മോദിയുടെ 25 വർഷങ്ങൾ.
മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയുമായി ചിലവഴിച്ച 25 വർഷങ്ങൾ.
ഒരു നാടിന്റെ മനസ്സിനെയും ശരീരത്തെയും ഉള്ളിലും പുറത്തും വിഷലിപ്തമാക്കിയ 25 വർഷങ്ങൾ.
രാജ്യമെന്നതിനെ പാർട്ടിയാക്കി വൃത്തികെടുത്തിയ, പാർട്ടിയെന്നതിനെ രാജ്യമാക്കി രാജ്യത്തെ ചുരുക്കിയ 25 വർഷങ്ങൾ, അതിൽ 12 വർഷങ്ങൾ.
അമിത് ഷായെ കൂട്ടുപിടിച്ച് ഒരുതരം അധോലോകം തന്നെ സൃഷ്ടിച്ച 25 വർഷങ്ങൾ.
തീർത്തും ദുരൂഹമായ യാത്രാവഴിയിലുടനീളം നാശവും കുഴപ്പവും പാപങ്ങളും തെണ്ടിയ 25 വർഷങ്ങൾ.
നാശവും കുഴപ്പവും വെറുപ്പും കളവും തന്നെ ആദർശമാക്കിക്കാണിച്ച 25 വർഷങ്ങൾ.
നിരാശയിലാണ്ട ഒരു ജനതയെ മുഴുവൻ അസൂയയിലും വെറുപ്പിലും കളവിലും അതിലൂടെ തമ്മിലടിയിലും മുക്കിയ 25 വർഷങ്ങൾ.
ഒരു രാജ്യത്തെ ഒരുനിലക്കും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിക്കാൻ സാധിക്കും വിധം വളരാൻഎടുത്ത മോദിയുടെ 25 വർഷങ്ങൾ.
രാജ്യത്തിന് ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം ആഭ്യന്തര സംഘർഷത്തിലാക്കിയ 25 വർഷങ്ങൾ.
അനിവാര്യമായും ആഭ്യന്തര കലാപങ്ങളിലേക്ക് മാത്രമായി കൂപ്പുകുത്തും വിധം ഇന്ത്യയെ എത്തിച്ച 25 വർഷങ്ങൾ.
വെറുപ്പും കളവും കൂട്ടി കുഴച്ചുമറിച്ച, കളവ് സത്യമെന്നാക്കിയ 25 വർഷങ്ങൾ.
ഇന്ത്യൻ ജനതയെ തമ്മിലടിച്ച് ചാവുംവിധമാക്കി പാപപങ്കിലമാക്കിയ 25 വർഷങ്ങൾ.
വെറും കപടമനുഷ്യന്റെയും ക്രൂരമായ കാപട്യത്തിന്റെയും 25 വർഷങ്ങൾ.
അപാരം….
ഈ കാലയളവിൽ മോദി ചെയ്ത, പറഞ്ഞ വിടുവായിത്തങ്ങളിലും പൊള്ളവാഗ്ദാനങ്ങളിലും വളരെ ചിലത് മാത്രം കീഴേ കൊടുക്കുന്നു:
ഈ ഇരുപത്തഞ്ച് വർഷങ്ങൾക്കിടെ (കലാപത്തിലൂടെ ഉറപ്പിച്ചുനിർത്തിയ 13 ഗുജറാത്ത് വർഷങ്ങൾ മാറ്റിവെച്ചാൽ) കേന്ദ്രരാഷ്ട്രീയത്തിൽ വരാനും പിടിച്ചുനിൽക്കാനും മോദി നടത്തിയ കുറെ വിടുവായിത്തങ്ങളിൽ കുറച്ച് ….
ഉളുപ്പില്ലാത്തവന്, കൂടെ ധൈര്യമായി വിവരവുമില്ലെങ്കിൽ എന്തും പറയാം, എന്തും ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരമായും തെളിവായും വളർന്നു പറഞ്ഞ വിടുവായിത്തങ്ങൾ.
പ്രത്യേകിച്ചും ഒരുളുപ്പം വിവരവുമില്ലാത്ത, നിരാശയിലാണ്ട് അസൂയയെ ഭക്ഷണമാക്കുന്ന സമൂഹത്തിന് മുന്നിൽ.
അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഒന്നും ചെയ്യാതെ, നശിപ്പിക്കുക മാത്രമല്ലാതെ, ഒന്നും ചെയ്യേണ്ടതില്ലാതെ എല്ലാം ചെയ്തത് പോലെയാക്കി ഇപ്പോഴും നിവർന്നുനിൽക്കുന്ന മോദി.
ഒന്നും മനസ്സിലാക്കാത്ത, നിരാശയും അതുണ്ടാക്കുന്ന വെറുപ്പും അതിന് വേണ്ട കളവുകളും ഭക്ഷണമാക്കുന്ന അന്ധഭക്തർ പേറിനടക്കാൻ ഉണ്ടെങ്കിൽ:
ഏത് കള്ളനും വിഡ്ഢിക്കും എന്ത് തരം അവകാശവാദങ്ങളും നടത്തി നേതാവാവാം, നേതാവായിസുഖിച്ചു വാഴാം എന്നതിന്റെ തെളിവ്.
ഏത് കള്ളനും വിഡ്ഢിക്കും ദിവ്യനും അവതാരപുരുഷനും ദൈവവും വരെയാവാം.
അങ്ങനെയാണല്ലോ മുക്കായ മുക്കുകളിലൊക്കെ ആൾദൈവങ്ങളും ബിംബങ്ങളും പ്രതിഷ്ടകളും ഇവിടങ്ങളിൽ നിറയുന്നത് ???
അക്കാര്യത്തിൽ നാം ഒന്നാം സ്ഥാനത്താവുന്നതും അങ്ങനെയാണല്ലോ?
ഏറ്റവും അടുത്ത് നിൽക്കുന്ന ഉദാഹരണം: മോദി.
എന്തൊക്കെയാണ് മോദി ചെയ്ത, പറഞ്ഞ വിടുവായിത്തങ്ങൾ.
അഞ്ച് വർഷം തരൂ: വികസനം കൊണ്ടുവരും.
100 സ്മാർട്ട് സിറ്റികൾ നിർമ്മിക്കും.
ഓരോ വർഷവും ഓരോ കോടി തൊഴിലുകൾ ഉണ്ടാക്കിത്തരും.
കർഷകരുടെ വരുമാനം ഇരട്ടിയാക്കും.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ 5 ട്രില്യൺ ഡോളർ ആക്കും.
പെട്രോൾ വില അമ്പത് രൂപക്ക് താഴെയാക്കും.
ഗ്യാസ് വില 400 രൂപക്ക് കീഴേ കൊണ്ടുവരും.
ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറൊന്നിന് അമ്പത് രൂപയെന്നാക്കി ഉയർത്തും.
വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരും.
എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം ഇട്ടുതരും.
നോട്ട് നിരോധനത്തിന്റെ ഗുണഫലം വെറും അമ്പത് ദിവസത്തിനുള്ളിൽ കാണിച്ചുതരും. അല്ലെങ്കിൽ തന്നെ പച്ചക്ക് കത്തിക്കാം.
ജൈവികമല്ലാത്തവനാണ് (നോൺ-ബയോളജിക്കൽ) താൻ.
കാർമേഘം റഡാറിന് തടസമാണെന്ന് വാദിച്ചയാൾ.
56 ഇഞ്ച് നെഞ്ചളവുണ്ട്.
ആദ്യം പറഞ്ഞു: 5 വർഷം നൽകാൻ.
നൽകി.
പിന്നെന്ത് സംഭവിച്ചു?
കിട്ടിയ അധികാരം വെച്ച്, കൃത്രിമം കളിച്ച് അഞ്ച് വർഷത്തെ 10ഉം 15ഉം ആക്കി.
പിന്നെ മാറ്റിമാറ്റി പറഞ്ഞു:
2022- നകം ചെയ്യും.
24- നകം ചെയ്യും.
26- നകം ചെയ്യും.
ഇപ്പോൾ പറയുന്നു… 2047- നകം ചെയ്യും.
അതിനാൽ 2047 വരെ നൽകാൻ.
2047 ആകുമ്പോഴേക്ക് നാട്ടുകാർക്ക് ചോദ്യം ചെയ്യാൻ മൂപ്പർ ബാക്കിയുണ്ടാവില്ല, രാജ്യം രാജ്യമായി ബാക്കി ഉണ്ടാവില്ല എന്ന ഉറപ്പുള്ളതിനാൽ.
പേറിനടക്കാൻ അന്ധഭക്തർ ഉണ്ടെങ്കിൽ ഏത് കള്ളനും വിഡ്ഢിക്കും നേതാവാവാം, നേതാവായിസുഖിച്ചു വാഴാം.
ഒരൊറ്റ മികച്ച ഉദാഹരണം മതി: മോദി
*******
എന്നിട്ട് ചെയ്തതോ?
ആദ്യം നോട്ട് കട്ടു. നോട്ട് നിരോധനം നടത്തിക്കൊണ്ട്.
പിന്നെ അന്വേഷണ ഏജൻസികളെയും കോടതികളെയും ഇലക്ഷൻ കമ്മീഷനെയും കട്ടു.
ആ വകയിൽ പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും ഇല്ലായ്മ ചെയ്യാൻ.
പിന്നെ പൗരത്വം തന്നെ കക്കാൻ ശ്രമിച്ചു. തന്റെ കൂടെയല്ലാത്തവർ അവശേഷിക്കാതിരിക്കാൻ.
ഇപ്പോൾ വോട്ടും കട്ടു. ജനാധിപത്യവും രാജ്യവും തന്റെ പാർട്ടിക്ക് മാത്രമാവാൻ, തന്റെ പാർട്ടിക്ക് വേണ്ടി മാത്രമാവാൻ.
*********
രാജ്യദ്രോഹികളാണ് ഭരിക്കുന്നതെന്നത് മറച്ചുവെക്കാൻ താനടക്കമുള്ള ഫാസിസ്റ്റുകൾ അല്ലാത്ത ഭൂരിപക്ഷത്തെയും രാജ്യദ്രോഹികളാക്കുന്നു.
അങ്ങനെ ഇന്ത്യയിലെ മഹാഭൂരിപക്ഷവും രാജ്യദ്രോഹികളാകുന്നു.
******
ഗ്യാനേഷ് അമിത്ഷായേയും മോദിയേയും സഹായിച്ചു. അധികാരം ഉറപ്പിച്ചുകൊടുത്തു.
ഇപ്പോൾ, അമിത്ഷായും മോദിയും ഗ്യാനേഷിനെ സഹായിക്കുന്നു. സുരക്ഷഉറപ്പാക്കിക്കൊടുക്കുന്നു.
********
മോദി ഉണ്ടാക്കിയ ഗ്യാനേഷിന്റെ വില ചെറുതല്ല. ജനാധിപത്യത്തെ അട്ടിമറിച്ച, താനടങ്ങുന്ന കള്ളന്മാരെ അധികാരത്തിലെത്തിച്ച വിലയാണ്.
എന്ത് വിലകൊടുത്തും എത്ര പട്ടാളം ഉപയോഗിച്ചും അയാളെ സംരക്ഷിക്കണം.

.jpg)
No comments:
Post a Comment