മോദിയുടെ വെല്ലുവിളി: രാഹുലിനോട്.
തന്റെ കുടുംബസമ്പത്ത് മുഴുവൻ രാഹുലിന് കൊടുക്കാമെന്ന് മോദി.
പകരം, രാഹുൽ തന്റെ കുടുംബസമ്പത്ത് മുഴുവൻ മോദിക്ക് കൊടുക്കുമോ എന്നും മോദി.
നല്ല വെല്ലുവിളി. പക്ഷേ, ചോദ്യം ഇത്രയേ ഉള്ളൂ.
മോദിയുടെ കുടുംബസമ്പത്ത് എന്ന് വെച്ചാൽ അദാനി-അംബാനിമാരുടെയുംആർഎസ്എസ്സിന്റെയും ബിജെപിയുടെയും സമ്പത്തല്ലേ?
അങ്ങനെ മോദിയുടെ കുടുംബസമ്പത്ത് എന്ന് വെച്ചാൽ അദാനി-അംബാനിമാരുടെയുംആർഎസ്എസ്സിന്റെയും ബിജെപിയുടെയും സമ്പത്ത് എന്ന് തന്നെയല്ലേ മോദി ഉദ്ദേശിച്ചതും നമ്മൾഅർത്ഥമാക്കേണ്ടതും?
കാരണം, മോദി മോദി കഴിഞ്ഞ തന്റെ 25 അധികാര വർഷങ്ങളും ചിലവഴിച്ചത്അദാനി-അംബാനിമാർക്കും ആർഎസ്എസ്സിനും ബിജെപിക്കും സമ്പാദിക്കാൻ വേണ്ടി മാത്രമല്ലേ?
മോദിക്ക് രാജ്യവും അധികാരവും എന്നാൽ അദാനി-അംബാനിമാരും ആർഎസ്എസ്സുംബിജെപിയും മാത്രമല്ലേ?
അധികാരത്തെയും രാജ്യത്തെയും വിറ്റും വെറുതെ കൊടുത്തും മോദി അദാനി-അംബാനിമാരുടെയും ആർഎസ്എസ്സിന്റെയും ബിജെപിയുടെയും പേരിൽ മാത്രംസമ്പാദിക്കുകയായിരുന്നില്ലേ?
മോദി അധികാരത്തെയും രാജ്യത്തെയും അദാനി-അംബാനിമാർക്കും ആർഎസ്എസ്സിനുംബിജെപിക്കും തീറെഴുതിക്കൊടുക്കുമെന്ന കരാർ എഴുതിക്കൊടുത്ത വകയിൽ മാത്രംഅധികാരത്തിൽ വന്ന ആളല്ലേ?
മോദി അങ്ങനെ അദാനി-അംബാനിമാരും ആർഎസ്എസ്സും ബിജെപിയും പിന്നിൽ നിന്ന് അവരുടെസമ്പത്തും തെമ്മാടിത്തവും വെച്ച് നടത്തിക്കൊടുത്ത തിരിമറികളും കളവുകളും കലാപങ്ങളും വഴിമാത്രം അധികാരത്തിൽ വന്ന ആളും അങ്ങനെ മാത്രം അധികാരത്തിൽ തുടരുന്ന ആളുമല്ലേ?
എങ്കിൽ, മോദി അദാനി-അംബാനിമാരുടെയും ആർഎസ്എസ്സിന്റെയും ബിജെപിയുടെയും സമ്പത്ത്മുഴുവൻ രാഹുലിന് കൊടുക്കാൻ തയ്യാറാവുമെങ്കിൽ എന്തുകൊണ്ടും രാഹുൽ തന്റെ കുടുംബസമ്പത്ത് മുഴുവൻ, വേണമെങ്കിൽ കോൺഗ്രസിന്റെയും മുഴുവൻ സമ്പത്ത് മോദിക്ക് കൊടുക്കും.
കാരണം, രാഹുലിന് ഒരൊറ്റ ആവശ്യമേ ഉള്ളൂ. എല്ലാം രാജ്യത്തിന് നൽകണം, രാജ്യനിവാസികൾക്ക് നൽകണം, രാജ്യനിവാസികളുടേതാക്കണം.
രാജ്യത്തെ വെട്ടിച്ചും കട്ടും വിൽപ്പന നടത്തിയും രാജ്യത്താകമാനം വെറുപ്പും കലാപങ്ങളും വിതറിയും മോദി വഴി അദാനി-അംബാനിമാരും ആർഎസ്എസ്സും ബിജെപിയും സമ്പാദിച്ച മുഴുവൻ സമ്പത്തുംരാജ്യത്തിന് തിരികെ കൊടുക്കാനും, രാജ്യനിവാസികൾക്ക് തിരികെ എത്തിച്ചുകൊടുക്കാനും , രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും സമ്പത്താക്കി മാറ്റാനും , ദേശസാൽക്കരിക്കാനും രാഹുൽ ഗാന്ധി എന്തും ചെയ്യാൻ തയ്യാറാണ്, എന്തും നഷ്ടപ്പെടാന് തയ്യാറാണ്, ഏതറ്റം വരെയും പോകാൻ തയ്യാറാണ്.
എന്തേ മോദി നടത്തിയ വെല്ലുവിളി ഇങ്ങനെയൊരു വെല്ലുവിളി ആണോ?
എങ്കിൽ മോദി യഥാർഥത്തിൽ ഇങ്ങനെയൊരു വെല്ലുവിളി ഏറ്റെടുത്ത് നടത്തുമോ?

.jpg)
No comments:
Post a Comment