അതേ, അതാണ് ശ്രദ്ധിക്കേണ്ടത്.
ഇസ്ലാമും മുസ്ലിംകളും ആണ് ലോകത്ത് എല്ലാവർക്കും ഒരുപോലെ പ്രശ്നവും ശത്രുവും ആകുന്നത്.
ഇസ്ലാമിനും മുസ്ലിംകൾക്കുമാണ് ഒരു നേട്ടവും ഇല്ലാതെ, ഒരു നേട്ടത്തിനും വേണ്ടിയല്ലാതെ തീവ്രവാദത്തിന്റെയും ഭീകരതയുടെയും ലേബൽ പേറേണ്ടി വരുന്നത്.
പലപ്പോഴും എന്നല്ല, എപ്പോഴും അങ്ങനെ തീവ്രവാദത്തിന്റെയും ഭീകരതയുടെയും ലേബൽ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും മേൽ ആരോപിച്ചു കയറ്റിവെക്കുന്ന കച്ചവട-ലാഭ-അധികാര-സാമ്രാജ്യത്വ ശക്തികളുടെ നേട്ടത്തിനും ലക്ഷ്യത്തിനും വേണ്ടി.
എന്തുകൊണ്ട്?
എന്താണത് തെളിയിക്കുന്നത്?
ലാഭചിന്തയും അതിന് വേണ്ട അധികാരവും മാത്രം ലക്ഷ്യം വെച്ച് നീങ്ങുന്ന, സാമൂഹ്യനീതിയും സാമൂഹ്യക്ഷേമവും വിഷയമാക്കാത്ത, നീതിപൂർവ്വകമായ വിഭവവിതരണം ഉദ്ദേശിക്കാത്ത, കച്ചവട അധികാര സാമ്രാജ്യത്വ രാഷ്ട്രീയ നേതൃത്വത്തിന് ഇസ്ലാം അതിന്റെ ആശയത്തിലും പ്രയോഗത്തിലും തടസ്സമാണ്, ശത്രുവാണ് എന്നതുകൊണ്ട്. എന്നതാണ് അത് തെളിയിക്കുന്നത്.
കമ്യൂണിസം ആയത് പോലെ ഇസ്ലാമും ശത്രുസ്ഥാനത്ത്.
കമ്യൂണിസത്തേക്കാൾ അതിജീവന സാധ്യതയുണ്ട്, വ്യക്തതയും കൃത്യതയും ഉണ്ട് ദൈവവ-പരലോക വിശ്വാസ പിൻബലം കൂടിയുള്ള കൊടുത്ത ഇസ്ലാമിന് എന്നതിനാൽ.
രാഷ്ട്രങ്ങളും നിയമങ്ങളും ഇല്ലാതാവുന്നത്ര, വേണ്ടാതാവുന്നത്ര അച്ചടക്കപൂർണമായ സ്വയംപര്യാപ്ത കമ്യൂൺ ജീവിതം തന്നെ പരലോക സ്വർഗ്ഗത്തിൽ വാഗ്ദാനം ചെയ്യുന്ന ഇസ്ലാം. ഇഹലോക ജീവിതത്തിലും അത് ആവുന്നത്ര നടപ്പാക്കുമ്പോൾ തന്നെ.
ലോകത്തെ വെറും കച്ചവടച്ചരക്കായി മാത്രം കണ്ട് അടക്കിഭരിച്ചനുഭവിക്കാൻ തീരുമാനിച്ച സ്വാർത്ഥ-നിക്ഷിപ്ത താല്പര്യ അധികാര/ലാഭ-പൗരോഹിത്യ ചൂഷണ സാധ്യതകൾക്ക് ഇസ്ലാം അതിന്റെസമഗ്രസ്വഭാവത്തിൽ, അതിനാൽ മുസ്ലിംകളും, നിന്നുകൊടുക്കില്ല, ഭീഷണിയും വെല്ലുവിളിയുമാണ് എന്ന് എല്ലാ സ്വാർത്ഥ-നിക്ഷിപ്ത താല്പര്യ-അധികാര-ലാഭ ദുശ്ശക്തികളും ഒരുപോലെ കാലേക്കൂട്ടിമനസ്സിലാക്കുന്നതിനാൽ.
അതിനാൽ, അവരെല്ലാവരും ഒരുപോലെ ഇസ്ലാമിനും മുസ്ലിംകൾക്കും എതിരെ കളവും വെറുപ്പും ആയുധവും അധികാരവും ഉപയോഗിച്ച് ഒറ്റക്കെട്ടായി നിൽക്കുന്നു, നിൽക്കാൻ നിർബന്ധിതരാവുന്നു. ഒരേയൊരു ശത്രുവായിക്കണ്ട്, ഒരേയൊരു ശത്രുവാക്കി അവതരിപ്പിച്ചു കൊണ്ട്.
ഇസ്ലാമും മുസ്ലിംകളുമായ ഈ ഒരൊറ്റ കൂട്ടരുടെ അടുത്ത് മാത്രമാണ് സത്യം എന്നതാണ് ഇത് തെളിയിക്കുന്നത്. സത്യം വളഞ്ഞിട്ട് ആക്രമിക്കപ്പെടുന്നു.
ആ സത്യം സമഗ്രപരിഹാരം നൽകുന്നതാണ് എന്നതാണ് എല്ലാ സ്വാർത്ഥ-നിക്ഷിപ്ത താല്പര്യ- അധികാര-ലാഭ ദുശ്ശക്തികളേയും പേടിപ്പിക്കുന്നത് എന്നത് കൂടിയാണ് ഇത് തെളിയിക്കുന്നത്.
സത്യത്തിന്റെയും നീതിയുടെയും പരിഹാരമാർഗ്ഗവുമായി വരുന്ന ആ ഒരൊറ്റ കൂട്ടർക്കെതിരെ കളവുംവെറുപ്പും ആയുധവും അധികാരവും ഉപയോഗിച്ച് ഒറ്റക്കെട്ടായി നീങ്ങാൻ അവരെലോകാടിസ്ഥാനത്തിൽ തന്നെ പ്രേരിപ്പിക്കുന്നതും ഇതാണ് എന്നതാണ് അത് തെളിയിക്കുന്നത്.
അതിന് വേണ്ടി ദുഷ്ടശക്തികളുടെ അടുക്കലുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് ആടിനെപട്ടിയാക്കി കാണിക്കുക എന്നത്.
അതിനാൽ, ഇസ്ലാമെന്ന, മുസ്ലീമെന്ന ആടിനെ പട്ടിയാക്കി കാണിക്കുംവിധം ഈ ദുഷ്ടശക്തികൾസ്വയം അക്രമങ്ങളും കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തി അവയെ സ്വന്തംഅധികാരവും മീഡിയയും ഉപയോഗിച്ച് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും കെട്ടിവെച്ച്ആരോപിക്കുന്നു.
ഭീകരത മാത്രം വഴിയും ആദർശവും ആക്കി ചെയ്യുന്നവർ അതേ ഭീകരത ഇസ്ലാമിന്റെയുംമുസ്ലിംകളുടെയും മേൽ ഭീകരവാദവും തീവ്രവാദവും ആയി ആരോപിക്കുന്നു.
നിങ്ങളൊക്കെയും ഇതേ സ്വാർത്ഥ-നിക്ഷിപ്ത താല്പര്യ- അധികാര-ലാഭ ദുശ്ശക്തികളുടെ ആ കുടിലതന്ത്രത്തിന് വിധേയമായി അവ വിശ്വസിച്ച് അവ തന്നെ പേറിനടക്കുന്നവരായതും ചാർദ്ദിക്കുന്നവരായതും അങ്ങനെ.
സത്യത്തിന്റെയും നീതിയുടെയും സൂക്ഷമതാബോധത്തിന്റെയും കാര്യത്തിൽ ഇസ്ലാമിനുംമുസ്ലിംകൾക്കും ഉറച്ച നിലപാടുണ്ട്.
ആ ഉറച്ച നിലപാട് പക്ഷേ ഭീകരതയോ തീവ്രവാദമോ അല്ല.
പക്ഷേ, ഇസ്ലാമിന്റെയും മുസ്ലിംകളുടെയും സത്യസന്ധവും നിഷ്കളങ്കവും നിസ്വാർത്ഥവുംചൂഷണരഹിതവും ആയ, സാമൂഹ്യക്ഷേമത്തിലും നീതിയിലും അധിഷ്ഠിതമായ, പൗരോഹിത്യരഹിതമായ ആ ഉറച്ച നിലപാടിനെ, നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിലപാടിനെ, പക്ഷേ ഭീകരതയായും തീവ്രതയായും ചിത്രീകരിക്കുന്നു.
*******
ലോക രാഷ്ട്ര ശക്തികൾക്കു ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിയാക്കുകയും എളുപ്പമാണ്.
വേണമെങ്കില് വരൊരു സെപ്റ്റംബർ പതിനൊന്ന് വരെ സംഭവിപ്പിക്കുകയും കഥകളുണ്ടാക്കി അത് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പേരിലിടുകയും എളുപ്പമാണ്.
അതിനുവേണ്ട അധികാരവും വാർത്താമാധ്യമങ്ങളും സ്വന്തം കയ്യിലുള്ളതിനാൽ.
ഇസ്ലാമിനും മുസ്ലിംകൾക്കും അധികാരവും വാർത്താമാധ്യമങ്ങളും സ്വന്തം കയ്യിലില്ലാത്തതിനാൽ.
ഉള്ള മുസ്ലിം രാജ്യങ്ങൾ മുഴുവൻ അമേരിക്കൻ ഭീഷണിക്കും സ്വാധീനത്തിനും കീഴിലായ അധികാര മോഹികളുടെ കയ്യിലായതിനാൽ.
അവസാന ഉദാഹരണം ഫ്ലൈ ദുബായിയും യുഎഇ-ഇസ്രായേൽ നാടകവും.

.jpg)
No comments:
Post a Comment