Sunday, October 25, 2026

പേരിൽ മാത്രം കോടതി, സുപ്രീം കോടതി. അതിനപ്പുറം വിള തിന്നുന്ന വേലിയും ഭ്രാന്ത് പിടിച്ച ചങ്ങലയും

എന്ത് കോടതി?

എന്ത് സുപ്രീം കോടതി?


പേരിൽ മാത്രം കോടതി, സുപ്രീം കോടതി. 


അതിനപ്പുറം വിള തിന്നുന്ന വേലിയും ഭ്രാന്ത് പിടിച്ച ചങ്ങലയും മാത്രമായി മാറിയിരിക്കുന്നു കോടതികളും ജുഡീഷ്യറിയും.


നീതിയുടെയും സത്യത്തിന്റെയും പക്ഷത്ത് നിന്ന് നോക്കിയാൽ ഇന്ത്യൻ ജുഡീഷ്യറി ചത്തിരിക്കുന്നു. 


ജനങ്ങളുടെ ഭാഗത്ത് നോക്കിയാൽ കോടതികളും , അതിലെ ജഡ്ജുമാരും തന്തോന്നികളായിരിക്കുന്നു. 


കോടതികൾക്കും അതിലെ ജഡ്ജുമാർക്കും ജനാധിപത്യ വിരുദ്ധമായി തന്തോന്നികളായി തുടരാൻ അനുവാദവും പരിരക്ഷയും നൽകിയിരിക്കുന്നു.


ഫാസിസ്റ്റുകൾ വിരിച്ച deep state ന്റെ ഭാഗം മാത്രമായിരിക്കുന്നു കോടതികളും ജഡ്ജുമാരും.


ഉത്തരവാദിത്തം (accountability and responsibility) ബാധകമല്ലാത്ത, ഒരു നിലക്കും ചോദ്യം ചെയ്യാൻ സാധിക്കില്ലെന്ന് വരുന്ന ജുഡീഷ്യറിയും ജഡ്ജുമാരും ആണ് ഇവിടെയുള്ളത്. 


ഒരുനിലക്കും ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്ത, ഒരുനിലക്കും ഉത്തരം നൽകൽ ബാധ്യതയായി കരുതാത്ത ജുഡീഷ്യറിയും ജഡ്ജുമാരും ചത്ത ജുഡീഷ്യറി ആണ്.. 


ജനാധിപത്യം ജനങ്ങൾക്കുള്ള വിശ്വാസവും ജങ്ങൾക്ക് ചോദ്യം ചെയ്യാൻ സാധിക്കുന്ന അവസ്ഥയുമാണ്.


കോടതികളിലെ ജനങ്ങൾക്കുള്ള വിശ്വാസവും ജങ്ങൾക്ക് ചോദ്യം ചെയ്യാൻ സാധിക്കുന്ന അവസ്ഥയും നഷ്ടപ്പെട്ടു എന്നത് മാത്രമല്ല ഇവിടെ വിഷയം.


കോടതികളിലെ വിശ്വാസം നഷ്ടപ്പെട്ടാൽ അരാജകത്വം എന്നതാണ് പേടിക്കേണ്ട വിഷയം.


കാരണം, ജനാധിപത്യ പ്രക്രിയയിൽ അവസാനത്തെ പ്രതീക്ഷയും അത്താണിയും ആണ് കോടതികൾ. 


ജനാധിപത്യത്തിലെ തെറ്റുകൾ തിരുത്തേണ്ട കോടതികൾ സ്വയം തെറ്റുകളിൽ മുങ്ങിക്കുളിച്ച് കിടക്കുന്നു, ഭരണകൂട സംഘം മുൻകൂട്ടി ഉണ്ടാക്കിയെടുത്ത deep state ന്റെ ഭാഗമായിരിക്കുന്നു.


ആർക്കും കോടതിയെ ചോദ്യം ചെയ്യാനും ശിക്ഷിക്കാനും സാധിക്കില്ലെന്ന പരിരക്ഷ തന്നെ കോടതികളെ കോടതികൾ അല്ലാതാക്കിയിരിക്കുന്നു, ജഡ്ജുമാരെ ജഡ്ജുമാർ അല്ലാതാക്കിയിരിക്കുന്നു.


എക്സിക്യൂട്ടീവ് ഭരണാധികാരികളോടൊപ്പം അവരുടെ അതിക്രമങ്ങൾക്ക് കുടചൂടി കോടതികൾ നിന്നാൽ പിന്നെ ആ നാട്ടിൽ ജനാധിപത്യമില്ല. വേലി വിള തിന്നുന്നതായി.


പ്രതിഷേധങ്ങളും പ്രതിസ്വരങ്ങളും കേൾക്കപ്പെടില്ല എന്നായാൽ ഫലമാവുക നിരാശ മൂത്ത ജനത അരാജകത്വത്തിലേക്ക് നീങ്ങുക എന്നത് മാത്രമാണ്.


ഇന്ത്യയിൽ ഏറെക്കുറെ എല്ലാ പ്രതീക്ഷയും അത്താണിയും നഷ്ടപ്പെട്ടിരിക്കുന്നു.


ഇനിയങ്ങോട്ടുള്ളത് ഒരുനിലക്കും തിരിച്ചുപിടിക്കാൻ സാധിക്കാത്ത അരാജക ഇന്ത്യയാണ്.


ഇന്ത്യൻ കോടതികളുടെ സ്വഭാവം അതിന്റെ ഉള്ളിലേക്കും പുറത്തേക്കും ഒരുപോലെ ജനാധിപത്യപരമല്ലതായി മാറിയിരിക്കുന്നു.


ജനാധിപത്യം എന്നത് ഇന്ത്യൻ കോടതികൾക്കുള്ളിൽ ഒരുനിലക്കും നിലനിൽക്കാത്ത സംഗതിയായി മാറിയിരിക്കുന്നു. 


ജഡ്ജുമാരെ തൊഴുത് നിൽക്കേണ്ടി വരുന്ന വക്കീലന്മാർ നൽകുന്ന സൂചന ജനാധിപത്യത്തിന്റേതല്ല. 


യജമാന ബോധം സൂക്ഷിക്കുന്ന അടിമയുടെയും കീഴാളന്റെയും ബോധമാണ് ഓരോ വക്കീലും കാണിക്കുന്നത്.


ജഡ്ജുമാരോടും കോടതിയോടും ഉള്ള അതേ അടിമ-കീഴാള ബോധമാണ് ജഡ്ജുമാർ ചോദ്യത്തെയ്യപ്പെട്ടുകൂടാ, ജഡ്ജുമാർ ഉത്തരം നൽകാൻ ബാധ്യസ്ഥരല്ല, ജഡ്ജുമാരുടെ ജഡ്ജുമാരെന്ന നിലക്കുള്ള തെറ്റുകൾക്ക് ശിക്ഷയോ വിചാരണയോ ഇല്ല, പാടില്ല എന്നൊക്കെ വരുത്തിയത്.


നീതിക്ക് വേണ്ടി പോകുന്നവരെ യഥാവിധി കേൾക്കുന്നതിലും നീതിയുക്തമായ വിധികൾ നൽകുന്നതിലും കാണേണ്ട ജനാധിപത്യ സ്വഭാവം പിന്നെങ്ങനെയാണ് കോടതികളിൽ നിന്നുണ്ടാവുക?


എന്താണ് തെളിവ്?


എന്തുകൊണ്ട് ഇങ്ങനെ പറയുന്നു?


ഇത് കേൾക്കുന്ന സാധാരണക്കാരായ ആരും ഈ ചോദ്യങ്ങൾ ചോദിക്കും.


ഉത്തരം ഒന്നേയുള്ളൂ : ജനാധിപത്യം എന്നാൽ ജനങ്ങൾക്കുള്ള ആധിപത്യമാണ്. 


ജനങ്ങൾക്കുള്ള ആധിപത്യം നിഴലിച്ചു കാണുന്നത് ജനാധിപത്യത്തിലെ ജനാധിപത്യമാക്കുന്ന ഓരോ വിഭാഗവും ചെയ്യേണ്ടത് ചെയ്യേണ്ട വിധം ചെയ്യാതിരിക്കുമ്പോൾ ജനങ്ങൾക്ക് അത് ചോദ്യം ചെയ്ത് തിരുത്താൻ സാധിക്കുമ്പോഴാണ്. അങ്ങനെ ചോദ്യം ചെയ്ത് തിരുത്താനുള്ള മെക്കാനിസം ഉണ്ടാകുമ്പോഴാണ്. 


സ്വയം പ്രതിരോധിച്ച് രോഗത്തെ ഒഴിവാക്കുന്ന, ചികിത്സിക്കുന്ന ശാരീരിക രീതി ജനാധിപത്യത്തിനും അതുണ്ടാക്കിയ സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും ഉണ്ടെങ്കിൽ മാത്രം ജനാധിപത്യം ശരിയാവുന്നു, ആരോഗ്യപൂർണമാകുന്നു.


അവരവരുടെ ജോലിയിൽ ആര് തെറ്റ് ചെയ്താലും, ആര് കൃത്യവിലോപം കാണിച്ചാലും, ചെയ്യുന്ന ജോലി ആര് ശരിയായി ചെയ്തില്ലെന്ന് വന്നാലും ചോദ്യംചെയ്യപ്പെടണം, ഉത്തരം നൽകാൻ ബാദ്ധ്യസ്ഥരാവണം എന്നത് കൂടിയാണ് ജനാധിപത്യം. 


ചെയ്യുന്ന ജോലിക്ക് ശമ്പളവും സുഖസൗകര്യങ്ങളും പകരമായി അനുഭവിക്കുന്ന ജഡ്ജുമാരും അതുകൊണ്ട് തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്, ഉത്തരം നൽകാൻ ബാധ്യസ്ഥരാവേണ്ടതുണ്ട്.


ജനങ്ങൾ ജനങ്ങളുടെ മാത്രം ചിലവിൽ തൊഴിലെന്ന പേരിൽ അധികാരം നൽകിയത് കൊണ്ട് മാത്രം അധികാരത്തിലുള്ളവൻ ഉത്തരം നൽകാൻ ബാധ്യസ്ഥരാണ്.


ജനാധിപത്യത്തിൽ എല്ലാവരും ഉത്തരവാദികളായിരിക്കണം: 


ഉത്തരവാദിത്തം എന്നുവെച്ചാൽ ഉത്തരം പറയാൻ ബാധ്യസ്ഥരാണ് (liable to respond= response-liability) എന്നതാണ്. 


അല്ലാതെ ഉത്തരം നൽകാൻ കഴിവുള്ളവരാണ്  (Able to respond = response-able), പക്ഷേ ഉത്തരം നൽകാത്തവരാണ് എന്നതല്ല.


ഉത്തരം വാദിക്കുക (പറയുക) എന്നത് ബാധ്യതയാവുക എന്നാതാണ് ഉത്തരവാദിത്തം.


അതല്ലാതെ, എല്ലാവരും ഉത്തരം നൽകണം കോടതി ഒഴികെ, ജഡ്ജിമാർ ഒഴികെ എന്നതല്ല ജനാധിപത്യം, എന്ന തോന്നിവാസ സ്വാതന്ത്ര്യമല്ല കോടതിക്കും ജഡ്ജുമാർക്കും ജനാധിപത്യം പതിച്ചുനൽകുന്നത് .


കോടതിയെയും കോടതികളിൽ വെച്ച് തെറ്റായ വിധികൾ നൽകുന്ന ജഡ്ജുമാരെയും ഒരു നിലക്കും ചോദ്യം ചെയ്യാൻ സാധിക്കില്ല എന്നതാണ് ഇവിടെ രാഷ്ട്രീയ നേതൃത്വം കോടതികളെയും ജഡ്ജുമാരെയും സ്വാധീനിച്ച് എന്ത് വിധിയും ചോദിച്ച് വാങ്ങി ചൂഷണം ചെയ്യാൻ ന്യായവും വഴിയുമാക്കുന്നത്.


എന്നതാണ് ഇന്ത്യൻ കോടതികൾ നിലനിർത്തുന്ന, ഇന്ത്യൻ കോടതികളിലുടെ ഇന്ത്യൻ ജനത നേരിടുന്ന, ഇയ്യടുത്ത കാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരിലൂടെ വരെ നിഴലിച്ചു കാണുന്ന ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധതയുടെ ശാപം, പാതകം. 


ജനാധിപത്യം കോടതികൾക്കും ജഡ്ജുമാർക്കും ബാധകമല്ലെന്ന പാതകം. 


ആ പാതകത്തെ ജനാധിപത്യത്തിനും ജനങ്ങൾക്കും അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കും ഭരണഘടനക്കും എതിരെ ഉപയോഗപ്പെടുത്തുന്ന പാതകം.


ഉത്തരവാദിത്തം കോടതികൾക്കും ജഡ്ജുമാർക്കും ഇല്ല, പാടില്ല, ബാധകമല്ല എന്ന ശാപം, പാതകം.





No comments: