Friday, October 9, 2026

ബജ്രാംഗ് ദളിനെ പേടിച്ചിട്ടാണ് തീവണ്ടികളും നിർത്തിവെച്ചത് : കള്ളന്മാർക്ക് അവരെ തന്നെ വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥ

 ബജ്രാംഗ് ദളിനെ പേടിച്ചിട്ടാണ് ചരിത്രത്തിൽ ആദ്യമായി ഡൽഹിയിലേക്കുള്ള എല്ലാ തീവണ്ടികളും നിർത്തിവെച്ചത് എന്ന വിടുവായിത്തവും കേൾക്കുന്നു: 


എങ്ങനെയുണ്ട് പുതിയ വൃത്താന്തം?


വിശ്വസിക്കില്ലേ?


വിശ്വസിക്കണം.


സിജെപിയുടെ പ്രതിഷേധം പേടിക്കുന്നില്ലെന്നും അത് നിസ്സാരമാണെന്നും പേടിക്കുന്നത് നമ്മൾനമ്മളെ തന്നെയാണെന്നും വന്നിരിക്കുന്നു.

 

പല കള്ളന്മാർക്കും അങ്ങനെയൊരു അവസ്ഥ ഉണ്ടാവും. 


അവർ കള്ളന്മാർ ആയതിനാൽ അവർ അവരെ തന്നെ വിശ്വസിക്കില്ല, 


കള്ളന്മാർക്ക് അവരെ തന്നെ വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവും. 


കള്ളന്മാർക്ക് അവരുടെ കൂടെയുള്ളവരെയും വിശ്വസിക്കാൻ സാധിക്കില്ല. 


കാരണം, കള്ളന്മാർക്ക് ഉറപ്പായും അറിയാമല്ലോ കൂടെയുള്ളവരൊക്കെയും കള്ളന്മാരാണെന്ന്.


അതിനാൽ അപ്പറഞ്ഞത് വിശ്വസിച്ചു. 


ബജ്റാംഗ് ദളിനെ പേടിച്ചിട്ട് തന്നെയാണ് ഡൽഹിയിലേക്കുള്ള എല്ലാ തീവണ്ടികളെയും തടഞ്ഞത്. 


ആണ്ടിയെ കുറിച്ച് ആണ്ടി തന്നെ പറയട്ടെ ആണ്ടി വലിയ സംഭവമാണെന്ന്..


ഇത്തരം മണ്ടത്തരങ്ങൾ വിവേകമായി വിശ്വസിച്ചേ തീരൂ. 


കാരണം, കളവിനെ സത്യമാക്കുന്ന, വെറുപ്പിനെ ആദർശമാക്കുന്ന പുതിയ തരം സനാതനധർമത്തിന്റെ സംഘമല്ലേ രാജ്യം ഭരിക്കുന്നത്?


വിശ്വസിച്ചേ തീരൂ.


കളവ് രാജ്യം ഭരിക്കുമ്പോൾ വെറുപ്പ് അവരുടെ ഏക ഭാഷയും ഭക്ഷണവും ആവുമ്പോൾ വിശ്വസിച്ചേ തീരൂ.


വിശ്വസിപ്പിക്കാൻ ഒട്ടനവധി പാദസേവകരായ വാർത്താമാധ്യമങ്ങളും ഏജൻസികളും കൂടെയുണ്ടെങ്കിൽ പകൽ രാത്രിയാണെന്നും വിഷം തേനാണെന്നും വിശ്വസിച്ചേ തീരൂ.


അങ്ങനെയുള്ളവർ ഭരിക്കുന്ന അങ്ങനെയുള്ള കാലമാണ്.


സ്വന്തം അണികളെ പോലും വിശ്വസിക്കാൻ സാധിക്കാത്തത്ര, 


സ്വന്തം അണികളെ പോലും പേടിക്കുന്നത്ര,


അൽപൻമാരായ ഈ ഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന പാർട്ടിയും സംഘവും?


സ്വന്തം അണികൾ പാർട്ടിയുടെയും അവരുടെ തന്നെ സ്വന്തം ഭരണകൂടത്തിന്റെയും അനുവാദവും നിർദ്ദേശവും ഇല്ലാതെ കടന്നൽ കൂട്ടങ്ങളായി വരുന്നത്ര അച്ചടക്കമില്ലാത്തവർ, പോഴന്മാർആണെന്നോ?


സ്വന്തം കാലിന് ചെരുപ്പിടുന്നതിന് പകരം നാട്ടിൽ മുഴുവൻ കാർപ്പറ്റ് വിരിക്കാൻ പറഞ്ഞ വിഡ്ഢിയായ രാജാവിനെ ഓർമ്മവരുന്നു.


അങ്ങനെയുള്ള വിഡ്ഢികളാണ് രാജ്യം ഭരിക്കുന്നത് എന്നെങ്കിലും നിങ്ങൾ നിങ്ങളെ കുറിച്ച് സമ്മതിച്ചല്ലോ?


നിങ്ങൾക്ക് നിങ്ങളെ തന്നെയാണ് പേടിയെന്ന് സമ്മതിച്ചല്ലോ?


നിങ്ങളെ നിങ്ങൾക്ക് പോലും വിശ്വാസമില്ല, വിശ്വസിക്കാൻ സാധിക്കില്ല, അത്രക്ക് വലിയ പെരുംകള്ളന്മാരാണ് നിങ്ങളെന്നത് നിങ്ങൾ സമ്മതിച്ചല്ലോ?


അതുകൊണ്ടാണ് കണ്ടുനിൽക്കുന്ന പാവം ജനങ്ങളും മുഴുവൻ നിങ്ങളെ വിശ്വസിക്കാത്തത്, പേടിക്കുന്നത്.

No comments: