Saturday, October 10, 2026

രാജ്യം ജനങ്ങൾ ഉണ്ടാക്കിയപ്പോൾ ഉണ്ടായത്; ആദ്യമേ ഉണ്ടായിരുന്നതല്ല. ജനങ്ങൾ രാജ്യത്തിന് വേണ്ടിയല്ല; രാജ്യം ജനങ്ങൾക്ക് വേണ്ടിയാണ്.

രാജ്യമെന്നത് ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്. 

ജനങ്ങൾ രാജ്യത്തിന് വേണ്ടിയല്ല; രാജ്യം ജനങ്ങൾക്ക് വേണ്ടിയാണ്. 


രാജ്യം ആദ്യമേ ഉണ്ടായിരുന്നതല്ല. 


ജനങ്ങൾ ഉണ്ടാക്കിയപ്പോൾ മാത്രം ഉണ്ടായതാണ് രാജ്യം.


രാജ്യം: രാഷ്ട്രീയ നേതൃത്വത്തിന് തോന്നിയത് പോലെ എന്തും ചെയ്യാനുള്ളതല്ല.


രാജ്യം: രാഷ്ട്രീയ നേതൃത്വത്തിന് തോന്നിയത് പോലെ സുഖിക്കാനുള്ളതല്ല, വിൽപ്പനനടത്താനുള്ളതല്ല.


*******


മോഡിയോട് പറയട്ടെ : ഏത് കള്ളനും കൊടുക്രൂരനും പറയാം - വ്യക്തിപരമായ ആഗ്രങ്ങൾക്ക്വേണ്ടിയല്ല ജീവിച്ചത് എന്ന്. 


എല്ലാം പരാജയപ്പെടുമ്പോൾ പുതിയ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണോ താങ്കളുടേത് ? 


ഒന്ന് കരയുന്നില്ലേ?


*******


വെറുപ്പിന്റെ രാഷ്ട്രീയം മാത്രം കളിക്കുന്ന, വെറുപ്പിന്റെ ആൾരൂപത്തെ കാണിച്ചുകൊണ്ടുംകേട്ടുകൊണ്ടും തന്നെ, വെറുപ്പിന്റെ ആൾരൂപത്തെ തന്നെ നേതാവാക്കി വെച്ചുകൊണ്ടും തന്നെനിങ്ങൾ ഞങ്ങളോട് പറയണം: ആയാളുടെ വെറുപ്പിന്റെയും കളവിന്റെയും രാഷ്ട്രീയത്തോടുള്ളവെറുപ്പ് ഒഴിവാക്കൂ എന്ന്.


*****


സിജെപി ജനകീയ സമരം ഇന്ത്യയാകെ ഉച്ചസ്ഥായിയിൽ. 


ശ്രദ്ധതിരിച്ചുവിടാൻ, രാജ്യസുരക്ഷ എന്ന കഴുത്തിൽ കത്തി വെക്കുംവിധം ഫാസിസ്റ്റുകൾഎവിടെയൊക്കെ പൊട്ടിത്തെറികൾ ഉണ്ടാകുമെന്നത് കണ്ടറിയണം. 


ആരോപിക്കാൻ മുസ്ലിംകളും പാക്കിസ്ഥാനും ഉണ്ടല്ലോ??


*******


ആദ്യം അവർ നോട്ട് കട്ടു. 


പിന്നെയവർ അന്വേഷണ ഏജൻസികളെയും കോടതികളെയും കട്ടു. 


പിന്നെയവർ പൗരത്വം തന്നെ കാക്കാൻ ശ്രമിച്ചു. 


ഇപ്പോഴവർ വോട്ടും കട്ടു.


******


വോട്ട് ഇല്ലാതാക്കിയതും കട്ടതും ഇവിഎം തിരിമറിയും മാത്രമല്ല ഗ്യാനേഷും ബിജെപിയുംആർഎസ്എസ്സും ചെയ്തത്. 


സ്വന്തം അണികൾക്ക് കുറെ ഇടങ്ങളിൽ വോട്ട് കൊടുത്തത് കൂടിയാവും.


********


ഗ്യാനേഷ് അമിത്ഷായേയും മോദിയേയും സഹായിച്ചു. അധികാരം ഉറപ്പിച്ചുകൊടുത്തു. 


ഇപ്പോൾ അമിത്ഷായും മോദിയും ഗ്യാനേഷിനെ സഹായിക്കുന്നു. സുരക്ഷഉറപ്പാക്കിക്കൊടുക്കുന്നു.


******


കള്ളൻമാർക്ക് കള്ളന്മാർ കൂട്ട്. 


ഗ്യാനേഷ്, യോഗി, മോദി, സുവേന്ദു, ഹിമാന്ത, ഫഡ്നവി, ചന്ദ്രബാബു നായിഡു, നിതീഷ്, ചിരാഗ്…: 


സനാതനധർമ്മം എന്നാൽ കളവ്, വെറുപ്പ് എന്ന് അർത്ഥം തരുന്നവർ.


********


ചരിത്രത്തിൽ ആദ്യമായി ഡൽഹിയിലേക്കുള്ള എല്ലാ വണ്ടികളും നിർത്തിവെച്ചു. 


എന്നിട്ടും വിടുവായിത്തം പറയുന്നു: സിജെപിയുടെ പ്രതിഷേധം പേടിക്കുന്നില്ലെന്ന്.


*******


മോദി ഡൽഹി അടച്ചില്ല. 


എപ്പോൾ? 


ധർമേന്ദ്ര പ്രധാനെ രക്ഷിക്കാൻ. 


മോദി ഡൽഹി അടച്ചു. 


എപ്പോൾ? 


മോഡിയേയും ഗ്യാനേഷിനെയും അമിത് ഷായെയും രക്ഷിക്കാൻ. 


കാരണം, മോദിക്കറിയാം അവരാണ് ശരിയായ കള്ളന്മാരെന്ന്.


*******


സിജെപി സമരം തടയാൻ വെറുപ്പും കളവും വിതറിയ വാട്സാപ്പ് യൂണിവേഴ്സിറ്റികൾ പോര. 


ഡൽഹി അടക്കേണ്ടിവന്നു. 


അതിർത്തികൾ കാക്കേണ്ട പട്ടാളക്കാർ സ്വന്തം ജനങ്ങളെ അടിച്ചമർത്തുന്നു.


********


പോലീസും പട്ടാളവും നമ്മുടെ സുരക്ഷിതത്വത്തിനാണ്. 


പേടി ഇല്ലാതാക്കാനാണ്. 


കുട്ടിക്കാലം മുതൽ പോലീസിനെയും പട്ടാളത്തെയും പേടിക്കുകയാണ്, പേടിക്കാൻപഠിപ്പിച്ചുകൊണ്ടാണ്.


********


ഭഗത് സിംഗിന്റെയും മഹാത്മാഗാന്ധിയുടെയും പിന്മുറക്കാർ ജയിക്കണം. 


ഒറ്റുകൊടുത്തവരും കളവും വെറുപ്പും ആയുധമാക്കിയവരും തോൽക്കും, തോൽക്കണം.


*******


പ്രതികരണമില്ലെങ്കിൽ ജീവനില്ല, മരിച്ചു എന്നർത്ഥം. 


തെറ്റ് കണ്ടാൽ, വേദനിച്ചാൽ പ്രതികരിക്കും. 


കൊതുക് കടിച്ചാൽ ചൊറിയും. 


പ്രതികരിക്കാത്ത സമൂഹം മരിച്ച സമൂഹം. അധിനിവേശപ്പെടും.



No comments: