Sunday, January 5, 2025

കേരളത്തെ മിനിപാക്കിസ്ഥാൻ എന്ന് പറയുന്നവർ....

കേരളം മിനിപാക്കിസ്ഥാനെന്ന് പറയുന്നവർ പറയാതെ പറയുന്ന ചിലതുണ്ട്.

കേരളത്തെ മിനിപാക്കിസ്ഥാൻ എന്ന് പറയുമ്പോൾ യഥാർത്ഥത്തിൽ ആ പറച്ചിൽ ഇന്ത്യയെ പരിഹസിക്കലും പാക്കിസ്ഥാനെ പുകഴ്ത്തലുമാണ്.

കാരണം, ഇന്ത്യയിലെ ഏറ്റവും നല്ല, ഉയർന്ന സംസ്ഥാനം കേരളം. 

അതുപോലെയാണ് പാക്കിസ്ഥാൻ എന്നവർ സ്തുതിപാടുന്നു

ഏത് അളവുകോൽ എടുത്തുവെച്ച് നോക്കിയാലും യുറോപ്യൻ അമേരിക്കൻ നിലവാരത്തിൽ നിൽക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം.

ഇന്ത്യ എന്ന രാജ്യത്തിൻ്റെ ഏത് രംഗത്തെയും സൂചിപ്പിക്കുന്ന നിലവാര റാങ്ക് പോലും അതിലെ ഒരു ചെറിയ സംസ്ഥാനമായ കേരളത്തേക്കാൾ എത്രയോ താഴെ.

ആ കേരളത്തെ മിനിപാക്കിസ്ഥാൻ എന്ന് പറയുമ്പോൾ അത് ഇന്ത്യയെ പരിഹസിക്കലും പാക്കിസ്ഥാനെ പുകഴ്ത്തലും തന്നെയല്ലാതെ പിന്നെന്താണ്?

ഇവർ പറയുന്നത് പോലെ പാകിസ്ഥാൻ കേരളത്തെ പോലെ അത്രക്ക് നല്ലതാണോ? 

എങ്കിൽ ഇന്ത്യയും പാക്കിസ്ഥാൻ പോലെ ആവേണമെന്നല്ലേ അവർ പറയാതെ പറയുന്നത്? 

അങ്ങനെയെങ്കിൽ ഇന്ത്യയും പാക്കിസ്ഥാൻ പോലെ തന്നെയാവണം എന്നല്ലേ ഏതൊരു യഥാർത്ഥ രാജ്യസ്‌നേഹിയായ ഇന്ത്യക്കാരനും ആഗ്രഹിക്കേണ്ടത്?

കേരളത്തെ പോലെ ഉയർന്ന നിലവാരമുള്ള പാക്കിസ്ഥാൻ പോലെ ഇന്ത്യയും ആവുക എന്ന്. തന്നെ

ഇന്ത്യയിലുള്ള ബാക്കി സംസ്ഥാനങ്ങളും കേരളം പോലെ നന്നായാൽ ഇന്ത്യ മുഴുവൻ ഫലത്തിൽ പാക്കിസ്ഥാൻ ആവുമെന്നാണല്ലോ ഇങ്ങനെ പറയുന്നവർ പറയാതെ പറയുന്നതും  ഉദ്ദേശിക്കുന്നതും?

നിലവിലെ ഇന്ത്യയായി തന്നെ തുടരാൻ, അങ്ങനെ അവരുടെ വൃത്തികെട്ട രാഷ്ട്രീയം നടക്കാനും അധികാരം തുടരാനും ഇന്ത്യയിലെ ഒരു സംസ്ഥാനവും കേരളം പോലെ നന്നാവാൻ പാടില്ലെന്നാണോ അവർ പറയാതെ പറയുന്നത്?

അവർക്ക് ബാലികേറാമലയായ കേരളത്തെ മിനിപാക്കിസ്ഥാൻ എന്ന് പറയുന്നവർ ഇതല്ലാതെ വേറെന്താണ് അർത്ഥമാക്കുന്നത്?

വിവരവും വിദ്യാഭ്യാസവും ബോധവും തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യവും പക്വതയും ജനങ്ങൾക്ക് പാടില്ല, അവയൊക്കെ ഉളളവർ അവർക്ക് ബാലികേറാമല തന്നെയാണെന്ന് തന്നെയാണ് അവർ പറയാതെ പറയുന്നത്. 

ബാലികേറാാമലയെ അവർ അവരുടെ നിരാശയും നിസ്സഹായതയും കൊണ്ട് പാക്കിസ്ഥാൻ എന്നും സോമാലിയ എന്നുമൊക്കെ വിശേഷിപ്പിച്ച് പോകും.

അവരങ്ങനെയൊക്കെ വിശേഷിപ്പിക്കുന്നത്, അവർക്ക് യഥാർത്ഥത്തിൽ പാക്കിസ്ഥാനും സോമാലിയയും എന്തെന്ന് അറിയാത്തത് കൊണ്ടുമാണ്.

അഞ്ജനമെന്നാൽ നമുക്കറിയാം മഞ്ഞൾ പോലെ വെളുത്തിരിക്കും എന്ന അവരുടെ ആർഷഭാരത സംസ്കാര വിവരം തന്നെയാണ് അവരുടെ വലിയ വിവരം.

അവരുടെ അണികൾക്കും അവരുടെ വയറുനിറക്കുന്ന വെറുപ്പും വിഭജനവും കൊണ്ടുനടക്കാനുള്ള വേദവാക്യങ്ങളും ആയുധങ്ങളുമായി "അഞ്ജനം മഞ്ഞൾ പോലെ"യാണെന്ന ആർഷഭാരത സംസ്കാര വിവരം തന്നെ എത്രയോ മതി.

അറിവുകേടാണല്ലോ അവരുടെ അറിവ്!!!

വെറുപ്പാണല്ലോ അവരുടെ സ്നേഹം!!!

വിഭജനമാണല്ലോ അവരുടെ അഖണ്ഡത!!!

പിറകോട്ട് പോകുന്നതാണല്ലോ അവർക്ക് പുരോഗതിയും മുന്നോട്ട് പോക്കും!!!

ഇല്ലാക്കഥകൾ ആണല്ലോ അവർക്ക് ചരിത്രം!!!!

1 comment:

Anonymous said...

അവർക്ക് എങ്ങനെയും പണം ഉണ്ടാക്കണം എന്ന് മാത്രം, മത രാജ്യങ്ങളിലേതാണ് നന്നായത്?
മതനിരപേക്ഷത ഇഷ്ടപ്പെടാത്ത ടീം ev m ഭരണമാണ് നടത്തുന്നത്, ജനങ്ങൾ ഭൂരിപക്ഷം കൂടെയല്ല എന്നത് കൂടുതൽ തെളിഞ്ഞു വരുന്നു.