Saturday, February 10, 2018

ഒരു പാർട്ടിയുണ്ട്. രക്ഷപ്പെടാൻ ഒരു രാജ്യം വേണം

ഞാനുണ്ട്.  
എന്നെ പരീക്ഷിക്കാൻ, എനിക്ക് രക്ഷപ്പെടാൻ, തടിച്ചു കൊഴുക്കാൻ ഒരു പാർട്ടി വേണം.

ഒരു പാർട്ടിയുണ്ട്
പാർട്ടിയെ പരീക്ഷിക്കാൻ, പാർട്ടിക്ക് രക്ഷപ്പെടാൻ, തടിച്ചു കൊഴുക്കാൻ ഒരു രാജ്യം വേണം. ചുരുങ്ങിയത് ഒരു സംസ്ഥാനമെങ്കിലും

ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിലെ ഓരോ നേതാവും പാർട്ടിയും.
ഇത് തന്നെയാണ് ഓരോ നേതാവിന്റെയും പാർട്ടിയുടെയും മനോഗതി

രാജ്യം രക്ഷപ്പെടേണ്ടതുണ്ടെന്നു മനസ്സിലാക്കിയതല്ല. രാജ്യത്തെ രക്ഷപ്പെടുത്താൻ എന്തെങ്കിലും ചെയ്യണം  എന്ന് ചിന്തിച്ചു വേവലാതിപ്പെട്ടു ഒരു പാർട്ടിയെയും പ്രത്യേയശാസ്ത്രത്തെയും അന്വേഷിച്ചു കണ്ടെത്തിയതല്ല
പകരം താൻ വിശ്വസിച്ച തന്നെ രക്ഷിക്കാനുള്ള പാർട്ടിയെ രക്ഷിക്കാനും പരീക്ഷിക്കാനും ഒരു രാജ്യം വേണം എന്ന് കരുതിയതാണ്

ഇന്ത്യൻ ജനാധിപത്യത്തിലെ പാർട്ടികളും നേതാക്കളും മുറിവൈദ്യന്മാരല്ലാതെ മറ്റാരുമല്ല
അത്തരം മുറിവൈദ്യന്മാർക് രക്ഷപ്പെടേണം
ജീവിച്ചു പോകാൻ ഒരു ജോലി വേണം
പാർട്ടിക്കും നേതാക്കൾക്കും ഒരുപോലെ അന്നവും ആർഭാടവും നടത്തണം
അതിന്നു വേണ്ടി രോഗിയായ ഒരമ്മയെ വേണം.  
മുറിവൈദ്യന്മാർക്കു  ശുശ്രൂഷിച്ചു ജോലി എടുക്കുന്നു എന്ന് വരുത്തണം
അമ്മയുടെ പേരിലും അമ്മയോടുള്ള സ്നേഹത്തിന്റെ പേരിലും ആയാൽ സംഗതി  കുശാൽഅത്ര തന്നെ. എങ്കിൽ ആർക്കും ഒന്നും പറയാൻ പറ്റില്ല, രോഗിയായി മാറ്റപ്പെട്ട നിസ്സഹായയായ അമ്മയായിട്ടു ഒന്നും പറയുകയും ഇല്ല. അമ്മമാർ പൊതുവെ അങ്ങനെയാണെന്നാണല്ലോ വെപ്പ്
പൊതുജനം കഴുതകളെ മാത്രം പ്രസവിച്ചു തീറ്റിപ്പോറ്റുന്ന തടിച്ചു കൊഴുത്ത ഒന്നും ചെയ്യാൻ പറ്റാത്തത്ര വലിയ അമ്മയാവുമ്പോൾ പ്രത്യേകിച്ചും. തന്നെ ഇഞ്ചിഞ്ചായി ഞെക്കിയും നക്കിയും കൊല്ലുന്നവനോട് പോലും ഒന്നും തിരിച്ചു പറയാൻ കഴിയാത്ത രോഗിയായ അമ്മ. ഭാരത മാതാവ്.
അതാണ് മുറിവൈവധ്യന്മാരായ പാർട്ടികളുടെയും നേതാക്കളുടെയും മനോഗതിയും ധൈര്യവും
രോഗിയായ അമ്മക്ക് വേണ്ടി, അമ്മയോടുള്ള സ്നേഹം കലശലായി വൈദ്യനെ കണ്ടെത്തുകയല്ല അവർ. അമ്മ നിലക്ക് രോഗിയല്ലെന്നു അവർക്കു നന്നായി അറിയാം.
പകരം മുറിവൈദ്യന്മാരായ പാർട്ടികൾക്കും  അതിന്റെ നേതാക്കൾക്കും വഴങ്ങും വിധമുള്ള ഒരമ്മയെയും അമ്മ സങ്കല്പത്തെയും  കണ്ടെത്തുകയും ഉണ്ടാക്കുകയുമാണവർ. അതല്ലേൽ ഏതൊരു നല്ല ആരോഗ്യവതിയായ അമ്മയെയും സങ്കല്പത്തെയും അവർ രോഗിയാക്കുകയുമാണ്. അതാണ്  ഇന്ത്യൻ ജനാധിപത്യവും അതിലെ മഹാഭൂരിപക്ഷം പാർട്ടികളും നേതാക്കളും എപ്പോഴുമെപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത്. ജനാധിപത്യമെന്ന വലിയ പേരിട്ടു കൊണ്ട്.

അതും പോരാഞ്ഞു, അവർതന്നെയായ മുറിവൈദ്യന്മാരായ പാർട്ടികളെയും നേതാക്കളെയും തീറ്റിപ്പോറ്റാനും നിലനിർത്താനും അവർക്കു കൂലികൊടുക്കാനും  വേണ്ടി അമ്മയുടെ മാറ് മുറിച്ചു കിട്ടുന്ന അരക്കിലോ ഇറച്ചി പോലും  വിൽക്കുകയാണ്

ഇപ്പറയുന്ന ജനാധിപത്യത്തിൽ അമ്മയല്ല പ്രധാനം
മുറിവൈദ്യന്മാരും  അവർക്കു കിട്ടാനുള്ളതും ചെയ്യാനുള്ളതുമാണ് പ്രധാനം.
മുറിവൈദ്യന്മാരായ  പാർട്ടികളും നേതാക്കളും നിലനിൽക്കലാണ് പ്രധാനം. ജനാധിപത്യാവകാശമെന്നും  മനുഷ്യാവകാശമെന്നും സ്വാതന്ത്ര്യമെന്നും ഒക്കെയുള്ള സുന്ദരമായ പേരിട്ടു കൊണ്ട്


ഒന്ന് പറയട്ടെ.....
കൂടെ പാടാൻ വേറൊരു വിഭാഗവും കൂടിയുണ്ട്

വിഡ്ഢികളാക്കാൻ ഒരു സമൂഹത്തെ കിട്ടുമോഎന്നവർ മുറിവൈദ്യന്മാരോട്  ചോദിക്കുന്നു.

എന്തിനാണ്?

തങ്ങളുടെ മതത്തെയും ഇതോടൊപ്പം ഒന്ന് രക്ഷപ്പെടുത്തി എടുക്കാൻ. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വലിയ പേരുകളുടെ മറവിൽ.

അങ്ങിനെ വിഡ്ഢികളെ പരസ്പരം ഒരുക്കിക്കൊടുക്കുന്നു മതം രാഷ്ട്രീയ പാർട്ടികൾക്കും, രാഷ്ട്രീയ പാർട്ടികൾ മതത്തിനും
ഭാരത മാതാവിന്റെ ചിലവിൽ. അവരുടെ മക്കളുടെ ചിലവിൽ.
ജനാധിപത്യത്തിൽ പൊതുജനം കഴുതകളാണെന്ന വലിയ ഉറപ്പിൽ
ഇന്ത്യയിലെ ജനങ്ങൾ നേരിട്ട് ഒരു ജനാധിപത്യവും നടപ്പാക്കില്ല, അവർക്കതിനാവില്ല എന്ന തിരിച്ചറിവിൽ.  

എങ്ങിനെയുണ്ട് ഭാരതമാതാവും അവിടത്തെ മക്കളും.


***************



No comments: