതന്ത്ര്യമാണ്. ഒന്നും ചെയ്യേണ്ടിവരാത്ത അവസ്ഥയാണ് സ്വാതന്ത്ര്യം. എന്തും ചെയ്യണം എന്ന് തോന്നുന്ന കൊതിയിൽ നിന്ന് വരെയുള്ള സ്വാതന്ത്ര്യം.
ഒന്നും ആവശ്യമില്ലാത്തത്ര നിരാശ്രയത്വം ഉണ്ടെങ്കിൽ മാത്രം ഉളവാകുന്ന കാര്യമാണ് സ്വാതന്ത്ര്യം. ആവശ്യങ്ങളുണ്ടെങ്കിൽ അതിനു വേണ്ട ആശ്രയം ഉണ്ടാവും, വിധേയത്വം ഉണ്ടാവും. വിധേയനും ആശ്രയിക്കുന്നവനും ആവും. അത് സ്വാതന്ത്യമല്ല.
ആവശ്യങ്ങൾ ഇരട്ടിപ്പിക്കുന്നവനല്ല സ്വതന്ത്രൻ. ആവശ്യങ്ങൾ ഇല്ലാതാവുന്നവനാണ് സ്വതന്ത്രൻ. ആവശ്യങ്ങളുണ്ടാക്കുന്ന തടവറയിൽ നിന്ന് വരെയുള്ള സ്വാതന്ത്ര്യം. ആവശ്യങ്ങൾക്ക് വേണ്ടി പണിയെടുക്കേണ്ടി വരിക, അതിന്റെ നിബന്ധനകൾക്കു വിധേയമാവുക എന്നത് അസ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യം നിരാശ്രയത്വത്തോടൊപ്പം മാത്രം ഉണ്ടാവുന്ന ഒന്നാണ്.
സ്വാതന്ത്ര്യം യഥാർത്ഥത്തിൽ കൊടുക്കാനാവുന്ന കാര്യമല്ല. കിട്ടുന്നതും ആർജിക്കുന്നതുമാണ്. മേല്പറഞ്ഞ പോസ്റ്റിൽ "കൊടുത്താൽ" എന്ന് പറഞ്ഞത് ആരെങ്കിലും കൊടുക്കേണം എന്ന നിലക്കല്ല. സ്വാതന്ത്ര്യം ആർജിച്ചവനും കിട്ടിയവനും അത് കൊടുത്താൽ, അഥവാ അനുവദിച്ചു കൊടുത്താൽ എന്ന അർത്ഥത്തിൽ മാത്രമാണ്. അവനെ തടയാതിരുന്നാൽ എന്ന് മാത്രം .
സാധ്യമാവുമെങ്കിൽ, എല്ലാവരും ഒന്നും ചെയ്യാതിരിക്കുക തന്നെയാണ് ചെയ്യുക. ആയിരിക്കുന്ന അവസ്ഥയിൽ തുടരുക. ന്യൂട്ടന്റെ ഒന്നാം ചലാൻ നിയമം സൂചിപ്പിക്കുന്നത് പോലെ. ആയിരിക്കുന്ന അവസ്ഥയിൽ ആയിത്തുടരുക. ബാഹ്യമായ സമ്മർദ്ധം നിര്ബന്ധിച്ചില്ലേൽ. അതിജീവനം പ്രശ്നമാവുന്നില്ലെങ്കിൽ. അതാണ് അങ്ങിനെയാണ് സ്വർഗ്ഗവും സ്വർഗീയതയും.
ചെയ്യണ്ടി വരിക എന്ന നിലക്ക് ചെയ്യുക എന്നാൽ വിധേയപ്പെടുക എന്ന് തന്നെയാണ് അർഥം. വിധേയപ്പെടുകയെന്നാൽ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയെന്നും. ആത്മീയമായ ഔന്നത്യത്തിൽ, അഥവാ സ്വർഗീയതയിൽ നാം ആയിരിക്കുമെന്ന് പറയുന്ന അവസ്ഥ അതാണ്. ഒന്നും ചെയ്യേണ്ടി വരാത്ത അവസ്ഥ. കാരണം അവിടെ അതിജീവനം ഒരു വിഷയമല്ല. ജീവിതം മാത്രം തുടിച്ചു തുള്ളുന്നു അവിടെ. എല്ലാ അവസ്ഥയിലും ജീവിതം മാത്രം എന്നറിയുന്ന അവസ്ഥ. ഞാനും നീയും പ്രസക്തമല്ലാത്ത വശ്യമാകാത്ത, ഇല്ലാത്ത അവസ്ഥ.
**************
എങ്കിൽ ചോദ്യം ഉയരും. ആളുകൾ എന്തെങ്കിലും ചെയ്യുന്നത് എന്ത് കൊണ്ട്?
ഉത്തരം: ആവശ്യങ്ങളുള്ളതിനാൽ. ആവശ്യങ്ങൾ പണിയെടുക്കാതെ ഒരുങ്ങില്ല നടക്കില്ല എന്നതിനാൽ.
എങ്കിൽ പിന്നെയും ചോദ്യം: എല്ലാം ഒരുങ്ങിക്കിടക്കുന്ന അവസ്ഥയിൽ എന്താണ് സംഭവിക്കുക?
ഉത്തരം: ആലസ്യം പുകുക തന്നെ.
അല്ലെങ്കിലും കളി പോലെ എന്തെങ്കിലും ചെയ്യുമെന്നല്ലാതെ, യഥാർത്ഥത്തിൽ ആർക്കാണ് ചെയ്യേണ്ടി വരുന്ന ജോലി എന്ന നിലയിൽ എന്തെങ്കിലും ചെയ്യാൻ ആഗ്രഹം ഉള്ളത്? നിർബന്ധിതമായ അവസ്ഥയിൽ ചെയ്യുന്നു, ചെയ്യേണ്ടി വരുന്നു എന്നല്ലാതെ. എന്നിട്ടു, അങ്ങിനെ ചെയ്യുന്നതിൽ തന്റെ വ്യക്തിത്വം ദർശിക്കുകയും ജീവിതത്തിന്റെ അർഥം കണ്ടെത്തുകയും അല്ലാതെ. ഒരു വെറും നിസ്സഹായത പോലെ.
********
സുഹൃത്തേ, സ്വർഗം ആണല്ലോ വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും വലിയ സങ്കല്പവും സംഗതിയും.
ചോദ്യം: എന്താണ് സ്വർഗ്ഗത്തിലെ അവസ്ഥ?
ഉത്തരം: സ്വാതന്ത്ര്യം. ഒന്നും ചെയ്യേണ്ടി വരാത്തത്ര സ്വാതന്ത്ര്യം.
ചോദ്യം: സ്വർഗീയത എന്നാൽ എന്താണ്?
ഉത്തരം: ഒന്നും ചെയ്യേണ്ടി വരാത്ത അവസ്ഥ.
എല്ലാം ഒരുങ്ങിക്കിടക്കുന്ന, ഒന്നിനേയും ആരും ആശ്രയിക്കാനില്ലാത്ത അവസ്ഥ. ഒരർത്ഥത്തിൽ ആവശ്യങ്ങളുണ്ടാവാത്ത അവസ്ഥ. ആവശ്യങ്ങൾ ഇരട്ടിച്ചിട്ടിരട്ടിച്ചു എന്തും ഏതും ചെയ്യേണ്ടി വരാത്ത അവസ്ഥ. എല്ലാം സ്വയംഭൂവായുണ്ടാവുന്ന സ്വാശ്രയത്വത്തിന്റെ അവസ്ഥ. നിരാശ്രയത്വത്തിന്റെ ഒന്നും ചെയ്യേണ്ടി വരാത്ത അവസ്ഥ.
ചോദ്യം: അല്ലെങ്കിലും എല്ലാം കിട്ടിയാൽ എന്താണ് ചെയ്യാനുണ്ടാവുക?
ഉത്തരം: സ്വാതന്ത്ര്യത്തിലും അതാണ് ചെയ്യാനുണ്ടാവുക.
****************
ആപേക്ഷിക തലത്തിൽ ആവശ്യങ്ങളുടെ തടവറയിൽ ശ്വാസം മുട്ടി നിൽക്കുന്ന നമുക്ക് തോന്നും സ്വാതന്ത്ര്യം കിട്ടിയാൽ എന്തും ethum ചെയ്തേക്കും എന്ന്. അപ്പോൾ അപകടം ഉണ്ടാവില്ലേ എന്ന്.
ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ചിന്തിക്കുമ്പോൾ അത് ശരിയാണ്. സ്വാതന്ത്ര്യം കിട്ടിയാൽ അങ്ങനെ സംഭവിക്കില്ലേ ഇങ്ങനെ സംഭവിക്കില്ലേ എന്ന്.
ദാഹവും വിശപ്പും മാറിയവന്റെ അവസ്ഥ ദാഹവും വിശപ്പും ഉള്ളവന് മനസ്സിലാവില്ല. അതാണ് അങ്ങിനെ നമുക്ക് തോന്നുന്നത്.
സ്വാതന്ത്ര്യം കിട്ടിയാൽ അങ്ങനെ ഇങ്ങനെ ഒന്നും സംഭവിക്കില്ല. കിട്ടാത്തവന് കിട്ടാത്ത അവസ്ഥയിൽ നിന്ന് കിട്ടാത്തത് കൊണ്ട് തോന്നുന്നതൊന്നും. നാടൻ ഭാഷയിൽ പറഞ്ഞാൽ "അല്പന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും' എന്ന് പറയുന്നത് പോലെ, നമുക്കങ്ങിനെ തോന്നുന്നത് പോലെ. "കാഷ്ടിക്കാത്തവൻ കാഷ്ടിച്ചാൽ കാഷ്ടം കൊണ്ടോരു ആറാട്ട്" എന്ന് നാം പറയും പോലെ.
കിട്ടാത്തവന് കിട്ടിയാൽ കിട്ടിയ ഉടനെ എന്തൊക്കെയോ ചെയ്യുമായിരിക്കും. താങ്കൾ ചിന്തിക്കുന്നത് അങ്ങനെയൊക്കെ ആയിരിക്കും. പക്ഷെ ക്രമേണ അവനും ആലസ്യം പൂകും. ഒന്നും വേണ്ടെന്നു വരുന്ന ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിൽ എത്തും. ജീവിക്കാൻ വേണ്ടി അതിജീവനത്തിനു വേണ്ടത്ര എന്തോ അത് മാത്രം ചെയ്തു ജീവിക്കുന്നത്ര. എല്ലാം ഉണ്ടെങ്കിൽ ഒന്നും വേണ്ടെന്ന മട്ടിൽ. പക്ഷെ, സ്വാതന്ത്ര്യം അങ്ങനെ വെറുതെ പെട്ടെന്ന് കിട്ടുന്നതല്ല. വളർച്ചക്കാനുസരിച്ചു മാത്രം കിട്ടുന്നതാണ്. അതിനാൽ ആണ് സ്വർഗം എല്ലാവർക്കും ഇല്ല എന്നായത്. സ്വതന്ത്രനു മാത്രമേ സ്വർഗ്ഗമുള്ളു... കാരണം സ്വാതന്ത്ര്യത്തിലെ ബോധമാണ് സ്വർഗീയത.
Sunday, December 23, 2018
Saturday, December 22, 2018
ഞാൻ മുതലാളി തന്നെയാണ്. സമ്പന്നനും.
മതിയെന്ന് തോന്നുന്നവൻ, അതല്ലേൽ തോന്നിയവൻ, ആരായാലും മുതലാളിയും സമ്പന്നനുമാണ്. സന്തോഷം ഉള്ളവൻ വിജയിച്ചവനും ആണ്. അളവ് കോൽ മതിയെന്ന സന്തോഷം എന്ന തോന്നൽ തന്നെ. വളരെ ആത്മനിഷ്ടമായത്.
ഇത് വെച്ച് കൊട്ടാരത്തിലുള്ളവനും അംബാനിയും ഒബാമയും മോദിയും ഒരു പക്ഷെ പരാജപ്പെട്ടവരാവാം, ദരിദ്രരാവാം. അവർ സന്തുഷ്ടരല്ലെൽ, അവർക്കു മതിയെന്ന തോന്നൽ ഇല്ലെങ്കിൽ.
അതെ സമയം, തെരുവ് തെണ്ടികളെന്നു നാം കണക്കാക്കുന്നവൻ വിജയിച്ചവരും ആവാം. അവർ സന്തുഷ്ടരാണെൽ, അവർക്കു മതിയെന്ന തോന്നൽ ഉണ്ടെങ്കിൽ. എന്ത് ന്യായം വെച്ചും.
പോരെന്നു തോന്നുന്നവൻ, അംബാനിയാണേലും, ദരിദ്രൻ.
പോരെന്നു തോന്നുന്നവർ വിശപ്പ് മാറിയിട്ടില്ലാത്തവരാണ്. വിശപ്പ് മാറിയിട്ടില്ലാത്തവരും മാറ്റാൻ കഴിയാത്തവരും. അവർ ആരായാലും ദരിദ്രർ തന്നെ.
ദരിദ്രരെന്നു പറയാൻ ന്യായവും അളവ് കോളും മതിയാവായ്ക്കയും പോരെന്ന തോന്നലും തന്നെ. വളരെ ആത്മ നിഷ്ടമായത്. ഒരു പക്ഷെ അത്തരം തോന്നൽ ഒരു രോഗം തന്നെയാകാമെങ്കിലും.
ആ നിലക്ക്, ഞാൻ മുതലാളി തന്നെയാണ്. സമ്പന്നനും.
ലോകം മുതലിനും സമ്പത്തിനും വെക്കുന്ന അളവും അളവുകോലും വെച്ചല്ല.
അത്രയ്ക്ക് മുതലൊന്നും കയ്യിൽ ഇല്ലെന്നതിനാൽ.
പക്ഷെ ഞാൻ വെക്കുന്ന, നേരത്തെ പറഞ്ഞ ആത്മനിഷ്ഠമായ മതിയെന്ന തോന്നലുള്ള, അളവും അളവ് കോലും വെച്ച് ഞാൻ മുതലാളിയുമാണ്. സമ്പന്നൻ.
എന്ത് എത്രയുണ്ടോ ഇല്ലയോ അത് മതിയെന്ന് വെച്ച് തൊഴിൽ ജീവിതം മതിയാക്കിയവനും, വെറും പന്ത്രണ്ട് കൊല്ലം മാത്രം ജോലി ചെയ്തു വിശ്രമ ജീവിതം നയിക്കുന്നവനും ആണ്. പ്രായോഗികാർത്ഥത്തിൽ തെറ്റാവാമെങ്കിലും.
പക്ഷെ അത് സ്വന്തം മാനസികാവസ്ഥ രൂപപ്പെടുത്തിയ മുതലാളിത്വമാണ്, സമ്പന്നതയാണ്, വിജയമാണ്.

പാർട്ടി വളരാനും ഭരണം കയ്യേറാനും ഒരു രാജ്ജ്യമല്ല. പാർട്ടിയെ അല്ല ആദ്യവും അവസാനവും സ്നേഹിക്കേണ്ടതു.
ജനങ്ങളെ ആകമാനം മുതലാളിമാരായി കണക്കാക്കിയത് പോലെയുണ്ട് പല തൊഴിലാളി സമരങ്ങളും. ജനങളുടെ അവകാശങ്ങൾക്കും അവസ്ഥകൾക്കും ഒരു പരിഗണനയും കൊടുക്കാതെ. അല്ലെങ്കിൽ സമരമുറകൾ ഇങ്ങനെയൊന്നും ആകുമായിരുന്നില്ല.
ജനങ്ങളിൽ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും രോഗികളും തൊഴലില്ലാത്തവരും തൊഴിലെടുക്കാൻ കഴിയാത്തവരും ഉണ്ടെന്നും, അവർക്കും ജീവിക്കേണമെന്നും, അവർക്കും അവകാശങ്ങൾ ഉണ്ടെന്നും, അവർക്കു വേണ്ടി കരയാനും പറയാനും ആരുമില്ലെന്നും ഇത്തരം പാർട്ടികൾ നന്നേ മറന്നു പോയിരിക്കുന്നു. തങ്ങളുടെ പാർട്ടിയെ അന്ധമായും ശക്തിപ്പെടുത്തുന്നവർക്ക് വേണ്ടി മാത്രം നിലകൊള്ളുന്നവർ ആയിരിക്കുന്നു ഇവർ.
പോരാത്തതിന് തൊഴിലാളിക്ക് അവകാശം ബോധം മാത്രമേ ഉണ്ടാക്കിയിട്ടുള്ളു.
തൊഴിലാളി യൂണിയനുകളിലൂടെ.
തൊഴിലാളി സംസ്കാരവും ബാധ്യതബോധവും ഉണ്ടാക്കിക്കൊടുത്തിട്ടില്ല.
ജനങ്ങൾക്കു യൂണിയൻ ഇല്ലെന്നു അവരെ പറഞു മനസിലാക്കിക്കൊടുത്തിട്ടില്ല.
തൊഴിലാളികളും ഉത്തരവാദികളാവണം എന്ന ബോധം പഠിപ്പിച്ചിട്ടില്ല.
കൂലി വർധിപ്പിക്കാനല്ലാതെ പണിയെടുപ്പ്പിക്കാൻ ഒരു പാർട്ടിക്കാരും ഇവിടെ ഇല്ല.
അതിനു കുറച്ചു രാജ്യ ബോധവും സംസ്കാരവും കൂടി പഠിപ്പിക്കണം.
രാജ്യത്തെ സ്നേഹിക്കാൻ പഠിപ്പിക്കേണം.
തന്റെ പാർട്ടി വളരാനും ഭരണം കയ്യേറാനും ഒരു രാജ്ജ്യമല്ല.
പകരം രാജ്യത്തോട് സ്നേഹം ഉള്ളതിനാൽ ആ രാജ്യത്തെ സേവിക്കാനും സഹായിക്കാനും ഒരു പാർട്ടിയാവണം ഉണ്ടാവേണ്ടത്.
പാർട്ടിയെ അല്ല ആദ്യവും അവസാനവും സ്നേഹിക്കേണ്ടതു.
രാജ്യത്തെയും ജനങ്ങളെയും അവരുടെ സംസ്കാര രീതികളെയും ആയിരിക്കേണം.
ജനങ്ങളുടെ മുതുകത്തു ചവിട്ടി നൃത്തം ചെയ്യാൻ തന്നെയാണ് ഏറെ എളുപ്പമെന്നു ഓരോ പാർട്ടിയും വ്യക്തമായറിയുന്നു.
അതിനാൽ ജനങ്ങൾക്കു ബാധ്യത കൂട്ടുന്ന പരിഷ്കാരങ്ങളേ ഇവിടെ ഉണ്ടാവുന്നുള്ളു. അത് ശമ്പള വർധനയാണേലും, പെൻഷൻ നൽകുന്ന കാര്യത്തിലായാലും, പെട്രോൾ വില വർധനയാണേലും.
തൊഴലാളിക്കപ്പുറം ജീവിതത്തെയും ജനതയെയും ജനതയ്ക്ക് ആകെമൊത്തമുള്ള പരിഹാരത്തെയും കാണേണം.
സംഘടിത സ്വഭാവമുള്ള തൊഴിലാളികളെ മാത്രം കണ്ടാൽ പോരാ.
പാർട്ടിയെ ശക്തിപ്പെടുത്താനുള്ള വിദ്യ മാത്രം നടപ്പാക്കിയാലും പോരാ.
സ്വർഗം പ്രാപിക്കേണ്ട, മോക്ഷം തേടേണ്ട നേടേണ്ട "ഞാൻ" ഇല്ല.
ശരിയാണ്. താങ്കൾ പ്രതികരിച്ചത് ശരിയായ ദിശയിൽ നിന്ന് കൊണ്ട് തന്നെ.
അന അൽഹഖ് എന്നാൽ ഞാൻ ആ സത്യം എന്നാണർത്ഥം.
അഥവാ ഞാൻ തന്നെ സത്യം.
രണ്ടില്ലെന്നു. സത്യം വേറെയും ഞാൻ വേറെയും ഇല്ലെന്നു.
അഥവാ ഞാനും സത്യവുമായി ഒന്നേ ഉള്ളൂ എന്നർത്ഥം.
ആ സത്യമേ ഉള്ളൂ എന്നും,
ഞാൻ ആ സത്യം മാത്രമാണ് എന്നും.
സുഹൃത്തേ, "ഞാൻ" എന്ന ഈ "ഞാൻ" ഇല്ലെന്നേ അർത്ഥമാക്കിയുള്ളൂ.
ഉണ്ടെങ്കിൽ ആ വലിയ ഞാൻ മാത്രമേ ഉള്ളൂ എന്ന്.
പദാർത്ഥമെന്നു വിളിച്ചാലും ആത്മാവെന്നു വിളിച്ചാലും, ബോധമെന്നു കണ്ടാലും ഊർജമെന്നു കണ്ടാലും ഒന്ന് മാത്രമെന്ന്.
ഈ "ഞാനും" "ഞാൻ ബോധവും" സ്ഥായിയായ തുടർച്ചയായുള്ള, തുടർച്ചയുള്ള ഒന്നല്ല.
പദാർത്ഥവും ബോധവും ഊർജവും ആത്മാവുമായ ഒരേകമായ 'ഞാൻ' ഉണ്ടെങ്കിൽ,
അത് മാത്രമേ സ്ഥിരമായതായുള്ളൂ എന്ന് അർഥം.
തുടർച്ചയുള്ളതും സ്ഥായിയായതും അത് മാത്രം.
"ഞാൻ" ഇല്ല.
പകരം ഉള്ള "ഞാൻ" അത് മാത്രം.
ആ അത് മാത്രമായ അതാണ് ഈ ഞാൻ എന്നർത്ഥം.
ആ ഉള്ളത് മാത്രം.
ആ ഉള്ളതിന്റെ പല രൂപങ്ങളിൽ ഒന്ന് ഈ താത്കാലിക "ഞാനും" "ഞാൻ ബോധവും".
സ്വർഗം പ്രാപിക്കേണ്ട, മോക്ഷം തേടേണ്ട നേടേണ്ട "ഞാൻ" ഇല്ല എന്നർത്ഥം.

തൊഴിലാളിയുടെ അവകാശം മാത്രം പറഞ്ഞ പാർട്ടി പരാജയപ്പെടും.
സർക്കാരിൽനിന്നു കിട്ടേണ്ട അവകാശങ്ങൾ.
അവ എന്തുമാകട്ടെ.
അതിനു ജനങ്ങൾ എന്ത് കുറ്റം ചെയ്തു.
ജനങ്ങള്ക്കുമില്ലേ അവകാശങ്ങൾ?
ജനങ്ങൾ പൈസ അടച്ചു ഉപകാരം പറ്റുന്ന കസ്റ്റമേഴ്സ് മാത്രമല്ലേ.
മാത്രമല്ല പഠിക്കേണ്ട കുട്ടികളും, കുഞ്ഞുകുട്ടികളും, രോഗികളും, വൃദ്ധന്മാരും, പ്രസവിച്ചവരും ഒക്കെ കഷ്ടപ്പെടുന്ന, അവരെ കഷ്ടപ്പെടുത്തുന്ന, ഈ സമര രീതി എന്ത് കൊണ്ടും ഒഴിവാക്കേണ്ടതാണ്.
ഇത്തരം രംഗത്തു ജോലി ചെയ്യുന്നവർ എന്ത് കൊണ്ടും ഒഴിവാക്കേണ്ടതാണ്.
പ്രത്യേകിച്ചും രാത്രിയിൽ ഹർത്താലുകൾ പ്രഖ്യാപിക്കുമ്പോൾ.
ജനങ്ങൾ ഇവരെ ഇരച്ചു കയറി കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്കായിരിക്കും
ഇവരുടെ ഇത്തരം രീതി കൊണ്ട് ചെന്നത്തിക്കുക.
തൊഴിലാളിയുടെ അവകാശം
മാത്രം പറഞ്ഞ പാർട്ടി പരാജയപ്പെടും.
ജനങ്ങളും രാജ്യസ്നേഹവും
ബാധ്യതബോധവും കൂടി വിഷയമാക്കണം.

രണ്ടും ഒന്ന് തന്നെയാകിൽ ഒരു ലൈൻ ഓഫ് കണ്ട്രോൾ ഇല്ല.
രണ്ടും ഒന്ന് തന്നെയാകിൽ അങ്ങനെ ഒരു ലൈൻ ഓഫ് കണ്ട്രോൾ ഇല്ല.
ഉണ്ടെന്നു തോന്നുന്നതും തോന്നിപ്പിക്കുന്നതും വരുത്തുന്നതും കച്ചവടം നടത്താൻ ന്യായം.
ഭൗതികത തന്നെ ആത്മീയം. ആത്മീയം തന്നെ ഭൗതികം.
രണ്ടുണ്ടെന്നുണ്ടായാൽ സംഘർഷം.
ലോകത്തെയും സ്വന്തത്തെയും ദൈവത്തെയും പകുക്കലാണത്.
തമ്മിലടിപ്പിക്കും പോലെ ആക്കലാണത്.
ജീവിതം തന്നെ ആവുന്ന, ആയിത്തീരുന്നു ഭൗതികതയെ ഉള്ളൂ.
ജീവിതം തന്നെ ആവുന്ന, ആയിത്തീരുന്നു ആത്മീയതയും തന്നെയേ ഉള്ളൂ.
നീ നീയായറിയുന്ന, അനുഭവിക്കുന്ന, ജീവിക്കുന്ന ആത്മീയതയും ഭൗതികതയും.
സ്വാഭാവികതയിലമരുന്ന, സ്വാഭാവികത തന്നെ ആവുന്ന ജീവിതം. നീ. ദൈവം.

Saturday, December 15, 2018
നിഴലുകളിൽ ജീവിക്കുന്നു. നിഴലായ് ജീവിക്കുന്നു.
നിഴലുകളിൽ ജീവിക്കുന്നു.
നിഴലായ് ജീവിക്കുന്നു.
നിഴലിനപ്പുറമുള്ള രൂപം
അറിവുകേടിലും ലോകമാന്യതയിലും
അതിനു വേണ്ട
പേടിയിലും അഭിനയത്തിലും
നിസ്സഹായതയിലും.
അത് തന്നെ മുഖമാക്കി,
വഴിയാക്കി,
ജീവിതമാക്കി..
*****
Only the shadows live.
And only in the shadows
And only in the shadows
Every one lives.
Sunday, December 9, 2018
ജുഡീഷ്യറി ഒരു ഫാസിസ്റ്റു അല്ലെ? ആർക്കെങ്കിലും ജുഡിഷ്യറിയേക്കാൾ വലിയ ഫാസിസ്റ്റു ആവാൻ പറ്റുമോ?
ചോദ്യം ചെയ്യപ്പെടാൻ സമ്മതിക്കാത്തവർ ഫാസിസ്റ്റുകൾ.
ചോദ്യം ചെയ്യുന്നവനെ വെറുക്കുന്നവരും ശിക്ഷിക്കുന്നവരും ഫാസിസ്റ്റുകൾ.
എങ്കിൽ ഒരു ലളിതമായ ചോദ്യം ചോദ്യം?
ഇന്ത്യൻ ജുഡീഷ്യറി ഒരു ഫാസിസ്റ്റു അല്ലെ?
ആർക്കെങ്കിലും ഇന്ത്യൻ ജുഡിഷ്യറിയേക്കാൾ വലിയ ഫാസിസ്റ്റു ആവാൻ പറ്റുമോ?
ജനാധിപത്യ സംവിധാനത്തെ മുഴുവൻ അട്ടിമറിക്കുകയല്ലേ ഇന്ത്യൻ ജുഡീഷ്യറി സ്വയം ഒരു ഫാസിസ്റ്റു ആവുന്നതിലൂടെ?
ഹിറ്റ്ലറും മുസ്സോളിനിയും വരെ തോറ്റുപോകില്ലേ ഇന്ത്യൻ ജുഡീഷ്യറിയുടെ മുൻപിൽ?
എന്തുകൊണ്ട് ഇതിങ്ങനെ പറയുന്നു?
സംശയമുണ്ടാവും.
വിശദീകരിക്കാം.
ജീവിക്കുന്നത് ജനങ്ങളുടെ മാത്രം ചിലവയിൽ, ആര്ഭാടപൂർവം.
പക്ഷെ, കീഴ്കോടതി മുതൽ സുപ്രീംകോടതി വരെ ചോദ്യം ചെയ്യപ്പെടുന്നില്ല. ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്ന് നിര്ബന്ധവും.
ഇത് തന്നെയല്ലേ ഫാസിസം?
ഇങ്ങിനെ തന്നെയല്ലേ ഏതു ഫാസിസ്റ്റും?
ഫാസിസ്റ്റും ചോദ്യം ചെയ്യപ്പെടരുതെന്നു നിർബന്ധം പിടിക്കുന്നു.
ചോദ്യം ചെയ്യപ്പെടുന്നതിനെ വെറുക്കുന്നു, ഭയക്കുന്നു.
ചെയ്ത തെറ്റിന്റെ പേരിൽ ആരെങ്കിലും ജുഡീഷ്യറിയെ ചോദ്യം ചെയ്യാനോ വിമർശിക്കാനോ ശ്രമിച്ചാൽ അങ്ങനെ ശ്രമിച്ചവർ കുറ്റക്കാരൻ. കൃത്യമായ ഫസിസ്റ് രീതി.
ചോദ്യത്തിലാണ് തെറ്റ്. അവർ ചെയ്യുന്നതിലല്ലെന്നു ന്യായം.
എന്നുവെച്ചാൽ
രാജാവിന്, അഥവാ ഫാസിസ്റ്റിനു, കുറ്റം ചെയ്യാൻ പറ്റില്ലെന്ന പഴയ വിശ്വാസം ദർശനവും പ്രയോഗവും ആക്കിയ പോലെയാണ് ഇന്ത്യൻ ജുഡീഷ്യറി.
അക്കാര്യത്തിൽ ജനാധിപത്യത്തിന്റെയും നീതിനിർവ്വഹണത്തിന്റെയും ബാലപാഠമായ മറുഭാഗം കേൾക്കുക എന്നതു പോലും ഇന്ത്യൻ ജുഡീഷ്യറിക്ക് ബാധകമല്ല.
കോടതിയുടെ തന്നിഷ്ടം മാത്രം ശരി. അതാണ് ഇന്ത്യൻ ജുഡീഷ്യറി.
കോടതിയും ജഡ്ജുമാണെങ്കിൽ തന്നിഷ്ടം മാത്രം നടപ്പാക്കണം.
ഫാസിറ്റിനും മറ്റൊന്നും മറിച്ച് ഇതിനപ്പുറം പറയാനുണ്ടായിരുന്നില്ല, ഉണ്ടാവില്ല.
ജുഡീഷ്യറിക്കു മേൽ ആരുമില്ല.
ഫാസിസ്റ്റു വിശ്വസിക്കുന്നതും ഇത് തന്നെ. തനിക്കു മേൽ ആരുമില്ലെന്ന്. ആരും പാടില്ലെന്ന്.
ജനാധിപത്യത്തിൽ ജനങ്ങൾ നൽകിയ അധികാരമേ അവർക്കുള്ളൂ എന്നും, ആ അധികാരം എപ്പോൾ വേണമെങ്കിലും ജനങ്ങൾക്കു തിരിച്ചെടുക്കാം എന്നതും, ജനങ്ങൾ ജുഡിഷ്യറിക്കും മേൽ ആണ് എന്നതും ഇന്ത്യൻ ജുഡീഷ്യറിക്ക് ബാധകമല്ല. അവർ ആകാശത്തു നിന്നും പിറന്നു വീണ ദൈവത്തിന്റെ സ്വന്തം മക്കളെ പോലെ. ജൂതന്മാർ സ്വയം അവരെ കരുതിയത് പോലെ. വെറും ഫാസിസം.
ജനാധിപത്യത്തിന്റെ പേരിൽ പതിച്ചു കിട്ടിയ അവകാശത്തെ ഒരു ഫാസിസ്റ്റു അധികാരമാക്കി നടക്കുകയാണ് ഇന്ത്യൻ ജുഡീഷ്യറിക്ക് പഥ്യം.
അതുകൊണ്ടാണ് കോടതി നടപടികളോ വിസ്താരമോ വീഡിയോ റെക്കോർഡിങ്ങിനു വിധേയമാക്കാൻ അവർ തായ്യാറാവാതിരിക്കുന്നത്. എന്നല്ല ഭയക്കുന്നത്. ഒരു ഫാസിസ്റ്റിനെ പോലെ, ഭീരുവെ പോലെ, കള്ളനെ പോലെ.
തന്നെ വീക്ഷിച്ചും നിരീക്ഷിച്ചും ആരും കുറ്റം കണ്ടെത്താൻ പാടില്ലെന്ന ഫാസിസ്റ്റു രീതി തന്നെ. അതിനു മാത്രം ആരും വളർന്നിട്ടില്ല, വളരാൻ പാടില്ലെന്ന രീതി. വെറും ഒരു രാത്രിക്കള്ളന്റെ മംസശാസ്ത്രം.
അതിനാൽ, നേരിൽ കേട്ടതിനും കണ്ടതിനും രേഖാപരമായ തെളിവിനും വിപരീതമായി വരെ ഒരു ജഡ്ജ്നു തന്നിഷ്ടം പോലെ എന്തും വിധിക്കാം എന്ന് വന്നിരിക്കുന്നു ഇന്ത്യൻ ജുഡീഷ്യറിയിൽ. എന്നതാണ് ഇന്ത്യൻ ജുഡീഷ്യറിയിലെ കീഴ്കോടതി മുതലങ്ങോട്ടുള്ള ഓരോ ജഡ്ജിന്റെയും നിലപാട്.
ഫാസിസത്തിന്റെ ക്രൂര മാനസികാവസ്ഥയും നിലപാടും ഇത് തന്നെ.
വ്യക്തിവൈരാഗ്യം തീർക്കാൻ പോലും ഈ ഫാസിസ്റ്റു ജഡ്ജുകൾക്കു ജനാധിപത്യ സ്ഥാപനമായ ജുഡീഷ്യറിയുടെ മറ സ്വീകരിക്കാം. കാരണം ജനാധിപത്യത്തിനുള്ളിലെ ഈ ഫാസിസ്റ്റു മേഖലയിൽ അവർ ചോദ്യം ചെയ്യപ്പെടില്ല എന്നവർക്കുറപ്പ്. അതിനാൽ, ദിനേനയെന്നോണം അത് നടന്നും തുടർന്നും കൊണ്ടിരിക്കുകയും ചെയ്യുന്നു. ഫാസിസം എന്നല്ലാതെ ഇതിനെ പിന്നെന്തു വിളിക്കും?
കൃത്യനിർവ്വഹണത്തിൽ ഒരു ജഡ്ജിന് ബോധപൂർവം തന്നെ എല്ലാ തെളിവുകളെയും രേഖകളെയും അവഗണിക്കാം. ആരും കയറിവന്നു ചോദ്യം ചെയ്യില്ല. ആർക്കും അങ്ങനെ ചോദ്യം ചെയ്യാൻ പറ്റില്ല. എന്ത് തെറ്റായ വിധി നൽകിയാലും ആ ജഡ്ജ് ശിക്ഷിക്കപെടില്ല, ശിക്ഷിക്കപ്പെടരുത്. ചോദ്യം ചെയ്യപ്പെടില്ല, ചോദ്യം ചെയ്യപ്പെടരുത്. ഇങ്ങനെയാണ് ഇന്ത്യൻ ഫാസിസ്റ്റു ജുഡീഷ്യറിയുടെ പോക്ക്. ഇങ്ങനെ തന്നെയാണ് എവിടെയും ഏതൊരു ഫാസിസ്റ്റും.
മേൽക്കോടതിക്കു വേണമെങ്കിൽ വിധി തിരുത്താം. മേൽക്കോടതിയിൽ ഈമാനും മറ്റു നിലക്കൊന്നും സ്വാധീനിക്കപ്പെട്ടിട്ടില്ലെങ്കിൽ. അപ്പോഴും കീഴ്കോടതി ജഡ്ജിനെ വിമര്ശിക്കരുത്, ചോദ്യം ചെയ്യരുത്, ശിക്ഷിക്കരുത്. ജുഡിഷ്യറിയിലെ ഓരോ ജൂഡ്ജും പുണ്യാത്മാക്കൾ. ഏതൊരു ഫാസിസ്റ്റിനെയുംപോലെ.
അവനു പൂർണ സംരക്ഷണവും സുരക്ഷയും നൽകണം. അത് ഫാസിസ്റ്റു ജുഡിഷ്യറിയിലെ തിട്ടൂരം. ഫാസിസ്റ്റു മാത്രമായ് ഇന്ത്യൻ ജുഡീഷ്യറി അതുറപ്പ് നൽകുന്നു.
ആരെങ്കിലും ഫാസിസ്റ്റു ആവാതെ, ആവാൻ പറ്റാതെ ഇന്ത്യൻ ജുഡിഷ്യറിയിൽ കയറിപ്പോയിട്ടുണ്ടെങ്കിൽ ഖേദിക്കേണ്ട.
കയറിക്കഴിഞ്ഞാൽ നിർബന്ധമായും ഫാസിസ്റ്റു ആവും, ആവാം.
അത്രയ്ക്ക് സുരക്ഷയും ആർഭാടവും സംരക്ഷണവുമാണ് തന്നിഷ്ടക്കാരനായ ഓരോ ജഡ്ജിക്കും ഇന്ത്യൻ ജുഡീഷ്യറി നൽകുന്നത്. അല്ലാത്തവന് തീക്കനലും. ഒരു ചെക്കും ബാറും ഇല്ലാതെ.
ജനങ്ങൾക്കോ മൂന്നാം കക്ഷിക്കോ തല്പരകക്ഷികൾക്കോ കോടതിക്ക് മുൻപിൽ പറഞ്ഞതും വിസ്തരിച്ചതും രണ്ടാമതൊന്നു കാണാനും അറിയാനും വിശകലനം ചെയ്യാനും പറ്റില്ല, അനുവാദം കൊടുക്കില്ല. പോരെ. ഫാസിസ്റ്റുകൾ ഇതിനേക്കാൾ ഭേദം.
തന്നിഷ്ടപ്രകാരവും നിക്ഷിപ്ത താൽപര്യ സംരക്ഷണാർത്ഥവും എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചു ഒരു തെറ്റായ വിധി ഏതു ജഡ്ജ് നടത്തിയാലും അതിനെ ഒരു മേൽക്കോടതിക്കും ആർക്കും വിമർശിക്കാനോ അത്തരം ഒരു ജഡ്ജിനെതിരെ നടപടിയെടുക്കാനോ പാടില്ലെന്ന് വരിക. ഇതിനേക്കാൾ വലിയ ഫാസ്സിസം എവിടെ എങ്ങിനെ ആരിലുണ്ടാവും? അതും ജനാധിപത്യത്തിന്റെ മറവിലും തണലിലും. ജനാധിപത്യം നൽകുന്ന ആർഭാട-സുഖസൗകര്യങ്ങളെല്ലാം ഏറ്റിയേറ്റി അനുഭവിച്ചു കൊണ്ട്. ജനങ്ങളുടെ നെഞ്ചത്തു കയറിയിരുന്നു കൊണ്ട്.
റോമാ കത്തിയെരിയുമ്പോഴും വീണ വായിക്കുന്ന നീറുകളെ പോലെ. അതിനേക്കാൾ അതംപതിച്ചുകൊണ്ട്.
***********
ഓരോ ഫാസിസ്റ്റും ഭീരുവാണ്.
ഓരോ ഭീരുവും അശക്തനാണ്.
ഓരോ അശക്തനും ഫാസിസ്റ്റും ഭീരുവുമാണ്.
ഓരോ അശക്തനും ഭീരുവും ചോദ്യം ചെയ്യപെടുന്നതിനെ ഭയക്കുന്നു.
അതിനാൽ അശക്തൻ കോപം കൊള്ളുന്നു. മുൻകൂർജാമ്യമാക്കാൻ.
അശക്തന്മാർ മാത്രമാണ് കോപം കൊള്ളുന്നവർ. ഭീരുക്കൾ.
അശക്തനും ഭീരുവും ശക്തിയുണ്ടെന്ന് തോന്നിപ്പിക്കാനും അങ്ങനെ കാണിക്കാനും പ്രേരിതനാവുന്നു, നിര്ബന്ധിതനാവുന്നു.
ഒരു പ്രതിരോധ നടപടിയെന്ന പോലെ.
ചോദ്യം ചെയ്യപെടുന്നതിനും മുൻപേ കൃത്രിമമായി ശക്തി കാണിച്ചു പേടിപ്പിക്കുന്നു ഓരോ അശക്തനും ഭീരുവും.
അങ്ങനെ അശക്തന്മാരും ഭീരുക്കൾ അക്രമികൾ മാത്രമായി ഭവിക്കുന്നു.
മനസ്സുകൊണ്ടും ശരീരം കൊണ്ടും.
ഇന്ത്യൻ ജുഡീഷ്യറിയും ഇതിനു വിരുദ്ധമല്ല, വിപരീതമല്ല.
ഇന്ത്യൻ ജുഡീഷ്യറി മറ്റൊരു ഭീരുവല്ലാതെ മറ്റൊന്നുമല്ല.

Thursday, December 6, 2018
To explain what is real I have no words, and no colours
Jospeh Ettan and Clara Chechi.
I was no way to know these two great souls.
But, as you may know,
Or know not,
They were the ones who came to me,
By themselves taking themselves the initiative,
And taking prior permission, in an unusual way,
With an advance note written on a paper,
Sent through one of mine and their friends,
That too when they had
The experience of reading
One my Book
In English “Mystic Mist”.
From that day onwards
We sailed together.
With nothing to hide,
Nowhere.
For me, they are/were the ones,
Beyond the words
Who knew the inner soul.
With no formalities.
Formality comes in
When the real spirituality is missing.
True,,
No one can believe,
That we knew each other
By and through the inner souls.
To explain that inner side,
And what is real, I have
No words, and no colours.
So, my dears, for me,
No need to introduce them both
To any one.
Words and colours
Will not suffice,
Rather, will only fail.
No collar or letters
Can illustrate or depict
The real.
The real experiences.
Then what will it be
About them both,
Who did cross all
The confinements of
Colours and letters.
Hence all the barriers
Of this world’s faiths
And the heavens it created.
വാക്കുകളെയും നിറങ്ങളേയും അവയുണ്ടാക്കുന്ന വിശ്വാസങ്ങളെയും ആകാശങ്ങളേയും ഭേദിച്ചവർ.
ജോസഫേട്ടൻ, ക്ലാരച്ചേച്ചി.
ഉള്ളറിഞ്ഞവർ.
നമ്മൾ പരസ്പരം ഉള്ളറിഞ്ഞവർ.
ഉള്ളിനെ അറിയിക്കാൻ
ഉള്ളതിനെ അറിയിക്കാൻ
വാക്കുകൾ ഇല്ല.
വാക്കുകൾ പോരാ.
അതിനാൽ, നിങ്ങളെ ഞാൻ
പരിചയപ്പെടുത്തുന്നില്ല.
ആർക്കും.
പരിചയപ്പെടുത്താൻ വാക്കുകൾ
മതിയാവാതാവും, പരാജയപ്പെടും.
അനുഭവങ്ങളെ വരച്ചുകാട്ടുന്ന
നിറങ്ങളും അക്ഷരങ്ങളും ഇല്ല.
നിങ്ങളോ,
വാക്കുകളെയും നിറങ്ങളേയും
അവയുണ്ടാക്കുന്ന
വിശ്വാസങ്ങളെയും ആകാശങ്ങളേയും
ഭേദിച്ചവർ.
Wednesday, December 5, 2018
ആചാരങ്ങളും ഉപചാരങ്ങളും മണവാട്ടിയുടെ വസ്ത്രം. അനുഭവത്തിൽ വേണ്ട
ആചാരങ്ങളും ഉപചാരങ്ങളും
മണവാട്ടിയുടെ വസ്ത്രം പോലെ.
അനുഭവത്തിൽ വേണ്ട, മണവാളന് വേണ്ട.
അനുഭവങ്ങളേതും വസ്ത്രവും ഭാഷയും വേണ്ടാതെ.
********
തനിക്കു തന്നോടുള്ളത് സ്നേഹം.
നിരുപാധികം. അതുമൂലമുള്ള
ഇഷ്ടവും അനിഷ്ടവും മാത്രം
ബാക്കിയെല്ലാം. സോപാധികം.
*********
സ്വാതന്ത്ര്യം - കൊടുത്താൽ തിരിച്ചെടുക്കാനാവില്ല.
കൊടുത്ത നോക്കൂ. എല്ലാം നടക്കുമേൽ,
ഏവരും ആലസ്യം പൂകും.
സ്വർഗം, നിത്യജീവൻ, ലയം.
********
പ്രേമത്തിൽ പെണ്ണ് കാണുന്നതും തേടുന്നതും
ബഹുമാനം, അംഗീകാരം.
വിവാഹശേഷം എത്ര തെരഞ്ഞാലും കാണാത്തത്.
പുരുഷനത് വിത്ത് വിതറാനുള്ള കാമം.
*******
ഇല്ലാത്തത് ഉണ്ടാക്കാനുള്ള ശ്രമം-ജീവിതം.
ആ വഴിയേ ഉപകാരണമാവും. സൃഷ്ടിച്ചു നശിപ്പിച്ചു
പരസ്പരം ദൈവങ്ങൾ തന്നെയാവും.
*********
സുഖിപ്പിച്ചാൽ, വിജയിച്ചാൽ, സുഖിപ്പിക്കപ്പെടും.
നിലപാടുണ്ടായാൽ, വിജയിച്ചില്ലേൽ, വെറുക്കപ്പെടും.
യേശുവായാലും മുഹമ്മതായാലും.
**********
ധർമം നടക്കുന്നത് നീ അറിയേണം എന്നില്ല,
നീയല്ല, ജീവിതം നടപ്പാക്കുന്നതാണ് ധർമം.
ജീവിച്ചാൽ മതി. ജീവിതത്തിന്റെ ധർമം
ആരോരുമറിയാതെയും നടക്കും.
********
തന്നെ തെളിയിക്കാനുള്ള ശ്രമം.
എല്ലാ ജോലികളും ശ്രമങ്ങളും അങ്ങനെ.
ആരും ഒന്നും സ്ഥിരം തെളിഞ്ഞു നില്കുന്നുമില്ല.
തെളിഞ്ഞവൻ സ്വയം മാഞ്ഞും പോകുന്നു.
******
ആർത്തവപ്പെട്ടു അപകർഷപ്പെടുന്ന
ഓരോ പെണ്ണിനും പ്രേമം
ഒരംഗീകാരവും ബഹുമാനവും പോലെ.
അതാണ് പ്രേമത്തിൽ പെണ്ണ് കാണുന്ന വില.
*****
വായുവും വെള്ളവും വെളിച്ചവും മണ്ണും പെണ്ണും സൗജന്യം.
വയർ ഒരു ചാൺ മാത്രം.
എന്തുണ്ടേലും ഇല്ലേലും
ജീവിതത്തിനു വേറെ അർത്ഥവും ഇല്ല.
**********
പ്രേമത്തിൽ സ്ത്രീ കാണുന്നത് ബഹുമാനം.
താനൊന്നുമല്ലെന്നു സ്വയം കരുതുന്നവൾക്കു,
അവൾ എന്തോക്കെയോ ആണെന്ന് തോന്നിപ്പിക്കുന്നു പ്രേമം.
********
മുഖവും വസ്ത്രവും തരുന്നത്
അക്കരപ്പച്ചയും മായയും തന്നെ.
അല്ലേൽ മടുപ്പ്. നിസ്സംഗതയും നിഷ്ക്രിയത്വവും
ഉളവാക്കുന്ന മടുപ്പ്. അല്ലെ?
*******
ജീവിതം ജീവിക്കാൻ തന്നെ പാട്.
ജോലി, (വിവാഹം), പ്രജനനം, കുഞ്ഞുങ്ങൾ.
അതിനപ്പുറത്തേക്കൊരു മാനവും കമാനവും ഇല്ല.
ഉള്ളത് വെറും മനോവിലാസം.
*******
ഭൂമിയുടെ ശ്വാസകോശത്തിലും തലച്ചോറിലും
മനുഷ്യന് കൂടും വീടും.
മനുഷ്യന്റെ മാറിലും തലയിലും
നിപാക്കു വീടും കൂടും.
Subscribe to:
Posts (Atom)