Saturday, October 3, 2026

ഫ്ലൈ ദുബയ്: യഥാർത്ഥത്തിൽ സംഭവിച്ചത്: ഇന്ത്യൻ പൈലറ്റിനെ ഇസ്രായേൽ ബലിയാടാക്കിയോ?

 ഫ്ലൈ ദുബയ്: യഥാർത്ഥത്തിൽ സംഭവിച്ചത്: 


ഇന്ത്യൻ പൈലറ്റിനെ ഇസ്രായേൽ ബലിയാടാക്കിയോ?


യുഎഇ അത് കൂട്ടിക്കൊടുത്തുവോ?


ഭീകരത ചാർത്താൻ ചിലർക്ക് മുസ്ലിംകളെ കിട്ടിയാൽ മതിയോ?


സംഗതി കുശാൽ. 


ഇതല്ലാതെ ഈ കഥ വേറെന്താണ്?


വിഡ്ഢികളായ കപട ദേശസ്നേഹികൾ പാവങ്ങളായ അണികളെ ആവേശം കൊള്ളിക്കുന്നുവോ?


ശരിയാണ്, ശരിയായിരിക്കാം. 


ഇതൊരു ഭീകരാക്രമണം തന്നെയാണ്.


പക്ഷേ, ഭീകരാക്രമണം എന്നാൽ അമേരിക്കൻ-ഇസ്രയേലി ഭീകരാക്രമണമെന്നും അർത്ഥംഉണ്ടായിക്കൂടേ? 


ഭീകരാക്രമണം എന്നാൽ (ഇന്ത്യയിലാണെങ്കിൽ പ്രത്യേകിച്ചും ) സംഘ പരിവാർ ഭീകരാക്രമണമെന്നുംഅർത്ഥം ഉണ്ടായിക്കൂടേ? 


യഥാർത്ഥത്തിൽ അധികാരം നിലനിർത്താൻ സ്വന്തം നാട്ടുകാരെയും പട്ടാളക്കാരെയുംബലികൊടുക്കാൻ നടത്തിയ നാടകം മാത്രമല്ലേ ഫ്ലൈ ദുബയ് നാടകം?


ഇത്തരം നാടക ഭീകരാക്രമണങ്ങൾ ഇന്ത്യയിലടക്കം ലോകത്തിന്റെ പല കോണുകളിലും അധികാര- അതിവേശ ശക്തികളുടെ ആവശ്യത്തിനനുസരിച്ച്, ക്രൂരഭരണകൂട സംഘങ്ങൾക്ക് തോന്നും പോലെ പല കോലത്തിൽ പല സമയങ്ങളിൽ നടപ്പാക്കപ്പെടുന്നു: 


ഭീകരപ്രവർത്തനങ്ങൾ നടപ്പാക്കുന്നത് മുഴുവൻ അധികാര-അധിനിവേശ വർഗ്ഗം. 


പക്ഷെ, ഭീകരപ്രവർത്തനങ്ങൾ ആരോപിക്കപ്പെടുന്നത് മുഴുവൻ അധികാരമില്ലാത്ത, എന്നാൽ അവർ ലക്ഷ്യം വെക്കുന്ന പാവങ്ങളായ ഇരകളുടെ മേൽ.


ശരിയാണ്: യുഎഇ പറഞ്ഞുകഴിഞ്ഞു: നടന്നത് ഭീകരപ്രവർത്തനം തന്നെ എന്ന്. 


നടന്നത് നടന്നത് പോലെ തന്നെയാണ് നടന്നതെങ്കിൽ ഭീകരപ്രവർത്തനം അല്ലാതെ വേറൊന്നും ആവാനും തരമില്ല.


പക്ഷേ യുഎഇക്കും യഥാർത്ഥത്തിൽ പറയേണ്ടത് പറയാനാവില്ല. ഒരേറെ പരിമിതികളുണ്ട്.


അതുകൊണ്ട് തന്നെ യുഎഇ പറയുന്നതും യുഎഇക്ക് പറയേണ്ടി വരുന്നതും വേദവാക്യമല്ല, സത്യമല്ല.


ഇസ്രായേലിന്റെയും അമേരിക്കയുടെയും ഒക്കച്ചങ്ങായിയായ യുഎഇക്ക് ഔദ്യോഗികമായി പുറത്ത്പറയാൻ സാധിക്കുന്ന കാര്യമാണോ ഫ്ലൈ ദുബയ് സംഭവം ഇസ്രായേൽ തട്ടിക്കൂട്ടിയതാണെന്ന്?


ഇസ്രായേലും അമേരിക്കയും അത് പറയാൻ യുഎഇയെ അനുവദിക്കുമോ?


ഭീകരപ്രവർത്തനം എന്നാൽ ഇസ്ലാമും മുസ്ലിംകളും എന്ന് മാത്രം വരുന്നതും വരുത്തുന്നതുംഅതുകൊണ്ടാണ്. അതാണ് എളുപ്പം: ജനാധിപതിപരമായി ഇസ്ലാമിക ഉയർത്തെഴുന്നേൽപ്പ് ഭയക്കുന്ന യുഎഇക്കും അമേരിക്കക്കും ഇസ്രയേലിനും ഇന്ത്യക്കും ഒപ്പം എല്ലാ പാശ്ചാത്യ ശക്തികൾക്കും അതാണ് എളുപ്പം.


എപ്പോഴും ഭീകരപ്രവർത്തനങ്ങൾ മാത്രം ചെയ്യുന്ന, ആസൂത്രണം ചെയ്യുന്ന അമേരിക്കക്കുംഇസ്രായേലിനും സംഘപരിവാരങ്ങൾക്കും ഭീകരത ബാധകമല്ല എന്ന് വരുന്നതും അതുകൊണ്ടാണ്. 


അധികാരവും മീഡിയയും ഇന്റലിജൻസും അവരുടെ കൈകളിലാണ്. 


അവർ ഉദ്ദേശിക്കുന്നത് മാത്രമേ, അവർ പദ്ധതിയിട്ട് പറയുന്നത് മാത്രമേ പുറത്ത് പറയൂ, നമ്മൾ കേൾക്കൂ. 


ഇന്ത്യയിൽ ഭീകരാക്രമണം എന്നാൽ സംഘ പരിവാർ ഭീകരാക്രമണമെന്നല്ലേ ശരിക്കും അർത്ഥം വരേണ്ടത് ?


പക്ഷേ അങ്ങനെയാണോ വരുന്നത്? 


അല്ല.


മറിച്ച് എവിടെ എന്ത് ഭീകരാക്രമണം നടന്നാലും മുസ്ലികളും ഇസ്ലാമും ആണെന്ന് വരുന്നു.


അങ്ങനെ വരുന്നതിനും വരുത്തുന്നതിനും പിന്നിലുള്ളത് കൃത്യമായ ഇസ്ലാം വിരുദ്ധ, മുസ്ലിം വിരുദ്ധ അജണ്ട മാത്രമാണുള്ളത്.


ഭീകരാക്രമണം എന്നാൽ മുസ്ലികളും ഇസ്ലാമും ആണെന്ന്  എനിക്കും നിങ്ങൾക്കും എളുപ്പം തോന്നിപ്പോകുന്നത്ര തൽപ്പരകക്ഷികൾ നടത്തിയ മസ്തിഷ്കപ്രക്ഷാളനത്തിന്റെ ഭാഗമാണത്.


അല്ലെങ്കിലും ഒന്നോർത്ത് നോക്കൂ: 


ഇസ്രയേൽ ഇന്റലിജൻസ് ഇത്രക്ക് മോശമാണോ?


വിമാന പൈലറ്റുമാർ, അതും ഇസ്രായേലിലേക്ക് ജൂതന്മാരെ മാത്രം കയറ്റിക്കൊണ്ടുപോകുന്ന വിമാനത്തിലേക്ക് വേണ്ട പൈലറ്റുമാർ, ഇന്റലിജൻസ് വിവരം അവഗണിച്ച് നിയമിക്കപ്പെടുമോ?


ജൂതൻമാർ മാത്രം യാത്രക്കാരായ വിമാനത്തിൽ ഇത്രക്ക് അറിയപ്പെട്ടതെന്ന് നിങ്ങൾ തന്നെ അവകാശപ്പെടുന്ന വലിയ തീവ്രവാദിക്കും ജൂതവിരോധിക്കും പൈലറ്റായി ഇത്രയെളുപ്പം ഇസ്രായേലിലേക്ക് പോകാനാവുമെന്നാണോ പറയുന്നത്? 


അസംബന്ധം പടച്ചുവിടുന്നതിനും ഒരതിര് വേണ്ടേ?


No comments: