Saturday, October 17, 2026

ഞാനവർകൾ ചിന്ത സ്വയം ഒരു ദുർമന്ത്രകനാകും, അസൂയാലുവാകും. ഞാനവർകൾs ചിന്തയാണ് പിശാചായത്.

ഞാനവർകൾ ചിന്ത സ്വയം ഒരു ദുർമന്ത്രകനാകും.

“ജനങ്ങളുടെ നാഥനോട് രക്ഷതേടുന്നു എന്ന് നീ പറയുക: …… ഒളിഞ്ഞും തെളിഞ്ഞും വരുന്ന ദുർമന്ത്രകന്റെ ഉപദ്രവങ്ങളിൽ നിന്ന്.” (ഖുർആൻ)


ഞാനവർകൾ ചിന്ത സ്വയം ഒരു അസൂയാലുവാകുംj .


“പ്രഭാതത്തിന്റെ നാഥനോട് രക്ഷതേടുന്നു എന്ന് നീ പറയുക: …..  അസൂയാലുവിന്റെ ഉപദ്രവങ്ങളിൽ നിന്ന്, അവൻ അസൂയ വെക്കുമ്പോൾ.” (ഖുർആൻ)


ഞാനവർകൾs ചിന്തയാണ് പിശാചായത്. 


ദുർമന്ത്രണവും അസൂയയും ആണ് പിശചായത്.


എന്നുവെച്ചാൽ ഞാനവർകൾ ചിന്ത സ്വയം തന്നെ പിശാചാണ്. 


ആരെയും പിശാചാക്കി മാറ്റുന്ന പിശാചാണ്  ദുർമന്ത്രണവും അസൂയയും.


ഞാനവർകൾ ചിന്ത എന്ന പിശാച് ഇരുതല മൂർച്ചയുള്ള കത്തിയാണ്. 


ആ കത്തി സ്വന്തത്തിലും ചുറ്റുപാടിലും മുറിവുണ്ടാക്കും, വേദനയുണ്ടാക്കും.


ഞാനവർകൾ ചിന്ത എന്ന പിശാച് തന്നെയായ (ദുർമന്ത്രണവും അസൂയയും ആയ) മൂർച്ചയേറിയ കത്തി സ്വയം വേദനിക്കും മറ്റുള്ളവരെ വേദനിപ്പിക്കും.


അഹങ്കാരവും അതുണ്ടാക്കുന്ന അസൂയയും ദുർമന്ത്രണവും വേദനിപ്പിക്കുന്നത്ര ഒരായുധവും ശത്രുവും വേദനിപ്പിക്കില്ല.


ഞാനവർകൾ ചിന്തയുള്ളവർ ഞാനവർകൾ ചിന്തയെ സമർത്ഥിക്കാൻ കത്തി ആഴ്ത്തിയിറക്കിക്കൊണ്ടേയിരിക്കും , അവരുടെ ഞാനവർകൾ ചിന്തയെ വലുതാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും,.


ഞാനവർകൾ ചിന്തയുള്ളവർ തന്റെ വൃത്തികേടുകൾ ചുറ്റിലും വിതറി സർവ്ബറുടേതുമാക്കും, അന്തരീക്ഷം വഷളാക്കും.


അവരുടേതാണ് പ്രശ്നമെന്ന് അംഗീകരിക്കാതെ അവർ ചുറ്റുപാടിനെ മുഴുവൻ കുറ്റപ്പെടുത്തി മുഴുവൻ അന്തരീക്ഷവും നശിപ്പിക്കും.


അതുകൊണ്ട് കൂടിയാണ് ഞാനവർകൾ ചിന്തയെന്ന ദുർമന്ത്രകനായ പിശാചിൽ നിന്ന് രക്ഷനേടൽ നിർബന്ധമാകുന്നത്.


“ജനങ്ങളുടെ നാഥനോട് രക്ഷതേടുന്നു എന്ന് നീ പറയുക: …… ഒളിഞ്ഞും തെളിഞ്ഞും വരുന്ന ദുർമന്ത്രകന്റെ ഉപദ്രവങ്ങളിൽ നിന്ന്.” (ഖുർആൻ)


കാരണം, ഞാനവർകൾ ചിന്തയിൽ: 


ശത്രു അവനവൻ തന്നെയാണ്. 


ശത്രു അവനവനിൽ തന്നെയാണ്. 


ശത്രു ഓരോരുത്തന്റെയും ഉള്ളിലാണ്.


അവനാനല്ലാത്ത ശത്രുവിൽ നിന്ന് നിങ്ങൾക്ക് എങ്ങനെയെങ്കിലും രക്ഷപ്പെടാം. 


ഓടിയും, ആയുധം പ്രയോഗിച്ചും ഒളിച്ചിരുന്നും മറ്റുള്ളവരുടേ സഹായം തേടിയും നേടിയും ഒക്കെ അവനാനല്ലാത്ത, പുറത്തുള്ള ശത്രുവിൽ നിന്ന് രക്ഷപ്പെടാം.


പക്ഷേ ശത്രു അവനവനായാൽ, ശത്രു അവനവന്റെ ഉള്ളിലായാൽ, ആ ശത്രുവേ അറിയുക പോലുമില്ല, ആ ശത്രുവേ തിരിച്ചറിയാനാവില്ല. 


ആ ശത്രു ഉണ്ടെന്ന് സമ്മതിച്ചുകൊടുക്കാൻ പോലും സാധിക്കില്ല. 


അങ്ങനെ തന്നിലാണ് തന്റെ ശത്രുവെന്ന് സമ്മതിച്ചുകൊടുക്കുമ്പോൾ തന്റെ വലുപ്പവും വലുപ്പത്തിൽ അഹങ്കരിക്കുന്ന അഹങ്കാരവും ഒഴിവാക്കേണ്ടി വരും. 


ഒരർത്ഥത്തിൽ സാമൂഹ്യാംഗീകാരമുള്ള തന്നെത്തന്നെ ഒഴിവാക്കേണ്ടി വരും.


അതുകൊണ്ട് തന്നെ ഊണിലും ഉറക്കിലും കുളിമുറിയിലും ശത്രു കൂടെ എന്ന് വരും. 


ഏറ്റവും വലിയ കൂട്ടുകാരനായി ഏറ്റവും വലിയ ശത്രു അതാണ് അവനവനിലെ അവനവൻ തന്നെയായ ശത്രു.


********


ഞാനവർകൾ ചിന്തയെന്ന അഹങ്കാരം. 


അഹങ്കാരം ഉണ്ടാക്കുന്ന ധിക്കാരം, അസൂയ, നിരാശ. 


നിരാശയും അസൂയയും ഉണ്ടാക്കുന്ന ദുർമന്ത്രണം.


ഇതാണ് ഇതിന്റെ വഴി.


അറിയണം: ഇബ്ലീസ് എന്ന വാക്കിന്റെ അർത്ഥം തന്നെ നിരാശപ്പെട്ടവൻ. 


നിരാശപ്പെട്ടവനിൽ എളുപ്പം അസൂയ ജനിക്കും.


അസൂയയെ അവൻ അറിയാതെ അഹങ്കാരമാക്കി മാറ്റും. 


നിരാശ മൂത്ത് കിട്ടുന്ന അസൂയയും അഹങ്കാരവും വെച്ച് നടത്തുന്ന ദുർമന്ത്രണങ്ങളിൽ കുടുങ്ങി അവൻ എന്തക്രമവും ചിന്തിക്കും, നടത്തും.


നിരാശപ്പെട്ടവർ ആണ് എന്തിനും മുതിരുന്ന അപകടകാരികൾ ആവുന്നത്. 


********


നോക്കൂ: ഉദാഹരണത്തിന് വർത്തമാനകാല ഇന്ത്യയെ, ഇന്ത്യൻ സമൂഹത്തെ, ഇന്ത്യൻ രാഷ്ട്രീയത്തെ. 


മേല്പറഞ്ഞ പിശാചെന്ന ദുർമന്ത്രണത്തിന്റെയും അതുണ്ടാക്കുന്ന അസൂയയുടെയും വെറുപ്പിന്റെയും കൃത്രിമ അഹങ്കാരത്തിന്റെയും വളർച്ച എങ്ങിനെയെന്ന് മനസ്സിലാവും.


ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി കാര്യമായും അവരുടെ ആദർശമായും ആയുധമായും ഉപയോഗിക്കുന്നത് തന്നെ ഈ ദുർമന്ത്രണം എന്ന പിശാചിനെയാണ്. തെറ്റായ വാർത്തകളെ, കളവുകളെ.


ഇന്ത്യ ഭരിക്കുന്ന പാർട്ടി സമൂഹത്തിൽ കാര്യമായും കുത്തിനിറക്കുന്നത് അസൂയയാണ്, വെറുപ്പാണ്.


ഇന്ത്യ ഭരിക്കുന്ന പാർട്ടി ഉപയോഗിക്കുന്നത് നിരാശപ്പെട്ട സമൂഹത്തിൽ അവർ തന്നെ ഉണ്ടാക്കിയെടുക്കുന്ന അസൂയയെയാണ്, വെറുപ്പിനെയാണ്.


ഇന്ത്യ ഭരിക്കുന്ന പാർട്ടി ചെയ്യുന്നത് ഈ നിരാശപ്പെട്ട സമൂഹത്തിൽ അസൂയയെയും വെറുപ്പിനെയും ദുർമന്ത്രണം ചെയ്ത് കയറ്റിവിടുക എന്നതാണ്.


ഇന്ത്യ ഭരിക്കുന്ന പാർട്ടി ചെയ്യുന്നത്: അസൂയ മൂത്ത സമൂഹത്തിലേക്ക് ഭാരതീയത എന്നും സനാതനമെന്നും ദേശീയത എന്നും ഒക്കെ സുന്ദരമായ പേരിട്ട ഒന്നിനും കൊള്ളാത്ത ഒരുപകാരവും ചെയ്യാത്ത, ഒരു പരിഹാരവും ഉണ്ടാക്കാത്ത കൃത്രിമ അഹങ്കാരം കയറ്റിവിടുകയാണ്.


*******


അറിയണം: ഞാനവർകൾ ചിന്ത പിശാചിനെയല്ല പിശാചാക്കിയത്.


പിശാചിനെ ആർക്കും വീണ്ടും പിശാച് ആക്കേണ്ടതില്ലല്ലോ. 


മോശത്തെ ഒന്നുകൂടി മോശമാക്കാനും മലത്തെ ഒന്നുകൂടി മലമാക്കാനും ഇല്ലല്ലോ?


മോശമാക്കുക നല്ലതിനെയാണ്. 


ക്രമേണയെങ്കിലും മോശമാവുക നല്ലതാണ്.


പൂവാണ് വാടിപ്പോവുക. 

പഴമാണ് കെട്ടുപോവുക. 

പൊന്നാണ് കാട്ടുപോവുക. 

പാലാണ് പിരിഞ്ഞുപോവുക.


പാവം ഒന്നുമറിയാത്ത നല്ലവരായ ജനതയെയാണ് ഇന്ത്യ ഭരിക്കുന്ന പാർട്ടി ദുർമന്ത്രണങ്ങൾ കയറ്റി അസൂയയും വെറുപ്പും വിതച്ച് മോശമാക്കി പിശാചുക്കൾ ആക്കിയത്.


പിശാചിനെ വീണ്ടും വലിയ പിശാചാക്കാൻ ആദ്യമേ ഒരു പിശാച് ഉണ്ടായിരുന്നോ?


ഇല്ല. 

അങ്ങനെയൊന്ന് ആദ്യമേ ഇല്ല.

അങ്ങനെയൊന്ന് ആദ്യമേ ഉണ്ടാവുക സാധ്യമല്ല, സംഭാവ്യമല്ല..


പിശാച് ആദ്യമേ ഉള്ളതും അവസാനം അവശേഷിപ്പിക്കുന്നതും അല്ല. 


പിശാച് താൽക്കാലിക പ്രതിഭാസമാണ്. 


പിശാച് ഒരുതരം ഉപോല്പന്നമായി രൂപപ്പെടുന്നത്.


പിശാച് ദൈവത്തിന് വിപരീതമല്ല, സ്ഥായിയല്ല.


പിശാച് നിന്നിൽ ഉയിർക്കുന്ന നിന്റെ ശത്രുവാണ്, വിപരീതമെന്ന് തോന്നിപ്പിക്കാത്ത നിന്റെ തന്നെ വിപരീതമാണ്. 


പിശാച് നിന്നെ നശിപ്പിക്കുന്ന നിന്റെ പ്രതിരൂപം, പരാന്നഭോജി.


അതുകൊണ്ടു തന്നെ പിശാചിനെ പിശാചാക്കാൻ പിശാച് ഉണ്ടാവുന്നതിന് മുൻപ് വേറൊരു പിശാച് ഉണ്ടായിരുന്നില്ല.


ആദ്യമേ ആയ പിശാചിനെ വീണ്ടും പിശാചാക്കേണ്ടതുമില്ല.


ആദ്യമേ പിശാചുണ്ടായിരുന്നെങ്കിൽ പിന്നെന്തിന് പിശാചുണ്ടാവുന്നത് വലിയ കാര്യമാവും, വാർത്തയാവും?


ആദ്യമേ പിശാചുണ്ടായിരുന്നെങ്കിൽ പിന്നെങ്ങിനെ പിശാച് പിശാചാവൻ കാരണമായ കാരണങ്ങൾ ബോധ്യമാവും?


അതുകൊണ്ട് തന്നെ ഞാനവർകൾ ചിന്തയാണ് പൈശാചികത്വം. 


ഞാനവർകൾ ചിന്ത പിശാചിനെയല്ല; പകരം നല്ലവനായ മാലാഖയെയാണ് (ജിന്ന് എന്ന മറഞ്ഞുകിടക്കുന്ന ശക്തിയെയാണ്) പിശാചാക്കിയത്.


നല്ലവനായ മാലാഖയാണ് പിശാചായത്:


ഏകദൈവത്തിൽ വിശ്വസിക്കാത്തത് കൊണ്ടല്ല. 


ബഹുദൈവങ്ങളിൽ വിശ്വസിച്ചത് കൊണ്ടല്ല.


ആരാധനാ-പ്രകീർത്തന കാര്യങ്ങളിൽ വീഴ്ച വരുത്തിയത് കൊണ്ടല്ല. 


മറ്റ് തെറ്റായതെന്ന് കരുതാവുന്ന ഒന്നും ചെയ്തത് കൊണ്ടോ പറഞ്ഞത് കൊണ്ടോ അല്ല.


പകരം, ഞാനവർകൾ ചിന്ത ഒന്ന് കൊണ്ട് മാത്രം. 


ഞാനവർകൾ ചിന്ത ഉണ്ടാക്കിയ കലഹപ്രിയത കൊണ്ട് മാത്രം, താൻപോരിമ കൊണ്ട് മാത്രം. 


താൻപോരിമ നടക്കാത്തത് കൊണ്ടുണ്ടായ നിരാശ കൊണ്ട് മാത്രം. 


ആ നിരാശ ഉണ്ടാക്കിയ അസൂയ കൊണ്ട് മാത്രം. 


“പ്രഭാതത്തിന്റെ നാഥനോട് രക്ഷതേടുന്നു എന്ന് നീ പറയുക: …..  അസൂയാലുവിന്റെ ഉപദ്രവങ്ങളിൽ നിന്ന്, അവൻ അസൂയ വെക്കുമ്പോൾ.” (ഖുർആൻ)

No comments: