ഫ്രാൻസിലെ സമരത്തിന് കാരണം:
ജീവിതച്ചിലവ് വർദ്ധനവ്.
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ്.
ആ ഒരൊറ്റ കാരണം കൊണ്ട് മാത്രം ജനം ഇളകിമറിഞ്ഞു, ഭരണകൂടത്തെ ശക്തമായി ചോദ്യംചെയ്യുന്നു, വിറപ്പിക്കുന്നു.
ഇന്ത്യയിലോ?
2014 ന് ശേഷമുള്ള ഇന്ത്യയുടെ കഥ ഒന്നോർത്തുനോക്കൂ.
ഇന്ത്യയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയും ജീവിതചിലവും നികുതിയും രണ്ടിരട്ടിയുംമൂന്നിരട്ടിയും വർദ്ധിച്ചു.
ഇന്ത്യയിൽ ഈ കാലയളവിൽ വിലകുറഞ്ഞത് മനുഷ്യന് മാത്രം, കളവിനും വെറുപ്പിനും മാത്രം.
പക്ഷേ, എത്രയെല്ലാം ജീവിതചിലവും വിലയും നികുതിയും കൂടിയാലും സഹിച്ചു കുത്തിയിരിക്കുകമാത്രമല്ലാതെ പ്രതികരണത്തിന്റെ ഒരാളനക്കവും ഉണ്ടായില്ല ഇന്ത്യയിൽ.
ചരിത്രപരമായി തന്നെ, ജാതീയമായി തന്നെ, അധിനിവേശപ്പെടുന്ന, ചോദ്യം ചെയ്യാതെ എല്ലാംസഹിക്കുന്ന മനസ്സ് പേറിനടക്കുന്ന ജനതയാണ് ഇന്ത്യക്കാർ എന്നതാണ് ഇന്ത്യ കുലുങ്ങാതിരിക്കാൻപ്രധാനമായും കാരണം.
അതുകൊണ്ട് തന്നെ ഫ്രഞ്ചുകാരെയും യൂറോപ്യൻസിനെയും പോലെ ഇന്ത്യക്കാർ പ്രതികരിക്കില്ല, സമരോന്മുഖരാവില്ല, ഭരണകൂടത്തെ ചോദ്യം ചെയ്തു കുലുക്കില്ല.
പൊതുവേ ഇന്ത്യക്കാർക്ക് പ്രതികരിക്കാനും സമരം ചെയ്യാനും സാധിക്കില്ല.
പ്രതികരിക്കാനും സമരം ചെയ്യാനും സാധിക്കാതെ ഒളിച്ചോടുന്നതിന് ഇന്ത്യക്കാർ കൊടുത്തസുന്ദരനാമങ്ങൾ കൂടിയാണ് സന്യാസം, ധ്യാനം, യോഗ എന്നിത്യാതികൾ.
ഇന്ത്യക്കാർ പ്രതികരിക്കില്ലെന്നും, ശവാസനത്തിൽ ശവംകണക്കെ കിടക്കുമെന്നും ഈ ഭരണകൂടംപരീക്ഷിച്ചു മനസ്സിലാക്കിയ സംഭവമായിരുന്നു നോട്ട് നിരോധനം.
ഒരുപകാരവും ചെയ്യാതെ എല്ലാവരെയും ഒന്നടങ്കം ഉപദ്രവിച്ച, തെരുവിൽ വലിച്ചിഴച്ച ഏക പരിപാടി.
എത്ര കഷ്ടപ്പെട്ടും അടിമകളെ പോലെ സഹിച്ചും എല്ലാം സ്വീകരിക്കുന്നവരായിരിക്കുംഇന്ത്യക്കാരെന്ന് അടിവരയിട്ട് തെളിയിച്ചു കൊടുത്ത സംഭവം.
അതാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ ധൈര്യം.
അതുവെച്ചാണ് പിന്നീടങ്ങോട്ട് വോട്ടിനും പൗരത്വത്തിനും വേണ്ടിവരെ ജനങ്ങളെ തെരുവിൽ ഇതേഭരണകൂടം ക്യൂ നിർത്തിയത്.
അതോടെയാണ് ജനങ്ങൾ ഭരണത്തെ തെരഞ്ഞെടുക്കുന്നതിനും പേടിപ്പിക്കുന്നതിനും പകരംജനങ്ങളെ ഭരണകൂടം തെരഞ്ഞെടുക്കുന്ന, പേടിപ്പിക്കുന്ന കോലത്തിൽ ആയത്.
ഇനി, അഥവാ ആരെങ്കിലും ചിലർ ഇന്ത്യയിൽ പ്രതികരിക്കുമെന്നും സമരം ചെയ്യുമെന്നും വന്നാലുംഭരണകൂട സംഘത്തിന് പേടിയില്ല എന്നായതും അങ്ങനെയാണ്.
എന്തുകൊണ്ട് ആരെങ്കിലും ചിലർ ഇന്ത്യയിൽ പ്രതികരിക്കുമെന്നും സമരം ചെയ്യുമെന്നും വന്നാലുംഭരണകൂടത്തിന് പേടിയില്ല?
1. ഇന്ത്യയുടെ വലുപ്പം കാരണം ഒരു സമരവും പ്രതികരണവും എവിടെയും എത്തില്ല എന്ന ധൈര്യംഅവർക്ക് നൽകുന്നതിനാൽ. ഇന്ത്യയുടെ വലുപ്പം ഭരണകൂട സംഘത്തിന് എന്ത് തിരിമറികളുംതരികിടകളും നടത്താനുള്ള അവസരമൊരുക്കുന്നു എന്നതിന്റെ ധൈര്യം.
2. ഏത് സമരത്തെയും പ്രതികരണത്തെയും എവിടെയും എത്തിക്കാതിരിക്കാതിരിക്കാൻ ഇന്ത്യയുടെവലുപ്പത്തെ തന്നെ ഉപയോഗിക്കാൻ ഭരണകൂട സംഘത്തിന് സാധിക്കും എന്ന ധൈര്യമുള്ളത്കൊണ്ട്.
3. ഇന്ത്യ പോലുള്ള ഇത്രവലിയ രാജ്യത്തിലും ഇത്രവലിയ ജനത്തിനിടയിലും ഏത് സമരവുംപ്രതികരണവും വിജയിപ്പിക്കാൻ വലിയ വിഭവങ്ങൾ വേണ്ടിവരും.
4. ഓർഗാനിക്കായി ഉണ്ടാവുന്ന ഒരു പ്രതികരണത്തിനും സമരത്തിനും ഇന്ത്യ മുഴുവൻ ചലിപ്പിക്കാനുംപടർത്താനും വേണ്ട സമ്പത്തും വിഭവങ്ങളും ഉണ്ടാവില്ല, കിട്ടില്ല എന്ന ധൈര്യം മുഴുവൻ സമ്പത്തുംവിഭവങ്ങളും കൈക്കലാക്കി വെച്ചിരിക്കുന്ന ഭരണകൂട സംഘത്തിനുണ്ട് എന്നതിനാൽ.
5. അതുകൊണ്ട് തന്നെ, ഇന്ത്യയിലെ എല്ലാ സമരങ്ങളും പ്രതികരണങ്ങളും അതിനെ നിലനിർത്താൻവേണ്ട വിഭവങ്ങൾ ഇല്ലാതെ, കിട്ടാതെ, അതിന് വേണ്ട ശ്വാസവായുവും ദാഹജലവും ഇല്ലാതെ, കിട്ടാതെ ശ്വാസംമുട്ടിയും ദാഹിച്ചും സ്വയം മൃതിയടയും എന്ന ഉറപ്പുള്ള ധൈര്യം. ഇതും രാജ്യത്തെവിറ്റും കൊള്ളയടിച്ചും സർവ്വസമ്പത്തും കുമ്മിഞ്ഞുകൂട്ടിവെച്ച ഭരണകൂട സംഘത്തിന്റെ ഉറപ്പുള്ളധൈര്യം .
6. ഇന്ത്യൻ ജനത വിവരമില്ലാത്ത പട്ടിണിപ്പാവങ്ങളാണ്, അന്ധവിശ്വാസങ്ങളിൽ മുങ്ങിക്കുളിച്ചാണ്. എന്നതിനാൽ തന്നെ, ഈ പട്ടിണിപ്പാവങ്ങളായ ഇന്ത്യൻ ജനതയെ ഭരണകൂട സംഘത്തിന് അവരുടെവിഭവങ്ങകളും സമ്പത്തും വാർത്താമാധ്യമങ്ങളും വെച്ച് ഏത് വിധേനയും എളുപ്പംതെറ്റിദ്ധരിപ്പിക്കാനും വിഭജിക്കാനും സാധിക്കും എന്നത്.
7. യൂറോപ്യൻ ജനാധിപത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ ജനാധിപത്യം വോട്ട്ചെയ്യുന്നുവെന്ന വെറും തോന്നലിൽ മാത്രമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിൽ മുഴുവൻജനാധിപതിപത്യ സ്ഥാപനങ്ങളും ജനങ്ങളുടെ പരിധിയിൽ നിന്നും പുറത്താണ്. മുഴുവൻ അന്വേഷണഏജൻസികളും കോടതികളും പോലീസും പട്ടാളവും വാർത്താമാധ്യമങ്ങളും ഭരണകൂടത്തിന്സംഘത്തിന് വിറ്റുപോയിരിക്കുന്നു, സ്വന്തമായിരിക്കുന്നു. എന്നത് കൊണ്ടും എല്ലാവിധപ്രതികരണങ്ങളേയും സമരങ്ങളെയും നാനാവിധ വഴികളിലൂടെ ഇല്ലായ്മ ചെയ്യാനാവും എന്നതാണ്വർത്തമാനകാല ഇന്ത്യൻ ഭരണകൂട സംഘത്തിന്റെ ധൈര്യം.

.jpg)
No comments:
Post a Comment