Saturday, February 28, 2026

ഇറാൻ-അമേരിക്ക, ഇസ്രായേൽ: തെമ്മാടിത്തമാണ് ഇനിയങ്ങോട്ടുള്ള നീതി, നിയമം.

ഇറാൻ-അമേരിക്ക-ഇസ്രായേൽ:


മോഹൻ ഭഗവത് പറഞ്ഞതാണ് ഇക്കാലത്ത് നടക്കുന്നനടത്തുന്നനടത്താൻ ഉദ്ദേശിക്കുന്ന ശരി.


തെമ്മാടിത്തമാണ് ഇനിയങ്ങോട്ടുള്ള നീതിനിയമം


തെമ്മാടിത്തം നീതിയാവാൻ വേണ്ട കളവുകളാണ് ഇനിയങ്ങോട്ടുള്ള വാർത്തസത്യം.


പുതിയ കാലംഉത്തരാധുനികംപുരോഗതിമനുഷ്യത്വംജനാധിപത്യം എന്നൊക്കെ നമ്മൾ വെറുംവെറുതേ പോരിമക്ക് വേണ്ടി മിഠായിപ്പൊതിയിട്ട് പറയും എന്ന് മാത്രം.


ശുദ്ധതെമ്മാടിത്തത്തിന്റെ “കയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്ന അവസ്ഥാവിശേഷത്തിലാണ്പക്ഷേ നമ്മളിപ്പോൾ എത്തിയിരിക്കുന്നത്.


അതാണ് മോഹൻ ഭഗവത് പറഞ്ഞതിന്റെയും നേരായ സാരം.


ഇസ്രായേലും അമെരിക്കയുമായി ഒത്തുചേർന്ന് മോഹൻഭാഗവതും സംഘവും നടപ്പാക്കാൻഉദ്ദേശിക്കുന്ന സംഗതികളുടെ ദിശ വ്യക്തമാക്കുക കൂടിയായിരിക്കും മോഹൻ ഭഗവത് അങ്ങനെപറഞ്ഞുവെച്ചതിന്റെ ഉദ്ദേശം.


സത്യമല്ല കാര്യംശക്തിയാണ് കാര്യം.” എന്ന് മോഹൻ ഭഗവത് വ്യക്തമാക്കിപ്പറഞ്ഞഅവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുലോകമാസകലവും ഇങ്ങ് ഇന്ത്യയിലും.


അത് തന്നെയായിരിക്കണം മോദിയുടെ ഇസ്രായേൽ സന്ദർശനത്തിലൂടെയും സൂചിപ്പിക്കാൻഉദ്ദേശിച്ചത്.


അമേരിക്കയും ഇസ്രായേലും ഇപ്പോൾ ചെയ്ത് തെളിയിക്കുന്നതുംമോഹൻ ഭഗവത്തിന്റെ സംഘംഇന്ത്യയിൽ ഘട്ടംഘട്ടമായി നടപ്പാക്കി തെളിയിക്കാൻ ഉദ്ദേശിക്കുന്നതും മുൻകൂട്ടിഒതുക്കിയൊരുക്കിപ്പറഞ്ഞത് മാത്രമാണ് മോഹൻ ഭഗവത്: “സത്യമല്ല കാര്യംശക്തിയാണ് കാര്യം” എന്ന്.


ഇനിയങ്ങോട്ട് കടത്തം മാത്രം പ്രതീക്ഷിച്ചാൽ മതിയെന്ന് ധ്വനിപ്പിക്കും പോലെ.


കാടത്തമായിരിക്കും ഇനിയങ്ങോട്ടുള്ള നീതിയും നിയമവുമെന്ന് പറയാതെ പറയും പോലെ.


പുരോഗതി എന്നാൽ മാരകായുധങ്ങളുടെ പിന്തുണയുള്ള കാടത്തമായിരിക്കുമെന്ന് സൂചിപ്പിക്കുംപോലെ.


ഏത് സത്യത്തെയും നീതിയെയും നീതിബോധത്തെയും ആദർശനിഷ്ടയെയും ആയുധക്കാരുത്ത്കൊണ്ട് നിഷ്കരുണം അസത്യവും അനീതിയും ക്രൂരതയുമാക്കിക്കാണിച്ച് ഇല്ലായ്മ ചെയ്യാമെന്ന്.


 കാടത്തത്തിന് വേണ്ടി ഒരുങ്ങിയാലും ഒരുങ്ങിയിരുന്നാലും മതി ഇനിയങ്ങോട്ട് നമ്മുടെ ജനതഎന്ന കൃത്യതയും വ്യക്തതയും ഉള്ള ധ്വനി മോഹൻ ഭഗവത്തിന്റേത്.


അളന്നും തൂക്കിയും തുലനം ചെയ്തും ഭൂരിപക്ഷം നോക്കിയും ശരി നിശ്ചയിക്കുന്ന ജനാധിപത്യമില്ലമതേതരത്വമില്ലഉണ്ടായിരിക്കില്ല ഇനിയങ്ങോട്ട് എന്നർത്ഥം.


ശക്തി നിശ്ചയിക്കുന്ന ശരിയും സത്യവും മാത്രമേ ഇനിയങ്ങോട്ട് ഉണ്ടാവൂ എന്നർത്ഥം.


കാര്യങ്ങൾ നിശ്ചയിക്കുന്നത് ആയുധശക്തി എന്ന തെമ്മാടിത്തം മാത്രമായിരിക്കും ഇനിയങ്ങോട്ട്എന്ന വെളിപ്പെടുത്തൽ.


കയ്യൂക്ക് എന്ന ശക്തി മാത്രം ഇനിയങ്ങോട്ടുള്ള ഏക ശരി.


ഇനിയങ്ങോട്ട് കയ്യൂക്കുള്ളവൻ മാത്രം കാര്യക്കാരനായാൽ മതി.


മനുഷ്യത്വവും മനുഷ്യാവകാശവും ഇല്ല


കയ്യൂക്ക് എന്ന ശക്തി മാത്രം


ആയുധക്കരുത്ത് എന്ന നീതി മാത്രം.


തെമ്മാടിത്തം എന്ന ശരി മാത്രം.


സാമ്രാജ്യത്വത്തിന്റെയും അധിനിവേശത്തിന്റെയും നീരാളിപ്പിടുത്തം മാത്രം ന്യായം.

1 comment:

Anonymous said...

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, അമേരിക്കയുടെ പൂൽവ്വികരെ ഇവിടെനിന്നും നാടുകടത്താനുള്ള തത്രപ്പാടിലും ഇവർ ഷൂ പൂജയിലായിരുന്നു,
ചൊട്ടയിലെ ശീലം ചുടലവരേ!!