ഇന്ത്യയിൽ ഇപ്പോൾ ജീവിക്കുന്ന മുസ്ലിംകളും പാക്കിസ്ഥാനും തമ്മിലെന്ത്?
ഒന്നുമില്ല.
ഇന്നത്തെ ഇന്ത്യൻ മുസ്ലിംകളിൽ 99 ശതമാനവും പാക്കിസ്ഥാൻ വിഭജിച്ചുണ്ടാവുന്ന സമയത്ത്ജനിച്ചിട്ടു പോലും ഇല്ലാത്തവർ.
ഇന്നത്തെ ഇന്ത്യൻ മുസ്ലിംകൾ എല്ലാവരെയും പോലെ ഇന്ത്യക്കാർ.
പാക്കിസ്ഥാൻ വിഭജനമൊക്കെ ഇന്നത്തെ എല്ലാ ഇന്ത്യക്കാർക്കും എന്നപോലെ ഇന്ത്യൻമുസ്ലിംകൾക്കും വെറും കേട്ടുകഥ മാത്രം.
എന്നിട്ടും “നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ”, “നിങ്ങൾക്ക് പാകിസ്താൻ കിട്ടിയില്ലേ?” എന്നൊക്കെ ഇന്ത്യൻ മുസ്ലിംകളോട് പറയുന്ന സംഘ ഫാസിസ്റ്റ് പ്രവർത്തകരുടെ ബുദ്ധിപരമായനിലവാരം ഒന്നോർത്തുനോക്കൂ.
ഏത് ഭരണഘടനയാണാവോ സംഘ ഫാസിസ്റ്റ് പ്രവർത്തകർ വായിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.
പാക്കിസ്ഥാൻ ഉണ്ടാവുമ്പോൾ തന്നെയാണ് ഇന്നത്തെ ഇന്ത്യ ഉണ്ടായത്.
പാക്കിസ്ഥാൻ ഉണ്ടായതിന് ശേഷം ആണ് ഇന്ത്യൻ ഭരണഘടന ഉണ്ടായത്.
ആ ഭരണഘടനയാണ് ഇന്ത്യയെ ഇന്നത്തെ ഇന്ത്യയാക്കുന്നത്.
ഇവിടെ ഉണ്ടായിരുന്ന എല്ലാവരെയും ഉൾക്കൊണ്ട് തന്നെയാണ് ഇന്നത്തെ ഇന്ത്യൻ ഭരണഘടനഉണ്ടായത്.
ഇന്ത്യയെ ഒറ്റുകൊടുത്ത സംഘ ഫാസിസ്റ്റ് പ്രവർത്തകരോട് ആരെങ്കിലും ബ്രിട്ടനിലേക്കോജർമനിയിലേക്കോ പോകാൻ ആവശ്യപ്പെടുന്നുണ്ടോ?
നിലവിലെ ഇന്ത്യയിലെ മുസ്ലിംകൾ ജനിച്ചതിന് ശേഷം ഒരു രാജ്യവും വിഭജിച്ച് വാങ്ങിയിട്ടില്ല.
നിലവിലെ ഇന്ത്യ ഇന്ത്യയാവുന്നതിന് മുൻപ് നടന്നതാണ് പാകിസ്താൻ വിഭജനം. ഏകദേശം എൺപത്വംശങ്ങൾ കൊഴിയുകയും ചെയ്തു.
ഉത്തരം മുട്ടിയാൽ കൊഞ്ഞനം എന്ന പോലെ ഇങ്ങനെ “നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകൂ”, “നിങ്ങൾക്ക് പാകിസ്താൻ കിട്ടിയില്ലേ?” എന്ന് മാത്രം ഇന്ത്യൻ മുസ്ലിംകളോട് പറയാൻ പരിശീലിപ്പിച്ചസംഘ ഫാസിസ്റ്റ് ശക്തിയുടെ നിലവാരത്തകർച്ചയും അന്തസ്സാരശൂന്യതയും ഒന്നോർത്തു നോക്കൂ.
പാക്കിസ്ഥാൻ മാത്രമല്ല, ലോകത്ത് എല്ലാ രാജ്യങ്ങളും ഉണ്ടായത് പല പല വലിയ രാജ്യങ്ങളുംഭൂഖണ്ഡങ്ങളും ഉപഭൂഖണ്ഡങ്ങളും മുറിഞ്ഞും തറഞ്ഞും പലതായി വിഭജിച്ചും തന്നെയാണ്.
ഒന്നായ ഭൂമിയെ പലതായി മുറിച്ചാണ് എല്ലാ രാജ്യങ്ങളും ഉണ്ടായത്.
നമ്മെ ഭരിച്ച ഇംഗ്ലീഷ് രാജ്യം പോലും പല രാജ്യങ്ങളായി.
റഷ്യ ഒരുകുറെ രാജ്യങ്ങളായി.
പക്ഷേ എവിടെയും ഒരു രാജ്യത്തും അവരുടെ ബാക്കിവന്ന പൗരന്മാർക്ക് കേൾക്കേണ്ടിവരാത്ത പഴിഇന്ത്യൻ മുസ്ലിംകൾക്ക് പാകിസ്താൻ ഉണ്ടായിക്കഴിഞ്ഞ് ഏകദേശം എൺപത് വർഷങ്ങളാവുമ്പോഴുംകേൾക്കേണ്ടി വരുന്നു.
എന്തുകൊണ്ട്?
ദഹിച്ച് മലമായി പുറത്ത് വരുന്നതും പഴയതും പുളിച്ചതും വൃത്തികെട്ടതും മാത്രമാണ് പന്നികൾക്ക്പ്രിയം എന്നതിനാൽ.
പുതിയതും വർത്തമാനവും രുചിക്കാത്ത, നേരിട്ട് പരിഹരിക്കാൻ സാധിക്കാത്ത സംഘ ഫാസിസ്റ്റുകൾപഴയതിന്റെയും പുളിച്ചതിന്റെയും ദുർഗന്ധം വമിപ്പിച്ച് ശ്രദ്ധ മാറ്റുകയാണ്, ചുറ്റുപാടിൽ ഛർദ്ദിയുംവയറ്റുപോക്കും ഉണ്ടാക്കുകയാണ്. അവർക്ക് വേണ്ട മലവും ഉച്ചിഷ്ടവും ദുർഗന്ധവും ഇപ്പോഴുംകിട്ടാൻ.
ഇന്ത്യയെ ഒറ്റിക്കൊടുത്തതാണോ വിഭജിച്ചതാണോ കൂടുതൽ വലിയ പാപം?
ലോകത്ത് വിഭജിക്കപ്പെട്ട് തന്നെയല്ലേ, ഒന്ന് പലതായി മുറിഞ്ഞ് തന്നെയല്ലേ രാജ്യങ്ങളായ രാജ്യങ്ങൾമുഴുവൻ ഉണ്ടായത്?
പിന്നെന്തിനാണ് പഴയത് തന്നെ, പറഞ്ഞത് തന്നെ, സ്വാതന്ത്ര്യസമരത്തിൽ ഒരു സംഭവനയുംനൽകിയിട്ടില്ലാത്തവർ, സ്വാതന്ത്ര്യസമരത്തെ ആവുംവിധം ഒറ്റുകൊടുത്തവർ, സ്വാതന്ത്ര്യസമരകാലത്തും അധിനിവേശശക്തികളുടെ കൂടെ നിന്ന് അധികാരത്തിന്റെ അപ്പക്കഷണം തിന്ന്സുഖശീതളിമയിൽ കഴിഞ്ഞവർ, കപട രാജ്യസ്നേഹം മുഖമുദ്രയാക്കി പറഞ്ഞുകൊണ്ടിരിക്കുന്നത്?

.jpg)
No comments:
Post a Comment