മനസ്സാക്ഷിയിലും മനസ്സാക്ഷിയുടെ മുൻപിലും സത്യസന്ധനാവണമല്ലോ?
മനസ്സാക്ഷിയിലും മനസ്സാക്ഷിയുടെ മുൻപിലും സത്യസന്ധനായ്ക്കൊണ്ട് സംസാരിച്ചാൽ പറയാനാവുക:
ഞാൻ ഇല്ല,
എന്റേതായ ഒന്നുമില്ല,
എന്നെ ഞാനാക്കുന്ന ഒന്നും ഞാനല്ല, എന്റേതല്ല,
എന്നെയും എന്റേതായ ഒന്നിനെയും ഞാൻ നിശ്ചയിച്ചതല്ല…..,
എന്നൊക്കെയാണ്.
മനസ്സാക്ഷിയിലും മനസ്സാക്ഷിയുടെ മുൻപിലും സത്യസന്ധനായ്ക്കൊണ്ട് എനിക്ക് പറയാനാവില്ല:
ഞാൻ ദൈവമാണെന്ന്,
ഞാൻ ദൈവത്തോളമാണെന്ന്.
ഏറിയാൽ പറയാനായേക്കും ഞാനില്ലെന്ന്.
ഉള്ളത് ഉള്ളത് മാത്രമാണെന്നും
ആ ഉള്ളതായത് ദൈവം മാത്രമാണെന്നും പറയാനായേക്കും.
അപ്പോഴും:
എപ്പോഴും ഉള്ള,
എപ്പോഴും അവശേഷിക്കുന്ന,
ആദ്യമേ ഉണ്ടായിരുന്നു
ആ ഉള്ളത്
ഈ ഞാൻ ആണെന്നും
ഈ ഞാൻ ദൈവമാണെന്നും
പറയാൻ സാധിക്കില്ല.
എന്നെ ഞാനാക്കുന്ന അനേകായിരം കോടി കാര്യങ്ങളിലും കോശങ്ങളിലും ഒന്ന് പോലും എനിക്ക് നിശ്ചയിക്കാനും നിർധരിക്കാനും നിയന്ത്രിക്കാനും സംവിധാനിക്കാനും സാധിക്കുന്നില്ല.
അങ്ങനെ സാധിക്കാത്ത ഞാൻ ദൈവമാണെന്ന് പറയാൻ സാധിക്കണമെങ്കിൽ ഒരുതരം അഹന്തയെ വലുതാക്കി അഹന്തയല്ലെന്ന് പറയുന്ന മാനസികരോഗത്തിന് ഞാൻ വിധേയമാകണം.
അതുകൊണ്ട് തന്നെ, മനസ്സാക്ഷിയിലും മനസ്സാക്ഷിയുടെ മുൻപിലും സത്യസന്ധനാവുമ്പോൾ പറയാനാവുക:
അറിയില്ല എന്ന് മാത്രമാണ്.
മനസ്സാക്ഷിയിലും മനസ്സാക്ഷിയുടെ മുൻപിലും സത്യസന്ധനാവുമ്പോൾ സാധിക്കുന്നത് :
അറിവില്ലായ്മയെ അറിവിവെന്ന് വിളിക്കാൻ മാത്രം,
കഴിവില്ലായ്മയെ കഴിവെന്ന് വിളിക്കാൻ മാത്രം.
അശക്തിയെ ശക്തിയെന്ന് കരുതാൻ മാത്രം.
നിസ്സഹായതയെ സഹായപൂർണ്ണതയായി കണക്കാക്കാൻ മാത്രം.
ഒരുപിടുത്തവും ഇല്ലാതെ പൂർണമായും ആശ്രയിച്ച് നിൽക്കുന്ന അവസ്ഥയെ നിരാശ്രയത്വം എന്ന് വിശേഷിപ്പിക്കുക മാത്രം.
ഒരു തിരഞ്ഞെടുപ്പും ഇല്ലാതെ അസ്വതന്ത്രനായി നിൽക്കുന്നതിനെ സ്വാതന്ത്ര്യമെന്ന് അവകാശപ്പെടുക മാത്രം.

.jpg)
No comments:
Post a Comment