NDA തകരില്ല.
NDAയിലെ ഘടക കക്ഷികൾ NDA വിട്ട് എവിടേക്കും പോകില്ല.
കാരണം വല്ലാത്തൊരു കാണാച്ചരട് അവരെ നിർബന്ധമായും ബന്ധിപ്പിച്ചുനിർത്തുന്നുണ്ട്.
കളവുകൾ ഒരുമിച്ച് നിന്ന് ചെയ്തവരാണെന്ന കാണാച്ചരട്.
കളവ് ചെയ്ത് അധികാരം നേടി, നേടുന്നു, നിലനിർത്തുന്നു എന്ന കാണാച്ചരടിന്റെ ഉറപ്പിൽ NDAയിൽഎത്തിയവരാണവർ, നിലകൊള്ളുന്നവരാണവർ.
വോട്ട് കളവിന്റെ സുഖം എന്ന കാണാച്ചരട് ഒരുമിച്ച് നിന്ന് അനുഭവിച്ചവരാണവർ.
അവരാരും NDA വിട്ട് അവരായി പുറത്ത് വരില്ല.
അവരാരും ആ കാണാച്ചരട് പൊട്ടിക്കില്ല.
അതുകൊണ്ട് തന്നെ ഒരിക്കൽ NDAയിൽ കയറിപ്പോയാൽ പിന്നെ പത്മവ്യൂഹത്തിൽ കയറിപ്പോയത്പോലെയാണ്.
പുറത്തേക്ക് വഴി കിട്ടില്ല.
കിട്ടുന്ന ഓരോ വഴിയും കൂടുതൽ കൂടുതൽ ഉള്ളിലേക്ക് പിടിച്ചുകൊണ്ടുപോയിടും.
അധോലോക സംഘത്തിൽ ചെന്നുപെട്ട പോലെ.
എപ്പോഴും ഉള്ളിലേക്ക് ചേർന്ന് കൂടെ നിൽക്കുക അവർക്ക് നിർബന്ധം.
അവരാരും സംഗതി പുറത്ത് പറയുകയും ഇല്ല.
അവർക്കാർക്കും ഒരു സംഗതിയും പുറത്ത് പറയുക സാധ്യമല്ല, പാടില്ല.
അതവർക്കിടയിലെ ബലിഷ്ഠമായ ഉടമ്പടിയാണ്. അവരാരും കശാപ്പ് ചെയ്യപ്പെടാതിരിക്കാൻസൂക്ഷിക്കേണ്ട ഉടമ്പടി.
കാരണം, രാജ്യത്തോടും ജനങ്ങളോടും അശേഷം കൂറില്ലാത്ത അവർ, അധികാരത്തോട് മാത്രംഅടങ്ങിയാലടങ്ങാത്ത ഇഷ്ടവും ആക്രാന്തവും കൂറുമുള്ള അവർ, എന്തിന് അവരുടെ ഈഅധോലോക വിജയരഹസ്യം പുറത്ത് പറയണം?
എന്ത് ഗുണമാണ് അധോലോക വിജയരഹസ്യം പുറത്ത് പറയുന്നത് കൊണ്ട് അവർക്ക് കിട്ടുക?
ഒന്നുമില്ല.
പുറത്ത് പറഞ്ഞാൽ അവർ തന്നേയും പിടിക്കപ്പെടും, ഇല്ലാതാവും എന്നതല്ലാതെ.
അത്രക്ക് വലിയ കളവും രാജ്യദ്രോഹവുമാണ് അവർ രാജ്യത്തോടും ജനങ്ങളോടും ചെയ്തുകൂട്ടിയത്.
നോട്ട് നിരോധനം തൊട്ട് അത്രക്ക് വലിയ കളവുകൾക്കും രാജ്യദ്രോഹത്തിനും കൂട്ടുനിന്നവരാണവർ.
ചെയ്ത കളവുകളും രാജ്യദ്രോഹവും പുറത്ത് പറയുന്നവനെ അവരുടെ കൂടെഅതുവരെയുണ്ടായിരുന്ന പുറത്ത് പറയാത്ത മറ്റുള്ളവർ തന്നെ വകവരുത്തും.
ശരിയും സത്യവും പറയാനും ചെയ്യാനും ശ്രമിച്ച മറ്റുപാലരുടെയും ഗതിയും വിധിയും അതല്ലാതെതന്നെ അവർക്കൊക്കെയും ഊഹിക്കാവുന്നതേ ഉള്ളൂ.
ഹേമന്ത് കർക്കരെയും ജസ്റ്റിസ് ലോയയും ഹിരൺ പാണ്ഡ്യയും സഞ്ജീവ് ഭട്ടും ഒക്കെഅങ്ങനെയൊന്നുമല്ലാത്ത ചില ചെറിയ ഉദാഹരണങ്ങൾ മാത്രം.
അല്ലെങ്കിലും, സത്യവും ശരിയും പുറത്ത് പറയാൻ മാത്രമുള്ള സത്യസന്ധതയും ആത്മാർത്ഥതയുംഉള്ളവർ അവർക്കിടയിൽ ഇല്ല.
രാജ്യസ്നേഹവും ജനാധിപത്യ വിശ്വാസവും അവർക്കില്ല.
അതുകൊണ്ട് തന്നെ അവരൊക്കെയും ഈ അധികാരത്തിന്റെ സുഖശീതളിമയിൽ പതുങ്ങിയിരുന്ന്ഉറക്കം നടിച്ച് സുഖിക്കുകയാണ്.
ഒന്നുമറിയാത്തവരെ പോലെ.
ജനങ്ങളെ ഒന്നടങ്കം വിഡ്ഢികളാക്കിക്കൊണ്ട്.
മോദിയും അമിതും ഗ്യാനേഷും.
അവരെ നമുക്ക് സമ്മതിക്കാം.
പിന്നിട്ടുവന്ന ഓരോ ചെറുതും വലുതുമായ വഴികളൊക്കെയും കളവിന്റെയും ക്രൂരതകളുടേയുംമാത്രമാക്കിയവർ.
അങ്ങുനിന്നിങ്ങോളം കളവുകളും ക്രൂരതകളും പദ്ധതിയിട്ടവരും നടപ്പാക്കിയവരും.
പക്ഷേ കൂടെ നിന്ന് ഒന്നും മിണ്ടാതെ കളവിന്റെ സുഖം അനുഭവിക്കുന്ന, കള്ളന് കഞ്ഞിവെച്ചുകൊടുക്കുന്ന ഈ വലിയ വിഭാഗം.
അവർ കുറെ പേരുണ്ട്.
NDA സഖ്യത്തിലെ എല്ലാ പാർട്ടി MLAമാരും എംപിമാരും മന്ത്രിമാരും അവരുടെയൊക്കെനേതാക്കന്മാരായ അതാത് സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാരും നേതാക്കളും തന്നെഅവർ.
ഒന്നുമറിയാത്തത് പോലെ കണ്ണുമടച്ച് പാൽ കുടിക്കുന്നവർ.
നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു, സുശീൽ കുമാർ ഷിൻഡെ, ചിരാഗ് പാസ്വാൻ, ബിജെപിലേക്ക് തന്നെ കടന്നുവന്ന സുവേന്ദു അധികാരി, ഹിമാന്ത ബിശ്വ ശർമ്മ ഒക്കെ അവരിൽവളരെ ചിലർ മാത്രം.
ഒരിക്കൽ കൂടെ കൂടിയാൽ പിന്നെ എപ്പോഴും കൂടെ നിൽക്കുക അവർക്കൊക്കെയും നിർബന്ധം.ൽ, ബാധ്യത.
ചക്കരച്ചട്ടിയിൽ നിന്ന് ഒരുമിച്ച് വാരിത്തിന്നവരൊക്കെയും ഒരുപോലെ തന്നെ.
എല്ലാവരുടെ കൈകളും ഒരുപോലെ ചക്കര പുരണ്ടതാണ്.
NDA സഖ്യം ചക്കര പുരണ്ട് മധുരിക്കുന്ന കൈകളുടേത് മാത്രമാണ്.

.jpg)
No comments:
Post a Comment