Friday, October 2, 2026

മുസ്ലിംകൾ ആരെയും കൊല്ലുന്നില്ല, കൊല്ലില്ല; ആവുന്നത്ര സ്നേഹിക്കുന്നവരും സഹായിക്കുന്നവരും ആണ്.

 മുസ്ലിംകൾ ആരും ആരെയും കൊല്ലുന്നില്ല, കൊല്ലില്ല, അവർക്ക് ആരേയും ഒരുനിലക്കും കൊല്ലാൻ സാധിക്കില്ല. 


കാരണം,  ഇസ്ലാം മുസ്ലിംകൾക്ക് ജീവിതത്തിന്റെയും ജീവിപ്പിക്കുന്നതിന്റെയും പ്രത്യേശാസ്ത്രമാണ്.


മുസ്ലിംകൾ ഒരു വിശ്വാസിസമൂഹം എന്ന നിലക്ക് പാവങ്ങളാണ്, നല്ലവരാണ്, ഉദാരരാണ്, വിശാലമനസ്കരാണ്, സഹായശീലരാണ്. 


മുസ്ലിംകൾ ഒരു വിശ്വാസിസമൂഹം എന്ന നിലക്ക് ഒരുതരം അക്രമചിന്തയും ദുർവൃത്തിയുംകൊണ്ടുനടക്കാത്തവരാണ്. 


ശരി-തെറ്റുകളെ കുറിച്ച കൃത്യമായ പാഠങ്ങൾ ഉള്ളവരായത് കൊണ്ട് തന്നെ ആവുന്നത്ര സൂക്ഷിച്ച്, മറ്റുള്ളവർക്ക് ഉപദ്രങ്ങൾ കുറച്ച് ജീവിക്കുന്നവരാണ് മുസ്ലിംകൾ.


മുസ്ലിംകൾ ആവുന്നത്ര സ്നേഹിക്കുന്നവരും സഹായിക്കുന്നവരും ആണ്. 


അപവാദം കാണിക്കാനുണ്ടെങ്കിൽ അത്തരക്കാർ പേരിന് മാത്രം മുസ്ലിംകളായവർ ആയിരിക്കും. ഇസ്ലാമിൽ നിന്നകന്ന, ജന്മം കൊണ്ട് മാത്രം മുസ്ലിമായ സാമുദായിക മുസ്ലിം മാത്രമാവും. വളരെചെറിയ അപവാദം.


നന്മയെ ഭയക്കുന്ന, നന്മയിലേക്ക് ആളുകൾ മാറിപ്പോകുമെന്ന് ഭയക്കുന്ന സംഘപരിവാറുകാർതെറ്റിദ്ധരിപ്പിച്ചതൊഴികെ, തെറ്റിദ്ധരിപ്പിച്ചത്ര ഒഴികെ, ഇസ്ലാം പിന്തുടരുന്ന മുസ്ലിംകൾ പൊതുവെ മയമുള്ളവരും വിനയമുള്ളവരും വൃത്തിയുള്ളവരും വിശാലമനസ്കാരും സൂക്ഷ്മതാബോധത്തോടെ ആരെയും ഉപദ്രവിക്കാതെ, ഉദാരരായി ജീവിക്കുന്നവരും ആണ്.


ഒരു ശരിയായ മുസ്ലീമിനെ അയൽവാസിയോ സുഹൃത്തോ ആയിക്കിട്ടിയാൽ നിങ്ങൾക്കിത്മനസ്സിലാവും.


അങ്ങനെ മനസ്സിലായിപ്പോകും എന്നത് കൂടിയാണ് സംഘ പരിവാറുകാരെ ഭയപ്പെടുത്തുന്നത്. 


മനസ്സിലായിപ്പോയാൽ സംഘ പരിവാറുകാരന്റെ വെറുപ്പ്-വിഭജന അജണ്ട നടക്കില്ലല്ലോ.


അതുകൊണ്ട് കൂടിയാണ് കളവുകൾ പടർത്തി തെറ്റിദ്ധരിപ്പിച്ച് പരമാവധി അടുക്കാത്ത വിധം സംഘപരിവാറുകാർ സമൂഹങ്ങളെ അകറ്റുന്നത്.

No comments: