Sunday, October 11, 2026

ബിജെപിയും ആർഎസ്എസ്സും അല്ല രാജ്യം. അവ രാജ്യത്തെ ബാധിച്ച പരാന്നഭോജികൾ മാത്രം. കൊക്കൂണുകളും വൈറസുകളും മാത്രം

ബിജെപിയല്ല രാജ്യം. ആർഎസ്എസ് അല്ല രാജ്യം. 

ബിജെപിയും ആർഎസ്എസ്സും രാജ്യത്തെ ബാധിച്ച പരാന്നഭോജികൾ മാത്രം. കൊക്കൂണുകൾ മാത്രം, വൈറസുകൾ മാത്രം.


രാജ്യത്തിന് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രോഗമുണ്ടാക്കുന്ന കൊക്കൂണുകൾ, വൈറസുകൾ.


കൊക്കൂണുകളെയും വൈറസുകളെയും ശരീരമായും ശരീരത്തിന്റെ ആരോഗ്യമായും, ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ട സംഗതിയായും മനസ്സിലാക്കരുത്.


വെറുപ്പും വിദ്വേഷവും കൊണ്ട് രാജ്യത്തെ ക്ഷീണിപ്പിക്കുന്നത് മാത്രമാണ് കൊക്കൂണുകൾ, വൈറസുകൾ.


രാജ്യത്തിൻറെ വിഭവങ്ങൾ മുഴുവൻ വിറ്റും കൊന്നും ഭീഷണിപ്പെടുത്തിയും തിന്ന് പാർട്ടിയുടെ വിഭവമാക്കി മാറ്റുന്നവ.


രാജ്യം ജനങ്ങളുടെ ഭൂമിയാണ്, ജനങ്ങൾക്ക് വേണ്ടിയാണ്. 


രാജ്യത്തിനെ രാജ്യമാക്കിയ, രാജ്യമെന്ന ശരീരത്തിന്റെ കോശങ്ങളായ ജനങ്ങളുടെ ഭൂമിയാണ്, ജനങ്ങൾക്ക് വേണ്ടിയാണ് രാജ്യം.


കൊക്കൂണുകളും വൈറസുകളും രാജ്യത്തിനുള്ളിൽ കയറിപ്പറ്റി എന്നത് കൊണ്ട് രാജ്യമല്ല, രാജ്യത്തിന്റേതല്ല.


കൊക്കൂണുകളും വൈറസുകളും രാജ്യത്തിനുള്ളിൽ കയറിപ്പറ്റിത് രാജ്യത്തെ നശിപ്പിക്കാനാണ്, രാജ്യത്തിനുള്ള ഗുണങ്ങളും രാജ്യത്തിന് കിട്ടേണ്ട ഗുണങ്ങളും നിഷേധിക്കാനാണ്, ഇല്ലായ്മ ചെയ്യാനാണ്.


കൊക്കൂണുകളും വൈറസുകളും മാത്രമായ ബിജെപിയെയും ആർഎസ്എസിനെയും വിമർശിച്ചാൽഅത് രാജ്യത്തിനെതിരെയുള്ള വിമർശനമല്ല. 


രാജ്യത്തിന് ബാധിച്ച രോഗകാരണങ്ങളെ തിരിച്ചറിയലാണ്, വിമർശിക്കലാണ്, ചികിത്സിക്കാനുള്ള ശ്രമമാണ് ബിജെപിയെയും ആർഎസ്എസിനെയും വിമർശിക്കൽ.


രാജ്യത്തെ തെറ്റായ ദിശയിലേക്കും ആഭ്യന്തര കലാപങ്ങളിലേക്കും നയിക്കുന്ന കളവിന്റെയുംവെറുപ്പിന്റെയും ശക്തികളെ രാജ്യനന്മക്ക് വേണ്ടി വിമർശിക്കേണ്ടിവന്നാൽ അത്രാജ്യത്തിനെതിരെയല്ല. 


അങ്ങനെ വിമർശിക്കുന്നതാണ് യഥാർത്ഥത്തിൽ രാജ്യത്തിന് വേണ്ടിയുള്ള വിമർശനം, സമരം.


രാജ്യമെന്നാൽ പാർട്ടിയാണ്, ഭരിക്കുന്നവരാണ് എന്ന് തെറ്റിദ്ധരിക്കുന്നവർ, അഥവാ തെറ്റിദ്ധരിപ്പിക്കുന്ന കോക്കൂണുകളും വൈറസുകളും സ്വയവും രാജ്യത്തെയും തെറ്റായ ദിശയിലാണ്സഞ്ചരിപ്പിക്കുന്നത്.


അവർ രാജ്യത്തെ നശിപ്പിക്കുന്നതിനെ സേവിക്കുന്നു എന്ന് വരുത്തുന്നു. 


അവർ രാജ്യത്തെ വൃത്തികെടുത്തുന്നതിനെ വൃത്തിയാക്കലായി കാണുന്നു.


******


ഗ്യാനേഷ് മാത്രമാണ്, ധർമേന്ദ്ര പ്രധാൻ മാത്രമാണ് രാജ്യത്തെ ബാധിച്ച യഥാർത്ഥ പ്രശ്നമെന്നും രോഗമെന്നും ആരും മനസ്സിലാക്കുന്നില്ല. 


അവരൊക്കെയും വെറും പുറത്ത് കാണുന്ന രോഗലക്ഷങ്ങൾ മാട്രമാണെന്ന് അറിയാം.


അവരൊക്കെയും മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് കൃത്യമായും അറിയാം.


ലക്ഷങ്ങളെയല്ല, ഉള്ളിലുള്ള രോഗത്തേയാണ് ചികിത്സിച്ച് ഇല്ലാതാക്കേണ്ടതെന്നും പിഴുതുമാറ്റേണ്ടതെന്നും അറിയാം.


അവരല്ല അവരുടെ പിന്നിലുള്ള, അവരെ ഇങ്ങനെ കള്ളന്മാരും ക്രൂരന്മാരും ആക്കിയ യഥാർത്ഥ രോഗമാണ് പ്രശ്നമെന്നും എല്ലാവർക്കും അറിയാം.


ആ രോഗം കാരണം:


തെരഞ്ഞെടുപ്പ് പ്രക്രിയ മൊത്തം ഹൈജാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 


അന്വേഷണ ഏജൻസികൾ മുഴുവൻ ഹൈജാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 


ജുഡീഷ്യറി വരെ ഹൈജാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

No comments: