Friday, October 30, 2026

ഇസ്ലാം ക്രിസ്തുമതമോ ജൂതമതമോ വിഭജിച്ച് ഉണ്ടായതല്ല. ഇസ്ലാം എന്ന പേര് ഒരു വ്യക്തിയിലും സമുദായത്തിലും ബന്ധിപ്പിച്ചും ചേർത്തുമല്ല.

ഇസ്ലാം അതിന്റെ പേര് കൊണ്ട് തന്നെ വ്യത്യസ്തപ്പെടുന്നത് നോക്കൂ.

ക്രിസ്തുമതം എന്ന പേര് യേശു ക്രിസ്തുവിൽ ബന്ധിതമാണ്, ചേർത്താണ്.


യേശു ക്രിസ്തു സ്വയം ഒരു ജൂതനായിരുന്നു, ജൂതനായി തന്നെ തുടർന്ന ആളായിരുന്നു.


യേശു ക്രിസ്തു ജൂതമതത്തെ നിഷിധിച്ചിട്ടില്ല. 


യേശു ക്രിസ്തു  ജൂതമതത്തെ തിരുത്തിയ, ശുദ്ധീകരിക്കാൻ ശ്രമിച്ച, ജൂത വേദഗ്രന്ഥങ്ങളിൽ തന്നെവിശ്വസിച്ച, അവയെ തന്നെ വിശദീകരിച്ച, വ്യാഖ്യാനിച്ച, നിവർത്തിച്ച ആളായിരുന്നു.


സ്വന്തമായി ഒരു വേദവും നിയമാവലികളും കൊണ്ടുവന്നിട്ടില്ലാത്ത, ജീവിതത്തിലേക്ക് മുഴുവൻ വേണ്ടതന്റേതായ മാതൃകകൾ ഒന്നും നൽകിയിട്ടില്ലാത്ത ആളായിരുന്നു യേശു ക്രിസ്തു.


ജൂതമതത്തിൽ തെറ്റായി കയറിക്കൂടിയ പൗരോഹിത്യത്തെയും ബിംബാരാധനാ - ബഹുദൈവത്വസാധ്യതകളെയും എതിർത്ത ആളായിരുന്നു യേശു ക്രിസ്തു, 


അങ്ങനെയുള്ള യേശുക്രിസ്തുവിന്റെ പേരിൽ പിന്നീട് ഉണ്ടായ ക്രിസ്തുമതത്തെ നോക്കൂ: ആകെമൊത്തം പൗരോഹിത്യത്തിലും ബിംബാരാധനയിലും ആൾദൈവ പ്രതിഷ്ഠകളിലുംമുങ്ങിക്കുളിച്ചിരിക്കുന്നു.


യേശു ക്രിസ്തു ഒരു മതം ക്രിസ്തുമതം എന്ന പേരിൽ പുതുതായി ഉണ്ടാക്കിയിട്ടില്ല;?പഴയതിന്റെ, ജൂതമതം ഉൽഘോഷിച്ച ഏകദൈവ വിശ്വാസത്തിന്റെ തുടർച്ച പറയുക മാത്രമല്ലാതെ. 


ജൂതമതത്തെ ജൂത വേദഗ്രന്ഥത്തിൽ തന്നെ ഊന്നി ഒന്നുകൂടി ശരിയാക്കിയെടുക്കാൻ ശ്രമിച്ച ആൾമാത്രമായിരുന്നു യേശുക്രിസ്തു.


*******


എന്നാൽ, ജൂതമതം എന്ന പേര് എങ്ങനെ വന്നു?


ജൂതമതം എന്നത് ജൂത സമുദായത്തിൽ ബന്ധിതമാണ്, ചേർത്താണ്. 


ലോകത്തെ എല്ലാ മതങ്ങളുടെ പേരും ഏതെങ്കിലും വ്യക്തിയിലും സമുദായത്തിലും ചേർത്തുംബന്ധിപ്പിച്ചുമാണ്.


*****


എന്നാൽ ഇസ്ലാമോ? ഇസ്ലാം എന്ന പേരോ?


ഇസ്ലാം എന്ന പേര് ഒരു വ്യക്തിയിലും സമുദായത്തിലും ബന്ധിപ്പിച്ചും ചേർത്തുമല്ല. 


സമർപ്പണം എന്ന അർത്ഥത്തിലാണ് ഇസ്ലാം എന്ന ആ പേര്.


ഏതെങ്കിലും വ്യക്തിയെ പ്രതിഷ്ഠിക്കാനോ മഹത്വവൽക്കരിക്കാനോ ദിവ്യനാക്കാനോ ഏതെങ്കിലുംസമുദാത്തെ മാത്രം വലുതാക്കാനോ സംരക്ഷിക്കാനോ വേണ്ടിയുള്ളതല്ല ഇസ്ലാം എന്ന മതം.


Wഇസ്ലാം മതം ക്രിസ്തുമതമോ ജൂതമതമോ വിഭജിച്ച് ഉണ്ടായതല്ല.


ഇസ്ലാം തീർത്തും സ്വതന്ത്രമായി ശരി പറഞ്ഞുണ്ടായ, ശരിയുടെ തുടർച്ച പറഞ്ഞുണ്ടായ, ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം ശരി പറഞ്ഞവരെ ശരിവെച്ച ഒന്നാണ്. 


ഏകദൈവത്വം എന്ന ശരിയുടെ തുടർച്ച പറഞ്ഞ, ശരി പറഞ്ഞവരെ ശരിവെച്ച തുടർച്ച ഇസ്ലാമിനുണ്ട്, ഇസ്ലാമിലുണ്ട്.. 


ശരിയുടെ തുടർച്ച ഇസ്ലാമിലും ഇസ്ലാമിനും ഉണ്ട് എന്നത് ഇസ്ലാം മറ്റുള്ളവയിൽ നിന്ന് വിഭജിച്ചുണ്ടായിഎന്ന് പറയാനുള്ള ന്യായമല്ല.


ഇസ്ലാം പറയുന്ന ശരിക്ക് വേണ്ട ഭൂതകാല തുടർച്ച ഇസ്ലാം ചൂണ്ടിക്കാട്ടി എന്ന് മാത്രം.


എന്താണ് ഇസ്ലാം പറയുന്ന ഭൂതകാല തുടർച്ചയുള്ള ആ ശരി?


ഏകദൈവത്വം. ബഹുദൈവത്വ - ബിംബാരാധനാ - ആൾദൈവ വിശ്വാസത്തിന്റെ നിരാസം. 


ബഹുദൈവത്വ - ബിംബാരാധനാ - ആൾദൈവ വിശ്വാസങ്ങൾ മൂലമുണ്ടാകുന്ന ചൂഷണങ്ങളുടെനിരാസം.


അതാണ്, ആ ഏകദൈവത്വമാണ്, ആ ബഹുദൈവത്വ - ബിംബാരാധനാ - ആൾദൈവ ചൂഷണനിരാസമാണ് ഇസ്ലാം ജൂത - ക്രിസ്തുമതത്തിൽ ചൂണ്ടിക്കാട്ടുന്നത്. തിരുത്തിന്റെ കോലത്തിൽ.


ഭൂതകാല തുടർച്ചയിൽ വഴിയിൽ വെച്ച് ജൂത - ക്രിസ്തുമതത്തിൽ ഉണ്ടായ, കയറിക്കൂടിയ തെറ്റുകളെഇസ്ലാം ചൂണ്ടിക്കാട്ടുന്നു, ചോദ്യം ചെയ്യുന്നു.


ശരി പറഞ്ഞ്, തെറ്റ് തിരുത്തി, തെറ്റിനെ വെല്ലുവിളിച്ച് വന്ന പഴയ ശരിയുടെ, എന്നത്തേയും ശരിയുടെതുടർച്ചയായ പുതിയ മതമാണ്, ജീവിത വ്യവസ്ഥയാണ് ഇസ്ലാം.


ഇസ്ലാം ജൂതമതത്തിൽ നിന്നും ക്രിസ്തുമതത്തിൽ നിന്നും വിഭജിച്ച് ഉണ്ടാവാൻ: മക്കയിൽക്രിസ്തുമതവും ജൂതമതവും പ്രാമുഖ്യത്തിൽ ഉണ്ടായിരുന്നില്ല.


മുഹമ്മദ് നബി ജൂതനോ ക്രിസ്ത്യാനിയോ ആയി ജനിച്ചു വളർന്ന ആളുമായിരുന്നില്ല.


മുഹമ്മദ് നബി തനിക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന പ്രവാചകർ (അതിനാൽ ജൂത - ക്രൈസ്തവമതങ്ങൾ ഉദ്ഘോഷിക്കുന്ന ചരിത്രപുരുഷൻമാർ) ഉദ്ഘോഷിച്ച അതേ ഏകദൈവ വിശ്വാസത്തിന്റെതുടർച്ച മാത്രമല്ലാതെ പറഞ്ഞില്ല. 


ഒരൊറ്റ വ്യത്യാസത്തോടെ. 


ജീവിത്തത്തിലേക്ക് മൊത്തമായി വേണ്ട മാർഗ്ഗനിർദ്ദേശങ്ങളോടെ, മാതൃക നൽകിക്കൊണ്ട് മാത്രംമുഹമ്മദ് നബി ഏകദൈവ വിശ്വാസം പറഞ്ഞു. 


മുഹമ്മദ് നബി കൃത്യമായും ബഹുദൈവത്വ - ബിംബാരാധനാ - ആൾദൈവ- പൗരോഹിത്യ നിരാസംനടപ്പാക്കി.

No comments: