ഒരിക്കലും ഒരു കളവ് പറയില്ല, പറയാറില്ല.
കളവ് പറയേണ്ടി വരുന്ന വിധം സ്വാർത്ഥ നിക്ഷിപ്ത അധികാര സാമ്പത്തിക താല്പര്യങ്ങൾ ജീവിതത്തിൽ ഇതുവരെ കൊണ്ടുനടന്നിട്ടില്ല.
എന്നത് കൊണ്ട് ഇന്നിതുവരെ ഒരു സംഘടനയുടെയും വിഭാഗത്തിന്റെയും ഭാഗമല്ല.
എല്ലാവർക്കും അപരിചിതനായാണ്.
ഒരിടത്തും നിൽക്കാത്ത വിധം, ഒന്നും സ്വന്തമാക്കാത്ത വിധം, ഒന്നിനും സ്വന്തമാകാത്ത വിധം വഴിപോക്കിലാണ്.
ഒരു സ്ഥാനത്തിന് വേണ്ടിയും കൊതിച്ചിട്ടില്ല, ഒരു സ്ഥാനത്തും ഇരുന്നിട്ടും ഇല്ല.
ഒരു സ്ഥാനത്തിന് വേണ്ടിയും ലാഭത്തിന് വേണ്ടിയും പ്രയത്നിച്ചിട്ടില്ല, വേഷം കെട്ടിയിട്ടില്ല, റാൻ മൂളിയിട്ടില്ല.
ആകാവുന്നതും കിട്ടാവുന്നതും നേടാവുന്നതും ഒക്കെ സത്യത്തെ മുറുകിപ്പിടിക്കാനും മനസ്സാക്ഷിയെകളങ്കപ്പെടുത്താതിരിക്കാനും വിൽക്കാതിരിക്കാനും സ്വാതന്ത്ര്യവും സംശുദ്ധതയുംകാത്തുസൂക്ഷിക്കാനും നിലനിർത്താനും വേണ്ടി വേണ്ടെന്ന് വെച്ചതേ ഉള്ളൂ.
അതാണ് ആകയാലുള്ള നേട്ടം.
മനസ്സാക്ഷിയെ എപ്പോഴും ബോധ്യപ്പെടുത്തും, ചോദ്യം ചെയ്യും, വിചാരണ ചെയ്യും.
മനസ്സാക്ഷിയിൽ സത്യസന്ധനാവുകയാണ് ഉണ്ടെങ്കിൽ ഉള്ള ദൈവത്തിങ്കൽ എത്താനുംസത്യസന്ധനാവാനും ഉള്ള ഏക വഴി എന്ന ഉറപ്പോടെ.
അതുകൊണ്ട് തന്നെ കളവിനെയും ചൂഷണം ചെയ്യുന്ന വിശ്വാസങ്ങളെയും വെറുപ്പിനെയുംഎതിർക്കും.
സ്വന്തം അപകടവും നഷ്ടവും ഒറ്റപ്പെടലും പോലും അതിൽ വിഷയമാകാറില്ല.
അങ്ങനെ സ്വന്തം അപകടവും നഷ്ടവും ഒറ്റപ്പെടലും സംഭവിക്കുമ്പോൾ അതൊക്കെയാണ് ശരിയായനേട്ടം, ശരിയെ ശരിയെന്ന് ഉറപ്പിക്കുന്ന നേട്ടം, ശരിയെ കൊണ്ടുനടക്കുന്നതിന്റെ നേട്ടം എന്നാണ്മനസ്സിലാക്കുക.
സ്വീകാര്യതയും സ്ഥാനവും പ്രശസ്തിയും ബഹുമാനവും അത് തരുന്ന വളർച്ചയും കളവിന്റെയുംകാപട്യത്തിന്റെയും കൂടെ നിൽക്കുന്നതിന് കിട്ടുന്ന പ്രതിഫലമാണെന്നത് ബോധ്യതയാക്കിക്കൊണ്ട്.
അങ്ങനെ കിട്ടുന്ന സ്വീകാര്യതയും സ്ഥാനവും പ്രശസ്തിയും ബഹുമാനവും മനസ്സാക്ഷിയെവൃത്തികെടുത്തുന്നതും വില്പിക്കുന്നതും, ഒപ്പം സ്വന്തത്തെ അഭിനയത്തിന്റെയും കാപട്യത്തിന്റെയുംതടവറയിൽ കുരുക്കുന്നതും ആണെന്ന തിരിച്ചറിവോടെ.
കളവിനെ ശക്തമായി എതിർക്കുന്നത് കളവാകുമെങ്കിൽ ഈയുള്ളവനും കളവ് മാത്രംപറയുന്നവനാണ്.
വെറുപ്പിനെ എതിർക്കുന്നത് വെറുപ്പാണെങ്കില് ഈയുള്ളവൻ വെറുപ്പ് മാത്രം കൊണ്ടുനടക്കുന്നവനുംപ്രചരിപ്പിക്കുന്നവനും ആണ്.
*******
മാതൃഭൂമി എന്ന ഏറെക്കുറെ വലതുപക്ഷ അനുകൂല പത്രമാണ് വാർത്ത കൊടുത്തത്.
അതിനെ ന്യായീകരിക്കുന്ന, ശരിവെക്കുന്ന നൂറായിരം കാര്യങ്ങൾ വേറെയുമുണ്ടല്ലോ?
അല്ലാതെ ആ വാർത്തയെ മാത്രം ആശ്രയിച്ചല്ലല്ലോ കള്ളനെ കള്ളനെന്ന് വിളിക്കുന്നതുംപോരാടുന്നതും …?
കള്ളനെ കള്ളനാക്കുന്ന നൂറായിരം വേറെ തെളിവുകളും കൂടെ ഉണ്ടാവുമ്പോൾ അതിൽ ഏതെങ്കിലും ചിലത് ദുബലമാണെങ്കിൽ അത് മാത്രം കാണിച്ച് കള്ളൻ കള്ളനല്ലെന്ന് വരുത്തുന്നതിന്റെ ഉദ്ദേശം എന്തായിരിക്കും?
അതും കൊലപാതകങ്ങളും കലാപങ്ങളും മാത്രമുണ്ടാക്കി, വെറുപ്പും ഭീതിയും വഴിയാക്കി, ഇരുട്ടാക്കി മറപിടിച്ച് അധികാരത്തിൽ വന്ന കള്ളന്മാരായ ഫാസിസ്റ്റുകൾ.
ഇനി ഭരണകൂട പാർട്ടി വക്താക്കൾ പറയുന്നത് പോലെയാണ് കാര്യങ്ങളെന്ന് സമ്മതിച്ചാൽ തന്നെ: ബംഗാളിലെ അതേ ബൂത്തിൽ 972 വോട്ടിൽ 902 ഉം ബിജെപിക്ക് എന്നത് അവരെ തന്നേയും അല്പവും അമ്പരപ്പിക്കുന്നില്ലേ?
ഗംഭീരൻ ജനാധിപത്യം തന്നെ.
വിശ്വസിച്ചു.
ഇ വി എം എത്ര സത്യസന്ധൻ..

.jpg)
No comments:
Post a Comment