Friday, October 2, 2026

ഫ്ലൈ ദുബായ് വിഷയം: സംഘ പരിവാറുകാരോടാണ് ചോദ്യം.

ഫ്ലൈ ദുബായ് വിഷയം: സംഘ പരിവാറുകാരോടാണ് ചോദ്യം:

ഇസ്രയേൽ ഇന്റലിജൻസ് ഇത്രക്ക് മോശമാണ് എന്നാണോ പറയുന്നത്? 

നിങ്ങൾ വിവരിക്കും പോലെ ഇത്രക്ക് വ്യക്തമായ തീവ്രവാദ സ്വഭാവവും മതപരതയും ഉള്ള ആളെ ഇസ്രായേൽ മുൻകൂട്ടി മനസ്സിലാക്കിയില്ല, ഇസ്രയേലിന്റെ ഒക്കച്ചങ്ങായിയായ യുഎഇ മനസ്സിലാക്കിയില്ല എന്നാണോ?

വല്ലാതെ പ്രസവിക്കുന്ന കാളയാണല്ലോ നിങ്ങളുടെ ഈ കാള. (പശു ആവാൻ തരവുമില്ല. അത് ഗോമാതാവല്ലേ?)

ജൂതൻമാർ മാത്രം യാത്രക്കാരായ വിമാനത്തിൽ ഇത്രക്ക് അറിയപ്പെട്ട വലിയ തീവ്രവാദിക്കും ജൂതവിരോധിക്കും ഇത്രയെളുപ്പം പൈലറ്റായി ഇസ്രായേലിലേക്ക് പോകാനാവുമെന്നാണോ പറയുന്നത്? 

ഒരുതരം ഫിൽറ്ററിങ്ങും ഇല്ലാതെ… ????

അസംബന്ധം പടച്ചുവിടുന്നതിനും ഒരതിര് വേണ്ടേ?

No comments: