ജനാധിപത്യം മോഷണം പോയിരിക്കുന്നു.
മോഷണം പോവാൻ ജനങ്ങൾക്കു എന്നെങ്കിലും ആധിപത്യം ഉണ്ടായിരുന്നോ?
ഇല്ല.
അധികാരം കയ്യാളാൻ മാത്രം ഇന്ത്യൻ ജനത വളർന്നിട്ടുണ്ടോ?
ഇല്ല.
ഇത്ര വലിയ നാട്ടിൽ, ഇത്രയ്ക്കു വിവരം ഇല്ലാത്ത ജനങ്ങൾ എങ്ങിനെ അധികാരം നടത്തും? എങ്ങിനെ പ്രതികരിക്കുകയെങ്കിലും ചെയ്യും?
അതാണ് ഇവിടുത്തെ അധികാരി വർഗ്ഗത്തിന്റെ ധൈര്യം. രാഷ്ട്രീയ പാർട്ടികളുടെ പിൻബലം.
ജനങ്ങൾ തീരുമാനിച്ചുണ്ടാക്കിയ ജനാധിപത്യം ഇന്ത്യയിൽ ഇല്ല, ഉണ്ടായിട്ടില്ല, ഉണ്ടായിരുന്നില്ല.
ഒരു ചെറിയ വിഭാഗം അതങ്ങിനെ അങ്ങ് പ്രഖ്യാപിച്ചു ആഘോഷിക്കുന്നതല്ലാതെ.
അങ്ങനെ, ജനങളുടെ മേലുള്ള പാർട്ടികളുടെ അധികാരത്തിനു ജനാധിപത്യം എന്ന പേരും വന്നു.
പോയത് ഇല്ലാതിരുന്ന ജനങ്ങളുടെ അധികാരം
അധികാരവും ആധിപത്യവും ഇപ്പോൾ കൊണ്ട് നടക്കുന്നത് പാർട്ടികൾ.
പക്ഷെ അത് മാത്രം ജനങ്ങൾ അറിയില്ല.
No comments:
Post a Comment