Sunday, October 4, 2026

ഇന്ത്യൻ കോടതികൾ : ജനാധിപത്യം മരിക്കുന്ന, മരിച്ചുതുടങ്ങുന്ന ആദ്യത്തെ ഇടം.

ഇന്ത്യൻ കോടതികൾ : ജനാധിപത്യം മരിക്കുന്ന, മരിച്ചുതുടങ്ങുന്ന, ജനാധിപത്യത്തെ കൊല്ലുന്ന, കൊന്നുതുടങ്ങുന്ന ആദ്യത്തെ ഇടം.

ജഡ്ജുമാർ: ജനാധിപത്യത്തിന്റെ ചിലവിൽ ആർഭാടപൂർവ്വം, ക്രൂരമായി, അഹങ്കാരപൂർവ്വം ജനാധിപത്യത്തെ കൊല്ലുന്ന, കൊന്നുതുടങ്ങുന്ന ആദ്യത്തെ ആളുകൾ.


എങ്കിൽ, എന്തിനാണ് ജനാധിപത്യത്തിന്റെ പേരിൽ ഇന്ത്യയിൽ ഇത്തരം കോടതികൾ? 


എങ്കിൽ, ജനാധിപത്യത്തെ കൊല്ലുന്ന കോടതികളും ജഡ്ജുമാരും എങ്ങനെ ജനാധിപത്യത്തിൻറെ സംരക്ഷകരാവും? 


വിള തിന്നുന്ന വേലിയോ വിളയുടെ സംരക്ഷകർ? 


ചിതലുകൾ മരത്തിന് സംരക്ഷകകരോ?


എന്തുകൊണ്ട് കോടതിക്കും കോടതിയിലും ജഡ്ജുമാർക്കും ജനാധിപത്യം ബാധകമല്ല?


കോടതിക്ക് ബാധകമല്ലാത്ത ജനാധിപത്യം എന്തിനാണ്, എങ്ങിനെയാണ് ജനങ്ങൾക്ക് മാത്രംബാധകം?


എങ്കിൽ എന്താണ് ജനാധിപത്യം? 


ജഡ്ജുമാർക്ക് എന്തും വിധിക്കാം. 


ജഡ്ജുമാർക്ക് തോന്നും പോലെ വിധിക്കാം, തോന്നുന്നത് തോന്നുന്നത് പോലെ വിധിയാക്കാം. 


ജഡ്ജുമാർ ഓഡിറ്റിങ്ങിന് വിധേയരല്ല, വിധേയരാവാൻ പാടില്ല.


ജഡ്ജിന്റെ മുൻപിൽ വെക്കപ്പെട്ടതും പരാമർശിക്കപ്പെട്ടതുമായ എല്ലാ തെളിവുകളെയുംവസ്തുതകളെയും അപ്പാടെ അവഗണിച്ച് ഒരു ജഡ്ജിന് വിധിക്കാം, വിധിയുണ്ടാക്കാം. 


അവരുണ്ടാക്കുന്ന വിധികൾക്ക് വസ്തുതകളും തെളിവുകളും ന്യായങ്ങളും ജഡ്ജുമാർ അടിസ്ഥാനമാക്കണം എന്നില്ല. 


വസ്തുതകൾക്കും തെളിവിനും എതിരായും ജഡ്ജുമാർക്ക് വിധിക്കാം, വിധിയുണ്ടാക്കാം. 


അങ്ങുനിന്നിങ്ങോളമുള്ള ഇന്ത്യൻ കോടതികൾ അതിന് എത്രയുമെത്രയും തെളിവ്.


അങ്ങനെ വിധിയുണ്ടാക്കുന്ന ജഡ്ജിമാരെ ആർക്കും എവിടെയും ആരുടെ മുമ്പിലും ചോദ്യംചെയ്യാൻ പറ്റില്ല, പാടില്ല. 


ജഡ്ജിമാരെക്കാൾ ഉയർന്ന ഇടങ്ങളിലേക്ക് അവരെക്കുറിച്ച് ആവലാതി പറയാൻ പറ്റില്ല, പാടില്ല. 


ജഡ്ജിമാരെക്കാൾ ഉയർന്ന ഇടങ്ങളിൽ നിന്ന് ജഡ്ജിമാർക്കെതിരെ ഒരുതരം നടപടിയും ശിക്ഷയുംഉണ്ടാവില്ല, ഉണ്ടാവാൻ പാടില്ല.


പിന്നെ, ഇതെന്ത് ജനാധിപത്യമാണ്?


പിന്നെന്തിനാണ് ഈ ജനാധിപത്യം?


പിന്നെന്തിനാണ് കോടതികൾ ജനാധിപത്യത്തിന്റെ കാവലാൽ, സംരക്ഷകർ എന്ന് നമ്മൾ അവകാശപ്പെടുന്നത്? 


എത്രക്ക് അർത്ഥരഹിതമാണ് ആ പറച്ചിലും അവകാശവാദവും?


നീതി നടപ്പാക്കേണ്ട, ജനാധിപത്യമായ കാക്കേണ്ട വിധികർത്താവിന് നീതിയും നീതിബോധവുംബാധകമല്ല, ജനാധിപത്യം ബാധകമല്ല.


ചോദ്യം ചെയ്യാൻ പറ്റാത്ത ജഡ്ജുമാർ ജനാധിപത്യത്തിനെതിരെയുള്ള ചോദ്യചിഹ്നങ്ങളാണ്, ജനാധിപത്യത്തിന്മേലുള്ള വാളുകളാണ്.


രാജാവിനെ പോലെ പെരുമാറി, തന്റെ മുൻപിൽ വരുന്ന വക്കീലന്മാരെ കൊണ്ട് തലകുനിയിപ്പിക്കുന്ന കോടതിയും ജഡ്ജുമാരും ജനാധിപത്യത്തിനെതിരെയുള്ള ചോദ്യചിഹ്നങ്ങളാണ്.


നീതി നടപ്പാക്കേണ്ട വിധികർത്താവിന് നീതിയുടെ അളവുകോലുകൾ ബാധകമല്ല. 


നീതി നടപ്പാക്കേണ്ട വിധികർത്താവിന് അയാൾ ചെയ്യുന്ന കാര്യത്തിൽ ഉത്തരവാദിത്തമില്ല, 


നീതി നടപ്പാക്കേണ്ട വിധികർത്താവ് ആരുടെ മുൻപിലും ഉത്തരം പറയേണ്ട. 


നീതി നടപ്പാക്കേണ്ട വിധികർത്താവിനെ ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ല, ശിക്ഷിക്കാൻ പറ്റില്ല.


എങ്കിൽ പിന്നെ, എന്തിനാണ് വോട്ട് ചെയ്യാൻ മാത്രം, കേട്ടുകൊള്ളാനും അനുസരിക്കാനും മാത്രംവിധിയുള്ള ജനാധിപത്യം?


എന്തിനാണ് നികുതി അടക്കാൻ മാത്രം ബാധ്യതയുള്ള, അടിമകൾ മാത്രമാവാൻ വിധിയാവുന്ന ഒരുജനാധിപത്യം?


രാജ്യത്തിന്റെ ചിലവിൽ ആർഭാടവും അവധികളും അനുഭവിക്കാൻ മാത്രമോ ജഡ്ജുമാർ, കോടതികൾ?

No comments: