Wednesday, October 14, 2026

ബിജെപിയും ആർഎസ്എസ്സും മനസ്സിലാക്കിയതാണ് ശരി. ഇന്ത്യയും ഇന്ത്യക്കാരും ജനാധിപത്യം അർഹിക്കുന്നില്ല, അറിയുന്നില്ല.

 ബിജെപിയും ആർഎസ്എസ്സും മനസ്സിലാക്കിയതാണ് ശരി. 

ബിജെപിയും ആർഎസ്എസ്സും  മനസ്സിലാക്കിയത് പോലെ തന്നെയാണ് അവർ നടപ്പാക്കുന്ന കാര്യങ്ങൾ.


എന്താണ് ബിജെപിയും ആർഎസ്എസ്സും  മനസ്സിലാക്കിയത്?


ഇന്ത്യയും ഇന്ത്യക്കാരും ജനാധിപത്യം അർഹിക്കുന്നില്ല.


ഇന്ത്യയും ഇന്ത്യക്കാരും ജനാധിപത്യം എന്തെന്ന് അറിയുക പോലുമില്ല.


ജനാധിപത്യമെന്ന പേരിൽ എന്ത് മൂത്രവും കൊടുത്താൽ മതി.


അതുകൊണ്ടാണ് ബിജെപിയും ആർഎസ്എസ്സും ജനാധിപത്യത്തിന്റെ പേരിൽ അവർ മനസ്സിലാക്കിയത് പോലുള്ള, അവർക്ക് വേണ്ടത് പോലുള്ള സംഗതികൾ നടപ്പാക്കുന്നത്.


ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുക്കാത്ത, പുറത്താക്കാത്ത സംവിധാനം. 


പകരം, സർക്കാർ നയിക്കുന്ന പാർട്ടിയായ ബിജെപിയും ആർഎസ്എസ്സും അവർക്ക് വേണ്ടത് പോലുള്ള ജനങ്ങളെ തെരഞ്ഞെടുക്കുന്ന പുറത്താക്കുന്ന സംവിധാനം.


സർക്കാരിനെ സർക്കാർ തന്നെ, സർക്കാരിനെ നയിക്കുന്ന പാർട്ടി നടത്തുന്ന കളവുകൾ തന്നെ, കളവുകൾ വെച്ച് തന്നെ തെരഞ്ഞെടുക്കുന്ന, നിലനിർത്തുന്ന സംവിധാനം.


സർക്കാരാണ് രാജ്യമെന്ന് വരുത്തുന്ന സംവിധാനം.


രാജ്യഭരണത്തിന്റെ മറയിൽ ഇപ്പോൾ  ബിജെപിയും ആർഎസ്എസ്സും തന്ത്രപൂർവ്വം നടപ്പാക്കുന്ന എല്ലാ പരിപാടികളിലും ഒളിഞ്ഞുകിടക്കുന്നു, അന്തർലീനമായി നിലകൊള്ളുന്ന ഒളിയജണ്ട ഇതാണ്.


പൗരത്വ ഭേദഗതി നിയമ ശ്രമത്തിലൂടെ നടത്തിയത് ബിജെപിക്കും ആർഎസ്എസ്സിനും വേണ്ട ജനങ്ങളെ മാത്രം ഇവിടെ സ്വീകരിക്കാനും നിലനിർത്താനും വേണ്ടി തെരഞ്ഞെടുക്കുന്ന, പുറത്താക്കുന്ന ദിശയിലേക്ക് മെല്ലെ മെല്ലെ രാജ്യത്തെ നീക്കുക എന്നതായിരുന്നു. 


എൻആർസിയും എസ്ഐആറും അതുപോലെ തന്നെ ഇവിടെ ആര് ജീവിക്കണം എന്നതും, തങ്ങൾക്ക് വേണ്ടവരെ മാത്രം ഇവിടെ വെക്കാനും ബാക്കിയുള്ളവരെ നീക്കം ചെയ്യാനുമുള്ള നീക്കങ്ങളായിരുന്നു.


വോട്ട് ചോരണവും ഇവിഎം തിരിമറികളും മറിച്ചല്ല. തങ്ങൾക്ക് വേണ്ടവരുടെ വോട്ടുകൾ മാത്രം ബാക്കിയാക്കുക, തങ്ങൾക്ക് വേണ്ടാത്തവരുടെ വോട്ടുകൾ ഇല്ലായ്മ ചെയ്യുക, പോരാത്തതിന് തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ആവശ്യസമുള്ളിടത്ത് തങ്ങൾ വിചാരിക്കും പോലെയും ആവശ്യം പോലെയും വോട്ടുകൾ വീഴ്ത്തുക എന്നതിന് വേണ്ട ഊടുവഴികളായിരുന്നു.


സർക്കാരിനെ സർക്കാർ എന്ന പേരിൽ ബിജെപിയും ആർഎസ്എസ്സും തന്നെ തെരഞ്ഞെടുക്കും, നിലനിർത്തും. 


സർക്കാരാണ്, അഥവാ ബിജെപിയും ആർഎസ്എസ്സും ആണ് രാജ്യമെന്ന് വരുത്തും.


ഇനിയും ഉണ്ട് ഈ വഴിയിൽ ബിജെപി മനസ്സിലാക്കിയ, ബിജെപിയും ആർഎസ്എസ്സും മനസ്സിലാക്കിയത് പോലെ ചെയ്ത കാര്യങ്ങൾ.


70 കൊല്ലക്കാലം കിട്ടിയിട്ടും ഭരിച്ചിട്ടും കോൺഗ്രസ്സും മറ്റ് പാർട്ടികളും ഇതൊന്നും മനസ്സിലാക്കിയില്ല, ഇതൊന്നും ചെയ്തില്ല.


ഈ കോലത്തിൽ ബിജെപിയും ആർഎസ്എസ്സും മനസ്സിലാക്കുന്ന, ചെയ്യുന്ന, നടപ്പിലാക്കുന്ന കാര്യങ്ങൾ കോൺഗ്രസ്സും മറ്റ് പാർട്ടികളും അന്നേ മനസ്സിലാക്കി ചെയ്തിരുന്നെങ്കിൽ ഇന്ന് കാണുന്ന ബിജെപിയും ആർഎസ്എസ്സും ചിത്രത്തിലേ ഉണ്ടാകുമായിരുന്നില്ല.


ഇന്ത്യയെ മുഴുവൻ മാറ്റേണ്ടതില്ല. 


അതാണ് ബിജെപി മനസ്സിലാക്കിയത്.


അങ്ങനെ ഇന്ത്യയെ മുഴുവൻ മാറ്റിമറിച്ചു പരിഹാരം നൽകാൻ മാത്രമുള്ള സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക പ്രത്യേശാസ്ത്രമോ ദാർശനികതയോ ബിജെപിയുടെയോ ആർഎസ്എസ്സിന്റെയോ പക്കൽ ഇല്ല. അധികാരക്കൊതിയും ഇതരസമുദായ വെറുപ്പും അല്ലാതെ.


ബിജെപിയുടെയോ ആർഎസ്എസ്സിന്റെയോ പക്കൽ ആകയാൽ ഉള്ളത്:


വെറുപ്പും അസൂയയും മാത്രം. 


വെറുപ്പും അസൂയയും ഉണ്ടാക്കാനുള്ള കുറെ സന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്തുണ്ടാക്കുന്ന കളവുകളും കള്ളക്കഥകളും മാത്രം. 


ബിജെപിക്കും ആർഎസ്എസ്സിനും അറിയാം: 


സ്വന്തമായി ആകയാലുള്ള കളവുകളും കള്ളക്കഥകളും വെച്ച് ഇന്ത്യക്ക് വേണ്ട പരിഹാരങ്ങൾ ഒന്നും ഉണ്ടാക്കാനും കൊണ്ടുവരാനും സാധിക്കില്ല എന്ന്.


കളവുകളും കള്ളക്കഥകളും വെച്ച് ഇന്ത്യയെ മുഴുവൻ ഒറ്റയടിക്ക് മാറ്റാനും സാധിക്കണം എന്നില്ല എന്ന്.


കളവുകളും കള്ളക്കഥകളും വെച്ച് ഏറിയാൽ ജനങ്ങളുടെ മനസിനെ വിഷലിപ്തമാക്കാൻ മാത്രമേ പറ്റൂ എന്ന്.


അതുകൊണ്ട് തന്നെ ബിജെപിയും ആർഎസ്എസ്സും മനസ്സിലാക്കി, തീരുമാനിച്ചു : 


ഇന്ത്യക്കാരെ മാറ്റേണ്ടതില്ല എന്ന്. 


പകരം:

ഇലക്ഷൻ കമ്മീഷനെ മാറ്റിയാൽ മതിയെന്ന്. 


കോടതികളെയും അന്വേഷണ ഏജൻസികളെയും മാറ്റിയാൽ മതിയെന്ന്. 


ഇവ മാറിയാൽ ഇന്ത്യയും ഇന്ത്യയിലുള്ള സകലതും സകലരും തനിയെ മാറിക്കൊള്ളുമെന്ന്.


അഥവാ, ഇലക്ഷൻ കമ്മീഷനും കോടതികളും അന്വേഷണ ഏജൻസികളും ഒക്കെ മാറിയാൽ ഇന്ത്യമാറിയതായി വരുത്താമെന്ന്.


മുഖം മാറ്റിയാൽ സർവ്വം മാറിയത് പോലെയാകുമല്ലോ എന്ന്.


ആ വഴിയിൽ ഇന്ത്യക്കാർ മുഴുവൻ മാറിയതായി വരുത്താൻ സാധിക്കുമെന്ന്.


വിവരമില്ലാതെ ജനത സ്വമേധയാ അധികാരത്തിനും അധികാരത്തിൻറെ ഹുങ്കിനും വഴങ്ങുമെന്ന്.


അങ്ങനെ എളുപ്പം വഴങ്ങുന്ന, അധിനിവേശപ്പെടുന്ന ഇന്ത്യക്കാർ മറ്റൊന്നും വിപരീതമായി ചിന്തിക്കാതിരിക്കാനും കാണാതിരിക്കാനും കൂടെ കൊണ്ടുനടക്കുന്ന വെറുപ്പും അസൂയയും അവരിൽ കുത്തിനിറച്ചാൽ മതിയെന്ന്. 


വെറുപ്പും അസൂയയും ഉണ്ടാക്കാനുള്ള കളവുകളും കള്ളക്കഥകളും അവർക്ക് പാഠങ്ങളാക്കിയാൽ മതിയെന്ന്.


ബിജെപിയും ആർഎസ്എസ്സും ഇവയൊക്കെയും കൃത്യമായും മനസ്സിലാക്കി. 


ബിജെപിയും ആർഎസ്എസ്സും  ഇവയൊക്കെയും തന്നെ ഭംഗിയായി നടപ്പാക്കി.


ഇനിയൊരു തിരിച്ചുപോക്കു സാധിക്കാത്ത വിധം അങ്ങനെ വെറുപ്പിലും അസൂയയിലും കളവുകളിലും കള്ളക്കഥകളിലും ഇന്ത്യ മുങ്ങിക്കുളിപ്പിച്ചു കഴിഞ്ഞു.


അങ്ങനെ ഇപ്പോൾ അസൂയയും വെറുപ്പും ഉണ്ടാക്കുന്നവരും കളവും കള്ളക്കഥകളും പറയുന്നുവരും ഇന്ത്യക്കാർക്ക് അവതാരപുരുഷൻമാരായി, ദിവ്യന്മാരായി. 


അസൂയയും വെറുപ്പും ഉണ്ടാക്കുന്നവരെയും കളവും കള്ളക്കഥകളും പറയുന്നുവരെയും പ്രതിഷ്ടകളാക്കി പൂജിക്കുന്ന തിരക്കിൽ ഇന്ത്യക്കാർ വ്യാപൃതരുമായി.

No comments: