Saturday, October 31, 2026

ജീവനുള്ള ഖുർആനിലെ ഞരമ്പുകളിലൂടെ ഓടുന്ന ജീവരക്തമാണ് അതിലെ ഓരോ സൂക്തവും.

പച്ചമീൻ വേറെ, നല്ല പച്ചമാങ്ങയും തക്കാളിയും തേങ്ങയും മഞ്ഞളും ഉപ്പും ഒക്കെ ഇട്ട് കുറുക്കിവെച്ചകറിയിലെ മീൻ വേറെ.

ഖുർആനിൽ നിന്ന്, അതിലെ സന്ദർഭത്തിൽ നിന്ന്, അടർത്തി മാറ്റി കാണുന്നതും കാണിക്കുന്നതും പ്രചരിപ്പിക്കുന്നതും വേറെ, ഖുർആനും ഖുർആനിൽ സന്ദർഭോചിതമായി പറഞ്ഞതും വേറെ.


പച്ചമീൻ പച്ചയായി കഴിക്കാത്തവൻ, പച്ചമീനിനെ ദുർഗന്ധവും വൃത്തികേടുമായി കാണുന്നവൻ, കറിയിലെ മീൻ ആസ്വദിച്ച് കഴിക്കും, അലങ്കാരമാക്കി ആവേശത്തോടെ തീൻമേശയിൽ ഒരുക്കും. 


അങ്ങനെയാണ് ഖുർആനും ഖുർആനിൽ നിന്ന് തന്നെ വായിച്ചെടുക്കുന്ന സൂക്തങ്ങളും.


സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്താൽ നല്ല ഭക്ഷണം തന്നെ ക്ലോസറ്റിൽ വെച്ചത് പോലെയാവും. തിന്നാൻ പറ്റാത്തതാവും. അടുപ്പിക്കാൻ തോന്നില്ല.


ശരീരത്തിൽ ഓടേണ്ട ജീവരക്തം, ജീവനായി ഓടുന്ന ജീവരക്തം, ശരീരത്തിന് പുറത്ത് വന്നാൽ, സന്ദർഭത്തിൽ നിന്ന് മാറിയാൽ, വൃത്തികേടും ഭയപ്പാടും ആവുന്നത് പോലെ.


അതുപോലെ തന്നെ ഫാസിസ്റ്റ് അധിനിവേശ സതികൾ അവരുടെ നിക്ഷിപ്ത ദുരുദ്ദേശ താല്പര്യങ്ങൾ വെച്ച് ഖുർആനിൽ നിന്ന് അടർത്തി വെറും വെറുതേ പുറത്ത് കാണിക്കുന്നത്. 


ജീവനുള്ള ഖുർആനിലെ ഞരമ്പുകളിലൂടെ ഓടുന്ന ജീവരക്തമാണ് അതിലെ ഓരോ സൂക്തവും. 


ഖുർആൻ എന്ന ആ ശരീരത്തിലെ പൂർണ്ണതയിൽ അത് കൃത്യമാണ്, വ്യക്തമാണ്, സന്ദർഭോചിതമാണ്, കാലങ്ങളെ അതിജയിക്കുന്നതാണ്, മനുഷ്യജീവിതത്തെ സർവ്വോന്മുഖമായി നയിക്കുന്നതാണ്.


ശരീരാവയവങ്ങളെ ഓരോന്നിനെയും ശരീരത്തിൽ നിന്ന് അടർത്തി വേറെവേറെയാക്കി കാണിച്ചാൽ എങ്ങിനെയിരിക്കും?


എന്നതുപോലെയാണ് ഖുർആനെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ച് പലതും അടർത്തിമാറ്റി അവിടവിടെ ഉദ്ധരിക്കുന്നവർ ചെയ്യുന്നത്.


സന്ദർഭത്തിന് യോജിച്ചത്, പക്ഷേ സന്ദർഭത്തിൽ നിന്ന് അടർത്തി ശരീരത്തിന് പുറത്ത് വെച്ചാൽ യോജിക്കാത്തത്.


ശരീരത്തിന് പുറത്ത് വൃത്തികേടായി കാണിക്കാവുന്ന ജീവരക്തം പോലുള്ളത് തന്നെ ഖുർആനിൽ നിന്നുള്ളത്.


വയറ്റിലുള്ളത് വയറ്റിന് പുറത്തെത്തിയാൽ വൃത്തികേടാണ്, ദുർഗന്ധം വമിപ്പിക്കും എന്നത് പോലെ തന്നെ.


വയറ്റിലുള്ളത് വായിൽ അല്ല, വായിലേക്കല്ല വരേണ്ടത്.


വായിൽ നിന്ന് ഉള്ളിലേക്ക് പോകുന്നതിനു മുൻപുള്ളതല്ല വായിൽ നിന്ന് ഉള്ളിലേക്ക് പോയതിന്ശേഷം പുറത്ത് വന്നാൽ.


അങ്ങനെ വരുമ്പോൾ: തീൻമേശയിൽ വെക്കേണ്ടത് ക്ലോസറ്റിൽ വെച്ചത് പോലെയാവും. സെപ്റ്റിക്ടാങ്കിൽ എത്തേണ്ടത് നിങ്ങളുടെ തീൻമേശയിൽ ആണെന്നും വരും. 


ഖുർആൻ യുദ്ധാന്തരീക്ഷത്തിലേക്ക് കൊടുക്കുന്ന നിർദ്ദേശങ്ങൾ അല്ല സമാധാന സമയത്ത്, സാധാരണ ജീവിതത്തിൽ. 


ഖുർആനിൽ എന്നല്ല ഏത് രാജ്യത്തും ലോകത്തും അതങ്ങനെ തന്നെ.


യുദ്ധാന്തരീക്ഷത്തിൽ പട്ടാളക്കാർക്ക് കൊടുക്കുന്ന നിർദ്ദേശങ്ങൾ സാധാരണജീവിതത്തിൽസാധാരണക്കാർക്ക് ബാധകമല്ല.


ഖുർആൻ യുദ്ധവും സമാധാനവും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും കുടുംബവും ഒക്കെ കൈകാര്യം ചെയ്യുന്ന ഗ്രന്ഥം കൂടിയെന്നാണ് അപ്പോൾ മനസ്സിലാക്കേണ്ടത്.


ജീവനുള്ള ഗ്രന്ഥമായത് കൊണ്ട് തന്നെ ഖുർആൻ ജീവിതത്തിലാകെയും നിറഞ്ഞുനിൽക്കും, ഇടപെടും, ഇടപെടാനും പ്രതികരിക്കാനും ഉപയോഗപ്പെടും.


ഖുർആൻ മുഴുവനായി വായിക്കുന്ന പക്ഷം ആർക്കും അസംഗതമായി ഒന്നും കാണില്ല, തോന്നില്ല. സമഗ്രം, സുന്ദരം എന്നല്ലാതെ.


പച്ചമീൻ വേറെ, നല്ല മാങ്ങയും തക്കാളിയും തേങ്ങയും മഞ്ഞളും ഉപ്പും ഒക്കെ ഇട്ട് വെച്ച കറിയിലെമീൻ വേറെ.

No comments: